ലക്ഷ്മി 7 [Maathu]

Posted by

ലക്ഷ്മി 7

Lakshmi Part 7 | Author : Maathu | Previous Part


ഇതും എത്ര പേജുണ്ടാകും എന്നറിയില്ല… തിരക്കുകൾ കാരണം വൈകിയതാണ്….

-മാതു


 

പുറത്തേക്ക് ഇറങ്ങാൻ ഇരിക്കുമ്പോയാണ് പുറകിന്ന് ലക്ഷ്മി വിളിക്കിണെ. അടുത്തത് ഇനി എന്താണാവോ.

“മ്മ്.. എന്താ ”

‘ഒന്ന് കെട്ടിപിടിച് ഉമ്മ വെച്ചിട്ട് പോടാ ‘

“എന്റെ ദൈവമേ…..”

“ഇതും റീൽസിൽ കണ്ടതാണോ “കെട്ടിപിടിക്കുന്നതിനിടക്ക് ചോദിച്ചു.

‘അല്ല…’ചിരിച്ചോണ്ട് എന്താ ആ ചിരി.

“ന്നാ ശെരി.. 4.00മണിക്ക് വരാം. ഒക്കെ ”

‘ആ ഓക്കേ ഒക്കെ…….’

അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി ഫ്ലാറ്റിന്റെ എൻട്രൻസിൽ ബസിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങി.

  

അധികമൊന്നും കാത്തു നിൽക്കേണ്ടി വന്നില്ല. വെള്ള കളറുള്ള  ബസ് ഇരമ്പിച്ചു കൊണ്ട് മുന്നിൽ വന്നു നിർത്തി. അതില് കയറി കമ്പനി എത്തിയപ്പോ തൊട്ട് പണി ആണ്. അതിനിടക്ക്  കമ്പനിയിൽ നിന്ന് തന്നെ ഉച്ചക്കുള്ള ഫുഡും കഴിച്ചു. അവസാനം നാലര മണിക്കുള്ള വിസിലടിച്ചപ്പോഴാണ് സമാധാനമായത്.

പിന്നെ അവിടെന്ന് ഫ്ലാറ്റിൽ എത്താനുള്ള വ്യാഗ്രത ആയിരുന്നു. ഉച്ചക്കണേ ലക്ഷ്മിയെ വിളിക്കാനും പറ്റിയില്ല. അവള് വല്ലതും പാചകം ചെയ്ത് കാണുമോ എന്തോ . ഇങ്ങനെ പലതും ആലോചിച് നേരെ പോയി കയറിയത് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ ആയിരുന്നു. കൃത്യ സമയത്ത് റമീസിക്ക കണ്ടത് കൊണ്ട് വിളിച്ചു.

“അല്ല കിച്ചൂ…. അനക്ക് ഇത് എന്താ പറ്റിയെ ”

‘എന്ത്  പറ്റാൻ ‘

“ബസ്സ് ഒക്കെ മാറി കേറാൻ മാത്രം അന്റെ ബുദ്ധി എന്തെ അടിച്ചു പോയോ ”

‘അത് ഓരോന്ന് ചിന്തിച് കയറി പോയതാണ് ‘

“മ്മ്.. കുറച്ചൊക്കെ എനിക്കും മനസ്സിലാവിൻഡ് ”

‘എന്ത് ‘

“നീ ഇപ്പൊ ലക്ഷ്മിയെ കുറിച്ചല്ലേ ഓർത്തോണ്ടിരുന്നേ ‘

‘ആ.. അതെങ്ങനെ ഇക്കാക്ക് മനസ്സിലായെ ‘