അകവും പുറവും [ലോഹിതൻ]

Posted by

വെറും നോട്ടമല്ല.. രൂക്ഷമായ നോട്ടം എന്ന് പറയാം…

ഇത് പല പ്രാവശ്യം ആവർത്തിച്ചു..

ചിലപ്പോൾ എന്നെ ചിരിച്ചു കാണിക്കും

ഞാൻ മറുപടിയായി ചിരിക്കുകയൊന്നും ഇല്ലങ്കിലും മുഖം കറുപ്പിക്കാറില്ല…

പിന്നെ അതൊരു ദിനചര്യ പോലെ ആയി..

അവന്റെ ബുള്ളറ്റിന്റെ സൗണ്ട് കേൾക്കാൻ ഞാൻ കാതോർത്തു ഇരിക്കും…

ബൈക്ക് വരുമ്പോൾ ഞാൻ എന്തെങ്കിലും ജോലി ചെയ്യുന്നപോലെ മുറ്റത്ത് ഇറങ്ങി നിൽക്കും…

അവൻ ഒരു മയക്കുന്ന ചിരിയും ചിരിച്ചു പതിയെ കടന്നു പോകും…

ഒരു ദിവസം കാണാതിരുന്നാൽ എനിക്ക് എന്തോ ആസ്വസ്ഥതപോലെ..

അന്നൊരു ദിവസം അവൻ ബൈക്ക് വീടിന്റെ മതിലിനോട് ചേർത്തു നിർത്തിയിട്ട് ഇറങ്ങി വീട്ടിലേക്കുള്ള വന്നു.

സത്യത്തിൽ ഞാൻ ഭയന്നു പോയി.. എന്തൊക്കെ ആണെങ്കിലും ഒരു പരിചയവും ഇല്ലാത്ത ആളല്ലേ…

ഞാൻ സിറ്റൗട്ടിൽ കയറിനിന്നു…

ച്ചേച്ചീ.. എന്റെ ബൈക്കിന്റെ ബ്രെക്ക് നട്ട് ലൂസായിപ്പോയി.. ഒരു ചെറിയ സ്പാനർ കിട്ടിയിരുന്നു വെങ്കിൽ ശരിയാക്കാമായിരുന്നു..

നല്ല ഉറച്ച ശബ്ദം…ഒരു ടി ഷർട്ടും ജീൻസും ധരിച്ചിട്ടുണ്ട്..

ഇടതു കൈയിലെ മടക്കിനോട് ചേർന്ന് പച്ച കുത്തിയിട്ടുണ്ട്… ഒരു തേളിന്റെ ചിത്രമാണ് അത്…

യുവത്വം തുളുമ്പുന്ന മുഖഭാവം…

ഞാൻ വിജയേട്ടന്റെ ടൂൾ ബോക്സ്‌ എടുത്ത് അവന്റെ കൈയിൽ കൊടുത്തു….

അതിൽ നിന്നും ഒരു സ്പാനർ എടുത്തുകൊണ്ട് എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് ബൈക്കിനടുത്തേക്ക് പോയി…

അല്പനേരം കഴിഞ്ഞ് തിരിച്ചു വന്ന് സ്പാനർ തന്നിട്ട് താങ്ക്സ് ചേച്ചീ എന്ന് പറഞ്ഞു വീണ്ടും ചിരിച്ചു…

അപ്പോൾ ഞാൻ ചോദിച്ചു..

ഇയാൾ എന്നും ഇതിലെ പോകുന്നത് കാണമല്ലോ.. ഇവിടെ അടുത്താണോ വീട്…

ഇവിടുന്ന് അഞ്ചു കിലോമീറ്ററോളം വരും വീട്ടിലേക്ക്.. എനിക്ക് പട്ടാമ്പിയിൽ ഒരു കടയുണ്ട്… കമ്പ്യൂട്ടരും ലാപ്ടോപ്പും ഒക്കെ വിൽപ്പനയും സർവീസ്സും ഒക്കെയുണ്ട്..

വീട്ടിൽ അമ്മ മാത്രം.. ഒറ്റ മകൻ.. അച്ഛൻ മരിച്ചുപോയി…

ആഹാ… ഞാൻ ചോദിച്ചതിലും കൂടുതൽ കാര്യങ്ങൾക്ക് മറുപടി കിട്ടിയല്ലോ…

അത് പിന്നെ ചേച്ചി കൂടുതൽ ചോദിച്ചു വിഷമിക്കേണ്ട എന്ന് കരുതി പറഞ്ഞതാ…

ശരി ചേച്ചി ഞാൻ പോട്ടെ… ഒരു പ്രാവശ്യം കൂടി താങ്ക്സ് കെട്ടോ…

ഇയാളുടെ പേര് പറഞ്ഞില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *