വേനൽ മഴ പോലെ [Smitha]

Posted by

വേനൽ മഴ പോലെ

Venal Mazha Pole | Author : Smitha


“ശ്രീ നീ നമ്മുടെ കാര്യം മമ്മീടെ അടുത്ത് പറഞ്ഞോ?”

ഡെയ്സിയുടെ ചോദ്യം ഞാന്‍ കേട്ടു ഞാന്‍ ഗിറ്റാറില്‍ നിന്ന് കണ്ണുകള്‍ പിന്‍വലിച്ചു.

“നീയല്ലേ പറഞ്ഞെ, നമ്മുടെ കണക്ഷന്‍ ആരും അറിയരുത്..ഒരു കുഞ്ഞ് പോലും അറിയരുത്..അറിഞ്ഞാ നിന്‍റെ പുന്നാര ആങ്ങള ലിജു ഗുണ്ട നമ്മളെ വെച്ചേക്കില്ല എന്നൊക്കെ!”

എന്‍റെ പറച്ചില്‍ കേട്ട് അവള്‍ ഇഷ്ട്ടപെടാത്തത് പോലെ പെട്ടെന്ന് എന്നെ നോക്കി.
ആങ്ങളയെ ഗുണ്ട എന്ന് വിളിച്ചത് അവള്‍ക്ക് ഇഷ്ടമായില്ല.
എന്നിട്ട് അവള്‍ നോട്ടം മാറ്റി.

“ ഞാന്‍ ചുമ്മാ പറഞ്ഞതാ ഡെയ്സി… ചുമ്മാ…”

ഞാന്‍ അവളുടെ കവിളില്‍ തഴുകി.

“നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ചേച്ചി മൊഹ്സിന്‍റെ കൂടെ ഓടിപ്പോയതിന്റെ കലിപ്പില്‍ അങ്ങനെ ആയതാ എന്ന്! നീ പിന്നേം പിന്നേം എന്തിനാ ചെട്ടായീനെ ഗുണ്ട എന്നൊക്കെ വിളിച്ച് കളിയാക്കുന്നെ?”
അവളുടെ മുഖത്ത് ചെറുതായി ദേഷ്യം ഇരച്ചു കയറി.

“മിണ്ടാത്തെ എന്നാ?”

ഞാന്‍ മൌനം തുടര്‍ന്നപ്പോള്‍ അവള്‍ ചോദിച്ചു.
“പ്രേമം വരുമ്പഴും സൂപ്പര്‍ ദേഷ്യം വരുമ്പഴും നിന്‍റെ ബ്യൂട്ടി സൂപ്പര്‍…അത് കാണുവല്ലാരുന്നോ മിണ്ടാതെയിരുന്ന് കൊണ്ട്?”

അവളുടെ മുഖത്തപ്പോള്‍ മനോഹരമായ നാണമിരച്ചു കയറി.
അത് നോക്കി ഞാന്‍ കുറച്ച് നേരം ഇരുന്നു.

“മണി അടിക്കുവൊന്നും വേണ്ട…”

“എന്തായാലും നിനക്ക് ഞാന്‍ പറഞ്ഞത് ഇഷ്ടമായി… ഈ നാണം അതിന്‍റെ അടയാളം അല്ലെ?”

“പോടാ ഒന്ന്!”

നാണം നിലനിര്‍ത്തി അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“നീ മമ്മിയോട് പറ…”

എന്‍റെ തോളിലേക്ക് ചഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.

“എങ്ങനെയാ റെസ്പോണ്ട് ചെയ്യുന്നേന്നു അറിയാല്ലോ..”

“മമ്മിയെ ആദ്യം അറിയിക്കണ്ട…”

ഞാന്‍ പോയി ആ മുറിയുടെ കതകുകള്‍ ചാരിയിട്ട് തിരികെ വന്നുകൊണ്ട് പറഞ്ഞു.
കോളേജില്‍ നിന്നും അല്‍പ്പം അകലെ ആണ്.
പുതിയ ലൈബ്രറി കെട്ടിടമാണ്. പണി പകുതിയായപ്പോള്‍ നിര്‍ത്തിയിട്ട് ഇപ്പോള്‍ മാസം നാലായി.
ഞാന്‍ കതക് അടച്ച് വന്നത് അവള്‍ നാണത്തോടെയാണ് നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *