സോഫിയ [മോളച്ചൻ]

Posted by

♥️സോഫിയ ♥️

Sofiya | Author : Molachan


 

 

നിർത്താതെയുള്ള മൊബൈലിന്റെ റിങ് കേട്ട് കുളിച്ചു കൊണ്ടിരുന്ന സോഫിയ ദൃധിയിൽ ബാത്റൂമിൽനിന്നിറങ്ങി :

അടുത്തെത്തിയപ്പോയേക്കും കട്ടായി ..

നോക്കിയപ്പോൾ ദുബായിൽ നിന്നും ഡാഡിയുടെ 4 മിസ്സ്ഡ് കാൾ ..

എന്താണിപ്പോൾ ഇത്ര അർജന്റ്കാൾ.? സംശയിച്ചിരിക്കവേ അതാവരുന്നു പിന്നെയും കാൾ ഫ്രം ഡാഡി :

ഹാലോ ഡാഡി ..

മോളെ നീയെവിടെയായിരുന്നു ..?

കുളിക്കായിരുന്നു ഡാഡി..

ഇത്രയും നേരമോ ?

അല്ല ഞാൻ കുറച്ചു മുൻപ് കയരിയെ ഉള്ളു .. ഡാഡി അപ്പോൾ തന്നെ വിളിച്ചുകാണും അതാ ..

ഓഹ് വിശ്വസിച്ചു ..

കാര്യം പറ da എന്താ ഇത്ര അത്യാവശ്യം .?

മോൾടെ വെക്കേഷൻ എന്നാ തുടങ്ങുന്നെ .?

അതറിയാനാണോ ഇത്ര നേരവുംവിളിച്ചേ .?

നീ പറ മോളെ..?

അതു നാളെയും കഴിഞ്ഞു മറ്റന്നാൾ തുടങ്ങും ഡാഡി എന്താ. ?

അതെയോ എന്നാ മോളു ഒരു ദിവസം കൂടെഅവിടെ നിക്ക് ..

എന്തെ ഡാഡി .?

അതൊക്കെയുണ്ട് …

പറ ഡാഡി കാര്യം എന്താ .?

അതു മോളെ നീ നാളെ കഴിഞ്ഞാൽ വെക്കേഷന് ഇനി രവിമേമന്റെ വീട്ടിൽ പോകേണ്ട ..

അതെന്താ .?

ഡാഡി വരുവാ മോളെ മറ്റെന്നാൾ മോർണിംഗ് അവിടെ എത്തും ..

…….

മോളെ എന്താ ഒന്നും മിണ്ടാത്തെ.. ഡാഡി വരുന്ന കേട്ടിട്ടും മോള്ക്കെന്താ ഒരു സന്തോഷവുമില്ലാത്തെ ..?

ഹാലോ മോളെ. ?

ആ ഡാഡി.. സന്തോഷമൊക്കെയുണ്ട് .. പക്ഷെ ..?

എന്തുപറ്റീടാ ..?

ഡാഡി പോയിട്ടിപ്പോൾ മൂന്ന് വര്ഷമായില്ലേ എത്രനാളായി ഓരോ വെക്കേഷൻ വരുമ്പോഴും ഞാൻ പറയുന്നു.. നാട്ടിൽ വരാൻ അപോയൊന്നും വരാതെ ഇപ്പോൾ വരാനുള്ള കാരണം കൊണ്ടാ മോൾക്ക് സന്തോഷമില്ലാത്തെ…

അതെന്താ മോളെ .?

അതു ഡാഡിക്കു അറിയില്ലേ ..

വേറെ ഒന്നിനുമല്ലല്ലോ എന്നെ കെട്ടിച്ചു വിടാനുള്ള പരിപാടിയല്ല .. എനിക്കിഷ്ടമല്ല ഡാഡി ഇപ്പോ കല്യാണം ..

Leave a Reply

Your email address will not be published. Required fields are marked *