അലീവാൻ രാജകുമാരി 2 [അണലി]

Posted by

ഒരു വർഷം മുൻപ് റിലീസ് ഡേറ്റ് ഇട്ട ഈ പാർട്ട്‌ ഇപ്പോൾ ആണ് ഇടാൻ പറ്റിയെ.. അതു കൊണ്ട്‌ തന്നെ ഇതു പുതിയ വായനക്കാര് വായിക്കുന്നതിനു മുൻപ് ഫസ്റ്റ് പാർട്ട്‌ വായിക്കണം എന്ന് അപേക്ഷിക്കുന്നു.. അല്ലേൽ കഥ നടക്കുന്നത് 100AD – 200AD ആയതുകൊണ്ട് മനസിലാവാതെ വരും…

വായിച്ചു അഭിപ്രായം അറിയിക്കണം..

അലീവാൻ രാജകുമാരി 2

Alivan Rajakumari Part 2 | Author : Anali | Previous Part

AD 120 നിശ്ചലമായ രാത്രിയുടെ സംത്രാസം കീറി പിളർന്നു കൊണ്ട് കുതിരകളുടെ ചരണങ്ങള്‍ മണ്ണിൽ നിറുത്താതെ അമർന്നു… ആ കാനനത്തിൽ എവിടെയോ ഒളിച്ചു ഇരുന്നു കൂകി വിളിക്കുന്ന മൂങ്ങയുടെ ശബ്ദം ആ കുളംപടി രാഗത്തിന് ഈണം ഇട്ടു.. നിറഞ്ഞു പടുകൂറ്റൻ മരങ്ങൾ തിങ്ങി നിന്ന ആ കാട്ടിലൂടെ കുറേ പേർ കുതിര പുറത്തു പാഞ്ഞു.. കുതിരകളിൽ ഒന്നിന്റെ പുറത്ത് ഒരു 5 വയസ്സ് തോനിക്കുന്ന ചെറിയ ബാലൻ വീഴാതെ മുറുക്കെ കടിഞ്ഞാനിൽ പിടിച്ചു ഇരിക്കുന്നു……….

കാടിനു നടുക്കായി പ്രകാശം പരത്തുന്ന ഒരു ചെറിയ തടി കുടിലിന്റെ അടുത്ത് ചെന്നപ്പോൾ കുതിരകൾ നിന്നു. ദേഹത്തു മുഴുവൻ സ്വർണവും, വൈര്യവും കൊണ്ടുള്ള ആഭരണങ്ങൾ ഇട്ട ഒരാൾ കുതിരയിൽ നിന്ന് ഇറങ്ങി ആ ബാലനെ എടുത്ത് നിലത്ത് നിർത്തി…

അവർ ആ കുടിലിലേക്ക് കേറുന്നത് ബാക്കി എല്ലാവരും കുതിര പുറത്ത് ഇരുന്ന് നോക്കി..

കുടിലിന്റെ ഉള്ളിൽ 80 വയസ്സ് എങ്കിലും തോനിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു, അവരുടെ നരയും ജടയും ബാധിച്ച മുടി ഇഴകൾ തമ്മിൽ കെട്ടി പുണർന്നു കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു …. അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി….

പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..

Leave a Reply

Your email address will not be published. Required fields are marked *