ആമ്പൽ [മീനു]

Posted by

ആമ്പൽ

Aambal | Author : Meenu


 

മീനാക്ഷി…

കോഴിക്കോട്… പൊറ്റമ്മൽ ജംഗ്ഷൻ… സമയം രാവിലെ 7:30

“സാറെ വിശക്കുന്നു.. എന്തേലും കഴിക്കാൻ വാങ്ങിതരുമോ… എന്റെ കൈകളിൽ പിടിച്ചു കുലുക്കി കൊണ്ട് ജട പിടിച്ച മുടിയുമായി ഒരു യുവതി മുന്നിലേക്ക് കൈ നീട്ടി ധീന മായി യാചിക്കാൻ തുടങ്ങി..”

“ഇന്നെനിക്കു ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട ദിവസമാണ് ” ഇന്നെന്റെ മുന്നിലേക്ക് ആര് കൈ നീട്ടിയാലും ആ കൈ ഞാൻ വെറും കയ്യോടെ മടക്കാറില്ല..

“ബുള്ളറ്റിൽ നിന്ന് എഴുന്നേറ്റ് ബാക്കിലെ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ ഒറ്റ നോട്ട് എടുത്തു കൈ നീട്ടുമ്പോഴാണ്,.. എനിക്ക് നേരെ കൈ നീട്ടിയ ആളുടെ കൈ ഞാൻ ശ്രദ്ധിക്കുന്നത് “…

“ആ കയ്യിൽ കാർത്തിക് എന്ന് പേരുള്ള ഒരു മൂതിരം കിടക്കുന്നുണ്ട് ”

“ദേവി ” എന്റെ ഉള്ളിൽ നിന്ന് ഞാൻ അറിയാതെ തന്നെ ഒരു ശബ്ദം പുറത്തേക്കു വന്നു…

“പെട്ടന്ന് തന്നെ എന്റെ നോട്ടം അവളുടെ മുഖത്തേക് നീങ്ങി.. ”

“പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആ കൈക് ഉടമ.. അടുത്ത വണ്ടി ലക്ഷ്യമാക്കി നടന്നു നീങ്ങി “…

“ഞാൻ പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട നിമിഷം”

“എന്റെ ഹൃദയം പട പട മിടിക്കുന്നുണ്ട്…കൈയ്യും കാലും വിറക്കുന്നുണ്ട്… മനസിൽ നിറയെ ആ മുഖം നിറഞ്ഞു നിൽക്കുന്നു…”

“വല്ലാത്തൊരു വേദന ഹൃദയത്തിലേക് കയറി കയറി വന്നു കൊണ്ടിരിക്കുന്നു “…

“റോഡിലാണെന്ന് പോലും ഓർക്കാതെ ഞാൻ നിമിഷങ്ങളോളം അവളെ പോകുന്നതും നോക്കി നിന്നു.. ”

“കാർത്തി ”

“കീ… കീ… കീ.. “പുറകിലെ ലൈനിൽ നിൽക്കുന്ന വാഹനങ്ങളുടെ നിർത്താതെ യുള്ള ഹോൺ അടിയാണ് ഞാൻ ടൗണിലെ ജംഗ്ഷനിൽ നിൽക്കുകയാണെന്നുള്ള ചിന്ത എന്നിലേക്കു എത്തിയത്..

“മീനു വിന്റെ തോളിൽ കുലുക്കി യുള്ള വിളിയാണ് എന്നെ ബോധത്തിലേക് നയിച്ചത് ”

“പെട്ടന്ന് തന്നെ വണ്ടി എടുത്തു കുറച്ചു മുന്നിലേക്ക് മാറി സൈഡ് ആക്കി.. ഒന്നും സംസാരിക്കാൻ കഴിയാത്ത പോലെ.. തൊണ്ടകുഴി വറ്റി വരളുന്നു… കയ്യിലും മുഖത്തും കുഞ്ഞു കുഞ്ഞു വിയർപ്പ് കണങ്ങൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *