Curse Tattoo Ch 3 : Seven Deathly Sin’s [Arrow]

Posted by

Curse Tattoo Volume 1

Chapter 3 : Seven Deathly Sin’s 

Author : Arrow | Previous Part

വിദ്യ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു. അവൾ ഓഫ്‌ ചെയ്ത് വെച്ചിരുന്ന ഫോൺ സ്വിച്ച് ഓൺ ചെയ്തു. ജെന്നിയുടേം സൂരജിന്റേം മിസ്സ്‌ കോളുകൾക്കും ടെക്സ്റ്റ്‌ മെസ്സേജ് കൾക്കും മറുപടി ഒന്നും കൊടുക്കാതെ അവൾ DG യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

” സർ, I can’t take it anymore. I need a break. എനിക്ക് ഒരു ലോങ്ങ്‌ ലീവ് വേണം. ബുദ്ധിമുട്ട് ആണേൽ ഞാൻ ഈ ജോലി റിസൈൻ ചെയ്യുകയാണ്. ” വിദ്യ തീർത്തു പറഞ്ഞു.

” വെൽ നിന്റെ തീരുമാനം അത് ആണേൽ ഞാൻ ഏതിർക്കുന്നില്ല. കേസ് മറ്റൊരു ടീം നെ ഏൽപ്പിക്കാം താൻ ലീവ് ആപ്ലിക്കേഷൻ എനിക്ക് മെയിൽ ചെയ് ” വഴങ്ങാത്ത മലയാളത്തിൽ അത്രയും പറഞ്ഞു dg call കട്ട്‌ ചെയ്തു. ലീവ് വാങ്ങാൻ വിദ്യ വിചാരിച്ചത്ര പാട് ആയിരുന്നില്ല. അല്ലേലും ഇത്രയും നാൾ ആയിട്ടും കേസിൽ ഒരു തുമ്പ് പോലും കണ്ടെത്താൻ വിദ്യയുടെ ടീംന് ആയില്ലല്ലോ പോരാത്തതിന് വിദ്യയുടെ സ്വന്തം മോൻ കൂടി കാണാതായ ആളുകളുടെ കൂട്ടത്തിൽ ഉണ്ട്. ഇതൊക്കെ കൊണ്ട് തന്നെ dg ക്ക് വിദ്യയേ അന്വഷണത്തിൽ നിന്ന് മാറ്റാൻ മുകളിൽ നിന്നും താഴെ നിന്നും ഒരുപോലെ പ്രെഷർ ഉണ്ടായിരുന്നു. അപ്പൊ വിദ്യ തന്നെ ഒരു ലീവ് വേണം  പറഞ്ഞപ്പോ വിദ്യയുടെ മനസ് മാറിയാലോ എന്ന് ഓർത്ത് dg ആ അവസരം മുതലാക്കിയതാണ്.

എന്തായാലും വിദ്യ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചിന്തിച്ചില്ല. ഒരു ഫോർമൽ ലീവ് ആപ്ലിക്കേഷൻ അയച്ചിട്ട് വിദ്യ ഫോണും ലാപ്പും ഓഫ്‌ ചെയ്തു. അതിന് ശേഷം ഉച്ച വരെ അവൾ തന്റെ daggar art പ്രാക്ടീസ് ചെയ്തു. പിന്നെ  റൂമിൽ പോയി രാഘവിന്റെ ഒപ്പം ഉള്ള ഫോട്ടോസും മറ്റും എടുത്തു നോക്കി, മോനുവിന്റെ ഒപ്പം ഉള്ള മൊമെന്റ്സും വീഡിയോസും അവൾ നോക്കി. എന്ത് വില കൊടുത്തും മോനുവിനെ തിരികെ കൊണ്ടുവരുമെന്ന് അവൾ ഉറപ്പിച്ചു അതിന് അവളുടെ കരിയർ എന്നല്ല ജീവൻ പോലും ഹോമിക്കാൻ അവൾ തയ്യാർ ആയിരുന്നു. അന്ന് അവൾ കുറച്ച് നാളുകൾക്ക് ശേഷം സുഖമായി ഉറങ്ങി. പിറ്റേന്ന് അതിരാവിലെ അവൾ ഉണർന്നു.  സ്റ്റോറുമിൽ നിന്ന് daggar ക്വീൻ ന്റെ യൂണിഫോം ആ ചില്ലുപെട്ടിയിൽ നിന്ന് പുറത്ത് എടുത്തു.

ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അഴിച് അവൾ ആ യൂണിഫോം എടുത്തിട്ടു. അത് air പ്രെഷർ  അട്ജെസ്റ് ചെയ്തു സ്കിൻഫിറ്റ് ആവുന്ന ടൈപ്പ് ഡ്രസ്സ്‌ ആയത് കൊണ്ട് യൂണിഫോം ഇപ്പോഴും ഫിറ്റ്‌ ആണ്. ഒറ്റ നോട്ടത്തിൽ സാധാരണ തുണി പോലെ തോന്നുമെങ്കിലും ആ യൂണിഫോം ബുള്ളറ്റ് പ്രൂഫ് ഫയര് രസിസ്റ്റൻസ് ഒക്കെ ഉള്ളതാണ്. വിദ്യ അരയിൽ evil ട്വിൻസ് അതായത് അവളുടെ ട്വിൻ daggerസ് തിരുകി. ഷോക്ക് ഷൂട്ടർ, നാരോ കേബിൾ, പൊയ്‌സൺ നീഡിൽ തുടങ്ങിയ assassin gadgetസും അവൾ സ്റ്റോർ ചെയ്തു. പിന്ന യൂണിഫോമിന്റെ പുറത്ത് ഒരു ഹുഡ്ഡി കൂടി എടുത്തു ധരിച്ചു. ഇപ്പൊ അവളെ കണ്ടാൽ ലെഗ്ഗിൻസും ഹുഡ്ഡിയും ഇട്ട ഒരു നോർമൽ ലേഡി അത്രമാത്രമേ പറയു.

Leave a Reply

Your email address will not be published. Required fields are marked *