എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Posted by

എന്റെ ഡോക്ടറൂട്ടി 11

ENTE DOCTEROOTTY PART 11 | AUTHOR : ARJUN DEV | PREVIOUS PART
[https://kambimaman.com/author/arjun-dev/]

[https://i.imgur.com/xOvi82V.jpg]

….എല്ലാ ചെങ്ങായിമാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ….!

 

എന്നാലുമീശ്വരാ…. ഏതു കൊതം പൊളിഞ്ഞ നേരത്താന്തോ എനിയ്ക്കങ്ങനെ പറയാന്തോന്നിയെ….??
എന്തേലും പറഞ്ഞൂരിപ്പോണേനു പകരം…. കോപ്പ്……! ഹൊ…! അന്നേരം ശ്രീ പിടിച്ചു
തടഞ്ഞില്ലാരുന്നേ അവിടെ വെച്ചു കല്യാണം നടത്തേണ്ടി വന്നേലോ…..!

“”….ഗായത്രീ….!!”””- നിലവിട്ടു ഭിത്തിയിൽ ചാരി നിന്നയെന്നെയൊന്നു ഞെട്ടിച്ചുകൊണ്ട്
മുറിയിൽ നിന്നുമച്ഛന്റെ വിളി വന്നു……! കേട്ടപാടെ എന്നെ തുറിച്ചൊരു നോട്ടവും
നോക്കിയമ്മ അങ്ങോട്ടേയ്ക്കോടുവേം ചെയ്തു…….! ഇന്നാ പാവത്തിനു പൊങ്കാലയാണല്ലോന്നും
ചിന്തിച്ചുകൊണ്ട് കീത്തുവിനെയൊന്നു കണ്ണെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല……!
ഞാനെന്നൊരു ജീവിയവിടുണ്ടെന്നു പോലും ഗൗനിയ്ക്കാതെ അവൾ തിരിഞ്ഞു
നടക്കുകയായിരുന്നു…..!

എന്നാലും…. ഞാനെവിടെ പരിപാടിയവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ…..!- എന്നും കരുതി
സ്വന്തം കിടപ്പുമുറിയിലേയ്ക്കു നടക്കുമ്പോളാണ് ഫോൺ റിങ് ചെയ്യുന്നത്….!
പരിചയമില്ലാത്ത നമ്പരായതു കൊണ്ട് കട്ടുചെയ്തു പോക്കറ്റിലിട്ടു…. താങ്കൾ
വിളിയ്ക്കുന്ന സബ്സ്ക്രൈബർ കോത്തിൽ തീപ്പന്തവുമായി നിൽക്കുവാണ്…. അതുകൊണ്ട് കുറച്ചു
കഴിഞ്ഞു വിളിയ്ക്കുക….!- എന്നൊരു അനൗൺസ്മെന്റും ബാക്ക്ഗ്രൗണ്ടിൽ
കേൾക്കുന്നുണ്ടായിരുന്നു…..!

സ്റ്റെയറു കേറി റൂമിലെത്തുമ്പോൾ സെയിം നംബരിൽ നിന്നും വീണ്ടും കോൾ…..! അമ്മ
വീട്ടിലുണ്ട്… കസ്റ്റമർകെയറിലെ ചേച്ചി വിളിയ്ക്കാൻ ഓഫറും തീർന്നിട്ടില്ല….
പിന്നെയിതേതു മൈരനാടാ – പ്രാകിക്കൊണ്ടു ഫോണെടുത്തതേ ഒരലറൽ……,

“”….എടാ പട്ടീ…. നീയെന്റനിയനെ തല്ലുവെല്ലടാ….??”””- എന്നും ചോദിച്ചോണ്ട്…..!
ആളാരാന്നറിയാൻ പിന്നെനിയ്ക്കൊരു ട്രൂകോളറിന്റേം ആവശ്യം വേണ്ടല്ലോ……!

“”….ആടീ… ഞാന്തല്ലുവെടീ…. ഇപ്രാവശ്യന്നിന്റനിയനേ കിട്ട്യുള്ളൂ…! ഇനിയടുത്തതു നിന്റെ
തന്തയ്ക്കിട്ടാ….!!”””

“”….ഓഹോ…..! നെനക്കത്രയ്ക്കു ധൈര്യോ……?? എന്നായെനിയ്ക്കൊന്നു കാണണം…..!!”””

“”….അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ…. നീ നിന്റെ തന്തയ്ക്കിട്ടു ക്വട്ടേഷൻ
കൊടുക്കാനാണോ വിളിച്ചേ….?? പിന്നെന്റെ ധൈര്യത്തിന്റെ കാര്യം,  അതിനിയെന്തു
കാട്ടാനിരിയ്ക്കുന്നു……?? ധൈര്യോള്ളോണ്ടല്ലേ നിന്റെ ഹോസ്റ്റലിക്കേറി നിന്നെ
നാറ്റിച്ചേ…..! എന്താ അതുപോരേ……??”””

“”….എന്നിട്ടാന്തായി….?? നല്ല കിട്ട്യല്ലോ…..! ഞാനങ്ങനെ പറഞ്ഞില്ലാരുന്നെങ്കി
കാണാർന്നു… ധൈര്യശാലിയിപ്പൊ ജയിലി കെടന്നേനെ……!!”””

“”….അതേ… അതേക്കുറിച്ചു കൂടുതല് വർത്താനോന്നുമ്പറേണ്ട….! അങ്ങനെ ജയിലിക്കെടക്കാതെ
രക്ഷപെട്ടെങ്കി അതെന്റെ മിടുക്ക്…. എന്തായാലുമെന്റെ ഉദ്ദേശം നടന്നല്ലോ….., നിന്നെ
നാറ്റിയ്ക്കാമ്മേണ്ടി വന്നു…. നാറ്റിച്ചു….. അതിന്റെ പേരിത്തല്ലു കിട്ട്യെങ്കി
ഞാനങ്ങ് സയിച്ചു….!!”””

“”….അപ്പൊ നീയെന്നെ നാറ്റിയ്ക്കാനായിട്ടു മനഃപൂർവം വന്നതാലേ……??”””

“”….ആടീ…. തന്നെ…..! അതിനിപ്പൊ നീയെന്തോ ചെയ്യും…….?? ഇനീമവനെ പറഞ്ഞു വിടോ……??
എന്നാ വിടെടീ….!!”””

“”….അതിനു നെനക്കിട്ടു പണി തരാനെനിയ്ക്കവന്റെ സഹായോന്നുമ്മേണ്ട…..! ഞാമ്മതി….! അതു
നീ രാവിലെ കണ്ടയല്ലേ….. സത്യത്തി നിന്നെ നാറ്റിയ്ക്ക്യാനായേച്ചു മനപ്പൂർവ്വം വന്ന
തന്നെയാ ഞാൻ…..! പക്ഷേ…. നിന്റെ മണ്ടൻ തന്ത അത്ര പെട്ടെന്നു
കല്യാണത്തിലെത്തിയ്ക്ക്യോന്നു കരുതീല………! ങ്ങാ…. ഇപ്പെന്തായാലും നാട്ടിലും
വീട്ടിലും ഞാന്നാറി… നിന്റെ സൗജന്യം കൊണ്ട് വീട്ടുകാർക്കു പോലും തലേമുണ്ടിടാണ്ട്
പൊറത്തിറങ്ങാമ്പറ്റാത്ത ഗതിയായി….!!”””

“”….ഇതൊക്കാരാ ഒണ്ടാക്കി വെച്ചേ….?? ഇനിയനുഭവിച്ചോ…..!!”””- ഞാനൊരു പുച്ഛഭാവത്തോടെ
പറഞ്ഞു…..! അവളും അവളുടെ കുടുംബവും മൊത്തത്തിൽ നാറീന്നു കേട്ടപ്പോൾ ഒരു സുഖം…..!

“”….എങ്കിലേ ഇനിയനുഭവിയ്ക്കുന്ന ഞാനല്ല…. നീയാ….! ഇപ്പൊയീ നംബരു തപ്പിയെടുത്തത്
ന്റൊരു തീരുമാനമറീയ്ക്കാനാ…., ഞാനേ… ഞാൻ നിന്നെയങ്ങു കെട്ടാന്തീരുമാനിച്ചു…..!
ആലോചിച്ചപ്പോ…  ഇനിയെന്തായാലും നിയ്ക്കൊരു നല്ല ചെക്കനെ കിട്ടാമ്പോണില്ല…
പോരാത്തേനു നാണക്കേടും…. അപ്പൊ നീ തന്നെ മതീന്നു ഞാനും  കരുതി…..! ഒന്നൂല്ലേലും
നീയെന്റെ കുഞ്ഞിന്റെ തന്തയല്ലേടാ…..!!”””- അവളൊരു പരിഹാസത്തോടെ പറഞ്ഞതും
ഞാനങ്ങില്ലാണ്ടായി…. അത്രേന്നേരം ഇതവളായിട്ടു മൊടക്കിക്കോളുമെന്ന് ഉള്ളിലെവിടെയോ
ഒരു പ്രതീക്ഷയുണ്ടായിരുന്നു…. ഇതിപ്പോൾ അവളു കാലുമാറിയെന്നറിഞ്ഞപ്പോൾ സങ്കടവും
ദേഷ്യവുമെന്തൊക്കെയോ കൂടി കലർന്ന വല്ലാത്തൊരു ഭാവത്തിലെത്തി ഞാൻ…..!

“”….എടീ പൊലയാടി മോളേ….. മര്യാദയ്ക്കീ കല്യാണത്തീന്നെന്തേലും പറഞ്ഞൊഴിഞ്ഞോ… ഇല്ലേ
അനിയനു കിട്ട്യേന്റെ ബാക്കി ചേച്ചി വാങ്ങും….!!”””- അതു പറയുമ്പോളുമെന്റെ
സ്വരമിടറിപ്പോയി എന്നതു മറ്റൊരു വാസ്തവം……!

“”….ആഹാ…. അങ്ങനാണേലെനിയ്ക്കതൊന്നു കാണണോലോ….! നിന്നെക്കൊണ്ടു പറ്റോങ്കി നീയീ
കല്യാണമ്മുടക്ക്…. നിയ്ക്കു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും….!
എന്നോടു കാട്ടീതിനൊക്കെ നിന്നെയിട്ടനുഭവിപ്പിയ്ക്കേം ചെയ്യും….! പറയുന്ന
മീനാക്ഷിയാ….!!”””- വെല്ലുവിളി പോലെ പറഞ്ഞു നിർത്തുമ്പോൾ അവളുടെ ശബ്ദത്തിന്റെ
തീവ്രത ഞാൻ മനസ്സിലാക്കിയിരുന്നു…., അതൊരിയ്ക്കലും വെളിവില്ലാതെ കുണ്ണനെ
നാറ്റിയ്ക്കാമ്മേണ്ടി നടുറോഡിൽ കിടന്ന് സിദ്ധാർഥ് നടത്തിയ
വെല്ലുവിളിയായിരുന്നില്ല…. അവളെന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ…..!

“”….ഒന്നും നടക്കാമ്പോണില്ല…….! വെച്ചിട്ടു പോടീ കൂത്തിച്ചീ….!!”””- പറഞ്ഞതും ഞാൻ
ഫോൺ കട്ടു ചെയ്ത് ബെഡിലേയ്ക്കെറിഞ്ഞു…..!

മൈര്…! ഈ കോപ്പിതെന്തൊക്കെയാ പറഞ്ഞേ…..?? ഇനി അവളെന്നെ വെറുതെയിട്ടിളക്കാൻ വേണ്ടി
ചുമ്മാ പറഞ്ഞതായിരിയ്ക്കോ….??  അതോ….. ഞാങ്കൊടുത്ത പണിയ്ക്കു മറുപണിയുമായി
ഇറങ്ങിയതോ….??

ഒരുവിധത്തിലുമെന്നെ ജീവിയ്ക്കാൻ സമ്മതിയ്ക്കില്ലെന്നുറപ്പിച്ചിറങ്ങിയേക്കുവാ
പുന്നാരമക്കളെന്നു സ്വയം പറഞ്ഞു കൊണ്ട് ബെഡിലേയ്ക്കു ചെരിഞ്ഞ ഞാൻ ഓരോന്നാലോചിച്ചു
കിടന്ന് പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്നു രാവിലെ…..! സങ്കടമതല്ല…..,  അന്നെന്നെ
ഭക്ഷണം കഴിയ്ക്കാൻ പോലുമാരും വന്നു വിളിച്ചില്ലെന്ന്……..!

കുളിയ്ക്കുവോ പല്ലു തേയ്‌ക്കുവോ ചെയ്യാണ്ട് നേരേ അടുക്കളയിലേയ്ക്കു വെച്ചു
പിടിച്ചു…. പഴങ്കഞ്ഞിയെങ്കി പഴങ്കഞ്ഞിയെന്ന മട്ടിൽ ചെല്ലുമ്പോൾ അടുക്കളയിൽ പൊരിഞ്ഞ
സംസാരം…….! വിഷയം ഞാനാണെന്ന് ബോധ്യമായപ്പോൾ തിരിച്ചു പോകാനൊരുങ്ങീതാ… ബട്ട് വിശപ്പു
സമ്മതിച്ചില്ല……!

“”….ആഹാ…. എത്ത്യല്ലോ……! എന്നാലും സിത്തുവേട്ടാ… സിത്തുവേട്ടനീ കാണിച്ചയൊട്ടും
ശെരിയായില്ലേട്ടോ…..!!”””- കഴിച്ച പാത്രം വോഷ് ബേസനിൽ മെഴുകിക്കൊണ്ട് തിരിഞ്ഞ
ശ്രീക്കുട്ടിയെന്നെ കണ്ട് പറഞ്ഞതും ഞാൻ വെറുതെയൊന്നു നിന്നു തിരിഞ്ഞു…..!
ദോശയുണ്ടാക്കിക്കൊണ്ടമ്മയും പച്ചക്കറിയരിഞ്ഞും കൊണ്ട് ചെറിയമ്മയുമൊക്കെയുണ്ട്
അടുക്കളയിൽ….! കോപ്പ്…. ഇന്നെന്നെ കൊന്നതു തന്നെ… എങ്കിലും രണ്ടും കല്പ്പിച്ചു
ഞാനമ്മയുടടുത്തേയ്ക്കു ചെന്നു…..!

തലയ്ക്കും ദിവസം മീനാക്ഷിയുടെ വെല്ലുവിളി കൂടി കേട്ടതോടെ ലേശം പരുങ്ങലിലായ
എനിയ്ക്ക് അമ്മയെ ചാക്കിട്ടിതിൽ നിന്നും രക്ഷപ്പെടണമെന്നൊരു
ചിന്തയൊക്കെയുണ്ടായിരുന്നു…..! എന്നാലടുത്തു ചെന്നിട്ടും അമ്മയെന്നെയൊന്നു നോക്കുക
കൂടി ചെയ്യാണ്ടിരുന്നപ്പോൾ പിന്നെന്തോ പറയാൻ……..??

“”….ഡീ…. പറെ……!!”””- ആരും നമ്മളെ മൈന്റു ചെയ്യുന്നില്ലെന്നു ബോധ്യപ്പെട്ട്
തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ പെട്ടെന്ന് അമ്മ ചെറിയമ്മയോടു പറഞ്ഞു…..!
സംഗതിയെന്നോടു പറയാനുള്ളയെന്തോ കാര്യം ചെറിയമ്മയെകൊണ്ട് പറയിപ്പിയ്ക്കാനൊരുങ്ങുവാണ്
പുള്ളിക്കാരി……….!

“”….ആഹ്…..! ഡാ… ഒരൊമ്പതര പത്തു മണിയാകുമ്പോൾ റെഡിയായി നിയ്ക്കണം.. ഒരു സ്ഥലമ്മരെ
പോവേണ്ടതാ……..!!”””-ചെറിയമ്മയും സാധാരണയിൽ നിന്നും വ്യത്യസ്തമായി ശബ്ദം കടുപ്പിച്ച്
ഉത്തരവിടുന്ന മട്ടിൽ പറഞ്ഞപ്പോൾ വിഷയം സീര്യസാണെന്ന് മനസ്സിലായി…..!

ഇനിയെല്ലാം കൂടിയെന്നെയെവിടേലും കൊണ്ടോയി കളയാമ്പോവുവാണോ ആവോ….??

“”….നീയെന്തോ ചിന്തിച്ചു നിയ്ക്കുവാ…..?? ഞാമ്പറഞ്ഞ കേട്ടില്ലേ……??”””

“”….അതൊക്കെ കേട്ടു…. എവിടാ പോണേ……??”””

“”….എവിടായാ നെനക്കെന്താ…..?? എന്തായാലും കണ്ടവൾമാരുടെ
ഹോസ്റ്റലിലേയ്ക്കല്ല…..!!”””- വന്ന പഞ്ച് ഡയലോഗു കേട്ടു തിരിഞ്ഞു നോക്കിയ
ഞാങ്കണ്ടത് സ്റ്റോർ റൂമിന്റെ മൂലയിലിട്ടിരുന്ന കസേരയിലിരുന്ന് ചായ കുടിയ്ക്കുന്ന
കീത്തുവിനെ…..!

അടിപൊളി…..! ഈ സാധനമിവിടുണ്ടാർന്നോ…..??

“”….കീത്തൂ….. മതി……! അവനൊരബദ്ധം പറ്റിപ്പോയി….! ഇനിയിപ്പോ പറഞ്ഞിട്ടെന്താ…..??
കഴിഞ്ഞ കഴിഞ്ഞു……..!!”””- കീത്തുവിന്റെ ഡയലോഗ് കേട്ടു മുഖം കുനിഞ്ഞു പോയയെന്നെ
നോക്കി ചെറിയമ്മ സപ്പോർട്ടു ചെയ്തപ്പോൾ വെറുതെയെങ്കിലും ചെറിയൊരാശ്വാസം….!

“”….ഓഹ്….! ഞാനൊന്നുമ്പറയാമ്മരുന്നില്ല….! നിങ്ങളു രണ്ടുങ്കൂടിയെടുത്തു ചെക്കനെ തലേ
വെച്ചിട്ടാ നാട്ടുകാരുടെ മുഖത്തു നോക്കാമ്പറ്റാത്ത വിധം ചെക്കനോരോന്നു
കാട്ടിക്കൊണ്ടു വരുന്നേ….! ഇനി അനുഭവിച്ചോ….!!”””- അതും പറഞ്ഞവളെഴുന്നേറ്റ്
ചവിട്ടിക്കുലുക്കിക്കൊണ്ട് പുറത്തേയ്ക്കു പോയി…..!

“”….ഓ… അവൾടെ വർത്താനങ്കേട്ടാത്തോന്നും നമ്മളു മാത്രമാണെടുത്തു തലേ
വെച്ചിരുന്നേന്ന്…….! അവള് മോശമായിരുന്നല്ലോ….??”””- കീത്തു പോയി കഴിഞ്ഞതും
ചെറിയമ്മ സ്വയം പിറുപിറുത്തുകൊണ്ടെന്നെ നോക്കി…! ഇതിനൊക്കെ ഞാനെന്തോ പറയാൻ…….?? 
ഇങ്ങനൊരു സാഹചര്യമല്ലായിരുന്നേൽ എന്റെ വായീന്നു നല്ലതു കേട്ടേനെ….!

“”….നീയതുമിതും പറഞ്ഞു നിയ്ക്കാതവനോട് കുളിച്ചേച്ചു വരാമ്പറ…..
കഴിയ്ക്കാനെടുക്കാം…!!”””- അമ്മ ചെറിയമ്മയോടായി പറഞ്ഞതും അത് എക്കോയടിയ്ക്കും
മുന്നേ ഞാൻ തിരിച്ചു മുറിയിലേയ്ക്കു നടന്നു….! പിന്നെ കുളിച്ചു ഫ്രഷായ
ശേഷമാണിറങ്ങിയത്…. എവിടെയോ ആകട്ടേന്നു കരുതി പുറത്തു പോകാൻ തക്കതായ
ഡ്രെസ്സുമിട്ടിരുന്നു…..! താഴെയെടുത്തു വെച്ചിരുന്ന ഫുഡും കഴിച്ചു
പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്രീ ഷേർട്ടിന്റെ സ്ലീവൊക്കെ മടക്കിക്കൊണ്ടോടി പിടിഞ്ഞു
വരുന്നു……!

“”….അല്ല…..  നീ രാവിലെയിതെങ്ങോട്ടാ…?? ആർക്കേലും പുതിയ ഐഡ്യ സപ്ലേ
ചെയ്യാനുണ്ടോ…..??”””- അവനെ കണ്ടതുമുള്ളിലെ കലിപ്പിൽ തന്നെയാണങ്ങനെ ചോദിച്ചത്……!

“”….എങ്ങോട്ടോ പോണെന്നമ്മ പറഞ്ഞു….. ഞാനിങ്ങ് പോന്നു……! അതിരിക്കട്ടേ നീയീ
വെളുപ്പിനേ യേതു ഹോസ്റ്റലിലേയ്ക്കാ……??”””

“”….പുന്നാര മോനേ….! മറ്റേ വർത്താനമ്പറഞ്ഞാലുണ്ടല്ലും…! നീയൊറ്റൊരുത്തങ്കാരണാ
ഞാനെങ്ങടോമില്ലാണ്ട് മൂഞ്ചിത്തെറ്റി നടക്കുന്നേ….!!””‘

“”….ഓ…..! ഈ ഞാനില്ലാർന്നേ കാണാർന്നു…. കൊലക്കേസിനുളേള കെടക്കുന്നെ…..!!”””- അവളെ
ആസിഡോ പെട്രോൾ ബോംബോ എറിയണമെന്ന എന്റെ ഐഡിയയെ നൈസിനു തളിച്ചുകൊണ്ടവൻ പറഞ്ഞു…..!

“”….സൈനെയ്ഡെടുത്ത് തൊണ്ടേലുമ്മെച്ചോണ്ട് നടക്കുന്നേക്കാളും നല്ലത്
ജയിലാർന്നു…..!!”””- ഞാൻ പറഞ്ഞു നിർത്തിയടുത്ത മറുപടി പ്രതീക്ഷിച്ചെങ്കിലും അവിടം
മൂകമായപ്പോൾ ഞാനവന്റെ മുഖത്തേയ്ക്കു നോക്കി….. അവനപ്പോൾ അകത്തേയ്ക്കു തന്നെ കണ്ണും
നട്ടു നിൽക്കുവാണ്….., അവന്റെ കണ്ണുകളെ പിൻതുടർന്ന ഞാൻ കണ്ടത് പുറത്തേയ്ക്കിറങ്ങി
വരുന്ന അച്ഛനെയും അമ്മയെയും ചെറിയമ്മയെയും…. ഒന്നുകൂടി തപ്പി നോക്കുമ്പോൾ ഏറ്റവും
പിന്നിലായി കീത്തുവുമുണ്ട്…..! എല്ലാംകൂടിയിറങ്ങി വന്ന് വാതിൽക്കൽ നിന്ന
ഞങ്ങളെയൊന്നു നോക്കുക പോലും ചെയ്യാണ്ട് കാറിനടുത്തേയ്ക്കു നീങ്ങിയപ്പോൾ ഞാൻ
ശ്രീയുടെ മുഖത്തേയ്ക്കു നോക്കി…..!

“”….എടാ…. ഇന്നിനി യെന്റെ കല്യാണോങ്ങാനുമാണെന്ന് നിന്നോടെ പറഞ്ഞാർന്നോ…….??”””

“”….നീയൊന്നു മിണ്ടാണ്ട് വന്നേടാ മൈരേ….., കല്യാണോക്കെ ചെക്കനറിഞ്ഞേ നടത്തൂ….!!”””

“”….പിന്നേ കോപ്പാണ്…….! അതൊക്കെ വേറേതേലും വീട്ടിലായിരിയ്ക്കണം…!!”””- ഞാനവന്റോടെ
പറഞ്ഞ ശേഷം വണ്ടീടടുത്തേയ്ക്കു നടക്കുമ്പോൾ ഇനോവയുടെ നടുക്കുള്ള സീറ്റിൽ അച്ഛനും
അമ്മയും പിന്നിലെ സീറ്റിൽ കീത്തുവും ചെറിയമ്മയുമിരുപ്പുറപ്പിച്ചിരുന്നു…..! സാധാരണ
വിട്ടു കൊടുക്കാത്ത ഡ്രൈവിങ് സീറ്റ് അന്നു ഞാനവന് ധാനം ചെയ്തു…..! അല്ലേൽ പോകേണ്ട
വഴി അച്ഛനോടു ചോദിയ്ക്കേണ്ടി വരൂലേ….??

“”….വല്യച്ഛാ…. എങ്ങോട്ടാ…??”””

“”….നേരേ……!!”””-സ്ഥലമറിയാനുള്ള വ്യഗ്രതയിൽ ചോദിച്ച ശ്രീയ്ക്കു പുള്ളിയുടേന്നു
മറുപടി കിട്ടിയതും അവനെന്നെയൊരു നോട്ടം…. അവന്റെ മനസ്സിലുണ്ടായിരുന്ന തെറി
മുഴുവനുമാ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു…..!

പിന്നെ പുള്ളി വണ്ടി നിർത്താൻ പറയുന്നത് പോത്തീസിന്റെ മുന്നിലെത്തുമ്പോളാണ്…..!
ഇതെന്തായിവിടെന്ന മട്ടിൽ ഞാൻ ശ്രീയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ അവനും കിളി
പറന്നിരിയ്ക്കുവാണ്……..!

“”….ഇതെന്തായിവിടെ…….??”””-അച്ഛൻ ഡോറു തുറന്നു പുറത്തേയ്ക്കിറങ്ങിയപ്പോളാണ് അമ്മയതു
ചോദിയ്ക്കുന്നത്…..! ഓഹോ……! അപ്പോളെല്ലാരും കഥയറിയാണ്ട് പടം
കാണുവായിരുന്നല്ലേ…….??- എന്ന മട്ടിൽ ചുറ്റും നോക്കിക്കൊണ്ട് ഞാനും
പുറത്തേയ്ക്കിറങ്ങി….!

“”….ഇപ്പോളവരു വരും……! വന്നിട്ട്  പെണ്ണിനൊരു കല്യാണ
സാരിയെടുക്കണം…….!!”””-എല്ലാപേരോടുമായി പറഞ്ഞശേഷം അച്ഛൻ ഫോണെടുത്തു കുത്തിയാരെയോ
വിളിയ്ക്കാനായി കുറച്ചു മാറി…….!

“”….എടാ….. സംഗതി നെനക്കു മനസ്സിലായോ…. ഇതു കല്യാണത്തിന്
ഡ്രെസ്സെടുക്കാമ്മേണ്ടിയുള്ള വരവാ…..! നമുക്കൊരേ
കളറെടുത്താലോ…..??”””-അച്ഛനവിടുന്നു മാറിയതും ശ്രീയെന്നോട് രഹസ്യമെന്ന പോലെ
ചോദിച്ചു…….!

“”….ഡ്രെസ്സ് മാത്രമാക്കണ്ട… പെണ്ണിനെക്കൂടിയെടുത്തോ… അതായിട്ടു കൊറയ്ക്കണ്ട….!!””‘

“”….വെശപ്പുണ്ടെന്നു കരുതി ആരേലും വെഷങ്കഴിയ്ക്കോ മൈരേ…..??”””

“”….ഓ….! അപ്പൊ നെനക്കറിയാമതു വെഷമാണെന്ന്…..! എന്നിട്ടാണെന്നോടു
കഴിച്ചോളാമ്പറഞ്ഞയല്ലേ….??  നന്നായെടാ നന്നായി….!!”””- മുഖം ദയനീയമാക്കി
പറഞ്ഞശേഷമവനോടു പിണങ്ങിയ മാതിരി അവന്റടുക്കെ നിന്നു കുറച്ചു മാറി നിന്നു……!

“”….ദേ…. അതവരുടെ വണ്ടിയല്ലേ…….??”””- പെട്ടെന്നമ്മ റോഡിലേയ്ക്കു വിരൽ
ചൂണ്ടിക്കൊണ്ടച്ഛനോടു ചോദിച്ചതും അച്ഛനങ്ങോട്ടേയ്ക്കോടിപ്പിടഞ്ഞെത്തി….! പിന്നെ
അമ്മയുമച്ഛനും ചെറിയമ്മയെയും കൂടിയൊക്കെ ചെന്നവരെ എതിരേൽക്കുകയും വർത്താനം
പറയുകയുമൊക്കെ ചെയ്യുമ്പോൾ ഞാനും ശ്രീയും കീത്തുവും മൂന്നു കോണിലായി നിന്നതൊക്കെ
വീക്ഷിച്ചു പോന്നു……!

കാറിന്റെ ഫ്രണ്ടിൽ നിന്നും മീനാക്ഷിയുടെ അച്ഛനുമമ്മയുമിറങ്ങി കുറച്ചു
കഴിഞ്ഞിട്ടുമവളെ കാണാതെ വന്നപ്പോൾ വെറുതെയെങ്കിലും ഉള്ളിന്റെയുള്ളിലൊരു സന്തോഷം
വന്നതായിരുന്നു………! പക്ഷേയെന്റെ സന്തോഷങ്ങൾക്കു സമയപരിധി കൂടുതലായതിനാൽ പിന്നിലെ
ഡോറും തുറന്നാ കാലത്തി പുറത്തേയ്ക്കിറങ്ങി….!

ഒരിളം ചുവപ്പു നിറത്തിലുള്ള ചുരിദാർ ടോപ്പും മഞ്ഞ ലെഗ്ഗിൻസും ലെഗ്ഗിൻസിനു
മാച്ചിങ്ങായ ഷോളുമായിരുന്നു കക്ഷീടെ വേഷം…….! ഒറ്റപ്പാളിയായി രണ്ടു ഷോൾഡറിലും
പിൻചെയ്തിരുന്ന ഷോൾ അലസമായി തോളിലൂടെ പിന്നിലേയ്ക്കിട്ടിരുന്നു…..! മുടിയെല്ലാം
കൂടി പിന്നിലേയ്ക്കു വലിച്ചു പിടിച്ച് ഹെയർ ബൺ വലിച്ചിട്ടിരിയ്ക്കുന്നതൊഴിച്ചാൽ
വേറെ കെട്ടിച്ചമയങ്ങളൊന്നും ഞാൻ കണ്ടില്ല……!

“”….ഇവളിത് കരുതിക്കൂട്ടിയാണല്ലോടാ…. ചൊമലേക്കയിട്ട്….! ഇനി രെക്തങ്കണ്ടാലേ
അടങ്ങോളാ…..??”””-അവളെയുമൊന്നു വായും പൊളന്നു നോക്കീട്ടെന്റടുത്തായി ശ്രീയങ്ങനെ
പറഞ്ഞപ്പോളെവിടെയോ ഒരു പേടിയെനിയ്ക്കുമില്ലാതില്ലായിരുന്നു…..!

“”….പിന്നെന്തൊക്കെ പറഞ്ഞാലും ശെരി…. ഒരു രക്ഷേമില്ലാത്ത ലുക്കാട്ടാ….. കുളിയ്ക്ക
പോലും ചെയ്യാണ്ടിറങ്ങി വന്നിട്ടുപോലുമിമ്മാതിരി ലുക്കാവുമ്പോൾ ഒന്നൊരുങ്ങിയൊക്കെ
വന്നാലെങ്ങനിരിയ്ക്കും…??  ങ്ങാ…… നിന്റൊക്കൊരു യോഗം…!!”””-ആക്കിയ ചിരിയോടെ ഒരു
വെയ്പ്പു കൂടി വെച്ച ശേഷമവനവരുടെ അടുത്തേയ്ക്കു പോയപ്പോൾ ഞാനുമറിയാത്ത
ഭാവത്തിലവളെയൊന്നു പാളി നോക്കി….! സമ്മതിച്ചു കൊടുക്കാൻ ഈഗോ അനുവദിക്കില്ലെങ്കിലും
സംഗതി സത്യമായിരുന്നു……!  എന്നാലവളെന്നെയിട്ടൂമ്പിച്ചതും കൂത്തിച്ചീടഹങ്കാരോമൊക്കെ
ഓർക്കുമ്പോൾ ലുക്കൊക്കെയാര് മൈൻഡ് ചെയ്യുന്നു……..??

ഞാൻ മനസ്സിലോരോന്നൊക്കെയാലോചിച്ചു കൂട്ടുമ്പോളും കണ്ണവളിൽ നിന്നും മാറ്റാൻ മറന്നു
പോയിരുന്നു….. അതു കൃത്യമായവളു കാണുകയും ചെയ്തു….! അതിനെന്നെ ദഹിപ്പിയ്ക്കുന്നൊരു
നോട്ടവും നോക്കി അവൾ ഷോപ്പിനുള്ളിലേയ്ക്കു പോയി…..!

തലേദിവസം കുണ്ണനെ പഞ്ഞിയ്ക്കിട്ടതു കൊണ്ടാവണം അവൾടെ അമ്മയുമച്ഛനുമൊക്കെ
ഇടയ്ക്കിടെയെന്നെ നോക്കി പേടിപ്പിയ്ക്കുന്നുണ്ടായിരുന്നു……! പക്ഷേ… എന്തോ അവരൊന്നും
നേരിട്ടു ചോദിയ്ക്കാൻ നിന്നില്ല… അതേക്കുറിച്ചു വീട്ടുകാരു തമ്മിലെന്തേലും
സംസാരമായോ എന്നറിയില്ല കേട്ടോ….!

അങ്ങനെ ഞാൻ മെയിൻ എൻട്രൻസിന്റെ വാതിൽക്കൽ നിന്നു തിരിയുമ്പോൾ അകത്തേയ്‌ക്കു നടന്ന
മീനാക്ഷിയെന്നെ തിരിഞ്ഞൊന്നു രൂക്ഷമായി നോക്കി…..! ആ നോട്ടത്തിനർത്ഥം
മനസ്സിലായില്ലെങ്കിലും സംഗതി വശപ്പെശകാണെന്നുറപ്പാണല്ലോ….!

അനിയനെ തല്ലിയേനും അവനോടങ്ങനെ ഡയലോഗ് വിട്ടേനുമൊക്കെയിവളിനി നാട്ടുകാരുടെ
മുന്നിലിട്ടെന്നെ തല്ലോ ആവോ….??- എന്നും ചിന്തിച്ചു നിൽക്കുമ്പോളാണ് കീത്തു
മുന്നിലൂടെ പോകുന്ന കണ്ടത്….! മീനാക്ഷിയെന്തേലും പണി തന്നാലോയെന്നുള്ള പേടിയിൽ
കീത്തുവിനെ കണ്ടപാടെ പിടിച്ചു വലിച്ചും കൊണ്ട് പുറത്തേയ്‌ക്കു നടക്കുവായിരുന്നു…..!
ബിൽഡിംഗിന്റെ കോംപൗണ്ടിലൊരു മൂലയിൽ ചെന്നതും ഞാനവളുടെ കൈ രണ്ടും ചേർത്തു പിടിച്ച്
കരയുമ്പോലെ പറഞ്ഞു….,

“”….പ്ലീസടീ ചേച്ചീ……! ഞാമ്പറയുന്നേന്നു വിശ്വസിയ്ക്ക്…. ഞാനും മീനാക്ഷീം തമ്മിലൊരു
മണ്ണാങ്കട്ടേമില്ല….!!”””

“”….എന്നിട്ടാണോ….”””- ഞാൻ പറഞ്ഞു തീർക്കുന്നതിനു മുന്നേയെന്തോ പറയാൻ തുടങ്ങിയ
കീത്തുവിന്റെ വായ പൊത്തിപ്പിടിച്ച ശേഷം ഞാൻ പറഞ്ഞു……..,

“”….എടീ ഞാനൊന്നു പറഞ്ഞു തീർത്തോട്ടേ…. എന്നിട്ടെന്തോ പറഞ്ഞോ….!!”””- സ്വരം കുറച്ചു
കടുപ്പത്തിലായതും ചുറ്റുമൊന്നു കണ്ണോടിച്ച ശേഷമവള് മിണ്ടാതെ നിന്നപ്പോൾ ഞാൻ
തുടർന്നു……….,

“”….എടീ ഒരു ദിവസം ഞാനും ശ്രീയുങ്കൂടി യിവൾടെ കോളേജിനു മുന്നിലെ ബസ് സ്റ്റോപ്പിൽ
ചെന്നിരുന്നു……, ഞങ്ങള് വേറൊരു കാര്യത്തിനായി പോയതാ….! സത്യത്തിലതിവൾടെ കോളേജാന്നു
കൂടി ഞങ്ങക്കറിയില്ലാർന്നു…..! അപ്പൊയീ മീനാക്ഷീം അവൾടെ കൊറേ കൂട്ടുകാരികളുങ്കൂടെ
വന്നെന്നെ കോഴിന്നൊക്കെ വിളിച്ചു കളിയാക്കി… അപ്പോളത്തെ ദേഷ്യത്തില് ഞാനുമവളെയെന്തോ
പറഞ്ഞു….. ആ കലിപ്പാണവളിപ്പോളും തീർത്തോണ്ടിരിയ്ക്കുന്നേ….! അന്നു
നിന്റെൻഗേജ്മെന്റിന്റന്നും അവളെന്നെയോരോന്നൊക്കെ പറഞ്ഞെല്ലാർടേം മുന്നി
കളിയാക്കുവാർന്നു…. അല്ലാതെ നീ കരുതിയിരിയ്ക്കുമ്പോലെ ഞാനുമവളും കൂടി
സൊള്ളിയതല്ല…..!!”””-ഞാനിടയ്ക്കൊന്നു നിർത്തിയവളുടെ മുഖത്തേയ്ക്കു നോക്കി…..
സംഗതിയേൽക്കുന്നുണ്ടോന്നറിയണോലോ…! എന്തേലും തിരിച്ചു പറഞ്ഞു സീൻ മോശമാക്കണ്ടെന്നു
കരുതിയാവണം അവളൊന്നും മിണ്ടാതെയെല്ലാം കേട്ടു നിന്നത്…. ആ ചെറു സന്തോഷത്തിൽ ഞാൻ
വീണ്ടും പറഞ്ഞു തുടങ്ങി…….,

“”….അന്നെന്നെ കളിയാക്കിയേന്റെ വാശിയ്ക്കാടീ ഞാനവൾടെ ഹോസ്റ്റലിക്കേറി തിരിച്ചു
നാറ്റിയ്ക്കാന്നു കരുതിയേ…..! പക്ഷേ…. അവൾടെ റൂമിലൊന്നുങ്കേറീലാ
അതിനുമുന്നേയെല്ലാരുങ്കൂടിയെന്നെ തല്ലി ബോധങ്കെടുത്തി പോലീസിനേയും വിളിപ്പിച്ചു…..
അവരെന്നെ പിടിച്ചോണ്ടു പോവാനൊരുങ്ങീപ്പഴാ ഞാനവൾടെ പേരു പറഞ്ഞേ…. അതു നിങ്ങളൊക്കെ
കരുതുമ്പോലെ പ്രേമായിട്ടോ… ഒന്നുമല്ല…. പേടിച്ചിട്ടാടീ…! അതിന്റെ…. അതിന്റെ
വാശിയ്ക്കാ ഇന്നലവളു വന്നിട്ടാ ഷോ മൊത്തമിറക്കിയേ…..! ഇപ്പഴും ന്നെ കൊല്ലോന്നാ
പറഞ്ഞേക്കണേ….. അതിനാ ന്നെ കെട്ടണ തന്നെ……..!!”””- ഞാൻ കുറച്ചു കഷ്ടപ്പെട്ടു കണ്ണു
നിറച്ചു കൊണ്ടങ്ങനെ പറഞ്ഞപ്പോളവിടത്തെ മഞ്ഞൽപ്പമുരുകിയ മാതിരി….! കാര്യം
വിശ്വസിച്ചിട്ടൊന്നൂല്ല… പക്ഷേയൊരു കൺഫ്യൂഷനുണ്ട്…. നമുക്കതു മതീലോ….!

“”….നീ കള്ളനാ…. നീ പറയുന്നോക്കെ വെള്ളന്തൊടാതെ വിഴുങ്ങാനെന്നെ കിട്ടൂല്ല…. ഒന്നും
നടക്കാണ്ടായപ്പോ പുതിയ സൂത്രോമായിട്ടു വന്നേക്കുവാ……!!””

“”….ശെരി…. അങ്ങനേങ്കിലങ്ങനെ…..! എന്നാ നീയൊരു കാര്യമാലോയിച്ചു നോക്കിയേ….
നിങ്ങളൊക്കെ കരുതുമ്പോലെ ഞങ്ങളു തമ്മിലൊരിഷ്ടോണ്ടാരുന്നേല് അവള് നിന്നോടു
പറയാണ്ടിരിയ്ക്കോ….?? അല്ലേത്തന്നെയിന്നലെ നിങ്ങളെല്ലാങ്കൂടി കല്യാണമുറപ്പിച്ചപ്പോ
അവളെന്തോത്തിനാ ഇതു വേണ്ടാന്നുമ്പറഞ്ഞു കരഞ്ഞേ….?? ഇഷ്ടോരുന്നെങ്കി
സന്തോഷിയ്ക്കുവല്ലേ വേണ്ടീരുന്നേ…?? നീ പറ…….!!”””

“”….അതു നിങ്ങടടവാ…!!”””

“”….കോപ്പാണ്…..! എല്ലാരുങ്കൂടി പിടിച്ചു കല്യാണന്നടത്തി തരുമ്പോ ചുമ്മാ
മൊടക്കിക്കളിയ്ക്കാനെന്താ തലയ്ക്കോളവാണോ….?? എടി ചേച്ചീയിതതൊന്നുവല്ല…
എനിയ്ക്കവളോടങ്ങനെന്തേലുമുണ്ടേല് ശ്രീക്കുട്ടനറിയാണ്ടിരിയ്ക്കൂലല്ലോ………!
പിന്നിതൊന്നും വിശ്വാസമായില്ലേല് നീയവൾടെ കോളേജിപ്പോയി തെരക്കി നോക്ക്….. ഞങ്ങളു
തമ്മിലുള്ള കലിപ്പവിടെല്ലാർക്കുമറിയാം……..! എന്താ…??”””

“”….അപ്പൊ അവളെല്ലാമുണ്ടാക്കി
പറേണെന്നാണോ നീ പറേണേ……??”””

“”….ആം…..! എല്ലാഞ്ചുമ്മായാ…. എന്നോടെ പകരമ്മീട്ടാമ്മേണ്ടിയാ ഇതൊക്കെ
കാട്ടിക്കൂട്ടിയേ….! ഇനി കല്യാണങ്കൂടി കഴിയ്ക്കുവാണേല് അവളെന്നെയൊറപ്പായിട്ടും
തട്ടും… അന്നേ നെനക്കൊക്കെ ഞാങ്കരഞ്ഞു പിടിച്ചു പിന്നാലെ നടന്നേന്റെ കാരണം
മനസ്സിലാവൂ….. അന്നൊരു കുറ്റബോധം വേണ്ടേല് ഇപ്പൊയെന്തേലും ചെയ്…..!!”””- എന്റെ
കയ്യിലുണ്ടായിരുന്ന അവസാനയാണിയും കൂടിയടിച്ച ശേഷമവളെ നോക്കുമ്പോൾ പുള്ളിക്കാരി ഫുൾ
ഓൺ കലിപ്പ് മോഡ്……!

“”….നീ പറഞ്ഞേക്കെ സത്യവാണേല് ഇന്നവൾടവസാനമാ….! കീർത്തനേനെ
ശെരിയ്ക്കുമറിയത്തില്ലവൾക്ക്….!!”””

“”….എന്നാ വാ ചോയിയ്ക്കാം……! എന്നിട്ടു രണ്ടു പൊട്ടിയ്ക്കുവേം ചെയ്യാം….!
വാ….!!”””- ഞാനവൾടെ കയ്യിൽ പിടിച്ചു വലിച്ചും കൊണ്ടുൽസാഹത്തോടെ പറഞ്ഞപ്പോൾ അവളൊന്നു
ബലം പിടിച്ചു…..! അതിനെന്തു പറ്റിയെന്നർത്ഥത്തിലവളെ നോക്കിയപ്പോളവൾ പറഞ്ഞു……,

“”….ഇപ്പൊ വേണ്ട….! ഇതൊക്കങ്ങ് കഴിഞ്ഞിട്ടു നമുക്കവൾടെ കോളേജിപ്പൂവാം…! എന്നിട്ടു
നീ പറഞ്ഞതൊക്കെ സത്യമാണെന്നുറപ്പായാ അവൾക്കിട്ടു കൊടുക്കാം….! അങ്ങനല്ലേ
നെനക്കിട്ടു കിട്ടും…..!!”””-അതും പറഞ്ഞവൾ ഷോപ്പിലേയ്ക്കു തിരികെ കയറുമ്പോഴും
സമ്മതമറിയിച്ചുകൊണ്ടു കുലുക്കിയ തലയുടെയാട്ടം നിന്നിരുന്നില്ല…….!

കീത്തുവിന് ആട്ടമുണ്ടായെന്നുറപ്പിച്ചതും സന്തോഷമടക്കാനാവാതെ ശ്രീയോടു
വിവരമറിയിയ്ക്കാനായി മരിച്ചോടാൻ തിരിയുമ്പോൾ മുന്നിൽ മീനാക്ഷി…..! അവളെ
കണ്ടെങ്കിലും മൈന്റു ചെയ്യാതെ പോകാനാഞ്ഞപ്പോൾ അവളെനിയ്ക്കു വട്ടം നിന്നു…..!

“”….എന്തോപറ്റി ഭയങ്കര സന്തോഷത്തിലാണല്ലോ….??”””

“”….ആടീ സന്തോഷത്തിലാ… അതിനു നെനക്കെന്താ കടിയ്ക്കുന്നോ…..??”””

“”….ആ….! എന്താ മാന്തിത്തരോ…..??”””

“”….മാന്തിത്തരാടീ… നിന്റെല്ലാ കടീം ഞാന്തീർത്തു തരാം…..! നീ നോക്കിയ്ക്കോ….
നിന്റൊരു പ്ലാനുമിനി നടക്കൂല…. കീത്തുവേ… കീത്തുവെല്ലാമറിഞ്ഞു…..! നിന്റെ
കള്ളത്തരമ്മൊത്തം ഞാനവളോടു പറഞ്ഞു….. ഇനി നിന്നവളു നോക്കിക്കൊള്ളും…..! പോടീ…
വല്ലതും ചുളിവിനു കിട്ടിയാലതും വാങ്ങി പോവാന്നോക്ക്…..!!”””- പുച്ഛത്തോടെ
പറഞ്ഞുകൊണ്ട് മുന്നിൽ നിന്നുമവളെയും പിടിച്ചു മാറ്റി ഷോപ്പിനുള്ളിലേയ്ക്കു
നടക്കുമ്പോൾ മുഴുവൻ…. കണ്ണുകൾ ശ്രീയെ തേടുകയായിരുന്നു…..!
കുറെയൊക്കെ നടന്നിട്ടും അവനെ കാണാതെ നിരാശനായി കൂട്ടത്തോടെ നടന്നു പോയ പെൺപിള്ളേരെ
വായിനോക്കി നിയ്ക്കുമ്പോളാണ് പെട്ടെന്നു തോളത്തൊരടി വീണത്…..!

“”….ഏതു മൈ….”””- എന്നു പറഞ്ഞതു മുഴുവിയ്ക്കാതെ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ഒരു
പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന മീനാക്ഷിയെ…..!

“”….നീ പിന്നേമിവടെ നിന്നു സീമ്പിടിയ്ക്കുവാല്ലേ….?? ഞാന്നിന്നോടെത്ര വട്ടം
പറഞ്ഞിട്ടുണ്ട് വേറെ പെണ്ണുങ്ങളെ വായ്നോക്കുന്ന തെനിയ്ക്കിഷ്ടവല്ലെന്ന്…..!
എത്രയൊക്കെ പറഞ്ഞാലും നീ കേക്കൂലല്ലേ…..?? ഇനിയാരേങ്കിലും നോക്കുന്ന ഞാങ്കണ്ടാ ഈ
കണ്ണുരണ്ടും കുത്തിപ്പൊട്ടിയ്ക്കും പറഞ്ഞേക്കാം…..!!”””- അവളെന്റെ കണ്ണിലേയ്ക്കു
വിരൽ നീട്ടിക്കൊണ്ടു പറഞ്ഞതും ഞാൻ കണ്ണുകളടച്ചു പോയി…..!

ഇതു വാക്കല്ലാതെ കാണുന്നയേതേലും സ്വപ്‌നമാണോയെന്നും ചിന്തിച്ചുകൊണ്ടവൾടെ നേർക്കു
നോക്കുമ്പോൾ മീനാക്ഷിയെന്റെ ഇടതു കൈയ്ക്കുള്ളിലൂടെ കയ്യിട്ട് അവളോടു ചേർത്തു
പിടിച്ചു കഴിഞ്ഞിരുന്നു……!

“”….വായിങ്ങട്…. പൊട്ടന്റെ പോലെ വായ് നോക്കി നിയ്ക്കാതെ….!!”””- എന്നെയും പിടിച്ചു
വലിച്ചുകൊണ്ട് മുന്നിലേയ്ക്കു നടക്കുമ്പോൾ എന്താണു നടക്കുന്നതെന്നു കൂടി അറിയാത്ത
അവസ്ഥ…..!

“”….എന്നാലും നിന്റെ ബുദ്ധിയപാരവാട്ടോ…..! കീത്തു വെറും മണ്ടിയാണ്… അവളെന്തോ
പറഞ്ഞാലും വിശ്വസിച്ചോളുമെന്നു നീ പറഞ്ഞപ്പോ ഞാനിത്രേങ്കരുതീല…. എന്നാലും നീ
പറഞ്ഞതൊക്കെ അവളു വിശ്വസിച്ചല്ലോടാ…..!!”””- അതിശയത്തോടെ അവളതു പറഞ്ഞപ്പോൾ കാര്യം
മനസ്സിലായില്ലേലും ഉള്ളിലെവിടെയോ ഒരു കുളിര്… എന്റെ ചേച്ചി ഞാമ്പറഞ്ഞതു
വിശ്വസിച്ചതിനുള്ള ക്രെഡിറ്റല്ലേ കിട്ടിയേ…..! പക്ഷേ അപ്പോഴും പിടികിട്ടാഞ്ഞത്
മീനാക്ഷിയുടെ മാറ്റമായിരുന്നു…. ഇനി കല്യാണം കീത്തുവായിട്ടു മുടക്കുന്നേലുള്ള
സന്തോഷമാണോ… അതോ…..?? എങ്കിൽ പിന്നെന്തിനാ ഇന്നലെയെന്നെ വെല്ലുവിളിച്ചേ….?? –
ഒന്നും മനസ്സിലാകാതെ അവൾക്കൊപ്പം നടന്നപ്പോൾ കൂടെയുള്ളതെന്റെ ആജന്മശത്രുവാണെന്നുള്ള
കാര്യം ഞാൻ മറന്നുപോയി……!

ശത്രുവാണേൽ കൂടി അത്രയും സൗന്ദര്യമുള്ളൊരു പെണ്ണ് കൈകൂട്ടി പിടിച്ചു ചേർന്നു
നടക്കുമ്പോൾ, പലരും കൊതിയോടെ അതു നോക്കി നിൽക്കുന്നതു കണ്ടപ്പോൾ എവിടെയോ ഒരു ഗമ
മുളപൊട്ടിപ്പോയി…..! കൈയിൽ മുറുകെ പിടിച്ചിരുന്നതിനാൽ അവളുടെ മാർദ്ദവമാർന്ന വലതുമുല
പലപ്രാവശ്യമെന്റെ കൈയിലമർന്നു…..! തൽഫലമുണർന്ന കുണ്ണയോട്, എടാ ക്ണാണ്ടേ…. ഇതു
നമ്മടെ ശത്രുവാ….! വെറുതെ നാറ്റിയ്ക്കരുതെന്ന് പലവട്ടം മനസ്സിൽ പറഞ്ഞു
നോക്കിയെങ്കിലും ആരു കേൾക്കാൻ…..??

“”….അല്ലേലും ഇങ്ങനൊക്കെ പറഞ്ഞാലവളു വിശ്വസിയ്ക്കോന്നു
നെനക്കെങ്ങനറിയാർന്നു…..??”””- അവളുടെ ചോദ്യം വീണ്ടുമുയർന്നപ്പോളാണ് ഒരു ഞെട്ടലോടെ
ഞാനുണർന്നത്…..!

“”….കൈയെടുക്കടീ ശവമേ….!!”””- അവളുടെ കൈതട്ടി തെറിപ്പിച്ചു കൊണ്ടു ഞാനവളോടു
പറഞ്ഞപ്പോൾ മീനാക്ഷി കഴുത്തു ചെരിച്ചു ചുറ്റും നോക്കി……!

“”….ഇല്ല….! ആരും കാണുന്നില്ല… പിന്നെന്തോത്തിനാ അഭിനയിയ്ക്കുന്നേ….?? ആരെങ്കിലും
കാണുവാണേലെന്നെ തെറി പറഞ്ഞാ പോരേ…..??”””- വല്ലാത്തൊരു ഭാവത്തോടെന്നെ നോക്കി അവൾ
പറഞ്ഞപ്പോഴും ഈശ്വരനാണേ എനിയ്ക്കറിയത്തില്ലായിരുന്നു കീത്തു ഞങ്ങളെയും നോക്കി…
ഞങ്ങൾ പറയുന്നതും ശ്രെദ്ധിച്ചൊരേ നിൽപ്പു നിയ്ക്കുവാന്ന്…..!

“”….അതങ്ങനെയാ…. എന്റെ ചേച്ചി ഞാനെന്തോ പറഞ്ഞാലും വിശ്വസിയ്ക്കും… ഇപ്പൊ നെനക്കതു
വിശ്വാസമായില്ലേ…..??”””- ചെറിയൊരു ഗമയോടെ പറഞ്ഞു തിരിഞ്ഞതും മുന്നിൽ മാറി
നിൽക്കുന്ന കീത്തു…..!

അപ്പൊ…. അപ്പൊ പറഞ്ഞതെല്ലാം കീത്തു കേട്ടിട്ടുണ്ടാവോ….??- അങ്ങനൊരു ചിന്തയോടെ
മീനാക്ഷിയിൽ നിന്നും മാറിയൊതുങ്ങിയതും, ഇതൊന്നുമറിയാത്ത ഭാവത്തിൽ ചുറ്റുമൊന്നു
നോക്കിയ ശേഷം അവളെന്റെ കവിളിൽ അമർത്തി ചുംബിച്ചു……! അന്ത്യചുംബനോം തന്നു നാണത്തോടെ
ഓടിപ്പോയ മീനാക്ഷിയെയും എന്നെയും നോക്കി ജ്വലിയ്ക്കുന്ന കണ്ണുകളോടെ കീത്തു
വന്നപ്പോൾ അടിയ്ക്കു പിടിച്ച മാതിരി ഞാനുറഞ്ഞു നിന്നുപോയി…..!

“”….അതേ പെട്ടെന്നങ്ങോട്ടു വരണേ…. നെനക്കു വേണ്ടി ഞാനൊരു ബ്ലാക്ക് ഷേർട്ടു നോക്കി
വെച്ചിട്ടൊണ്ട്…..!!”””- ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കി മീനാക്ഷി വിളിച്ചു
പറഞ്ഞതും കരിന്തുണിയുടെ കേസും ഓക്കെയായി……!

“”….അപ്പൊ രണ്ടുങ്കൂടി ചേർന്നെന്നെ വീണ്ടും ചതിയ്ക്കുവാർന്നല്ലേ…?? ഞാൻ…
ഞാന്നിന്നോടൊക്കെ…. എന്തോത്തിനാടാ വീണ്ടുമ്മീണ്ടുമെന്നെ യിങ്ങനെ….??”””- കീത്തു
പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ ഏങ്ങിപ്പോയതിനാൽ അവസാനം പറഞ്ഞതൊന്നും പൂർണ്ണമായും
പുറത്തു വന്നില്ല……!

“”….കീത്തുവേച്ചീ…. ഞാൻ… അത്….!!”””- അങ്ങനൊരവസ്ഥയിൽ അവളെ മുന്നിൽ കണ്ടതും എന്തു
പറയണമെന്നറിയാതെ വാക്കുകൾക്കു വേണ്ടി തിരഞ്ഞയെന്റെ കരണം തീർത്തൊന്നു പൊട്ടി……!
തല്ലിന്റെ ശബ്ദം കേട്ടാവണം കൂടി നിന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കു വീണപ്പോൾ
കവിളും പൊത്തിപിടിച്ചു നിൽക്കാനേ എനിയ്ക്കായുള്ളൂ…..!

“”….കീത്തൂ…. ഞാമ്പറേണ… ഞാമ്പറേണ കൂടിയൊന്നു കേക്ക…..”””- പറഞ്ഞു
മുഴുവിപ്പിയ്ക്കുന്നതിനു വലതു കരമുയർത്തി വേണ്ടന്നവൾ വിലക്കിയതും വാക്കുകൾ അറിയാതെ
മുറിഞ്ഞു പോയി……!

“”….ഇനിയെന്നെ ചേച്ചീന്നു നീ വിളിയ്ക്കരുത്…. നീയങ്ങനെന്നെ വിളിയ്ക്കുന്ന
യെനിയ്ക്കിഷ്ടല്ല…! ഒത്തിരി വിശ്വസിച്ചതല്ലേടാ ഞാന്നിന്നെ…. എന്തിനും കൂട്ടു
നിന്നിട്ടല്ലേയുള്ളൂ…..! എന്നിട്ടും… എന്നിട്ടുമെങ്ങനാടാ തോന്നുന്നേ എന്നെയിങ്ങനെ
ചതിയ്ക്കാൻ……??”””

“”….കീത്തുവേച്ചീ…. അതിന്… അതിനു ഞാനെന്തോ ചെയ്തു….?? അവളു വീണ്ടുമെന്നെ…..”””

“”….മിണ്ടരുത് നീ….! അവളു പറേണതും നീ പറേണതുമൊക്കെ ഞാങ്കേട്ടു…. നിങ്ങക്കു
തമ്മിലത്രയ്ക്കിഷ്ടോരുന്നേ ന്നോടൊന്നു പറഞ്ഞാ പോരാരുന്നോ….. ഒളിച്ചു വെച്ചേന്റെ
ദേഷ്യോല്ലേ ഞാങ്കാട്ടിയോളൂ…. അതിനെന്നെ പിന്നും പിന്നും…..!!”””- പറയുന്നതിനൊപ്പം
അവളുടെ ഏങ്ങലടിയും ഉച്ഛത്തിൽ മുഴങ്ങാൻ തുടങ്ങിയപ്പോൾ ഞാനവളെ ചേർത്തു
പിടിച്ചാശ്വസിപ്പിയ്ക്കാനൊന്നു ശ്രെമിച്ചെങ്കിലും അവളെന്റെ കൈ തട്ടിയെറിഞ്ഞു കൊണ്ടു
ചീറി….,

“”….തൊട്ടു പോകരുതെന്നെ…..! ഇനി മേലിലെന്റോടെ മിണ്ടാനും വന്നേക്കരുത്…. ഞാൻ… ഞാൻ…
വെറുത്തു പോകുവാലോടാ ഞാന്നിന്നെ…..!!”””- പറഞ്ഞു തീർത്തുകൊണ്ടവൾ തിരിഞ്ഞു
നടക്കുമ്പോൾ ചുരിദാറിന്റെ ഷോളുകൊണ്ട് വാപൊത്തി പിടിച്ചു കരയുന്നുണ്ടായിരുന്നു…..!

അറിവായ ശേഷമന്നാദ്യമായി എന്റെ കണ്ണു നിറഞ്ഞു….., അന്നുവരെ ശ്രീയും കീത്തുവും
മാത്രമായിരുന്ന എന്റെ ലോകത്തിൽ നിന്നും കീത്തുവെന്റെ ആരുമല്ലാതായ് പോകുമോ എന്നൊരു
പേടി നെഞ്ചിനെ കാർന്നു തിന്നുമ്പോളും പകയടങ്ങാത്ത കണ്ണുകളുമായി അവൾ…. ആ മീനാക്ഷി…
എന്നെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…. കണ്ണുകൾ നിറഞ്ഞു
തുളുമ്പിയിരുന്നതിനാലാവണം ചുറ്റുമുള്ള കാഴ്ചകളെനിയ്ക്ക് അന്യം നിന്നതും……! ബോധം
മുഴുവനായി പോകുന്നേനും മുമ്പേ അവളടുത്തു വരുന്നതും അവളിൽ നിന്നുയർന്ന ആ മരണമണിയും
ഞാൻ കേട്ടു….

“”….അതേയ്… കൂടുതൽ സന്തോഷങ്കിട്ടുന്നൊരു ന്യൂസുങ്കൂടി പറയട്ടേ ഞാൻ…?? നീയെന്റനിയനെ
തല്ലിനാണംകെടുത്തീട്ടൊരു ഡയലോഗു വിട്ടില്ലേ…?? അതിന്റെ റിസൾട്ട് വന്നിട്ടൊണ്ട്….
മറ്റന്നാൾ രാവിലെ പത്തുമണിക്ക് നമ്മുടെ കല്യാണമാ…..!!”””- ഒന്നു നിർത്തി… പിന്നെ
ചുറ്റുപാടുമൊന്നു കണ്ണോടിച്ച ശേഷമവളുടെ ചുണ്ടുകളെന്റെ ചെവിയോടു ചേർന്നു…..

“”….ഇതിന്റ ബാക്കി പണി നെനക്കന്നു മുതല് തരാട്ടാ…. മീനാക്ഷി ദേ
തൊടങ്ങാമ്പോണേള്ളൂ…..!!”””

Leave a Reply