അപൂർവ ജാതകം 12 [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം 12

APOORVA JATHAKAM PART 12 AUTHOR : MR. KING LIAR

PREVIOUS PARTS [https://kambimaman.com/author/mr-kingliar/]

[https://i.imgur.com/lOhrYE3.jpg]

നമസ്കാരം….,

കുറച്ചു നേരത്തെ ആണ് ഈ വരവ് എന്നറിയാം നല്ല മനസിനുടമകളായ എന്റെ പ്രിയ കൂട്ടുകാർ
ഈയുള്ളവനോട് ക്ഷമിച്ചാലും. ജോലി തിരക്ക് അതോടൊപ്പം മറ്റു തിരക്കുകൾ കൂടി
അപ്രതീക്ഷിതമായി കയറി വന്നപ്പോൾ എഴുതാൻ സാധിച്ചില്ല….ഇനി അധികം കാത്തിരിപ്പിക്കാതെ
ഉടനെ കഥയുടെ അവസാനത്തിലേക്ക് കടക്കുകയാണ്.

ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി….അടുത്ത രണ്ട് ഭാഗങ്ങളിൽ അത് പരിഹരിക്കും…ഈ
നുണയന്റെ പുതുവത്സര സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചാലും…..

 

എന്ന്

ഏതോ മാന്യവക്തി വാക്കുകളാൽ കൊന്നു വീണ്ടും പുനർജ്ജനിച്ചു വന്ന….

MR. കിംഗ് ലയർ

 

 

________________________________

 

കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….

 

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം.
കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ
മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ്
നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ
നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും
ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട്
തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ
നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം
ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ
ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ,

മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ്
അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല
പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ എം ബി എ വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ്
പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന
വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ, ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി.
ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

വിജയ് എന്നാ അച്ചുവിന്റെ ജാതകപ്രകാരം അവൻ ആദ്യം വിവാഹം കഴിക്കുന്ന പെൺകുട്ടി
എത്രയും പെട്ടന്ന് തന്നെ മരണപ്പെടും എന്നായിരുന്നു…… അങ്ങനെ അവൻ സ്വപ്നങ്ങളിൽ കണ്ട
ഒരു പെൺകുട്ടിയെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അവൻ വിവാഹം കഴിച്ചു….ശ്രീപ്രിയ.

വിജയ്‌യുടെ ഭാര്യയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്…. അവൾക്ക് സ്വന്തം എന്ന് പറയാൻ ആകെ
ഉള്ളത് രണ്ടാനമ്മ പാർവതി അനുജത്തി ശ്രീനന്ദന…..

അങ്ങനെ ശ്രീപ്രിയ എന്നാ പ്രിയ വിജയ്-യുടെ സ്വന്തം ശ്രീക്കുട്ടി, വിജയ്-യുടെ സ്വന്തം
ആവുകയാണ്….. വിവാഹ ശേഷം അവർ തമ്മിൽ ഉള്ള പ്രണയം……ജാതകത്തിലെ ദോഷം അറിയിതെ ഉള്ള
പ്രണയം…..

പക്ഷെ അവർക്ക് ചുറ്റും അവർപോലും അറിയാതെ അസാധാരണമായ എന്തോ കാര്യങ്ങൾ
നടക്കുന്നുണ്ടായിരുന്നു….

അവരുടെ പ്രണയ നാളുകൾ അതിന് മാറ്റ് കൂട്ടാൻ

വീട്ടുകാരുടെ നിർബന്ധ പ്രകാരം വിജയ്‍യും പ്രിയയും താഴ്വരാതെ എസ്റ്റേറ്റിലേക്ക്
പോയി…

എസ്റ്റേറ്റിലെ പ്രണയനാളുകൾ…..

അവിടെ പ്രിയയുടെ ബർത്ത്ഡേ ആഘോഷവും അവരുടെ പ്രണയദ്രമായ ദിനങ്ങൾ…..

 

__________________________________

ഇരുവരും ബെഡിൽ കയറി കഴുത്തറ്റം പുതപ്പ് കൊണ്ട് മൂടി…

“”””ലവ് യൂ അച്ചേട്ടാ “”””

പ്രിയ അതും പറഞ്ഞു അവന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും ചുംബിച്ചു..

“”””ലവ് യൂ ടൂ… ശ്രീക്കുട്ടി “”””

വിജയ് അവളുടെ ചുണ്ടിൽ മുത്തികൊണ്ട് പറഞ്ഞു.

പ്രിയ വിജയ്‌യുടെ മാറിൽ മുഖം പൂഴ്ത്തി അവനെ ഇറുക്കി പുണർന്നു കിടന്നു അവന് അവളെ
മാറോടണച്ചു കിടന്നു… മെല്ലെ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു.

 

തുടരുന്നു……..<>>>>>>>>>•••••<>

 

 

 

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു…

 

പ്രണയാർദ്രമായ ഒരു രാത്രി…….

 

“”””ശ്രീക്കുട്ടി…. ദേ എഴുന്നേറ്റെ വാവേ…. “”””

 

 

കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന പ്രിയയുടെ തോളിൽ പിടിച്ചു കുലിക്കികൊണ്ട് വിജയ്
അവളെ വിളിച്ചു.

 

 

“””””നിക്ക്…. വയ്യ…. അച്ചേട്ടാ…. വയറുവേദനിക്കുന്നു….. “”””

 

മിഴികൾ ഇറുക്കിയടച്ചു വയറിൽ ഇരുകൈകൾ കൊണ്ട് പൊത്തിപിടിച്ച് അവൾ ദയനീയമായ ഈണത്തോടെ
പറഞ്ഞൊപ്പിച്ചു.

 

“”””ഈ പ്രാവിശ്യം നേരത്തെയാണോ…???””””

 

അഴിഞ്ഞു അലസമായി കിടക്കുന്ന അവളുടെ മുടിയിണകൾ കോതിയൊതുക്കി കൊണ്ട് അവൻ ചോദിച്ചു.

 

 

“””””ങ്ങും….. നാളയാണ് ഡേറ്റ്…. “”””

 

അവൾ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.

 

വിജയ് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അവിടെച്ചെന്ന് ഗ്യാസ് സ്റ്റൗവിൽ ഒരു
ചെറിയ കലത്തിലായി വെള്ളം എടുത്തു വെച്ച ശേഷം സ്റ്റൗ ഓണാക്കി ലേറ്റർ വച്ച്
കത്തിച്ചു. വെള്ളം തിളച്ചു വന്നപ്പോൾ അതിലേക്ക് അല്പം ഉലുവ എടുത്തിട്ട് ഒന്നുകൂടി
തിളപ്പിച്ച ശേഷം അവൻ സ്റ്റൗ ഓഫ് ചെയ്തു.

 

അതിലെ വെള്ളം അല്പം ഒന്ന് ആറ്റിയ ശേഷം ചെറിയ കപ്പിലേക്ക് പകർത്തി.

 

അവൻ ആ വെള്ളവുമായി പ്രിയയുടെ അരികിലേക്ക് ചെന്നു…. ഒപ്പം ഹീറ്റിങ് ബാഗിൽ ചൂട് വെളളം
നിറച്ചതും അവൻ കൂടെ എടുത്തിരുന്നു.

 

 

“”””ശ്രീക്കുട്ടി….. എഴുന്നേക്ക്…. “”””

 

അവൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

 

“”””നിക്ക്…. വയ്യ…. ഏട്ടാ..!””””

 

അവൾ അവശതയോടെ പറഞ്ഞു.

 

“”””വാവാച്ചി ആദ്യം എഴുന്നേറ്റിരിക്ക്…. ഞാനല്ലേ പറയുന്നേ…. “”””

 

 

സ്നേഹം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു കൊണ്ട് അവൻ അവളെ പിടിച്ചു അവനിലേക്ക് ചേർത്ത്
പിടിച്ചു ശേഷം ടേബിളിന്റെ മുകളിൽ വെച്ച ഉലുവ വെള്ളം എടുത്തു അവളുടെ വായോട്
അടുപ്പിച്ചു.

 

 

“”””വാവാച്ചി…. ഇത് കുടിക്ക് “””””

 

“”””ഇതെന്താ…. അച്ചേട്ടാ….?? “”””

 

 

നിഷ്കളങ്കഭാവത്തോടെ അവനെ ഉറ്റുനോക്കികൊണ്ട് അവൾ ചോദിച്ചു.

 

“”””ഉലുവ വെള്ളം ആണ്….. വേദനക്ക് ആശ്വാസം കിട്ടും… “””””

 

 

അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവൻ പറഞ്ഞു. ശേഷം ആ കപ്പ്‌ അവളുടെ ചുണ്ടോട്
അടുപ്പിച്ചു.

 

സ്നേഹത്തോടെ അവൻ നീട്ടിയ വെള്ളം അവൾ മടിയൊന്നും കൂടാതെ കുടിച്ചിറക്കി… അതിലെ
കയ്പ്പ് പോലും അവൾ വകവെച്ചില്ല.

 

“””””മതിയേട്ടാ…..””””

 

 

വേണ്ടുവോളം കുടിച്ചുകൊണ്ട് അവൾ പറഞ്ഞു.

 

അവൻ കപ്പ്‌ മാറ്റികൊണ്ട് അവളെ വീണ്ടും ബെഡിലേക്ക് കിടത്തി. ശേഷം ഹീറ്റിങ് ബാഗ്
അവളുടെ ചുരുദാർ ടോപ്പിന് മുകളിലൂടെ അവളുടെ വയറിന് മുകളിൽ വെച്ചു ചൂട് പിടിച്ചു.

 

ശേഷം അവളുടെ കാലും പുറവുമെല്ലാം അവൻ മെസ്സാജ് ചെയ്‌തു കൊടുത്തു.

 

 

“”””ഞാനെപ്പോഴും പറയാറില്ലേ അച്ചേട്ടാ…. ഏട്ടൻ… എന്റെ ഭാഗ്യം ആണെന്ന്…. അതിന് കാരണം
ഇതൊക്കെയേ…. ഒരുപെണ്ണിന്റെ വിഷമങ്ങൾ മനസിലാക്കി അവളുടെ കൂടെ നിൽക്കാൻ ഉള്ള മനസ്സ്
അത് എന്റെയേട്ടന് വേണ്ടുവോളം ഉണ്ട്….! “””””

 

അവൾ അവനെ നോക്കി ഗൗരവത്തോടെ പറഞ്ഞു.

 

“””””ആഹാ… എന്റെ മോളിന്ന് നല്ല ഫോമിൽ ആണല്ലോ… ദേ പെണ്ണെ വേഗം കിടന്ന് ഉറങ്ങാൻ
നോക്ക്…. അവള് അതിനിടയിൽ കൂടി എനിക്കിട്ട് താങ്ങുന്നു… “””””

 

 

വിജയ് പ്രിയയെ നോക്കി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി തന്റെ പാൽപല്ലുകൾ കാണിച്ചു
മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു.

 

 

“””””ഞാനുറങ്ങി…. “”””

 

അവൾ തലവഴി പുതപ്പിട്ട് മൂടിക്കൊണ്ട് പറഞ്ഞു…. വിജയ് ആ പുതപ്പിനടിയിൽ കൂടി നുഴഞ്ഞു
കയറി അവളോട് ചേർന്നുകിടന്നു.. അവന്റെ ചൂടറിഞ്ഞതും അവൾ തിരിഞ്ഞു അവന്റെ മാറിൽ മുഖം
ഒളിപ്പിച്ചു ഒപ്പം അവന്റെ തുടയുടെ മുകളിലേക്ക് അവളുടെ വെൺതുട കയറ്റി വെച്ചു അവനെ
ഇറുക്കി പുണർന്നു കിടന്നു.

 

“””””””അച്ചേട്ടാ…. “””””

 

അവൾ അവന്റെ രോമവൃതമായ മാറിൽ വിരലോടിച്ചുകൊണ്ട് അവനെ വിളിച്ചു.

 

 

“”””നീ ഒറങ്ങണില്ലേ… വാവാച്ചി… “”””

 

വിജയ് അവളെ ഒന്നുകൂടി കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

 

 

“”””എന്നോട്… മിണ്ടാൻപറ്റുല്ലങ്കി…. പോ…. ന്നെ കെട്ടിപിടിക്കണ്ട…. “”””

 

അവൾ ചിണുങ്ങികൊണ്ട് അവനിൽ നിന്നും അടർന്നുമാറാൻ ശ്രമിച്ചു.

 

 

“””””ഈ പെണ്ണ്….നീയെന്തിനാ ശ്രീക്കുട്ടി… ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും
പിണങ്ങുന്നേ…??? “”””

 

വിജയ് അല്പം ദേഷ്യത്തോടെയും ഗൗരവത്തോടെയും ചോദിച്ചു.

 

 

“”””എന്തിനാ എന്നോടിപ്പോ ദേഷ്യപെടുന്നേ….?? “””””

 

സങ്കടം നിറഞ്ഞ ശബ്ദത്തോടെ അവൾ ചോദിച്ചു.

 

 

“””””ദേ തുടങ്ങി.. എന്തെങ്കിലും പറഞ്ഞ അപ്പൊ പിണങ്ങും അല്ലങ്കിൽ വെറുതെ ഇരുന്നു
മോങ്ങും… “”””

 

വിജയ് കടുപ്പിച്ചു പറഞ്ഞു.

പ്രിയ ഒന്നും പറയാതെ നിശബ്ദമായി കരഞ്ഞു.

അവളുടെ എങ്ങലടികൾ കേട്ടത്തോടെ തിരിഞ്ഞു കിടന്ന അവളെ പിടിച്ചു തനിക്ക് അഭിമുഖമായി
കിടത്തികൊണ്ട് അവൻ ചോദിച്ചു.

 

“””””അതിന് ഈ കരയാൻ ഞാനൊന്നും പറഞ്ഞില്ലാലോ വാവാച്ചി… “””””

 

“”””ന്നോട് എന്തിനാ അച്ചേട്ടാ ദേഷ്യപ്പെട്ടത്…. നിക്കത് സഹിക്കാമ്പറ്റൂലാന്ന്
അച്ചട്ടന് അറിയാലോ… “”””

 

അവൾ എങ്ങലടിയോടെ പറഞ്ഞൊപ്പിച്ചു.

 

“””””അയ്യോ…. എന്റെ ശ്രീക്കുട്ടി…. നീ ഉറങ്ങാൻ വേണ്ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അല്ലെ
എന്റെ പൊന്നിനോട് ദേഷ്യപ്പെടാൻ എനിക്ക് കഴിയോ… “””””

 

അവളുടെ മുഖം പിടിച്ചുയർത്തി അവന്റെ മുഖത്തിന് നേരെ പുടിച്ചുകൊണ്ട് നിറഞ്ഞൊഴുക്കുന്ന
അവളുടെ വെള്ളാരം കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു .

 

അവന് മറുപടി എന്നോണം അവൾ അവന്റെ കവിളിൽ കടിച്ചുപിടിച്ചു.

 

“”””ൽസ്സ്….. ഹൂ…. വാവാച്ചി…. വിട്… എനിക്ക് നോവുന്നു പെണ്ണെ… “”””

 

അവൻ വേദനയോടെ പറഞ്ഞു. അവൾ ഞൊടിയിടയിൽ കടി വിട്ടുകൊണ്ട് അവൾ കടിച്ച അവന്റെ കവിളിൽ
അവളുടെ രക്തവർണമാർണ്ണ അധരങ്ങൾ ചേർത്ത് മുദ്രവെച്ചു.

 

“”””നൊന്തോ….?? “”””

 

അവൾ കള്ളച്ചിരിയോടെ ചോദിച്ചു.

 

“””””ഇല്ല നല്ല ചുകം… “”””

 

അവൻ അല്പം പരിഹാസത്തോടെ പറഞ്ഞു.

 

“”””കണക്കായി പോയി…. ന്നെ കളിയാക്കിയ ഇങ്ങനെ ഇരിക്കും… “”””

 

അതും പറഞ്ഞു അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു. അവനും അവളെ ചിരിയോടെ പുണർന്നു.
ഇരുവരും കൊതിയോടെ കെട്ടിപിടിച്ചു പുതപ്പിന് കീഴിൽ നിദ്രയെന്ന വസന്തത്തെ
തേടിയിറങ്ങി… അധികം അലയേണ്ടി വന്നില്ല അവർക്ക് അതിനുള്ളിൽ അവരെ തേടി ഉറക്കം വന്നു.

 

 

 

________________________________

 

വിജയും പ്രിയയും താഴ്വാരത്ത് എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു….

 

തണുപ്പുള്ള മഞ്ഞുപെയ്യുന്ന എങ്ങും പച്ചപ്പ് മൂടിയ താഴ്‌വാരത്തെ ഓരോ അണുവിലും അവരുടെ
പ്രണയം പുലർകാല സൂര്യന്റെ കിരണം പോലെ ഉദിച്ചുയരുകയാണ്…

 

ഒരു പ്രഭാതം….

 

അവിടെ എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും ഇതുവരെ അവർ വനത്തിലേക്ക്
പോയിട്ടില്ല….

 

തലേന്ന് രാത്രി പുറത്തെ തണുപ്പിൽ നിന്നും മുക്തി നേടാനായി കത്തിക്കുന്ന വിറകുകൾക്ക്
അരികിൽ വിജയുടെ മാറിൽ പറ്റിച്ചേർന്ന് ഇരിക്കുമ്പോൾ അവൾ അവനോട് ആ ആഗ്രഹം പറഞ്ഞു….

 

“”””അച്ചേട്ടാ… ന്നെ നാളെ കാട്ടീകൊണ്ടൊവോ….??.. നിക്ക് അവിടെയൊക്കെക്കാണാൻ
കൊതിയായിട്ടാ… ന്നെ…കൊണ്ടൊവോ..? “”””

 

അവളുടെ നിഷ്കളങ്കമായ ആ ആഗ്രഹത്തിന് എതിര് നിൽക്കാൻ അവന് തോന്നിയില്ല… അവൻ
പൂർണമനസോടെ സമ്മതം മൂളി.

 

രാവിലെ നേരത്തെ എഴുന്നേറ്റ് അത്യാവശ്യസാധങ്ങൾ ഒക്കെ എടുത്തു റെഡി ആവണം എന്ന് വിജയ്
ഇന്നലെ തന്നെ പറഞ്ഞതാണ് പക്ഷെ അവന്റെ ചുന്ദരി പെണ്ണിന്റെ ഒരുക്കം നട്ടുച്ചയായാലും
തീരില്ലന്നാ തോന്നുന്നേ…

“”””ന്റെ ശ്രീക്കുട്ടി…. നീയൊന്ന് വരുന്നുണ്ടോ…. ഇതിപ്പോത്ര നേരായി നീ ഒരുങ്ങാൻ
കേറിയിട്ട്….!!.. “”””

 

കട്ട പോസ്റ്റ്‌ അടിച്ചതിന്റെ എല്ലാ ദേഷ്യവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

 

 

“””ഇപ്പോ…. കഴിയും അച്ചേട്ടാ… ഒരഞ്ചുമിനിറ്റ്കൂടി….!..””””

 

ബെഡ് റൂമിൽ നിന്നും അവൾ അവനോടായി വിളിച്ചു പറഞ്ഞു.

 

“””നീയെന്താ പെണ്ണെ… ഈ കാണിക്കുന്നെ…. എടി പൊട്ടി നീയിത്രകണ്ടൊരുങ്ങാൻ അവിടെ
ആരുടേയും കല്യാണാമൊന്നുമില്ല…. “””

 

 

അവൻ വേറെ നിവർത്തിയില്ലാതെ പറഞ്ഞു…അവന്റെ വിഷമം അവനല്ലേ അറിയൂ…. രാവിലേ എഴുന്നേറ്റ്
കുളിച്ചു റെഡി ആയി റെഡ് ടീഷർട്ടും ബ്ലൂ ജീൻസും വലിച്ചു കയറ്റി ടീഷർട്ടിന് പുറമെ
ബ്ലാക്ക് ജാക്കറ്റ് കൂടി ഇടുത്തണിഞ്ഞു കാലിൽ ട്രക്കിങ് ബൂട്ടും കുത്തികയറ്റി ഈ
നിൽപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു…കെ.എസ്. ഈ. ബി. യിലെ ഇലക്ട്രിക്
പോസ്റ്റ്‌ പോലും ഇതുപോലെ പോസ്റ്റ്‌ അടിച്ചിട്ടുണ്ടാവില്ല.

 

“”””എന്റെ വാവാച്ചി…. ഒന്ന് വാടി…. നീ.. “”””

 

കല്പിക്കൽ ഒക്കെ നിർത്തി അപേക്ഷയുടെ സ്വരത്തിൽ ആയി അവന്റെ വാക്കുകൾ.

 

“”””പൂവാം….ന്റെ… കഴിഞ്ഞു… “”””

 

ബെഡ്‌റൂമിന്റെ വാതിൽ തുറന്നു വിജയെ മയക്കുന്ന നിഷ്കളങ്കമായ പുഞ്ചിരിയോടെ
പുറത്തേക്ക് വന്നുകൊണ്ട് പ്രിയ വിജയെ നോക്കി പറഞ്ഞു.

 

അവൻ അവളെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു….

 

നീല സാരീയും ബ്ലൗസും…. കഴുത്തിൽ അവന്റെ കെട്ടിയ താലിമാല മാത്രം… കാതിൽ ജിമിക്കി,ഇടം
കൈയിൽ നാല് വള… കരിയെഴുതിയ വെള്ളാരം കണ്ണുകൾ നെറ്റിയിൽ കുങ്കുമം,ചന്ദനം പോരാത്തതിന്
ഒരു കറുത്ത കുഞ്ഞുവട്ട പൊട്ടും…. നറുകയിൽ സിന്ദൂരം….കൂടാതെ കൈയിൽ ഒരു വലിയ ബാഗും
ഉണ്ട്…..

“”” അഹ് ബേഷ്…!!!””””

 

“”””അല്ല ഭവതിയിത് എങ്ങോട്ടേക്ക് ആണാവോ… “”””

 

അവളെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് വിജയ് ചോദിച്ചു.

 

“”””അച്ചേട്ടനല്ലേ പറഞ്ഞെ… ന്നോട് ആവിശ്യമുള്ള സാധനങ്ങളൊക്കെയെടുത്തു
റെഡിയായിവരാൻ…. “”””

 

അവൾ ചിരിയോടെ അവനെ നോക്കി ചോദിച്ചു.

 

“””””എന്റെ പെണ്ണെ…. ഈ സാരിയൊക്കെ ഉടുത്ത് പോകാൻ അതമ്പലം ഒന്നും അല്ല….. “””””

 

 

വിജയ് പരിഹാസത്തോടെ പറഞ്ഞു.

 

“””””നിക്ക് സാരിയാ ഇഷ്ടം…!! “”””

 

 

അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു തുടുത്ത കവിളിലേ നുണക്കുഴിയിൽ പരിഭവമെഴുതികൊണ്ട്
അവൾ പറഞ്ഞു.

 

 

“”””എന്റെ വാവാച്ചി… നീയിങ്ങോട്ട് വന്നേ….. “”””

 

 

വേറെ നിവർത്തി ഇല്ലാതെ അവൻ അവളെയും വിളിച്ചുകൊണ്ടു തിരികെ മുറിയിൽ കയറി.. ശേഷം
സാരിയും ബ്ലൗസും ഊരി അവളെ റെഡ് ടീഷർട്ടും അതിന് കുറുകെ ബ്ലൂ ജാക്കറ്റും അടിയിൽ
ബ്ലാക്ക് ജീൻസും കൂടാതെ ഒരു ജോഡി ഷൂവും അവളെ കൊണ്ട് ധരിപ്പിച്ചു….

 

ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ… പവർബാങ്ക്, വെള്ളം അല്പം സ്നാക്ക്സ്,ഫസ്റ്റ്
എയ്ഡ് കിറ്റ്…. Etc…. മാത്രം സാധങ്ങൾ എടുത്തു അവന്റെ ചെറിയ ബാഗിൽ ആക്കി അതവൻ തോളിൽ
ഇട്ടു….

 

 

 

“”””നീയിങ്ങനെ താറാവ് നടക്കുമ്പോലെ നാടക്കാതെ ഒന്ന് വേഗം നടക്കോ…?? “”””

 

 

അവന് പിന്നിൽ കൂടി അടിവെച്ചു നടക്കുന്ന പ്രിയയെ നോക്കി വിജയ് പറഞ്ഞു.

 

“”””ദേ…. അച്ചേട്ടാ… ഞാനെപ്പോഴുമ്പറയാറുണ്ട്….. ന്നെയിങ്ങനെ വഴക്ക് പറയരുതെന്ന്….
“””””

 

അവൾ നടത്തം നിർത്തി കൊണ്ട് അവനെ നോക്കി ചിണുങ്ങി.

 

“””””നിന്ന് ചിണുങ്ങാതെ ഒന്ന് വാ പെണ്ണെ…. “””””

 

അവൻ വീണ്ടും മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

 

“”””ന്നാ… പോ ഞാബരൂല….!!! “”””

 

അവൾ പരിഭവത്തോടെ പറഞ്ഞു…. അവനെ നോക്ക് കൊഞ്ഞനം കുത്തി.

 

“”””ദേ മര്യാദക്ക് വേഗം എന്റെ ഒപ്പം നടന്നോ…. “”””

 

 

അവളുടെ കുസൃതി കണ്ട് വിജയ് പ്രിയയെ നോക്കി പല്ലിറുമ്മി…..

 

 

“”””””ഇല്ലങ്കി….??? “””

 

 

പ്രിയ വിജയെ നോക്കി അവളുടെ കുറുനിറ പോലത്തെ പുരികം പൊക്കി…. കൊണ്ട് ചോദിച്ചു.

 

“””””ഇല്ലങ്കിൽ നിന്നെ പിടിച്ചു വല്ല കൊരങ്ങനും കൊടുക്കും…. “”””

 

അവൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.

 

“”””അച്ചേട്ടൻ അല്ലാതെ വേറെത് കൊരങ്ങൻ….””””

 

അവൾ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് മെല്ലെ താളത്തിൽ അടിച്ചുകൊണ്ട് ആകാശത്തേക്ക്
നോക്കി ആലോചിക്കും പോലെ ചോദിച്ചു .

 

“”””ടി…. ചട്ടമ്പി നിന്നെയിന്ന് ഞാൻ… “””””

 

 

അതും പറഞ്ഞു വിജയ് ഓടി വന്ന് പ്രിയയുടെ ചെവിയിൽ പിടിച്ചു തിരുമ്മി…..

 

 

“””””ഹൂ….. വേണ്ടച്ചേട്ടാ…. നിക്ക് നോവുന്നു….. സ്സ്…. അമ്മേ…ആാാ… “”””

 

അവന്റെ പിടി അവൾക്ക് തെല്ലുനൊമ്പരം സമ്മാനിച്ചപ്പോൾ അവൾ നേരിയ വേദനയോടെ കൊടും
വേദനയുടെ ഓസ്കാർ അഭിനയം അവന് മുന്നിൽ കാഴ്ചവെച്ചു…

 

 

“”””””ആരാടി…. കൊരങ്ങൻ…. ങേ…. പറാടി… ആരാ കൊരങ്ങൻ…??? “”””

 

 

കൃത്രിമ ദേഷ്യത്തോടെ വിജയ് അവളുടെ ചെവിയിൽ പിടിച്ചികൊണ്ട് ചോദിച്ചു.

 

 

“””””സ്സ്…. വിടച്ചേട്ടാ….. ഹാവു….””””

 

“””””പറാടി…. ആരാകൊരങ്ങൻ…..?? “””””

 

“”””””ഞാ…. ഞാനാ… ഞാനകൊരങ്ങാൻ….”””””

 

അവൾ ചിണുക്കത്തോടെ പറഞ്ഞു.

 

 

“”””ഇനി അങ്ങിനെ പറയോ….??? “””””

 

അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു ചെവിയിൽ നിന്നും പിടിവിടാതെ ചോദിച്ചു.

 

 

“”””അമ്മേ …..ഇല്ല്യ…. ഞാനിനിയങ്ങിനെയൊന്നും പറയൂല…. സത്യം….നിക്ക് നോവുന്നു
അച്ചേട്ടാ….ഹാ വിട്….!!!! “”””

 

 

അവൾ അവസാനം ഒരു തേങ്ങാലോടെ പറഞ്ഞു നിർത്തി… ആദ്യം അവൻ പിടിച്ചപ്പോൾ വേദനയൊന്നും
ഇല്ലായിരുന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ അവൾ കുതറിയെ തുടർന്ന് അവൻ പിടിയുടെ
മുറുക്കം കൂട്ടി… അതോടെ അവൾക്ക് വേദനിക്കാൻ തുടങ്ങി.

 

അവൾ സത്യം ചെയ്‌തപ്പോൾ അവൻ അവളുടെ കാതിൽ നിന്ന് പിടി വിട്ടു… അന്നേരമാണ് അവൻ
ശ്രദ്ധിച്ചത് അവളുടെ കാത് നേരിയതോതിൽ ചുവന്നിട്ടുണ്ട്….. ഒപ്പം അവളുടെ വെള്ളാരം
കണ്ണുകളിൽ നേരിയ ഒരു നനവും.

 

“”””വാവാച്ചി…. “””””

 

കാതിൽ ഒരു കൈ പൊത്തിപിടിച്ചു താഴേക്ക് നോക്കി നിൽക്കുന്ന പ്രിയയുടെ തോളിൽ കൈ
ചേർത്ത് പിടിച്ചുകൊണ്ടു വിജയ് വിളിച്ചു.

 

“””””നല്ലോണം…. വേദനിച്ചോ…. വാവാച്ചി….?? “””””

 

അവളെ ചേർത്ത് പിടിച്ചു അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ടവൻ ചോദിച്ചു.

 

 

“”””””ഉം… “”””

 

 

നേർത്ത മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

 

 

“”””സോറി…. ഞാൻ വെറുതെ തമാശക്ക് ചെയ്‌തതാ….. “”””

 

 

അവൻ വേദനയോടെ പറഞ്ഞു.അതിന് മറുപടി അവൾ നൽകിയത് അവനെ ഇറുക്കിയണച്ച് അവന്റെ
ചുണ്ടിണകളിൽ അവളുടെ രക്തവർണമാർന്ന അധരങ്ങൾ അമർത്തി ചുംബിച്ചാണ്….

 

ഏറെ നേരം അവർ ഇരുവരും ചുംബിച്ചു നിന്നു ആ നീണ്ട അധരപാനത്തിലൂടെ ഇരുവരുടെയും ചെറിയ
സങ്കടവും പരിഭവവും അലിഞ്ഞില്ലാതെയായി..

 

അവിടന്ന് ഇരുവരും മുന്നിലേക്ക് നടക്കാൻ തുടങ്ങി…. വലിയ പാറകളും ഇറക്കവും കയറ്റവും…
മരങ്ങൾക്കിടയിലൂടെ എല്ലാം അവർ കയറിയിറങ്ങി…. ഈ യാത്ര പ്രിയക്ക്
പുതുമനിറഞ്ഞതായിരുന്നു… അവന്റെ ഒപ്പം ഈ പ്രണയാതുല്യമായ അസുലഭ നിമിഷങ്ങൾ അവൾ നന്നായി
തന്നെ ആസ്വദിച്ചു….. അവനോട് ചേർന്നും അവനെ പുണർന്നും ചുംബിച്ചും തല്ലുകൂടിയും അവർ ആ
വനത്തിലൂടെ യാത്ര ചെയ്‌തു… വിജയും അവളോടൊപ്പമുള്ള ഓരോ നിമിഷവും കൊതിയോടെ
ആസ്വദിക്കുകയായിരുന്നു….

 

ഒരു വലിയ പാറയും അതിനോട് ചേർന്ന വലിയ മരവും കടന്ന് അവർ ഉള്ളിലേക്ക് കയറിയപ്പോൾ ആണ്
പ്രകൃതിയുടെ മഹാവിസ്മയം അവർ ഇരുവരും ദർശിച്ചത്…..

 

 

പാറകളാൽ ചുറ്റപ്പെട്ട ഒരു ഗുഹ… അതിനുള്ളിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ചെറിയ
അരുവി….

 

ഗുഹക്ക് ഉള്ളിൽ നിന്നും വെള്ളം പാറയിൽ അടിച്ചു വീഴുന്നതിന്റെ ശബ്ദം പുറത്തേക്ക്
ബഹിർഗമിക്കുന്നുണ്ട്.

 

വിജയും പ്രിയയും ആ അരുവിയിലൂടെ മെല്ലെ ഗുഹക്ക് അകത്തേക്ക് കയറി.

“”””ശ്രീക്കുട്ടി ശ്രദ്ധിച്ചു നടക്കട്ടോ …. വഴുക്കൽ ഉണ്ടാവും…. “””””

 

വിജയയുടെ പിന്നിൽ നടക്കുന്ന പ്രിയയോട് വിജയ് പറഞ്ഞു.

 

“”””ഞാൻ നോക്കിയ നടക്കുന്നേ അച്ചേട്ടാ… “”””

 

വിജയയുടെ കൈയിൽ പിടിച്ചുകൊണ്ടു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതിന് മറുപടി
പറഞ്ഞുകൊണ്ട് അവൾ ശ്രദ്ധയോടെ ഓരോ ചുവടും മുന്നിലേക്ക് വെച്ചു.

ഗുഹയുടെ മുകളിൽ നിന്നും സൂര്യ വെളിച്ചം ഗുഹയുടെ മുകളിലെ ദ്വാരത്തിലൂടെ അകത്തെ
അരിച്ചിറങ്ങുന്നു… അവ വന്നു പതിക്കുന്നത് പറകെട്ടിലേക്ക് ശക്തമായി കലിതുള്ളി വന്നു
പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ ആണ്…

 

 

“””””അച്ചേട്ടാ…. എന്ത് ഭംഗിയാല്ലേ ഇത് കാണാൻ “”””

 

തന്റെ കണ്മുന്നിൽ കാണുന്ന പ്രകൃതിയുടെ വിസമയം കണ്ണിമചിമ്മാതെ നോക്കികാണുന്ന പ്രിയ
വിജയയുടെ തോളിലേക്ക് ചാരികൊണ്ട് ചോദിച്ചു.

 

_____________________________

 

ഇതേ സമയം….

 

ഇല്ലിക്കൽ തറവാട്ടിൽ നിന്നും ഗോവിന്ദനും ശേഖരനും കൂടി വാസുദേവൻ തിരുമേനിയെയും
കൂട്ടി വള്ളിയംങ്കാട്ട് തിരുമേനിയുടെ അടുക്കലേക്ക് പുറപ്പെട്ടു….

 

 

“”””ഗോവിന്ദ…..?? “”””

 

കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന വാസുദേവൻ തിരുമേനി മുന്നിൽ ഇരിക്കുന്ന ഗോവിന്ദനെ
തന്റെ പരുക്കനായ ശബ്ദത്തിലൂടെ വിളിച്ചു.

 

“”””എന്താ തിരുമേനി….?? “”””

 

ഗോവിന്ദൻ ഭയഭക്തി ബഹുമാനത്തോടെ തിരുമേനിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…

 

“”””നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ വലിയതിരുമേനിക്ക് ഒന്നും ചെയ്യാൻ
സാധിക്കില്ലന്ന് വെച്ചാൽ പിന്നെ എന്റെ അടുക്കലേക്ക് അവരുടെ കാര്യവുമായി വന്നിട്ട്
ഒരു പ്രയോജനവും ഇല്ല്യ… വലിയതിരുമേനിക്ക് സാധിക്കാതത് എന്നെകൊണ്ടും ആവില്യ…!!!!
“”””””

 

 

ഗോവിന്ദന്റെ മുഖത്ത് നോക്കി വാസുദേവൻ തിരുമേനി കടിപ്പിച്ചു പറഞ്ഞു…

 

ഇത് കേട്ട് കാർ ഡ്രൈവ് ചെയ്യുന്ന ശേഖരന്റെയും ശേഖരനരികിൽ ഇരിക്കുന്ന ഗോവിന്ദന്റെയും
നെഞ്ചിടിപ്പ് വർധിക്കാൻ തുടങ്ങി… കാറിലെ എസിയുടെ തണുപ്പിലും അവരുടെ ദേഹം വെട്ടി
വിയർക്കുകയായിരുന്നു…

 

അങ്ങനെ അവരെയുംവഹിച്ചുകൊണ്ട് ആ ഇന്നോവ കാർ വള്ളിയംങ്കാട്ട് തിരുമേനിയുടെ
ഇല്ലത്തേക്ക് കുതിച്ചു…

 

_____________________________

 

 

“””””അച്ചേട്ടാ…. നമ്മുക്ക് ഇവിടന്നുപോകാതെയിരുന്നാലോ…. “””””

 

 

പറയുടെ മുകളിൽ അവളുടെ മടിയിൽ കിടക്കുന്ന വിജയുടെ മുടിയിഴകളിൽ അവളുടെ നീളൻ വുരലുകളാൽ
തലോടികൊണ്ട് അവൾ ചോദിച്ചു.

 

“”””നീയിത് എന്തൊക്കെയാ വാവാച്ചി ഈ പറയുന്നേ…. “””””

 

അവളുടെ ആവിശ്യം കേട്ട് അവൻ ഒന്നും തന്നെ മനസിലാവാതെ ചോദിച്ചു.

 

“”””എന്ത് ഭംഗിയാല്ലേ ഇവിടം…. നല്ല ശാന്തിയും സമാധാനവും…. എന്റെയച്ചേട്ടനെ
കെട്ടിപിടിച്ചു ഇവിടെ ജീവിച്ചേനിക്ക് കൊതിതീർന്നില്ല…. “””””

 

അവൾ അവന്റെ നെറ്റിത്തടത്തിൽ മുത്തി കൊണ്ട് പറഞ്ഞു.

 

“””അതിപ്പോ എവിടെ ആണെങ്കിലും ഞാനുണ്ടാവുമല്ലോ….. നിനക്ക് അത് പോരെ വാവാച്ചി….?
“””””

 

അവളുടെ വയറിലേക്ക് ടീഷർട്ടിന് മുകളിലൂടെ മുഖം അമർത്തികൊണ്ട് അവൻ ചോദിച്ചു.

 

 

“”””””എനിക്കെന്റെ അച്ചേട്ടന്റെ നിഴലിൽ ജീവിക്കാന ഇഷ്ടം…. അതിവിടെയെന്നല്ല
എവിടെയായാലും…. ഈ ഭൂമിയിൽ സ്വന്തമെന്നുപറയാൻ ഒന്നുമില്ലാത്ത ഈപൊട്ടിപെണ്ണിന് ഈശ്വരൻ
തന്ന ഭാഗ്യം ആണെന്റെ കെട്ടിയോൻ… ഈ കള്ളക്കുട്ടൻ…. ന്റെ അച്ചേട്ടൻ…. “””””

 

 

പ്രണയം നിറഞ്ഞ വാക്കുകളോടെ സ്നേഹം തുളുമ്പുന്ന ഈണത്തോടെ പറഞ്ഞുകൊണ്ട് അവൾ അവന്റെ
ചുണ്ടിൽ അമർത്തി ചുംബിച്ചു.

 

 

 

_____________________________

 

വാസുദേവൻ തിരുമേനിയും ഗോവിന്ദനും ശേഖരനും വള്ളിയംങ്കാട്ട് തിരുമേനിയുടെ ഇല്ലത്ത്
അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്.

 

 

ചുവന്ന പാട്ടുപോലത്തെ തുണകൾ അവർ ഇരിക്കുന്ന മുറിയുടെ ചുവരിലും ജാലകത്തിലും
വാതിലിലും എല്ലാം ഒരു കർട്ടൻ പോലെ കെട്ടിരിക്കുകയാണ്…ചുറ്റും ഭിത്തികളിൽ
ഈശ്വരന്മാരുടെ ചിത്രങ്ങൾ..

 

ഒരു വലിയ തറ അതിന് മുകളിൽ ചുവന്ന തുണി വിരിച്ചിരിക്കുന്നു….അതിന് മുകളിലായി രാശി
പലകയും….ചുവന്ന കിഴിയിൽ കവടിയും…..രാശി പലകക്ക് മുന്നിലായി ഏഴ് തിരിയിട്ട് കത്തിച്ച
നിലവിളക്ക്…..ആ നിലവിളക്കിന്റെ തിരിയിൽ എരിയുന്ന അഗ്നിയിലെ പ്രകാശം ആ മുറിയുടെ
ഉള്ളിൽ മുഴുവൻ നിറയുന്നു…

 

ആ തറക്ക് പിന്നിലെ ഭിത്തിയിൽ ഈശ്വരന്മാരുടെ വിവിധ ചിത്രങ്ങൾ…..

പെട്ടന്ന് ആ മുറിയുടെ വാതൽ വലിയ ശബ്ദത്തോടെ തുറന്നു…. മുറിയുടെ അകത്തേക്ക്
വെള്ളകസവുമുണ്ട് ഉടുത്ത് കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷവും അണിഞ്ഞു നെറ്റിയിൽ
ഭസ്മകുറിയും ആയി വാർദ്ധക്യം ചേക്കേറികൊണ്ടിരിക്കുന്ന ശരീരം തലയിലെ മുടികൾ ഏകദേശം
പൂർണമായും നരവീണ് താടിയും അതെ അവസ്ഥയിൽ…. എന്നാൽ മിഴികളിൽ നിറയുന്ന തേജസ്സും
മുഖത്തെ ദിവ്യത്വവും ആയി വള്ളിയംങ്കാട്ട് വലിയ തിരുമേനി മുറിയിലെ തറയുടെ
മുകളിലേക്ക് നടന്നു കയറി….

 

അദ്ദേഹം മുറിയിലേക്ക് പ്രേവേശിച്ചപ്പോൾ ഗുരുവിനോടുള്ള ബഹുമാർനർത്ഥം വാസുദേവൻ
തിരുമേനി എഴുന്നേറ്റ് അദ്ദേഹത്തെ നോക്കി ശിരസ്സ് കുനിച്ചു കൈകൾ കൂപ്പി…..,അദ്ദേഹം
അരികിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് നമസ്കരിച്ചു….

 

“””””സുഖമായിരിക്കുന്നോ…. വാസുദേവ….. “””””

 

വലിയ തിരുമേനി അദ്ദേഹത്തിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു.

 

“”””ഉവ്വ്…. നന്നായി തന്നെ പോകുന്നു…. “””””

 

 

വാസുദേവൻ തിരുമേനി ബഹുമാനത്തോടെ മറുപടി പറഞ്ഞു.

 

“””””എല്ലാവരും ഇരിക്ക്യ… “”””

 

വലിയ തിരുമേനി പീഠത്തിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

 

ശേഖരനും ഗോവിന്ദനും വലിയ തിരുമേനിയും ഇടത് വശത്തും വാസുദേവൻ തിരുമേനി വലത്
വശത്തുമായി ഇരുന്നു..

 

 

“””””പറയു…. എന്താ നിങ്ങൾ എന്നേക്കാണാൻ വരാനുള്ള കാരണം…?? “”””

 

 

വലിയ തിരുമേനി മൂവരോടുമായി ചോദ്യം ഉയർത്തി.

 

“”””തിരുമേനി…. ഞങ്ങൾ ഇവിടെ വരാനുള്ള ഏക കാരണം ഒരു അപൂർവ ജാതകമാണ്…..!! “”””

 

വാസുദേവൻ വലിയ തിരുമേനിയെ നോക്കി പറഞ്ഞു.

 

“””””അപൂർവ ജാതകമോ….??? “””””

 

 

ഒന്നും തന്നെ മനസിലാവാതെ വലിയാതിരുമേനി മൂവരെയും നോക്കി.

 

 

“””””അതെ തിരുമേനി….. ആ ജാതകപ്രേകാരം ജാതകക്കാരൻ ആദ്യമായി ശരീരികമായി ബന്ധപ്പെടുന്ന
സ്ത്രീ മരിക്കും എന്നാണ്…. “””””

 

 

വാസുദേവൻ തിരുമേനി അദ്ദേഹം തുടങ്ങി വെച്ചത് പൂർത്തീകരിച്ചു.

 

 

“”””ആരാ ഈ ജാതകക്കാരൻ….??? “””””

 

വലിയ തിരുമേനി ചോദിച്ചു.

 

 

“””””എന്റെ മകനാണ് വിജയ്… “”””

 

 

ഗോവിന്ദൻ മറുപടി പറഞ്ഞു.

 

 

“””””ഇതിൽ ഞാനിപ്പോ എന്താ വേണ്ടത്…. “”””

 

വലിയ തിരുമേനി വീണ്ടും ചോദിച്ചു.

 

 

“”””””അത് തിരുമേനി…..വിജയുടെ വിവാഹം കഴിഞ്ഞു…. പക്ഷെ മാസം ഒന്ന് കഴിഞ്ഞിട്ടും ആ
കുട്ടിയുടെ ഭാര്യ മരിച്ചില്ല…. ആ പെൺകുട്ടിയുടെ ജാതകവും വിജയുടെ ജാതകവും ഗണിച്ചു
നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ മരണം ആണ് തെളിയുന്നത്, അതിന് കാരണം വിജയുടെ
ജാതകത്തിലെ ദോഷവും…. പക്ഷെ ആ പെൺകുട്ടിയുടെ ജാതകത്തിൽ ചിലയിടങ്ങളിൽ ശുഭ ഗ്രങ്ങളുടെ
അനുഗ്രഹവും ഉണ്ട്….. എന്തെന്നാലും ആ പെൺകുട്ടിക്ക് മൃത്യു അതാണ് ആരൂഢത്തിൽ
തെളിയുന്നത്….ഇതിന് ഒരു പരിഹാരം കാണണം… അത് എന്നെകൊണ്ട് സാധിക്കില്ല…. അതുകൊണ്ടാണ്
ഞാൻ ഇവരെയും കൂട്ടി തിരുമേനിയുടെ അരികിലേക്ക് വന്നത്..! “””””””

 

 

എല്ലാ പ്രേശ്നങ്ങളും വാസുദേവൻ വലിയ തിരുമേനിയുടെ മുന്നിൽ പറഞ്ഞു കേൾപ്പിച്ചു….

 

വലിയ തിരുമേനി കുറച്ചു നേരം മിഴികൾ അടച്ചു വലത് കൈകൊണ്ട് കഴുത്തിൽ തൂങ്ങിയടുന്ന
രുദ്രാക്ഷമാലയും ചേർത്ത് പിടിച്ചുകൊണ്ടു നിശബ്ദമായി എന്തൊക്കെയോ മന്ത്രങ്ങൾ
ഉരുവിട്ടു….

 

 

പ്രിയയുടെയും വിജയുടെയും ജാതകം നന്നായി പരിശോധിച്ച ശേഷം അദ്ദേഹം ഒന്ന്
നിവർന്നിരുന്നു ശേഷം….. ചുവന്ന കിഴിയിൽ നിന്നും കവടി രാശി പലകയിലേക്ക് അഴിച്ചു
വെച്ച ശേഷം….. മിഴികൾ അടച്ചു മൗനമായി മന്ത്രങ്ങൾ ഉരുവിട്ട ശേഷം ഓരോ ഗ്രഹത്തിന്റെ
സ്ഥാനത്തേക്കും കവടി നീക്കിവെച്ചു….

 

വലിയ തിരുമേനി ഒരു ലോങ്ങ്‌ ബ്രീത്ത് എടുത്ത കഴിഞ്ഞു എല്ലാവരെയും നോക്കി പറയാൻ
തുടങ്ങി.

 

 

“””””വാസുദേവൻ….. പറഞ്ഞത് മുഴുവൻ ശരിയല്ല…. ആ കുട്ടിയുടെ എന്നുവെച്ചാൽ വിജയ്
എന്നല്ലേ പേര് പറഞ്ഞത് “””””

 

 

വലിയ തിരുമേനി ഉച്ചത്തിൽ ചോദിച്ചു.

 

“”””അതെ… വിജയ്… മരുമകൾ ശ്രീപ്രിയ… “”””

 

 

മറുപടി നൽകിയത് ഗോവിന്ദൻ ആണ്.

 

“”””അപ്പോൾ … സാധാരണയായി ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം വെച്ചാണ് രാശി
പ്രവചിക്കുന്നത്….മകൻ വിജയുടെ ജാതകം നോക്കുമ്പോൾ കാണുന്നത് ഗജകേസരിയോഗം ആണ്… അവൻ
നിൽക്കുന്നുടം അവനെ വാഴ്ത്തും അവന്റെ സാമിപ്യം ഉള്ളയിടം ധനം കുമിഞ്ഞുകൂടും…. എന്ത്
കൊണ്ട് ശുക്രരാശിയാണ് ഈ ജാതകക്കാരന് പക്ഷെ അനിയോഗ്യമല്ലാത്ത ജാതകകാരിയുമായി ശാരീരിക
ബന്ധം പുലർത്തിയാൽ നാരിക്ക് മരണം….. പക്ഷെ ഒന്ന് ആരൂഢം മറക്കുന്നു….അവൻ ശരീരികമായി
ബന്ധപ്പെടുന്ന സ്ത്രീകൾക്ക് മുഴുവൻ മൃത്യു ….എന്നുവെച്ചാൽ അവൻ ഒരിക്കലും ഒരു
സ്ത്രീയുമായും ശരീരികമായി ബന്ധപെടാൻ പാടില്ല…. അല്ലങ്കിൽ അവൻ ബന്ധപ്പെടുന്ന ആദ്യ
സ്ത്രീക്ക് മൃത്യു…. എന്ന് വെച്ചാൽ അവൻ ആരുമായാണോ ആദ്യമായി ശാരീരികമായി
ബന്ധപ്പെട്ടത് ആ സ്ത്രീക്ക് മാത്രം മരണം…. അതിന് ശേഷം അവൻ ഏതൊക്കെ സ്ത്രീകളുമായി
ബന്ധപ്പെട്ടാലും അവർക്ക് ആർക്കും ഒരു ദോഷവും സംഭവിക്കുകയില്ല… ഈ രണ്ടിൽ ഏതെങ്കിലും
ഒന്നേ ദോഷമായി വരു പക്ഷെ നമ്മുടെ നിർഭാഗ്യവശാൽ അതാണ് വെളിവകാത്തത്.”””””

 

“””””ഇനി പെൺകുട്ടി ശ്രീപ്രിയ… ആ കുട്ടിയുടെ ജാതകം നോക്കിയപ്പോൾ വക്തമായത്… ആ
കുട്ടി ജനിച്ചത് തന്നെ വിജയുടെ ഭാര്യയാവാൻ വേണ്ടി മാത്രമാണ്…. മകന്റെ ജാതകം പോലെ
മരുമകൾ വാഴുന്നിടം ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തിപ്പെടും… സമ്പത്ത്
കുമിഞ്ഞുകൂടും….. പക്ഷെ ജാതകത്തിൽ മൃത്യുയോഗം കാണുന്നു….അതിന് കാരണം വിജയുടെ
ജാതകത്തിലെ ദോഷം തന്നെയാണ് … എന്നാൽ വിജയുടെ സാന്നിധ്യം ഉള്ളോടുത്തോളം മരണം ഈ
കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും…..”””””

 

“”””””വിജയുടെ ദോഷം വക്തമാവാത്തതിന്റെ കാരണം ആരൂഢം മറയുന്നതു കൊണ്ടാണ്….. അതിന്
തടസം നിൽക്കുന്നത് അസുരഗണങ്ങൾ അല്ല ദേവഗണങ്ങളാണ്….. അവർ എന്തിന് ആരൂഢം മറക്കുന്നു
എന്നത് ദൈവത്തിന് മാത്രമേ അറിയൂ…. “””””””””

 

 

വലിയ തിരുമേനി പറഞ്ഞു നിർത്തി.

 

എല്ലാവരും വലിയ തിരുമേനിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്നു.

 

“”””തിരുമേനി ഈ ദോഷം മാറാൻ ഒരു പരിഹാരവും ഇല്ലേ… “”””

 

മൗനം ഭേദിച്ച് ശേഖരൻ ചോദിച്ചു.

 

 

“”””ദോഷം എന്തെന്ന് അറിയാതെ എങ്ങിനെയാ അതിന് പരിഹാരം ചെയ്യുന്നത്…??? “””””

 

 

തിരുമേനി മറുപടി നൽകി.

 

“”””അപ്പോ പ്രിയമോളുടെ ജീവന് ആപത്തു ഉണ്ടാവുമോ…???””””

ഗോവിന്ദൻ തിരുമേനിയെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു.

 

“””””വിജയ് കൂടെ ഉള്ളപ്പോൾ ഉണ്ടാവില്ല…. പക്ഷെ അത് എത്ര നാളത്തേക്ക് ആണെന്നും
നിശ്ചയമില്ല….””””

 

 

തിരുമേനി ഗൗരവത്തോടെ മറുപടി നൽകി

 

“”””അവർ ഇപ്പോൾ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടോ…???.. “””””

 

 

വലിയ തിരുമേനി ഗോവിന്ദനെയും ശേഖരനെയും നോക്കി ചോദിച്ചു.

 

“”””നാട്ടിൽ ഇല്ല… അവരെ ഞങ്ങളുടെ ഒരു എസ്റ്റേറ്റിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ്…
“””””

 

 

ഗോവിന്ദൻ പറഞ്ഞു.

 

“”””എന്നാൽ എത്രയും വേഗം അവരോട് മടങ്ങി എത്താൻ പറയു…. പിന്നെ താൽകാലം നമ്മൾക്ക്
ചെയ്യാൻ കഴിയുന്നത് ദൈവത്തോനോട് പ്രാർത്ഥിക്കുന്ന എന്നത് മാത്രം ആണ്…. ഞാൻ കുറച്ച്
വഴിപാട് കുറിച്ച് തരാം അത് കുടംബക്ഷേത്രത്തിൽ അവർ വന്നതിന് ശേഷം അവരുടെ
സാന്നിധ്യത്തിൽ നടത്തണം…. നമ്മുക്ക് കാത്തിരിക്കാം ആരൂഢം വെളിവാകുന്നത് വരെ….!!!!
“””””””

 

താൽക്കാലിക പരിഹാരം എന്നപോലെ വലിയ തിരുമേനി പറഞ്ഞു…

 

 

_____________________________

 

 

“””””ഇങ്ങോട്ട് നടക്ക് പെണ്ണെ അങ്ങോട്ട് പോയപ്പോ ഉണ്ടായ ഉത്സാഹം ഒന്നും തിരിച്ചു
വരുമ്പോ ഇല്ലല്ലോ…. “””””

 

 

പ്രിയയുടെ കുണുങ്ങി കുണുങ്ങി ഉള്ള നടപ്പ് കണ്ട് വിജയ് പറഞ്ഞു.

 

 

“””””ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട.. എന്തൊക്കെയാ… ന്നെയവിടെവെച്ചു
ചെയ്‌തെ…. ഹോ മനുഷ്യന്റെ നെഞ്ചോക്കെയെന്ത് വേദനയാന്ന് അറിയാവോ….??? “””””

 

നടത്തം നിർത്തികൊണ്ട് ഇടുപ്പിൽ രണ്ടു കൈയും കുത്തി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട്
അവൾ ചോദിച്ചു.

 

 

“”””അതുപിന്നെ മാമം കുച്ചാൻ… താരത്തോണ്ട് അല്ലെ…. “””””

 

 

വിജയ് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

 

“”””അയ്യടാ…. ഇളകുഞ്ഞല്ലേ….. റൂമിൽ ചെന്ന് എല്ലാമൂരികഴിഞ്ഞു
നോക്കുമ്പോളറിയമാവസ്ഥ……!! “””””

 

 

പ്രിയ വിജയെ നോക്കി പല്ലിറുമ്മി….

 

 

“””””അപ്പൊ നീയെന്നെ കടിച്ചതോ….??? “””””

 

 

വിജയ് അവളുടെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

 

 

“”””അതെന്റെ അമ്മിഞ്ഞയിൽ നുള്ളിയിട്ട് അല്ലെ….!! “””””

 

 

അവൾ അവനെ നോക്കി വാദിച്ചു.

 

“”””സമ്മതിച്ചു…. എല്ലാം എന്റെ കുറ്റം പോരെ….!! “””””

 

 

അവസാനം വിജയ് തോൽവി സമ്മതിച്ചുകൊണ്ട് പറഞ്ഞു.

 

 

“””വേണ്ട…..ന്റെ….അച്ചേട്ടൻ….ന്നെ കൊന്നോ…..ന്നാലും…നിക്ക് സന്തോഷുള്ളു….! “”””

അവന്റെ മാറിലേക്ക് ചാരികൊണ്ട് അവൾ പറഞ്ഞു.

 

“”””പിന്നെ കൊല്ലനാണല്ലോ ഞാൻ നിന്നെ കെട്ടിയെ… ഒന്ന് പോ വാവാച്ചി….നീ “””””

 

അവൻ അതും പറഞ്ഞു അവളെ അവനിലേക്ക് ഇറുക്കി.

 

“”””ശ്രീക്കുട്ടി… നമ്മുക്ക് പോവണ്ടേ… ദേ ഇരുട്ടായി തുടങ്ങി…. “””””

 

 

വിജയ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റികൊണ്ട് അവളുടെ മിഴികളിൽ നോക്കി ചോദിച്ചു.

 

“””””ഉം…. പൂവാം “”””

 

അവൾ മറുപടി പറഞ്ഞു. ശേഷം ഇരുവരും മെല്ലെ എസ്റ്റേറ്റിലേക്ക് നടക്കാൻ തുടങ്ങി….

 

_____________________________

 

വള്ളിയംങ്കാട്ട് തിരുമേനിയുടെ അടുത്തുനിന്നും അവർ പോയത് വാസുദേവൻ തിരുമേനിയുടെ
വീട്ടിലേക്ക് ആണ് അദ്ദേഹത്തെ അവിടെയാക്കിയ ശേഷം ഗോവിന്ദനും ശേഖരനും
ഇല്ലിക്കലിലേക്ക് യാത്ര തിരിച്ചു.

 

 

“”””ഏട്ടാ…. ഇനിയെന്തു ചെയ്യും….. അവരുടെ കാര്യത്തിൽ “””””

 

 

കാർ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ശേഖരൻ ഗോവിന്ദനോട് ചോദിച്ചു.

 

 

“””””താൽകാലം വലിയ തിരുമേനി പറഞ്ഞത് പോലെ ചെയ്യാം…. “””””

 

ഗോവിന്ദൻ പുറത്തേക്ക് നോക്കി കൊണ്ട് അലസമായാരീതിയിൽ മറുപടി പറഞ്ഞു.

 

 

“”””എന്നാ ഏട്ടാ അച്ചുവിനെ വിളിച്ചു… എത്രയും പെട്ടന്ന് പുറപ്പെടാൻ പറയു… “”””

 

ശേഖരൻ ഗോവിന്ദനെ ഓർമ്മ പെടുത്തി… ഗോവിന്ദൻ വേഗം ഫോൺ എടുത്തു വിജയെ വിളിച്ചു.

 

“””അഹ്…. അച്ചു….”””

 

“””മോൻ എവിടെയാ…”””

“””””പ്രിയ മോളോ… “””

“”””അഹ് ശരി…. “”””

 

“””””പിന്നെ നിങ്ങൾ നാളെ തന്നെ തറവാട്ടിലേക്ക് തിരിച്ചു വരണം കേട്ടോ… നിങ്ങളുടെ
പേരിൽ കുറച്ചു വഴിപാട് നടത്താൻ ഉണ്ട്… “””””

 

 

“”””അഹ്…. ശരി മോനെ… എല്ലാവരോടും പറഞ്ഞോളാം… ശരി “”””

 

ഗോവിന്ദൻ കോൾ കട്ട്‌ ചെയ്തു ഫോൺ തിരികെ പോക്കറ്റിലേക്ക് ഇട്ടു.

 

“”””എന്തായി ഏട്ടാ…??””””

 

ശേഖരൻ ചോദിച്ചു.

 

“””അവർ നാളെ രാവിലേ ഇറങ്ങും…. “””

 

ഗോവിന്ദൻ ജീവനില്ലാത്ത പോലെ മറുപടി നൽകി.

 

“”””ഈശ്വര… എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തും വരല്ലേ.. “”””

 

ഗോവിന്ദൻ കാറിലെ വിഘ്നേശ്വരന്റെ ചിത്രം നോക്കി പ്രാർത്ഥിച്ചു.

 

“””””അല്ലേട്ടാ…. അച്ചു ബാംഗ്ലൂർ വെച്ചു വേറെ ഏതെങ്കിലും പെണ്ണുമായി അത്തരത്തിൽ
ബന്ധപെട്ടിട്ടുണ്ടങ്കിൽ പ്രിയമോളുടെ ജീവന് ആപത്തൊന്നും ഉണ്ടാവില്ലല്ലോ… “””””

 

ശേഖരൻ ഉള്ളിൽ തോന്നിയ സംശയം ഗോവിന്ദനോട് ചോദിച്ചു.

 

“””””അങ്ങനെ നടന്നിട്ടുണ്ടങ്കിൽ തിരുമേനി രണ്ടാമത് പറഞ്ഞാ ദോഷം ആണെങ്കിൽ അല്ലെ
കുഴപ്പമൊന്നും ഇല്ലാതിരിക്കു …. മറിച്ചു ആദ്യം പറഞ്ഞത് ആണെങ്കിലോ…??? “””””

 

ഗോവിന്ദൻ ശേഖരനെ നോക്കി ചോദിച്ചു.

 

അതിന് ശേഖരന്റെ പക്കൽ ഒരു മറുപടിയും ഉണ്ടായില്ല…. അവർ ഇരുവരും അഗാധമായ
മൗനത്തിലേക്ക് കൂപ്പുകുത്തി.

അവർ ശാന്തമല്ലാത്ത മനസോടെ ഇല്ലിക്കൽ ലക്ഷ്യമാക്കി മുന്നോട്ട് സഞ്ചരിച്ചു.

 

_____________________________

 

ഇരുൾ ഭൂമിയെ വിഴുങ്ങുന്ന സമയം…. സൂര്യൻ വിശ്രമിക്കാൻ പോയ ഇടവേള….. ഭൂമിയിലെ എല്ലാ
ജീവജാലങ്ങളും തങ്ങളുടെ കൂട്ടിലേക്ക് ചേക്കേറുന്ന സന്ധ്യ സമയം….

 

എസ്റ്റേറ്റിലെ മുറ്റത്ത്… തലേന്നത്തെ പോലെ…. കൊടും തണുപ്പിനെ അകറ്റാൻ വിറകുകൾ
കൂട്ടി ഇട്ട് കത്തിച്ചു അതിൽ നിന്നും ചൂട് പകർന്നു അസ്തമയത്തിന്റെ വശ്യസൗന്ദര്യം
ഒരു ചാരുകസേരയിൽ ഇരുന്നു ആസ്വദിക്കുകയാണ് വിജയ്.

 

 

കാട്ടിലെ അലച്ചിൽ കഴിഞ്ഞു തിരിച്ചെത്തിയ പ്രിയയും വിജയും ഒരുമിച്ച് തന്നെ കുളിച്ചു
വൃത്തിയായി വസ്ത്രങ്ങൾ അണിഞ്ഞു പുറത്തേക്ക് വന്നു… വിജയ് മുറ്റത്തേക്കും പ്രിയ ചായ
ഉണ്ടാക്കാനായി അടുക്കളയിലേക്കും പോയി….

 

വിജയ് ഒരു ഷോർട്സും ബ്ലൂ ടീഷർട്ടും ആണ് വേഷം.. അവൻ കത്തിയേരിയുന്ന വിറകുകളിൽ
നിന്നും ഉയർന്നു പൊന്തുന്ന താപം അവനെ കുളിരണിയിക്കുന്ന തണുപ്പിൽ നിന്നും അവന് മോചനം
നൽകി…

 

പ്രിയയുടെ വരവും കാത്ത് ചാരുകസേരയിൽ ഇരിക്കുമ്പോൾ ആണ് ഗോവിന്ദൻ അവനെ വിളിക്കുന്നത്…

“”””ഹലോ…. അച്ഛാ…””””

 

“”””””എസ്റ്റേറ്റിൽ… “””

 

“”””ശ്രീ ദേ അടുക്കളയിൽ ചായയിടുവാ… “”””

 

“”””നാളെ തന്നെയോ…. ശരിയച്ഛ… ഞങ്ങൾ രാവിലെ തന്നെ ഇറങ്ങാം “”””

 

 

“”””അവിടെ എല്ലാവരോടും അനേഷണം പറഞ്ഞോളു…. “”””

 

“”””അഹ്… ഓക്കേ അച്ഛാ… “”””

 

അച്ഛനോട് സംസാരിച്ചു കഴിഞ്ഞു ഫോൺ ചാരുകസേരയുടെ അരികിൽ ഉള്ള ടേബിളിന് മുകളിൽ
വെക്കുമ്പോൾ ആണ് പ്രിയ ചായയുമായി അവനരികിലേക്ക് വന്നത്…

 

അവൾ ചുവന്ന നൈറ്റ്‌ ഗൗൺ ആണ് വേഷം.

 

 

“”””അച്ചേട്ടാ…. അച്ഛനാണോ….??? “””””

 

 

അവനരികിലേക്ക് വലിയ ഒരു കപ്പ്‌ ചായയും ആയി നടന്നെത്തികൊണ്ടവൾ ചോദിച്ചു.

 

“”””ആം…. നാളെ നമ്മളോട് തറവാട്ടിലേക്ക് ചെല്ലാൻ… “”””

 

വിജയ് അവളെ പിടിച്ചു മടിയിൽ ഇരുത്തികൊണ്ട് പറഞ്ഞു.

 

“”””എന്തായിത്ര പെട്ടന്ന്….??? “”””

 

അവൾ അവന്റെ മുഖത്തിന് നേരെ നോക്കികൊണ്ട് ചോദിച്ചു.

 

“”””എന്തോ അമ്പലത്തീ പോണൊന്ന… വഴിപാടുണ്ടന്നോ… നാളെ എന്തായാലും അവിടെ എത്തണം എന്ന്
പറഞ്ഞു… “”””

 

 

വിജയ് ഇടുപ്പിലൂടെ കൈച്ചൂട്ടി അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

 

“””””…..ഉം…… “”””

 

പ്രിയ അല്പം വിഷമത്തോടെ മെല്ലെ മൂളി.

അവൾക്ക് അവിടം ഒരുപാട് ഇഷ്ടമായി… എന്നും മഞ്ഞിൽ കുളിച്ചെഴുനേൽക്കുന്ന പുലരിയും…
കോടമഞ്ഞിനെ തണുപ്പിൽ ഉറങ്ങുന്ന അസ്തമയവും.. നീണ്ടു നിവർന്നുകിടക്കുന്ന പച്ചപ്പും
എല്ലാം എന്നും അവൾക്ക് കൗതുകം മാത്രം നൽകിയിട്ടുള്ളു…. ഈ സ്വർഗത്തിനൊപ്പം തന്റെ
പ്രിയതമൻ തന്റെ അച്ചേട്ടന്റെ പ്രണയം കൂടി ആവുമ്പോൾ അവളെ പോലൊരു പെണ്ണിന് വേറെ എന്ത്
വേണം…

 

“”””എന്താ…. വാവാച്ചി… ഒരു മൗനം…?? “”””

 

 

അവളുടെ ഇടുപ്പിൽ തഴുകികൊണ്ടവൻ ചോദിച്ചു.

 

 

“”””ഏയ്‌… ഒന്നൂല്യ അച്ചേട്ടാ… പെട്ടന്ന് പോണം എന്ന് പറഞ്ഞപ്പോ….ഹും എന്നായാലും
പോയെ അല്ലെ പറ്റു… “””””

 

അവൾ അതും പറഞ്ഞു ചായ കപ്പ്‌ അവന്റെ ചുണ്ടോട് അടുപ്പിച്ചു അവൻ ഒരിറക്ക് കുടിച്ച ശേഷം
കപ്പ്‌ പ്രിയയുടെ ചുണ്ടോട് അടുപ്പിച്ചു…

 

 

“”””അച്ചേട്ടാ… ഞാനൊരുകൂട്ടം ചോദിച്ചോട്ടെ…..??? “”””

 

 

അവൾ വേണോ വേണ്ടയോ എന്നാ ലകവത്തോടെ പരുങ്ങി അവനോട് ചോദിച്ചു.

 

“”””എന്നോട് ഒരു കാര്യം പറയാൻ എന്തിനാ ഈ മുഖവര ശ്രീക്കുട്ടി…. നിനക്കെന്തും എന്നോട്
ചോദിക്കാല്ലോ…. “”””

അവൻ അവളെ നോക്കി ആത്മാർഥമായി പറഞ്ഞു.

 

“”””അച്ചേട്ടാ… നമ്മുടെ കല്യാണത്തിന് മുന്നേ ഏതെങ്കിലും പെണ്ണുങ്ങളുമായി സെക്സ്
ചെയ്‌തിട്ടുണ്ടോ…അച്ചേട്ടൻ ആരതിയേച്ചി അല്ലാതെ ആരെങ്കിലുമായി……..??? “”””

 

അവൾ ചായ കപ്പ്‌ ടേബിളിൽ വെച്ചുകൊണ്ട്

ഒറ്റ ശ്വാസത്തിൽ ഗൗരവത്തോടെ അവനെ നോക്കി ചോദിച്ചു….

 

“”””ഞാൻ പറഞ്ഞിട്ടില്ലേ ശ്രീക്കുട്ടി… ആരതി… അവളുമായി ചെയ്‌തതൊക്കെ…. എന്റെ
വേർജിനിറ്റി പോയത് നമ്മുടെ കല്യാണശേഷം നീയുമായി ചെയ്‌തപ്പോൾ ആണ്…. “””””

 

 

വിജയ് അവളെ നോക്കി സത്യസന്ധമായി പറഞ്ഞു.

 

 

പ്രിയ ഞൊടിയിടയിൽ അവനെ ഇറുക്കി പുണർന്നു…. അവളുടെ തുടുത്ത രക്തവർണമാർന്ന അധരങ്ങൾ
അവന്റെ ചുണ്ടുകളിൽ കോർത്തിണക്കി ഒരു നീണ്ട അധരപാനത്തിന്…. തിരി കൊളുത്തി…..

 

സന്ധ്യയുടെ നിറസൗന്ദര്യത്തിൽ പ്രകൃതി മുങ്ങികുളിച്ചു നിൽകുമ്പോൾ ചുറ്റും തലയുയർത്തി
നിൽക്കുന്ന മലനിരകളെയും കുളിരണിയിക്കുന്ന തണുപ്പിനെയും സാക്ഷിയാക്കി ഇണകുരുവികളെ
പോലെ പ്രിയയും വിജയും തങ്ങളുടെ അധരങ്ങൾ കോർത്തിണക്കി അവിടെ പ്രണയകാവ്യം സൃഷ്ടിച്ചു…

 

അവസാനം അധരങ്ങൾ വേർപെടുത്തി കിതച്ചുകൊണ്ട് അവൾ അവന്റെ മാറിൽ മുഖം അമർത്തി കിടന്നു….
വിജയ് അവളെ തന്റെ മാറോട് അണച്ചുപിടിച്ചു…

 

അന്നേരം ഇരുവരുടെയും ഹൃദയതാളം പരസ്പരം പറയാതെ പറഞ്ഞത്

 

“””””””””””എന്നും എന്റെ കൂടെ എന്റെ ജീവന്റെ പാതിയായി നീ ഉണ്ടാവുമെങ്കിൽ ഈ ഭൂമിയിൽ
നിന്നോടൊപ്പമുള്ള ആ നിമിഷങ്ങൾ ആയിരിക്കും എനിക്കെന്നും പ്രിയങ്കരം….. “”””””””””

 

 

തുടരും………..

 

_________________________________

 

 

ഈ ഭാഗത്തിൽ പേജ് വളരെ കുറഞ്ഞു പോയി… രണ്ട് ഭാഗങ്ങളോടെ തീർക്കണം എന്നായിരുന്നു
മനസ്സിൽ… പക്ഷെ കഥ ഒന്ന് ട്രാക്ക് മാറ്റി എഴുതിയില്ലങ്കിൽ ഇനിയുള്ള ഭാഗങ്ങൾ ഇത്രയും
നാൾ എഴുതിയതിലും ബോർ ആവും എന്ന് തോന്നി. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് ഈ ഭാഗം
എഴുതി സമ്മർപ്പിക്കുന്നത്.

രണ്ട് ഭാഗങ്ങളോടെ ഈ കഥ അവസാനിക്കുകയാണ്….ഇനിയുള്ള രണ്ട് ഭാഗങ്ങൾ കുറച്ചു കൂടുതൽ
വലുതാണ് എന്നാലും ഇതുപോലെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാതെ എന്റെ തിരക്കുകൾ എല്ലാം
മാറ്റിവെച്ചു വേഗത്തിൽ എഴുതി നൽകാൻ ശ്രമിക്കാം.

 

എല്ലാ കൂട്ടുകാർക്കും ഈ നുണയന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

 

സ്നേഹപൂർവ്വം

രാജനുണയൻ

Leave a Reply