എന്റെ ചിന്നു [Unni]

Posted by

എന്റെ ചിന്നു

Ente Chinnu | Author : Unni

 

“ആ കണ്ണുകളിലെ നോട്ടം …ചിരി , ആദ്യമായി അവളിലെ സൗന്ദര്യം എന്റെ മനസിന്റെ കോണിൽ പെയ്തിറങ്ങുകയിരുന്നു , പേരോ നാളോ ഒന്നും അറിയില്ലലോ …..”

ആദ്യമായി ചിന്നുനെ കണ്ട ദിവസത്തിലെ രാത്രിയിൽ അര്ജുനന് ഒറക്കം നഷ്ടപെട്ടപോലെ ആയിരുന്നു, ഇന്ന് ആയിരുന്നു അവന്റെ കസിന്റെ കല്യാണം . അർജുൻ ഒറ്റ മകനാണ് മേലേടത്തു വീട് ആ നാട്ടിലെ പേരുകേട്ടൊരു തറവാട് ആണ് , മാധവൻ ഇപ്പോഴത്തെ കാരണവർ നമ്മുടെ നായകന്റെ അച്ഛൻ , പൊതുവെ ശാന്ത സ്വഭാവം ഉള്ള മാധവൻ നാട്ടിലെ എല്ലാ കാര്യങ്ങളിലും മുൻ പന്തിയിൽ കാണും . അത് കൊണ്ട് തന്ന നാട്ടുകാർക് അദ്ദേഹത്തെ വലിയ കാര്യവും ആണ് , തലമുറകൾ അയി കൈ മാറി വന്ന സ്വത്തും സമ്പത്തും ഒക്കെ മാധവന്റെ കൈയിൽ ഭദ്രമായി മുന്നോട് പോയി , മാധവന്റെ ഭാര്യ ലളിത സ്വഭാവം കൊണ്ടും സൗധര്യം കൊണ്ടും മുന്നിൽ തന്നെ ആയിരുന്നു , കുളിച്ചൊരുങ്ങി സെറ്റ് സാരിച്ചു ചുറ്റി അമ്പലത്തിലേക്ക് പോകുന്ന ലളിത സാക്ഷാൽ ദേവിയെ പോലെ തന്നെ ആയിരുന്നു അങ്ങനെ മാധവന്റേം ലളിതയും സ്നേഹ സമ്പൂര്ണതയിൽ വളർന്ന അർജുൻ അവന്റെ അച്ഛന്റേം അമ്മായിടേം എല്ലാ ഗുണങ്ങളും അവനിൽ ചേർന്നിരുന്നു , 22 വയസ്സ് തികഞ്ഞു അര്ജുനന്

സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ അര്ജുനന് അച്ഛന്റെ ബിസിനസ്സിൽ കൂടെ ഉണ്ട് ഇപ്പോ , സ്വന്തമായി ഒരു കൺസ്ട്രക്ഷൻ തുടങ്ങാൻ ഉള്ള പ്ലാനിങ്ങിൽ ആണ് അവൻ . കൂടെ അവന്റെ ഉറ്റ സുഹൃത് വിഷ്ണുവും .
അതിന്റെ ഭാഗമായ് തന്നെ ഒരു ഓഫീസും വേണ്ട equpmetsum ഒക്കെ റെഡി ആണ് ആദ്യത്തെ ഒരു വർക്ക് അവന്റെ അച്ഛൻ മാധവൻ തമ്പിയുടെ സുഹൃത് ഹരി അവനെ തന്നെ ഏല്പിച്ചു , സിറ്റിയിൽ ഒരു നല്ല സ്ഥലത്തു തന്നെ restaurent തുടങ്ങാൻ ഉള്ള പ്ലാനിങ്ങിൽ ആണ് ഹരി , അതിന്റെ വർക്ക് അർജുനനെ ഏല്പിക്കാനും ഒരു കാരണം ഉണ്ട് ഹരിയുടെ മകൾ ലക്ഷ്മി മാധവന്റെ മകനെ കൊണ്ട് കല്യാണം അയാൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു , അങ്ങനെ പോകുമ്പോ ആണ് അർജുനന്റെ കസിൻ ചേട്ടായിയുടെ കല്യാണം ഇന്ന് അതിനിടയിൽ അവന്റെ കണ്ണിനു വിരുന്നായി വന്ന ചിന്നു എന്ന അതുല്യ . വിടവാർന്ന കണ്ണുകളും ആരെയും ഒന്നിറുത്തി ആകർഷിക്കുന്ന അവളുടെ ചിരിയും ഒടുക്കം അർജുനനയും മയക്കി കളഞ്ഞു ,

അർജുനനെ കുറിച്ച പറയുവാണേൽ ഐശ്വര്യം തുളുമ്പുന്ന അവന്റെ മുഖം അവന്റെ അമ്മയുടെ കോപ്പി തന്നെ ആയിരുന്നു ആരെയും ആകർഷിക്കുന്ന അവന്റെ പൂച്ച കണ്ണുകൾ തന്നെ സ്കൂളിലും കോളേജിലുംഒക്കെ പഠിക്കുമ്പോൾ അനേകം ആരാധികമാരെ ലഭിച്ചിരുന്നു , ചിരികുമ്പോ വിരിയുന്ന നുണ കുഴി അത് മറ്റൊരു മാറ്റു കൂടി ഇരുന്നു , ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചിരുന്ന അര്ജുന് പാടാൻ വരുമ്പോ തന്നെ ചുറ്റും കൂടാൻ അവന്റെ ആരാധിത്വമാർ ഏറെ അയി , അല്ലേൽ തന്നെ കാണാൻ കൊള്ളാവുന്ന തെണ്ടികൾ പാടാനും കൂടി അറിയാമെങ്കിൽ ബാക്കി ഉള്ളോരടെ കാര്യോം കഷ്ടാട്ടോ .

Leave a Reply

Your email address will not be published. Required fields are marked *