മൗനരാഗം 1 [sahyan]

Posted by

മൗനരാഗം 1

MAUNARAAGAM | AUTHOR : SAHYAN

 

“ഹിരനെ ആ ബാനർ കൊറച്ചൂടി മുകളിലേക്ക് വലിച്ചു പിടിച്ചേ…… നിന്റെ ഭാഗത്തു അല്പം
ചരിഞ്ഞ നില്കുന്നെ “…
“ഡാ കോപ്പേ എന്റെ കൈ ഇത്ര പൊങ്ങുകയുളൂ… അടിയിൽ നിന്ന് ഡയലോഗ്‌ അടിക്കലെ ”
“ഒരു പണി ഏറ്റെടുത്താൽ അത് നല്ലരീതിയിൽ ചെയ്യണ്ട മോനെ ഹിരാ”……
“ഞാൻ പണിയെടുക്കുന്നിലെ മോനെ ചെയർമാനെ”…………
‘ഓ തമ്പുരാന്‍… നീ ആ ടോണിനെ കണ്ടോ അവൻ ഇതിവിടെ പോയേക്ക…….. നീ ഒന്ന്
വിളിച്ചുനോക്കിയേ’’
‘’ഡാ തെണ്ടി എനിക്കു പത്തു കൈ ഒന്നും ഇല്ല നീ വെറുതെ നിൽക്കല്ലേ നീ വിളക്ക് അല്ലേൽ
വേണ്ട ദേണ്ടേ വാമി വരുന്നു അവളോട്‌ ചോയ്ക്ക്’’
‘’എടി എവിടെടി നിന്റെ കണവൻ ഇവിടെ കൊറേ നേരായി ഞങ്ങള്‍ പോസ്റ്റായി നില്ക്കുനെ ‘’
“എന്റെ അച്ചു ഒന്നടങ്ങു.. അവൻ വരുന്നുണ്ട് നീ അല്ലെ അവനോട് കയർ എടുത്തുകൊണ്ടുവരാൻ
പറഞ്ഞേ”
“ആ ദേ ആള് എത്തിയല്ലോ ഇപ്പോ സമ്മതനായല്ലോ”
അപ്പോഴാണ് കയർ കൊണ്ട് ടോണി വരുന്നേ..
“എന്റെ പൊന്നളിയ കയറു കിട്ടിയില്ല അത് വാങ്ങാൻ പോയതാണ്‌ ഇതിപ്പോ ശരിയാക്കാം
സമാധാനപ്പെടു “
എന്താ ഇവിടെ നടക്കുന്നത് എന്നല്ലേ നിങ്ങടെ മനസ്സിൽ ഞാൻ പറഞ്ഞുതരാം അതിനു മുൻപ് ഞാൻ
ആരാണെന്ന പറയണ്ടേ എന്റെ പേര് ആദം ജോൺ സാമുവേൽ സ്നേഹമുള്ളൊരു അച്ചൂന്ന് വിളിക്കും
ഇന്ന് എന്റെ കോളേജിലെ ഫ്രഷേഴ്‌സ് ഡേ ആണ് അതിന്റെ കാര്യങ്ങൾ മൊത്തം എന്റെ തലയിലാ
കാരണം ഞാൻ ആണ് ചെയര്‍മാന്‍ അതോണ്ട് രാവിലെ തൊട്ടുള്ള പണിയാണ്‌ ഞാൻ മാത്രം അല്ല
ഇവരും… ഇവർ എന്ന് പറയുമ്പോള്‍ എന്റെ ഗാങ്
ആ മുകളിൽ ഇരിക്കുന്ന കുരങ്ങന്‍ ആണ് ഹിരൺ കാള പെറ്റു എന്നു കേട്ടാൽ കയറെടുക്കുന്ന
ഒരിനം പ്രാന്തൻ എന്തിനും ഫസ്റ്റ് ഇവൻ ഉണ്ടാകും
പിന്നെ ദേ ഇ ഇരിക്കുന്ന രണ്ടു ലവ് ബേർഡ്‌സ് ടോണി ആൻഡ് വാമിക ഇനി രണ്ടെണ്ണം
കൂടിയുണ്ട് അവരെ വഴിയേ പരിചയപ്പെടാം ആദ്യം ഇ ബാനർ ഒന്ന് കെട്ടിയുയർത്തട്ടേ
“വാമി നിരഞ്ജനും വേദയും എവിടെ രാവിലെ ഇവിടെ പിടിപ്പത് പണിയുണ്ടെന്ന്
രണ്ടെണ്ണത്തിനും അറിയുന്നതല്ലെ എവിടെ പോയി കിടക്കാ അവർ “
‘’വേദ അമ്പലത്തിലേക് പോയിട്ടേ വരൂ പിന്നെ നിരഞ്ജൻ എവിടെയാണെന്നു എനിക്കും
അറിയില്ല’’…
“ആ അവർ എപ്പോഴെങ്കിലും വരട്ടെ നിങ്ങൾ രണ്ടുപേരും അവിടെയിരുന്നു കുറുങ്ങാത്ത വന്നേ….
ഓഡിറ്റോറിയം സെറ്റ് ആക്കണം പത്തുമണിക് ജൂനിയേർസ്നെ കേറ്റാൻ ഉള്ളതല്ലേ”….
“ഈശ്വരാ കണ്ടാൽ കണ്ണ് തള്ളിപ്പോകുന്ന പെൺപിള്ളേർ വരണേ …” അതിനിടയിൽ ഹിരന്റേം
ടോണിടേം കൂട്ടപ്രാർത്ഥനാ
“ദേ ഫ്രഷേഴ്‌സ് ഡേ ആണെന്ന് കരുതി ഇവിടെ കിടന്നു തോന്നിവാസം കാണിച്ചാൽ നിന്റെയൊക്കെ
നട്ടെല്ല് ചവുട്ടി ഞാൻ വെള്ളമാക്കും”
വാമി രണ്ടിന്റേയും ചെവി പിടിച്ചു മുൻപോട്ട് നടന്നു
അവരുടെ ആ പോക്ക് കണ്ടു എനിക് ചിരി വന്നു …. നടത്തം മെല്ലെയാക്കി.. ഞാൻ എന്റെ കോളേജ്
ഒന്ന് നോക്കി എന്തോ ഒരു കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ ഞാൻ മിസ് ചെയിലെ എന്നോർത്തപ്പോൾ
ഒരു വിഷമം…
ഞാനറിയാതെ.. എന്റെ പഴയ ഓർമകളിലേക്ക് പോയി…. ഇതു വരെയുള്ള എന്റെ ജീവിതം ഒരു റീവൈൻഡ്
പോലെ എന്റെ മുന്നിലേക്ക് എത്തി ആദം ജോൺ സാമുവല്‍ ജോൺ സാമുവല്‍ ന്റെയും ജയശ്രീ
മേനോന്റെ ഒറ്റ പുത്രൻ….
അതെ അച്ഛനും അമ്മയും ഒരു പഴയ കോളേജ് പ്രണയത്തിന്റെ ബാക്കിപത്രം ആണ്
സത്യക്രിസ്ത്യാനി ആയ ഒരു തീപ്പൊരി സഖാവിനെ പ്രേമിച്ച ഒരു

മേനോത്തി കൊച്ചു … സ്വന്തം അച്ഛനെയും വലിയ കുടുംബത്തെയും എല്ലാം ഉപേക്ഷിച്ചു എന്റെ
പപ്പേടെ കൂടെ ഇറങ്ങിതിരിച്ചതും പിന്നീട്അങ്ങോട്ടുള്ള ജീവിതവും ഒക്കെ ‘അമ്മ ഇപ്പോഴും
പറയാറുണ്ട് പപ്പയ്ക്ക് എല്ലാം പാർട്ടിയായിരുന്നു പാർട്ടിക്ക് വേണ്ടിയായിരുന്നു
ജീവിച്ചത് ഒടുവിൽ പാർട്ടിക്കാർ തന്നെ പപ്പയെ രക്തസാക്ഷിയാക്കിയപ്പോൾ നഷ്ട്ടം
ഞങ്ങൾക്കും മാത്രമായിരുന്നു.. നാലുവയസുമാത്രം പ്രായമുള്ള എന്നെയും ചേർത്ത്
ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന അമ്മക്ക് പിന്നീട് അങ്ങോട്ട് താങ്ങായി
ഉണ്ടായിരുന്നത് എന്റെ അമ്മാവൻ ആയ്യിരുന്നു അമ്മേടെ ചേട്ടൻ എന്റെ അച്ഛന്റെ സ്ഥാനത്തു
ഞാൻ കാണുന്നതും ബഹുമാനിക്കുന്നതുമായ മനുഷ്യൻ.. ഇക്കണ്ട കാലമത്രയും അമ്മയോ അമ്മാവനോ
എന്നോട് ഒന്നും നിര്ബന്ധിച്ചിട്ടില്ല നിനക്കു ഇഷ്ടമുള്ളത് ചെയ്യു എന്നാണ്
പറഞ്ഞിട്ടുള്ളത് അതോണ്ട് തന്നെയാണ് MBA കഴിഞ്ഞു നല്ല ജോലി കിട്ടിയിട്ടും മലയാളം
സാഹിത്യത്തിനോടുള്ള അഭിനിവേശം കാരണം ഇവിടെ വന്ന് MA എടുത്തത് എന്റെ തീരുമാനങ്ങള്‍ൾ
ഒരിക്കലും എന്നെ കൈ വിട്ടിട്ടില്ല കാരണം ഞാൻ ഇവിടെ ഒരു പക്ഷെ
വന്നിട്ടില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം ആയിപോയെന്നെ
ഒരു കൊല്ലം മാത്രം അടുപ്പം ഉള്ളതെങ്കിലും ഒരു യുഗ ത്തിന്റെ ആത്മബന്ധം
തോന്നിപ്പിക്കുണ്ട് ഇവർ ഓരോരുത്തരും
ഇ കോളേജ് വിടുമ്പോൾ കൂടുതലും ഇവർ ആയിട്ടുള്ള ഇ നിമിഷങ്ങൾ ആവും ഞാൻ മിസ് ചെയ്യാ.. MA
ക്ക് ജോയിൻ ചെയ്യുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല ഇ കോളേജ്ഉം ഇവരും എന്നിക്
ഇത്ര പ്രിയപ്പെട്ടവര്‍ ആക്കും എന്ന് അതു പിന്നെ അങ്ങനെയാണല്ലോ നമ്മൾ
പ്രതീക്ഷിക്കാത്ത ചിലർ അല്ലെ നമ്മുക്കേറെ പ്രിയപ്പെട്ടവർ ആവാ….
“ഡാ നീ അവിടെ എന്ത് നോക്കി നില്ക്കാ”……….വാമിടെ ശബ്‌‌ദം എന്റെ ഓർമകളെ തുളഞ്ഞു
കയറിപ്പോയി
“ദേ വരുന്നേടി തവളെ കെടന്നു കരയാതെ”
ഭാഗ്യത്തിന് ഓഡിറ്റോറിയത്തിൽ നിരഞ്ജൻ ഉണ്ടായിരുന്നു ഇവൻ എപ്പോഴാണാവോ ഇവിടെ എത്തിയത്
“അളിയാ നീ എപ്പോ വന്നു”
എൻെറ മനസ്സിൽ തോന്നിയ കാര്യം മാനത്തു കണ്ടു എന്ന് പറഞ്ഞ പോലെ ഹിരൺ.. ചോദിച്ചു
കളഞ്ഞു…
“ഞാൻ രാവിലെ നേരത്തെ വന്നു ഇ പിള്ളേരെ ഒക്കെ വിളിച് തുടങ്ങിയ പണിയാണ് അതെങ്ങനെയാ
ഇടക്ക് വന്നുനോക്കിയാലല്ലേ അറിയുന്നു അല്ല ഞാൻ ഇതൊക്കെ ആരോടാ ഇ പറയുന്നേ … ഒരു ബാനർ
കെട്ടാൻ രണ്ടുമണിക്കൂർ എടുത്ത ആൾക്കാരോടല്ലേ..ഒരു ചെയർമാനും സഹായികളും ഒരു ലോഡ്
പുച്ഛം വാരിയെറിഞ്ഞു നിരഞ്ജൻ പറഞ്ഞു നിർത്തി ..”
എന്നിട്ടവൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി ഞാൻ അങ്ങട് ചമ്മി ഐസ്ആയിപോയി
ഇവൻ ആണ് ഗാങ് ലെ അഞ്ചാമൻ Mr പെർഫെക്ട് ഇവൻ ഒരു കാര്യം ഏറ്റെടുത്താൽ ആ കാര്യത്തെ
കുറിച്ച് പിന്നെ എനിക്ക് ടെൻഷൻ അടിക്കേണ്ട ആവിശ്യമില്ല ഒക്കെ അവൻ ഭംഗിയായി മാനേജ്
ചെയ്തോളും……….അപ്പൊ ഇവിടെത്തെ കാര്യം ഒക്കെയായി ഇപ്പോഴാ എന്നിക് കുറച്ചു ആശ്വാസം
ആയേ ഇനി പിള്ളേരെ കേറ്റി പരുപാടി തുടങ്ങിയാൽ മതി…
ഒന്ന് ശ്വാസം വിടാൻ തുടങ്ങിയപ്പോഴാ ഫോൺ അടിച്ചേ നോക്കിയപ്പോ ദേ പ്രിൻസിപ്പൽ
എടുത്തുടനെ തുടങ്ങി ഉപദേശം റാഗിങ്ങ് ആയിക്കോളൂ ഓവർ ആവരുത് പേർസണലി ഹർട്ട് ചെയ്യരുത്
എന്നൊക്കെ സ്ഥിരം ഡയലോഗ് ഞങ്ങളെ കഴിഞ്ഞ കൊല്ലം റാഗ് ചെയ്തപ്പോ ഇയാളൊക്കെ ഏത്
അടുപ്പിലായിരുന്നവോ….
ഒക്കെ സർ എല്ലാം വേണ്ടപോലെ ചെയ്തോളാം.. എന്ന് പറഞ്ഞു കട്ട് ചെയ്തപ്പോഴാണ്
ശ്രദ്ധിക്കുന്നേ ഫുൾ നിശബ്ദത എന്റെ മുന്നിൽ ഉള്ളവരൊക്കെ അന്തംവിട്ട് എന്റെ
പുറകിലേക്ക് നോക്കി നിൽപ്പുണ്ട് ബാക്കിൽ ആരാണെന്നു വെച്ച് ഞാൻ തിരിയാൻ
നിക്കുമ്പോഴേക്കും ആരോ എന്റെ കണ്ണ് പൊതി
“വേദുസ്” ……….ഞാൻ വിളിച്ചു
“എഹ്…. എങ്ങനെ മനസിലായി” അവൾക്കു അശ്ചര്യം

“പിന്നെ നീ അടുത്ത് വന്നു നിന്നാൽ എനിക്ക് മനസിലാവാതിരിക്കില്ലല്ലോ കളിക്കാതെ കൈ
എടുത്തേ പെണ്ണേ”..
“”നീ ആദ്യം ഒന്ന് തിരിഞ്ഞു നില്ക്കു കണ്ണ് തുറക്കല്ലെട്ടോ””….
‘’എടി എനിക്കു നൂറു കൂട്ടം പണിയുണ്ട് ഇവിടെ ചുമ്മാ കിണുങ്ങല്ലെ’’…
‘’ഒന്ന് അനങ്ങാതെ നില്ക്കു ചെക്കാ….. കണ്ണ് തുറക്കലെ “”
എന്റെ നെറ്റിയിൽ ചെറിയൊരു തണുപ്പ് ഫീൽ ചെയ്തു അപ്പോ തന്നെ അവൾ
“ആ ഇനി കണ്ണ് തുറന്നോ”…..
‘’ഹാപ്പി ബര്‍ത്ത്ഡേ അച്ചു’’……… അവൾ പറഞ്ഞതും ഞാൻ കണ്ണ് തുറന്നതും
ഒരുമിച്ചായിരുന്നു അതാ ഒരു ഇലകീറിൽ പ്രസാദവും ആയി അവൾ നല്‍കുന്നു ഞാൻ നെറ്റിയിൽ
ഒന്ന് തൊട്ടു നോക്കിയപ്പോള്‍ ദേ ചന്ദനം തേച്ചു വെച്ചേക്കുന്നെന്നു
‘’അല്ല… ആരാ ഇതു കാവിലെ ഭഗവതിയോ’’..അവളെ ഞാൻ ഒന്നാക്കി പറഞ്ഞു
“ദേ നല്ല ദിവസം ആണെന്ന് ഞാൻ നോക്കില്ലാട്ടോ എന്റെന് കിട്ടും”
അവളുടെ സ്വതവേ വെളുത്തു ചുവന്ന മുഖം ഒന്നുകൂടി ചുവന്നു ഇതാണ് വേദിക ഗാങ് ലെ
അവസാനത്തേത് ആളൊരു കൊച്ചു സുന്ദരിയാണ്.. എന്ന് പറഞ്ഞ കുറഞ്ഞു പോവും കോളേജ് ബ്യൂട്ടി
ആണ് അതോണ്ട് തന്നെ കോഴികളുടെ ഒരു ആർമി തന്നെ ഇവളുടെ പിന്നാലെ ഉണ്ട് ഓവർ ആവുന്ന
കോഴികളെ അടിച്ചോടിച്ചു കൂട്ടിൽ കേറ്റണ്ടേ ഉത്തരവാദിത്വം ഞങ്ങൾക്കാണ് അതോണ്ട് എന്നും
ഏതേലും ഒരുത്തൻ എങ്കിലും ഉണ്ടാകും ഞങ്ങൾക്ക് ഇരയായിട്ട് ഹോ അപ്പൊ ഇന്നും
കൊറെയെണ്ണത്തിന്നെ ഓടിച്ചിട്ട് തലേണ്ടി വരും അതിന്റെ ഒരു ട്രൈലെർ ആണ് ഇവൾ കയറി
വന്നപ്പോ കണ്ടേ കാരണം കോളേജ് ബ്യൂട്ടി രണ്ടും കൽപ്പിച്ചാണ് വന്നേക്കുനെ ഒരു പച്ച
കളർ ദാവണി ചുറ്റി മുടി നല്ല ഭംഗിയിൽ മെടഞ്ഞു കണ്ണെഴുതി മേക്അപ്പും ഒക്കെയായിട്ടു
ഇ ബ്യൂട്ടി കാരണം ഞങ്ങൾക്ക് ഒക്കെ ബീസ്റ് അവനാ നേരമുള്ളോ ….. എന്നാലും ഇവൾക്ക്
വേണ്ടി ഞങ്ങൾ എന്തും ചെയ്യും കാരണം ഇവൾ ഞങ്ങൾക്കത്രയ്ക്കു വേണ്ടപെട്ടവളാണ്
“” എടി നീ കാരണം ഓരോരുത്തരെ തല്ലി തല്ലി ബാക്കിയുള്ളോന്റെ കൈ കഴച്ചു ..നിനക്കു ഇ
ആൾക്കാരെ വഴി തെറ്റിക്കാത്ത നല്ല ഡ്രസ്സ് ഒക്കെ ഇട്ട് വന്നാ പോരെ വെറുതെ മനുഷ്യനെ
മെനക്കെടുത്താൻ “”
“ഓ എന്ത് ചെയ്യാനാടാ സുന്ദരിയായി ജനിച്ചത് എന്റെ തെറ്റാണോ””.. ലേശം അഹങ്കാരത്തോടു
കൂടി തന്നെ പറഞ്ഞു
“”എന്നാൽ ഇനി ലോക സുന്ദരിയെ ആരേലും ശല്യപെടുത്തിയാൽ എന്റെ അടുത്ത് വന്നു പറയരുത്
‘’’
‘വേണ്ട നീ ഇല്ലേലും കൊഴപ്പില്ല എനിക്കു ചോദിക്കാനും പറയാനും ആൾകാർ ഉണ്ട് അല്ലെ
ബോയ്സ് ‘
അവൾ അവന്മാരെ നോക്കി പറഞ്ഞു
അപ്പോ തന്നെ ഹിരൻ പറഞ്ഞു
“ ഓ വേണ്ട മോളെ നീ ലോക അവസരവാദിയെ ഞങ്ങൾക്ക് ഒക്കെ ബര്‍ത്ത്ഡേ ഉണ്ടായിരുന്നു
എന്നിട്ടു നീ ഒന്ന് മൈൻഡ് പോലും ചെയ്തില്ല ചെറ്റ………. അവനു മാത്രം നെറ്റിമേ
സ്റ്റാമ്പ് ചെയ്ത കൊടുത്തേക്കുന്നു “
“അതിന് നിന്റെ പോലെ അല്ല അവൻ എന്റെ ബെസ്റ്റി ആണ്”
‘എന്നാ നീ നിന്റെ ബെസ്റ്റി നോട് പറ രക്ഷിക്കാൻ നമ്മളിലെ “
“നീ പോടാ എനിക്കെന്റെ അച്ചു ഉണ്ട് അല്ലെ അച്ചു””………….. അവളു പ്ലേറ്റ് മറച്ചു എന്റെ
അടുത്ത് വന്നു കൊഞ്ചി
‘ഉവ്വ്‌ പിന്നെ എനിക്കതലേ പണി നീ പോടീ ഉണ്ടക്കണ്ണി””……ആ പ്ലേറ്റ് എടുത്ത് ഞാനും
മറച്ചു

അതവൾക്കു ക്ഷീണായി.. അവൾ പിണങ്ങി മുഖം ഒരു കോട്ടക്കു വീർപ്പിച്ചു പുറത്തേക്കു പോയി
“കഷ്ട്ടണ്ട്ട്ടാ അച്ചു നീ അതിനെ എന്നും എന്തേലും പറഞ്ഞു ദേഷ്യപെടുത്തും’ എന്ന്
പറഞ്ഞു വാമി എന്റെ പുറത്തു തല്ലി..
‘ഞാൻ ചുമ്മാ പറയുന്നതല്ലെ ദേ ഞാൻ പോയി വിളിക്കാൻ വേണ്ടി കാത്തിരിക്കവും ഞാൻ
വിളിച്ചിട്ട് വരാം’
അപ്പോഴേക്കും vc വന്നു പ്രോഗ്രാം തുടങ്ങാൻ ടൈം ആയി പിള്ളേരെ കയറ്റി വിടട്ടെ എന്ന്
ചോദിച്ചു ഞാൻ അനുവാദം കൊടുത്തു വേദ യെ തപ്പി പുറത്തിറങ്ങി….നോക്കിയപ്പോൾ ഗ്രൗണ്ടിലെ
ഗുല്മോഹറിന്റെ ചുവട്ടിൽ കക്ഷി ഇരിപ്പുണ്ട് ചുറ്റും സ്വാഭാവികമായും കോഴികൾ
വട്ടമിട്ടു പറക്കുന്നുണ്ട് ഇവരെയൊക്കെ തല്ലി എനിക് മതിയായി എന്നിട്ടെന്താവോ ഇവർക്കു
മതിയാവാതെ ഞാൻ അടുത്തെത്തിയതും അവരൊക്കെ കണ്ടംവഴി ഓടി
അത് കണ്ടിട്ടാണെന്നു തോന്നുണ്ട് നമ്മടെ ആള് ഒന്ന് ചിരിച്ചു ഞാൻ അത് കണ്ടെന്നു
മനസിലായപ്പോൾ മോന്ത വീണ്ടും കേറ്റി വെച്ചു
‘വേദുസ്… സോറി ചക്കരെ ‘’
‘നീ പോടാ നിനക്കു എന്റെ കാര്യം നോക്കാൻ പറ്റില്ലല്ലോ ഞാൻ ആരും അല്ലാലോ ‘
“ഞാൻ ചുമ്മാ പറഞ്ഞതല്ലെടി നീ അത് വിട്”
പറ്റില്ല നീ അവരുടെ മുന്നിൽ വെച്ച എന്നെ നാണം കെടുത്തി നിനക്കു വേണ്ടി രാവിലെ
എണിറ്റു കുളിച്ചു അമ്പലത്തിൽക് പോയതാണ്‌ ഞാൻ
“ആ വെറുതയല്ല നീ പതിവില്ലാതെ കുളിച്ച കാരണവും എന്തിനാ എന്റെ കൊച്ചു ശീലമില്ലാത്തതു
ചെയ്യാൻ പോയെ “
ദേ അച്ചു എനിക്കു ആകെ പൊളിഞ്ഞു വരുണ്ട്ട്ടാ നിന്റെ ചീഞ്ഞ കോമഡി
“കണ്ടാമൃഗത്തിന്റെ സ്കിൻ ആണോ പൊളിഞ്ഞു വരുന്നേ വേദുസെ വിറ്റ് കാശാക്കു..”
എന്റെ അച്ചു ഇങ്ങനെ വെറുപ്പിക്കലെ ഇതിലും ബേധം ഞാൻ ആ ചളിയിൽ പോയി ചാടുന്നതാ
“ചളി ആവിശ്യത്തിൽ കൂടുതൽ ഉണ്ടല്ലോ നിന്റെ തലയിൽ “”
അച്ചു….!!!!!!!!!!!!!!! അതൊരു വാണിങ് ആണ്
“”ഓക്കേ നിർത്തി… നിർത്തി… സോറി ദേ ഞാൻ ചെവി പിടിച്ച ഏത്തമിടാം…. ഹാപ്പി…??????? “
” അതൊന്നും വേണ്ട നീ ഐസ്ക്രീം വാങ്ങിത്തന്നാ മതി ”
ഹോ ഭാഗ്യം ആളൊന്ന്‌ ചിരിച്ചു
“’ആ വാങ്ങിത്തരാം ഇ പ്രോഗ്രാം ഒന്ന് കഴിയട്ടെ നിനക്കു എന്ത് വിഷം വേണേലും വാങ്ങി
തന്നിരിക്കും പോരെ….വാ ഓഡിറ്റോറിയതിൽക്കു പോകാം നടക്കൂ “”
ബട്ട് ഐസ്ക്രീം വാങ്ങി തരണം
“ആ അതൊക്കെ നടപടിയാക്കാം നീ വാ..”
അച്ചു..????
“മ്മ് ന്താടി……?????
ഞാൻ നിന്റെ ആരാണ്… പറഞ്ഞെ?
“നീ എന്റെ ദുരന്തം ബെസ്റ്റ്‌ ഫ്രണ്ട്”
അല്ലെ.. നിന്റെ ലൈഫ് ലെ ഫസ്റ്റ് പ്രയോരിറ്റി ഞാൻ അല്ലെ അപ്പൊ
“അതേല്ല്ലോ എന്താ നിനക്ക് വല്ല ഡൌട്ട് ഉം ഉണ്ടോ..? “
ഇല്ല എന്നാലും നിന്റെ ലൈഫ് ഇൽ ഇനി വേറെ പെണ്ണ് വന്നാ അവൾ ആവില്ലേ പ്രയോരിറ്റി ഞാൻ
ആരും അല്ലതാവോ..???
“വേദു കാര്യം നിന്നെ ഞാൻ ഒരു കൊല്ലമായിട്ടുള്ളു കണ്ടു തുടങ്ങേട്ടു എന്നാലും
കൊല്ലങ്ങൾ ആയി പരിചയം ഉള്ള പലരേക്കാളും മുകളിലാണ് എന്റെ മനസ്സിൽ നിന്റെ സ്ഥാനം
കാരണം എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഒരു പെൺകുട്ടിയും ഫ്രണ്ട് ആയി വന്നിട്ടില്ല നീ
ആണ് എന്റെ ആദ്യത്തെ ബെസ്റ്റ്‌ ഫ്രണ്ട് മരിക്കുന്ന വരെ അത് അങ്ങനെ തന്നെയായിരിക്കും
പ്രോമിസ്…. “”
പെട്ടന്നു എന്നെ കെട്ടിപിടിച്ചിട്ടു കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു…
എനിക്കും നീ അങ്ങനെ തന്നെയാടാ…..പണ്ട് കുറേ പേര് ഫ്രണ്ട് ആവാൻ

വന്നിട്ടുണ്ട് എന്നാൽ അവരുടെ ഉദ്ദേശം ഒക്കെ വേറെയായിരുന്നു… ഒന്നുരണ്ടു വട്ടം
അനുഭവം ആയപ്പോൾ പിന്നെ എനിക്ക് അതെല്ലാം വെറുപ്പായി… അപ്പോഴൊക്കെ ഞാൻ
ആഗ്രഹിച്ചിട്ടുണ്ട് നിന്നെ പോലെ ഒരുത്തനെ എനിക്ക് ഫ്രണ്ട് ആയി കിട്ടാൻ ഞാൻ ഇന്ന്
നിനക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഭഗവാനോട് നന്ദി പറയായിരുന്നു.. നിന്നെ എനിക്ക്
ഫ്രണ്ട് ആയി തന്നതിന്…
“മതി മതി കരഞ്ഞത് അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി ഞാൻ പറഞ്ഞു “
ദേ ഇനി കരഞ്ഞാൽ ഞാൻ എടുത്ത് തോട്ടിൽ ഇടും കോപ്പ….
“വാ….. അവളുടെ കൈയിൽ പിടിച്ച ഞാൻ പറഞ്ഞു “
പെട്ടന്നാണ് എവിടുന്നോ ഒരു ബൈക്ക് ഇരമ്പി വന്നു എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന്
പറഞ്ഞു ബ്രേക്ക് പിടിച്ചു നിന്നതു
വേദ അയ്യോ അച്ചു……. എന്ന് നിലവിളിച്ചു ചെവി പൊതി നിലത്തിരുന്നു
എന്നിക്കണേൽ ഒന്നും മനസിലായില്ല ന്താപ്പോ ണ്ടയെ..???? എന്ന ഒരു അവസ്ഥ കിളി
പറന്നതോ.. ന്തോ…????
വേദ പെട്ടന്നു തന്നെ എണിറ്റു ബൈക്ക് ഓടിച്ച ആളോട് ഒച്ചയെടുത്തു
“എവിടെ നോക്കിയാടാ തെണ്ടി വണ്ടിയോടിക്കുന്നെ തനിക്കെന്താ കണ്ണില്ലേ… എന്നൊക്കെ
എനിക്കപ്പോഴാണ് റിലേ ശരിയായത്…
ബൈക്ക് ഞാൻ അപ്പോഴാണ് ശ്രദിക്കുന്നേ ട്രിംഫ്ന്റെ ബോണിവില്ലെ, കസ്റ്റം മെയ്ഡ്
ഏയ്യ് ഇ ബൈക്ക് എനിക്കറിയാലോ…
സ്കിഡ് ചെയ്ത നിന്ന കാരണം വണ്ടിടെ ബാക്കിൽ പൊടി ഒക്കെ പറന്നു പോവുണ്ട്
വേദ ഇപ്പൊ തല്ലും എന്ന ലെവലിൽ ആണ് നില്കണേ വണ്ടി ഓടിച്ച ആളാവട്ടെ അവളെ നോക്കി
ആക്‌സിലേറ്റർ തിരിച്ചു തിരിച്ചു സൗണ്ട് ഉണ്ടാക്കികൊണ്ടിരിക….
ഇവൻ എന്താ ഊമയാണോ ആൾക്കാരെ വണ്ടിയിടിച്ചു കൊല്ലാൻ വേണ്ടി വന്നതാണോ നിന്റെ ഹെൽമെറ്റ്
ഊരെടാ എന്ന പറഞ്ഞു വേദ വണ്ടിടെ അടുത്തേക്കു പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു
മാറ്റി വണ്ടി കൊണ്ട് പോവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു
വണ്ടി പോയപ്പോ വേദടെ ദേഷ്യം മുഴുവൻ എന്റെ നേർക്കായി നീ എന്തിനാ അവനെ വിട്ടേ നിനക്കു
എന്തേലും പറ്റിയിരുനെകിൽ
ചെ ആ തെണ്ടിടെ മുഖം കാണാൻ പറ്റിയില്ല അല്ലേൽ എവിടേലും വെച്ച് കണ്ട രണ്ടു
കൊടുക്കാമായിരുന്നു
വേദടെ കലിപ്പ് തീര്‍ന്നില്ല
എന്നാലും നീ എന്തിനാ അവനെ വിട്ടേ അല്ലേൽ നീ ഇങ്ങനെ അല്ലല്ലോ
“അത് ആരാണെന്നു എനിക്കറിയാം നീ വെറുതെ ഓടക്കാൻ നിൽക്കണ്ട അതുകൊണ്ടാ ഞാൻ വിട്ടെ “
എ നിനക്ക് അറിയോ അയാളെ.. ആരാടാ അത്
“”അതൊക്കെ വഴിയേ പറഞ്ഞാരം ഇപ്പോ വാ പരിപാടി തുടങ്ങീട്ടുണ്ടാവും നടക്കൂ””
ഓഡിറ്റോറിയം എത്തിയപ്പോഴേക്കും ഉള്ളിൽ നിന്നും ബഹളം ഒക്കെ കേൾക്കുന്നുണ്ട്..
ഓ ഇ മൊതല് ഇങ്ങോട്ടാണാലെ കെട്ടിയെടുത്ത്
വേദ പറഞ്ഞത് കേട്ടപ്പോഴാ ഞാൻ അങ്ങോട്ട്‌ നോക്കിയേ നേരത്തെ വന്ന ബൈക്ക് അവിടെ
പാർക്ക്‌ ചെയ്തിട്ടുണ്ട്
“ആ ആളപ്പോ അകത്തിണ്ടാവും വാ നമ്മുക്ക് പോയി പിള്ളേരെ റാഗ് ചെയ്യണ്ടേ കം ഓൺ “
ഇ ബൈക്കിൽ വന്ന തെണ്ടിടെ തല ഞാൻ ഇന്ന് പൊട്ടിക്കും നീ വേഗം വാ
വേദു എന്റെ കൈയും പിടിച്ചു ഓടി
ഞങ്ങൾ ഓഡിറ്റോറിയത്തിന്റെ ബാക്ക് വഴി ഉള്ളിലേക്കു കയറി അവിടെ എല്ലാരും
എത്തിയിട്ടുണ്ട് വെൽക്കം അഡ്രസ് ഞാൻ ആയിരുന്നു

പറയണ്ടേയിരുന്നത് ബട്ട്‌ ഞാൻ ബിസി ആയിപോയല്ലോ അതോണ്ട് vc പറഞ്ഞു ഇന്നിപ്പോ വോട്ട്
ഓഫ് താങ്ക്സ് പറയാം
ചെ ഫസ്റ്റ് ഇമ്പ്രെഷൻ പോയിക്കിട്ടി ഇ പിശാശ് കാരണം
എല്ലാത്തിനും കാരണക്കാരി ഇവിടെ ഇരിന്നു വായനോക്കുനുണ്ട് വെറുതെയല്ല കോഴികൾ
പിന്നിൽനിന്ന് പോവാതെ ആജാതി തവിടും പിണ്ണാക്കും അല്ലേ ഇട്ടുകൊടുക്കുന്നെ
ഏതൊക്കെ ആയാലും ഫ്രഷേഴ്‌സ് ഡേ നല്ല കോമഡി ആണ് പിള്ളേരെ കൊണ്ട് ഓരോന്ന്
ചെയ്യിപ്പിച്ചു അവര് കട്ടികൂട്ടുന്നത് കണ്ടു ചിരിച് വയ്യാണ്ടാവും..
ഓരോരുത്തരുടെ ഡാൻസും പാട്ടും ഒക്കെ ലോക കോമഡിയാണ്….
ഞങ്ങൾ സീനിയർസ് ഓരോ ഗ്രുപ്പ് ആയിട്ടാണ് ഇരിക്കുന്നത് ഞാൻ എന്റെ ഗാങ്ന്റെ കൂടെ തന്നെ
ടോണി, വാമിക, വേദിക, നിരഞ്ജൻ,
ഹിരൻ എവിടെയാണെന്നു ചോദിച്ചപ്പോ ഏതോ പെണ്ണിനെ കണ്ടു ഒലിപ്പിച്ചു പോയി എന്ന് പറഞ്ഞു
എല്ലാരേയും ഇങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഒരു മഞ്ഞക്കിളി എന്റെ കണ്ണിൽ പെട്ടെ
“”വേദു.. വേദു….ആ കൊച്ചു കൊള്ളാല്ലോ..’’
ഞാൻ അവളെ തോണ്ടികൊണ്ട് പറഞ്ഞതും അവളും ബാക്കിയുള്ളോരും അന്തം വിട്ടെന്നെ നോക്കി
അച്ചു ശെരിക്കും നീ തന്നെയാണോ ഇ പറയണേ..??
അവർ അന്തം വിട്ടു ചോദിച്ചു……
‘’ആ അതെ ഞാൻ തന്നെ… അതിനെന്താ…? ‘’
ഹ ഹ ഹ ഹാ അവർ നാലും കൂടി എന്നെ കളിയാക്കി ചിരിച്ചു തൊടങ്ങി
എനിക്കത് ഇഷ്ട്ടായില്ല ഞാൻ എന്താ വല്ല കോമഡി ആണോ പറഞ്ഞെ ആ കൊച്ചു കൊള്ളാം എന്നല്ലെ
എന്നാലും എന്റെ അച്ചു നിന്റെ വായയിൽ നിന്നും ആദ്യമായിട്ടാ ഞങ്ങൾ ഇങ്ങനെ ഒരു കാര്യം
കേൾക്കുന്നേ അതോണ്ട് ചിരിച്ചുപോയതാ..
വാമി പറഞ്ഞു നിർത്തി
“ഞാൻ എന്താടി ഗേ ആണോ പെണ്ണുങ്ങളെ നോക്കാതിരിക്കാൻ”
സത്യം പറയാലോ ഞാൻ ഇതു വരെ അങ്ങേനെയാണ് കരുതിയിരുന്നത് നീ മുംബൈ പോലീസ് അന്നെന്നു
എന്ന് പറഞ്ഞു വേദു ചിരി തുടങ്ങി കൂട്ടിനു ബാക്കിയുള്ളവരും….
“ഞാൻ പോണ് നിങ്ങൾ ഒറ്റയ്ക്ക് ഉണ്ടാക്കിക്കോ””.. എനികാകെ ദേഷ്യം വന്നിരുന്നു….
ഞാൻ എഴുനേൽക്കാൻ നില്കുമ്പോഴേക്കും വേദു എന്റെ കൈ കോർത്തു പിടിച്ചിരുത്തി
ഏയ്യ് പിണങ്ങല്ലേ അച്ചു ചുമ്മാ പറഞ്ഞതല്ലെ വാ ഇരിക്ക് നമ്മുക്ക് ആ കൊച്ചിനെ
വിളിക്കാം..!!!
“എന്തിന്..??? “
മിണ്ടാതിരിക്കട അവിടെ… വാമി നീ ആ മഞ്ഞക്കിളിയെ വിളിച്ചേ…!!!!
എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് വേദ പറഞ്ഞു..
“”വേദു വേണ്ട… ശേരിയാവില്ല.. “”
ഏയ്യ് നീ എന്തിനാ ചെക്കാ ഇങ്ങനെ പെടക്കന്ന ആ കൊച്ചിനെ വിളിക്കുന്നു പരിചയപ്പെടുന്നു
ഒരു ടാസ്ക് കൊടുക്കുന്നു വിടുന്നു സിംപിൾ !!!!!
“ഉവ്വ നിങ്ങളെ എനിക്കറിഞ്ഞൂടെ എത്ര കാലമായി നിങ്ങളെ കാണുന്നു…!!!!”
ഏയ്‌ മിണ്ടാതിരി ആ കൊച്ചു ഇവിടെ എത്തി അതു പറഞ്ഞു വേദ കൊറച്ചു സീരിയസ് ആയി
എന്താടി നിന്റെ പേര്??? ആ കൊച് വന്നു നിന്നപ്പോൾ തന്നെ വാമിടെ വക
മധുബാല..!!!!
മധുബാല..?? ബാക്കിയെവിടെ വാലൊന്നും ഇല്ലേ..??
എനിക്കതിനു വാലൊന്നും ഇല്ല ചേട്ടാ…..

ഫുൾ നെയിം പറയടി…. ടോണിനെ കളിയാക്കിയത് വേദക്ക് ഇഷ്ട്ടപെട്ടില്ല അവൾ ചൂടായി..
ഓ അതാണോ ” മധുബാല ചന്ദ്രൻ ”
ഇവൾക്ക് കൊറച്ചു തണ്ട് കൂടുതലാ നല്ല പണി കൊടുക്കണം വേദു എന്നിക്കു മാത്രം കേൾക്കാൻ
പാകത്തിന് പറഞ്ഞു
ഒരു കാര്യം ചെയ്യു നീ ഇ ചേട്ടനെ ഒന്ന് പ്രൊപ്പോസ് ചെയ്യു..
എന്നെ ചൂണ്ടിക്കാട്ടി ടോണി പറഞ്ഞു
ആ ബെസ്റ്റ് അപ്പോ പണി വന്നത് എനിക്കാ ഇത്രയും ഫ്രഷ് ഐഡിയ അവന്റ പെട്ട്തലയിൽ നിന്നെ
വരു…
വെറുതെ പറഞ്ഞാൽ പോരാ നീ അവിടെ നിന്നും ഡാൻസ് കളിച്ചു വേണം വരാൻ ഇവൻ യെസ് പറയാതെ
നിർത്താനും പാടില്ല…
ശരിക്കും ഇവർ അവൾക്കാണോ അതോ എനിക്കണോ പണി തരുന്നേ.. എനിക്ക് മനസിലായില്ല…
എന്നാ ആ കൊച്ചിന് ഒരു കൂസലും ഇല്ല അവള് ചിരിച് കളിച് നിൽക്ക
ആ അപ്പോ തുടങ്ങിക്കോ
അവള് ഷാൾ ഊരി അരയിൽ കെട്ടി
അവള് രണ്ടും കല്പിച്ചാണെന്നു തോന്നുന്നു….
“ഏയ് നിർത്തു… നിർത്തു……. “”
അവൾ ഡാൻസ് തുടങ്ങുന്നതിനേക്കാൾ മുൻപ് ഞാൻ നിർത്താൻ പറഞ്ഞു….
എല്ലാവരും എന്താണെന്നു വെച്ച് എന്നെ നോക്കി… അവരുടെ ശ്രദ്ധ എന്നിലാണെന്നു കണ്ടപ്പോൾ
ഞാൻ പറഞ്ഞു തുടങ്ങി… “ഇ പ്രൊപോസിംഗ്..,പിന്നെ ഡാൻസ് എന്നിങ്ങനെ ഉള്ള ടാസ്ക് ഒക്കെ ഇ
റാഗിങ്ങ് കണ്ടുപിടിച്ച നാളുമുതൽ ഉള്ളതാ.. അപ്പൊ അതിനു വല്ല ത്രില്ലുണ്ടോ..
ഇല്ല…അല്ലെ..?? അപ്പോ നമ്മൾ വെറൈറ്റി ആയിട്ടൊരു ടാസ്ക് കൊടുക്കണ്ടേ ഇ
കൊച്ചിന്”…..ഞാൻ എല്ലാരോടുമായി ചോദിച്ചു..
ആ വേണം…..എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അതുവരെ ചിരിച്ചു ഒരു കൂസലുമില്ലാതെ
നിന്നവൾക്കു ഇപ്പൊ കുറച്ചു പേടി വന്നിട്ടുണ്ട് അതു തന്നെയാണ് എന്റെ ഉദ്ദേശം..
അപ്പോഴാണ് ഹിരൻ ഓടിക്കിതച്ചു വന്നേ…
അളിയാ ഒരു അഡാർ ചിക്ക് ന്റെ പൊന്നു മോനെ നീ കാണണം
ചിക്ക് എന്നു പറഞ്ഞപ്പോഴേക്കും ടോണി ചാടി അപ്പോ തന്നെ വാമി അവന്റെ മണ്ടക്ക് ഒന്ന്
കൊട്ടി അപ്പോ ചെക്കൻ ഡീസന്റ് അയി
എവിടെടാ..????
അവളെ ആ എബിയും ഗാങ്ങും ആണ് റാഗ് ചെയ്യണേ
ഓ ആ നാറികളാണോ എന്നാൽ ആ കൊച്ചിനെ ബാക്കിവെച്ചാൽ മതിയായിരുന്നു… വാമിടെ സ്വരത്തിൽ
ഒരു സഹതാപം..
ഉഫ് ന്റെ മോനെ അവളുടെ ഒരു എൻട്രി കാണണം ട്രിംഫ് ബോണിവില്ലെ സ്കിഡ് ഓക്കേ ചെയ്തു..
ഒരു പെണ്ണ് ആ ബൈക്ക് ഓടിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ
നിക്ക്.. നിക്ക്.. ആ ബൈക്ക് ഓടിച്ചു വന്നത് ഒരു പെണ്ണ് ആണോ ശെരിക്കും?? ഒരു കറുത്ത
കോട്ട് ആണോ അവൾ ഇട്ടിരിക്കുന്ന
വേദ ഇടക്ക് കയറി ചോദിച്ചു
ആ അതെ നിനക്ക് എങ്ങനെ അറിയാം നീ കണ്ടോ..??
കണ്ടോന്നോ..?? അവളെ കാണാൻ വേണ്ടിയാ ഞാൻ നില്ക്കുനെ… ന്തായാലും എബിടെ കഴിയാൻ
നിൽക്കണ്ട അവളെ ഇങ്ങോട്ട് വിളിക്ക്..!!!
അപ്പൊ ഇ കൊച്ചിന്റെ കാര്യമോ….. ടോണി ചോദിച്ചു..???
അവളോട് പോവാൻ പറ…. വേദ മധുബാലനെ ഗേറ്റ് ഔട്ട് അടിച്ചു…അവളാണേൽ ഉള്ള ജീവനും കൊണ്ടോടി
എന്താടാ അവളുടെ പേര്???? വേദ ഹിരണിനോട്
“ദീപിക മേനോൻ”
ആ മേനോൻ അല്ല പദുകോൺ ആയാലും പോയി വിളിച്ചോണ്ട് വാ അവളെ … വേദ ഫുൾ കലിപ് മോഡ് ഓൺ
ഹിരൻ പോയ പോലെ ഓടി തിരിച്ചു വന്നു
എടാ ഓടി വാടാ അവിടെ പൊരിഞ്ഞ അടിയാടാ

ആര്……????????
ദീപിക മേനോനും എബിയും ആയിട്ട്
അച്ചു വാടാ ആ കൊച്ചിനെ രക്ഷിക്കണം കൂട്ടത്തിൽ ആ എബിക് രണ്ടു കൊടുക്കണം കൊറേ ദിവസായി
ഇന്നെങ്കിലും അവന്റെ പെണ്ണുങ്ങളെ കാണുമ്പോഴുള്ള സൂക്കേട് മാറ്റികൊടുക്കണം ടോണി
എന്നേം വിളിച്ചോണ്ട് ഓടി
അവിടെ ചെന്നപ്പോ പൊടി പാറുന്ന അടി ബട്ട്‌ വാങ്ങുന്നത് മൊത്തം എബിയും ഗാങ്ങുമാണ്
മാണ്..
“എന്തെടാ നിനക്ക് രക്ഷിക്കണ്ടേ..???”” ഞാൻ ടോണിയോട് ചോദിച്ചു
അവന്റെ കണ്ണ് ഇപ്പൊ തള്ളി പുറത്താണ്…അവന്റെ മാത്രമല്ല ബാക്കി എല്ലാത്തിന്റേം അവസ്ഥ
സെയിം
അമ്മാതിരി അടിയാണ് ദീപിക അവിടെ എബിക്കും ഗാങിനും കൊടുക്കുന്നെ
എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല കാരണം എബി ഇവളെ റാഗ് ചെയാണെന്നു
പറഞ്ഞപ്പോൾ ഞാൻ ഇതു പ്രതീക്ഷിച്ചതാണ്….
ഇരുമ്പിന്റെ കസേര മടക്കി അവരുടെയൊക്കെ പുറത്ത് പൊറോട്ടയടിക്കുന്ന പോലെ ഒരു
ദയയിലാത്ത അടി കണ്ടുനിന്ന ടോണിക്ക് വരെ അവന്മാരോട് പാവം തോന്നി എല്ലാം ഒരു
പിശുക്കും കാണിക്കാതെ വാങ്ങിച് കൂട്ടുണ്ട് ഇന്നിം തല്ലിയാല്‍ ചിലപ്പോ
അവന്മാരിലാരെലും തട്ടിപ്പോവാൻ ചാൻസ് ഉണ്ട് അതോണ്ട് ഞാൻ പിടിച്ചു മാറ്റാൻ ചെന്നു
ദീപിക മതി നിർത്തു അവളെ പിന്നിൽ നിന്നും പിടിച്ചത്‌ മാത്രം ഓർമ്മയുണ്ട്
********************
പിന്നെ കണ്ണ് തുറക്കുമ്പോൾ തലക്കു മുകളിൽ ഫാൻ കെടന്നു കരഞ്ഞു കറങ്ങുണ്ട് കൂട്ടിനു
അപ്പുറത്ത് ഇരുന്നു വേദുവും കരയുന്നുണ്ട്
ബാക്കിയുള്ളോർ ഒക്കെ തലങ്ങും വിലങ്ങും നിൽക്ക ഇരിക്ക അങ്ങനൊക്കെ
ന്താ ഇപ്പൊ ണ്ടായേ ഞാൻ ഇപ്പൊ എവിടെയാ…………. ഒരു ഇരുമ്പിന്റെ കസേര തലക്കു നേരെ
വന്നതും വേദു ന്റെ കരച്ചിലും ബഹളങ്ങളും ഒക്കെയായിട്ട് ചെറിയ ഓർമ ഒക്കെ വന്നു
“ഡാ ഇതേതു ഹോസ്പിറ്റൽ ആടാ “”
ഹോസ്പിറ്റൽ മൈര്…. ഒരു ചവിട്ട് വെച്ച് തന്നാൽ ഉണ്ടല്ലോ ഒറ്റയടിക്ക് ബോധം പോയി അതും
ഒരു പെണ്ണിന്റെ കൈയിൽ നിന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ടു ഒരു കില്ലാഡി ചെയർമാൻ
‘’ശവത്തിൽ കുത്തല്ലേ നീരഞ്ജാ.. ഡാ എന്റെ നെറ്റി പൊട്ടിയിട്ടുണ്ടോ എത്ര സ്റ്റിച്
ആയിടാ …….’’
‘സ്റ്റിച് ഇടാൻ വലതും മുറിഞ്ഞിട്ടു വേണ്ടേ കോപ്പേ..””. ടോണി
‘’ എന്നാലും ഒരു നാണം കേട്ട ബോധം പോവൽ ആയിപോയിലോ ഒരു ചെറിയാ മുറിവ് പോലും ഇല്ലല്ലോ
കർത്താവെ..”” എൻറെ വിഷമം തള്ളി പുറത്തേക്ക് വന്നു…
ദേ അച്ചു മതി ഒരുത്തിടെ കരച്ചിൽ ഇപ്പോഴാ ഒന്ന് നിന്നെ ഇന്നിപ്പോ നിന്റെ തലയെങ്ങാനും
മുറിഞ്ഞിരുനെകിൽ
ഇവളെ ഹോസ്പിറ്റലിൽ ആക്കേണ്ടി വന്നെന്നെ
വാമി വേദുനെ ചൂണ്ടിക്കാട്ടി പറഞ്ഞു അപ്പോഴാ ഞാൻ അവളെ നോക്കണേ പാവം കരഞ്ഞു ഒരു
വഴിയായിണ്ട്
മുഖം കണ്ടാൽ അറിയാം ഞാൻ അവളുടെ കൈ പിടിച്ചും കണ്ണുകൊണ്ടു ഒന്നുമില്ല എന്ന് കാണിച്ചു
“നിങ്ങൾ വല്ലതും കഴിച്ച ?????”
നിന്റെ ചങ്കു ഒന്നും കഴിച്ചിട്ടില്ല ഞങ്ങൾക്ക് വിശന്നപ്പോൾ ഞങ്ങൾ എല്ലാരും പോയി
കഴിച്ചു
“വേദു മോളേ പോയി കഴിക്ക്..”
ഇല്ല നീ ഒന്നും കഴിച്ചില്ലല്ലോ..???
“എന്നാ എനിക്കും കൂടി കൊണ്ടുവാ നമുക്ക് ഒരുമിച്ച് കഴിക്കാം “”
അതു കേട്ടപ്പോൾ വേദു ഫുഡ് വാങ്ങിക്കാൻ നിരഞ്ജന്റെ കൂടെ പോയി

നീ എന്തിനാണ് ആ പ്രാന്ത് പെണ്ണിനെ പിടിച്ചു മാറ്റാൻ പോയത് വെല്ല കാര്യം
ഉണ്ടായിരുന്നോ ടോണി പാതി കളിയായി ചോദിച്ചു
അപ്പോഴാ എന്നിക്ക് ദീപികേടെ കാര്യം ഓർമ വന്നേ….
“”അയ്യോ അതെന്തായി അവൾ എവിടെ..?? “ ഞാൻ വമിയോട് ചോദിച്ചു
അവൾക്കു ഒരു തേങ്ങയും ഇല്ല ഇപ്പൊ നല്ല വെടിപ്പായിട്ട് ഡിസ്സ്മിസൽ ലെറ്റർ അടിച്ചു
കിട്ടിയിട്ടുണ്ടാവും
അവൾക് ക്യാഷ്‌ കൊറേ ഉള്ളതിന്റെ അഹങ്കാരം ആണ് അവളുടെ അച്ഛന്റല് പൂത്ത കാശ് അല്ലേ..
അതിന്റെ കേടാണ്..നിനക്കറിയോ JSS ഗ്രുപ്പ് ന്റെ എംഡി ജയദേവൻ മേനോൻ ന്റെ ഒറ്റപുത്രിയാ
ആ സാധനം
എനിക്കറിയാമെന്ന ഭാവത്തിൽ ഞാൻ തലയാട്ടി
അവളുടെ അച്ഛൻ ഇപ്പൊ പ്രിൻസിപ്പൽ ന്റെ റൂമിൽ ഉണ്ട് മോൾടെ സ്വാഭാവം കാരണം ഫസ്റ്റ് ഡേ
തന്നെ ഡിസ്സ്മിസൽ വാങ്ങാൻ ഉള്ള ഭാഗ്യം ഉണ്ടായി അങ്ങേർക്ക്..
അപ്പോഴാണ് പീയൂൺ വന്നേ എന്നെ പ്രിൻസിപ്പലിന്റെ റൂമിൽക് വിളിക്കുന്നുണ്ട് എന്ന്
പറഞ്ഞു
എന്റെ പൊന്നു ചേട്ടാ ഇവന് വയ്യാത്ത കാരണം അല്ലെ ഇവിടെ കിടക്കുന്നത് അയാളോട് പോയി പറ
ഇപ്പൊ വരാൻ പറ്റില്ലെന്ന് ഹിരൻ ചൂടായി
“”ഡേയ് കൊഴപ്പില എനിക്ക് എന്തായാലും പ്രിൻസിപ്പലിനെ കാണണം വാ പോവാം വേദു നോടും
നിരഞ്ജനോടും അങ്ങോട്ട് വരാൻ പറ “”
പ്രിൻസി ഡേ റൂമിൽക് നടക്കുമ്പോഴാണ്…
മധുബാല കയറി വന്നത്
ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട് കൊഴപ്പം ഇല്ലല്ലോ ലെ..???
“”ഏയ് ഇതൊക്കെയെന്ത്…””
ആ അത് മനസിലായി തല്ലു കൊണ്ട് നല്ല ശീലം ഉണ്ടെന്നു
അത് അവൾ എനിക്കിട്ടു ഒന്ന് ആക്കിയതാണോ…. മ്മ് ഒരു തല് കിട്ടിയപ്പോഴേക്കും ഞാഞ്ഞൂലും
തലപൊക്കാൻ തുടങ്ങി… ഇവളെയൊക്കെ കിട്ടും ഒരുദിവസം
ഡാ അച്ചു നോക്ക് അവളുടെ തന്തക്കു കോളേജില്ക് ഒന്ന് വരാനാ ഇ മൂന്ന് കാറ് കൊണ്ട്
വന്നേക്കുനെ
ഹിരൺ അതിന്റെ ഇടയിൽ കയറി പറഞ്ഞു…
ഒരു ഓഡി , ബെൻസ് പിന്നെ ദേ ഒരു മസെരാട്ടി എന്നിക് ഒരു കാര്യം മനസിലായി അളിയാ
അവൾക്കു ക്യാഷ് കണ്ട് പ്രാന്തായതാ
“ഒന്ന് മിണ്ടാതിരിക്ക് ന്റെ ഹിരാ””.. അപ്പോഴേക്കും ഞങ്ങൾ പ്രിൻസിപ്പലിന്റെ റൂമിന്റെ
ഫ്രണ്ടിൽ എത്തിയിരുന്നു…
ദേ അളിയാ അവൾക്കു ഒരു ഡിസ്സ്മിസൽ വാങ്ങികൊടുത്തിട്ട് ഇറങ്ങിയാൽ മതി പ്രിന്സിടെ
റൂമിന്റെ അകത്തു കയറുന്നതിനേക്കാൾ മുന്നേ എന്റെ തലയിൽ കൈ വെച്ച് ഹിരൻ പറഞ്ഞു
ഞാനും ടോണിയും അകത്തേക്ക് കയറിയപ്പോ അവിടെ എല്ലാരും ഉണ്ടായിരുന്നു
എന്നെ കണ്ടപ്പോഴേ പ്രിൻസി തുടങ്ങി
നോക്കു Mr ജയദേവൻ ഫസ്റ്റ് ഡേ തന്നെ ചെയർമാന്റെ തലയാണ് മകൾ തലിപൊട്ടിച്ചത് ഇതൊരു
റെപ്യുറ്റേഷൻ ഉള്ള കോളേജ് ആണ് അതുകൊണ്ട് തന്നെ താങ്കളുടെ മകൾ ഇവിടെ പഠിക്കുന്നതിനു
എനിക്ക് കുറച്ചു പ്രയാസം ഉണ്ട്
പിന്നെ ആദം ഇവിടെ ഒരു പരാതി എഴുതി തരണം ഒരു പേപ്പർ എന്നിക്കു നേരെ നീട്ടികൊണ്ട്
പ്രിൻസിപ്പൽ പറഞ്ഞു
“സോറി സർ എന്നിക്കു അതിന്നു പരാതി ഒന്നും ഇല്ല ””
അതെന്താ..തന്റെ തലയല്ലേ ഇവൾ താലിപൊട്ടിച്ചെ മുന്നിൽ ഇരിക്കുന്ന ദീപികയെ ചൂണ്ടി
പ്രിൻസി ചോദിച്ചു
“എന്റെ തല ആരും പൊട്ടിച്ചിട്ടില്ല സർ പിന്നെ ന്ത് പരാതി ”” ഞാൻ എന്റെ ബാൻഡേജ് ഊരി
കാണിച്ചുകൊണ്ട് പറഞ്ഞു..
‘’പിന്നെ സർ നു ഇവളെ ഡിസ്മിസ് ചെയ്യണം എന്നുണ്ടേൽ എബിനും ഗാങ്ങിനും കൂടി ഡിസ്മിസൽ
കൊടുക്കേണ്ടി വരും ‘’

അതെങ്ങനെ ശരിയാകും എബിനെയും അവന്റെ ഫ്രൻഡ്‌സിനെയും ദീപികയാണ് തല്ലിയതു അപ്പൊ
അവർക്കെങ്ങനെ ഡിസ്മിസ്സൽ കൊടുക്ക്കും…?
‘’ഇവൾ എബിനേം ഗാങ്ങിനെയും തല്ലിയിട്ടുണ്ടെകിൽ അതിന് തക്കതായ എന്തേലും അവർ ഇവളോട്
ചെയ്തിണ്ടാവും പിന്നെ എബിനെ കുറിച്ചുള്ള പരാതികൾ ഞാൻ പറഞ്ഞിട്ട് വേണോ സാറിന് അറിയാൻ
ഞാൻ വേണമെങ്കിൽ അവന്റെ തോന്നിവാസത്തിന്റെ ഒരു നൂറുതെളിവുകൾ സാറിന്റെ മുന്നിൽ
നിരത്താം എന്നാലും സർ ഒന്നും ചെയ്യില്ല എന്ന് എനിക്കറിയാം കോളേജിന്റെ മാനേജ്‌മന്റ്
ബോർഡിൽ ഉള്ള ഒരാളുടെ മകനെതിരെ വെറും പ്രിൻസിപ്പൽ ആയ സർ എന്ത് ചെയ്യാൻ അല്ലെ ??’’
അപ്പൊ ദീപികയെ ഡിസ്മിസൽ ചെയ്യാൻ ഉള്ള സാറിന്റെ ആവേശം അങ്ങ് വാങ്ങി വെച്ചേക്..’’
വാടാ….
അന്തം വിട്ടു നിക്കുന്ന ടോണിനെ വിളിച്ചു ഞാൻ പുറത്തേക്കിറങ്ങി
എന്തായിടാ അവളെ ഡിസ്മിസൽ ചെയ്തോ ചക്കരേ ഹിരൻ ഓടി വന്നു ചോദിച്ചു
കോപ്പാണ് ഇ തെണ്ടി അവിടെ ചെന്ന് കാലുമാറി അവൾക്കു ഡിസ്മിസൽ പോയിട്ട് ഒരു
സസ്‌പെന്ഷന് പോലും കിട്ടിയില്ല ഇവൻ ആ പ്രിൻസിയെ വിരട്ടി
ടോണി അമർഷം കടിച്ചപിടിച്ചു എല്ലാരോടും പറഞ്ഞു
നിനക്കു എന്താ പ്രാന്താണോ അച്ചു നീ എന്തിനാ അങ്ങനെ ചെയ്തേ???? …..
വേദ എന്തോ പറയാൻ വന്നപ്പോഴേക്കും ദീപികയും ബാക്കിയുള്ളവരും ഓഫീസിൽ റൂമിൽ നിന്ന്
പുറത്തിറങ്ങി
എന്നെ തുറിച്ചു നോക്കി കടന്നു പോകാൻ നിന്ന ദീപികയെ വേദ പിടിച്ചു നിർത്തി
ഡിസ്മിസൽ കിട്ടാതിരുന്നത് കൊണ്ട് നീ രക്ഷപെട്ടു എന്ന് കരുതണ്ട നിനക്കുള്ള പണി
വരുന്നുള്ളു
വേദടെ കൈ തട്ടിമാറ്റി ഒരു പുച്ഛച്ചിരി ചിരിച്ചു അവൾ അവളുടെ ബൈക്ക് സ്റ്റാർട്ട്
ചെയ്തു പൊടി പറത്തി ഒരു പോക്ക് പോയി
അത് കൂടി കണ്ടപ്പോ ഇവർക്കൊക്കെ കലിപ്പ് കൂടി എല്ലാത്തിനും കാരണം ഞാൻ ആണെന്ന് പറഞ്ഞു
എന്റെ മെക്കട്ട് കേറാൻ വന്നപ്പോഴാണ്..
ആദം തന്നെ മേനോൻ സർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ PA വന്നു
വിളിച്ചത്
കേട്ടപാതി ആദം ഇപ്പൊ വരുന്നില്ല തന്റെ മേനോൻ സാറിനോട് പോവാൻ പറ … എന്ന് വാമി
വിളിച്ചു പറഞ്ഞു
അവരുടെ തല്ലിൽ നിന്ന് രക്ഷപെടാൻ ഉള്ള അവസരം ആയതുകൊണ്ടു ഞാൻ വേഗം ആളുടെ കൂടെ പോയി
ഞാൻ പോയി തിരിച്ച വരുന്ന വരെ ഇവർ എന്നെ തുറിച്ച നോക്കണ്ടാർന്നു
എന്തിനാടാ മോള് തല്ലിയതിനു കാശ് തന്നു സെറ്റിൽ ചെയാനാണോ..അങ്ങേരു വിളിച്ചേ ???
നിന്റെ കൈയിൽ എന്താ തന്നെ വേദു കൈയിൽ പിടിച്ച ചോദിച്ചു
“”ഏയ്‌ അതല്ല ഇത് വണ്ടിടെ താക്കോൽ ആണ്””
ഏതു വണ്ടിടെ എന്ന് പറഞ്ഞു ഹിരൻ വേഗം താക്കോൽ തട്ടിപ്പറച്ചു
എന്റെ അളിയാ മസെരാട്ടിടെ കീ ആണോ അങ്ങേരു നിനക്ക് തന്നെ
‘നിനക്ക് എന്തിനാ അങ്ങേരു അങ്ങേരുടെ വണ്ടിടെ താക്കോൽ തന്നെതു’’.. വേദു
“കൊറേ നാളായി ഞാൻ വീട്ടിലേക്കു പോയിട്ട് അതുകൊണ്ട് കോളേജ് കഴിഞ്ഞു ഹോസ്റ്റലിൽ
പോവണ്ട നേരെ വീട്ടിലേക്കു വരാൻ പറഞ്ഞതാ “
അയ്യാളുടെ വീട്ടിലേക്കോ….??????
‘അതെ…!!!!!!!!!!!
‘അതെന്തിനാ…അച്ചു നീ എന്തോ ഒളിക്കുന്നുണ്ട് എന്താണെന്നു പറ.. അയാളുമായിട്ട്
നിനക്കെന്താ ബന്ധം….’
“ഒക്കെ ഞാൻ പറയാം..എന്റെ അമ്മേടെ ആകെയുള്ള ഒരു ചേട്ടനാണത് എന്റെ ആകെയുള്ള ഒരു
അമ്മാവൻ…”
‘അപ്പൊ JSS ഗ്രുപ്പിന്റെ MD ജയദേവ മേനോൻ നിന്റെ അമ്മാവൻ അന്നെന്നാണോ നീ പറഞ്ഞു
വരണേ…എന്നിട്ട് എന്താ നീ ഇതു വരെ ഞങ്ങളോടൊന്നും ഇതിനെ കുറിച് പറയാതിരുന്നത്….’
വേദു കുറച്ചു വിഷമത്തോട് കൂടി പറഞ്ഞു…
“ശരിയാണ് നിങ്ങളോട് അതിനെക്കുറിച്ച് പറയാതിരുന്നത് എന്റെ തെറ്റാണു… പക്ഷെ അത്
മറച്ചുപിടിച്ചതിനു തക്കതായ കാരണങ്ങൾ ഉണ്ട് ഞാൻ എല്ലാം സമയമാവുമ്പോൾ പറയാമെന്ന
കരുതിയത് പക്ഷെ ദീപിക ഇവിടെ ജോയിൻ ചെയ്യുമെന്നും ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഞാൻ
പ്രതീക്ഷിച്ചില്ല…”
ഓ അപ്പോ മുറപ്പെണ്ണിനെ രക്ഷിക്കാനാണ് നീ അവിടെ പോയി വാക്ക് മാറിയത്…
“ദീപികക് വേണ്ടിയല്ല അമ്മാവന് വേണ്ടിയാണ് ഞാൻ അവിടെ പോയി വാക്ക് മാറിയത്… “
അല്ലാതെ അവളോടുള്ള സ്നേഹം കൊണ്ടല്ല അല്ലേ… ???
സത്യം പറ അച്ചു…… നീ.. നീ….അവളെ സ്നേഹികുന്നിലേ…???
തുടരും………

Leave a Reply