ഗൗരീനാദം 4 [അണലി]

Posted by

ഗൗരീനാദം 4

GAURINADAM PART 4 | AUTHOR : ANALI | PREVIOUS PART
[https://kambimaman.com/tag/anali/]

 

 

പലരും ഈ കഥയിലെ വില്ലനെ പരാമർശിച്ചു അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ എൻറെ കഥയിലെ
വില്ലാനോട് പറഞ്ഞു ‘എല്ലാവർക്കും നിന്നെ കുറിച്ച് നല്ല അഭിപ്രായം ആണല്ലോ ‘..
അവൻ ഒന്ന് അട്ടഹസിച്ചു പറഞ്ഞു ‘അതിന് ഞാൻ ഇത് വരെ കഥയിൽ വന്നില്ലലോ ‘
ഞാൻ പറഞ്ഞു ‘അവർ നീ ആണന്നു കരുതി മറ്റാരെ എക്കെയോ പ്രെസംഷിക്കുന്നു ‘
അവൻ അട്ടഹാസം തുടർന്നു.
-അണലി. . …അവൾ എന്നെ ഒന്ന് അല്പം ദൈഷം കലർത്തി ഇരുത്തി നോക്കിയിട്ട് മുൻപോട്ടു
നോക്കി ഇരുന്നു..
ജെന തിരിച്ചു വന്നു ഒരു കുപ്പി പെപ്സി എനിക്ക് നേരെ നീട്ടി…
‘അവിടെ ഇതേ ഒള്ളു, ‘ അവൾ പറഞ്ഞു, വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ആക്കി മുൻപോട്ടു
എടുത്തു… ഗൗരിയെ നോക്കി പെപ്സി കുടിക്കുന്ന എന്നെ കണ്ടു ജെന ചോദിച്ചു…
‘ഏട്ടൻ എന്താ ആലോചിക്കുന്നെ ‘..
‘ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ ‘ ഞാൻ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് തന്നെ ജനയുടെ
കാല് ബ്രേക്കിൽ അമർന്നു….
‘അപ്പൻ കൊല്ലും ‘ ജെന സീരിയസ് ആയി പറഞ്ഞു,
ഗൗരി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ വെളിയിലോട്ടു നോക്കി ഇരുപ്പാണ്…
‘പോകാൻ പറ അങ്ങേരോട് ‘ ഞാൻ ബോട്ടിൽ ക്യാപ് അടച്ചു കൊണ്ട് ജനയോടു പറഞ്ഞു…
അവൾ ഡോർ അൺലോക്ക് ചെയ്തു പറഞ്ഞു
‘ടൌൺ ആയി, ഏട്ടൻ ഇറങ്ങിക്കെ.. ‘
ഞാൻ ഇറങ്ങി ഒരു കടയിൽ കേറി ചായ കുടിച്ചു തിരിച്ചു ഓട്ടോ വിളിച്ചു വീട്ടിൽ പോയി…
പിന്നീട് കുറേ ദിവസം ഗൗരിയുടെ മുൻപിൽ പോയി പെട്ടില്ല, ദൂരെ നിന്നു കാണുക, അല്ല
ആശ്വതിക്കുക ആണ് ഞാൻ, ഒരു നാണം ആരുന്നു മുന്നിൽ ചെല്ലാനും മിണ്ടാനും എല്ലാം …
ഒരു മാസം അങ്ങനെ കടന്നു പോയി…
ഞാൻ ജെറിയോട് കാര്യം പറയാൻ തീരുമാനിച്ചു, ആരോട് എങ്കിലും പറഞ്ഞില്ലേൽ ഞാൻ ഉരുകി
തീരും എന്ന് എനിക്ക് അറിയാമായിരുന്നു….
ഞാൻ ഫോൺ വിളിച്ചു അവനോടു ‘ ‘ ‘കാന്താരി ‘ ബേക്കറിയിൽ വരാൻ പറഞ്ഞു…

പാഠം 4 – വേദാളം

ഞാൻ ഷോപ്പിൽ ചെന്ന് കണക്കു എക്കെ പരിശോദിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് റുബന്റെ കാൾ
വന്നത്,
‘കാന്താരി’ ബേക്കറിയിൽ വരാൻ പറഞ്ഞു..
ഞാൻ അവൻ വാങ്ങി തന്ന സ്വിഫ്റ്റ് ഡിസയർ ഓടിച്ചു അവിടെ ചെന്നു..
അവൻ ഒരു ടേബിള്ളിൽ ഫോണിൽ കുത്തി ഇരുപ്പുണ്ട്….
‘എന്ത് ആലോചിക്കുവാ അളിയാ ‘ അളിയാ എന്ന് ഞാൻ അറിഞ്ഞോണ്ട് വിളിച്ചത് ആണ്…
അവൻ എന്നെ പിടിച്ചിരുത്തി കാര്യം മുഴുവൻ വിശദമായി പറഞ്ഞു…

അപ്പോൾ പ്രണയം ആണ് വിഷയം,ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാവം ആണ് അത് പറഞ്ഞപ്പോൾ
അവന്റെ മുഖത്തു കണ്ടത്….
റുബൻ വീണിരിക്കുന്നു… അതും ഒരു ഹിന്ദു കൊച്ചു… ജെയിംസ് സാമൂയാലിനു എതിരെ ദൈവം ഒരു
ആയുധം കൂടി തന്നേക്കുന്നു….. അയാളുടെ പ്രിയ പുത്രൻ റുബൻ ആണ് ആ ആയുധം…
ഏതായാലും ഇതിനു മനസ്സറിഞ്ഞു സഹായിക്കാൻ ഞാൻ തീരുമാനിച്ചു….
‘നീ വാ, ഇന്ന് കോളേജ് ലീവ് അല്ലെ, അവളെ എങ്ങേനേലും കാണാം ‘ ഞാൻ അവനെ പിടിച്ചു
എഴുനേൽപ്പിച്ചു പറഞ്ഞു…
‘ ഇന്ന് കോളേജ് ലീവ് ആണോ ‘ അവൻ സംശയത്തോടെ ചോദിച്ചു..
‘ കൃഷ്ണജയന്തി ആടാ ‘ ഞാൻ പറഞ്ഞു…
‘നീ ഇതെക്കെ ഇപ്പോളും ഓർക്കുന്നുണ്ടോ, ഞാൻ സൺ‌ഡേ പോലും ഇപ്പോൾ ഓർക്കാറില്ല ‘ അവൻ
പറഞ്ഞു…
‘ കടയിൽ വന്ന ആരോ പറഞ്ഞതാണ് ‘ ശെരിക്കും രാത്രി വിളിച്ചപ്പോൾ ജെന പറഞ്ഞതാണ്…
ഞാൻ അവനേം കൂട്ടി ആന്റണി ചേട്ടന്റെ വീട്ടിൽ പോയി, അവിടെ അടുത്ത് ആണ് ഗൗരി
താമസിക്കുന്നത് എന്നല്ലേ പറഞ്ഞെ….
റുബൻ ആന്റണി ചേട്ടനോട് ഓരോ വിശേഷം എക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ വണ്ടിയിൽ
കേറി ജനയെ വിളിച്ചു…
‘എവിടാ മാഷേ ‘ ഒറ്റ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു…
(ഇനി ഉള്ള ഫോൺ സംഭാസനത്തിൽ ആൾന്റെര്നാറ്റീവ് ആയി വരുന്നത് ജെറിടേം, ജനയുടേം
ഡയലോഗ്സ് ആണെന്ന് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു )
‘ ഞാൻ റുബന്റെ കൂടെ ആന്റണി ചേട്ടന്റെ വീട്ടിൽ വന്നതാ ‘
‘എന്തിനു’
‘റുബനു ഏതോ കൊച്ചിനെ കാണണം എന്നും പറഞ്ഞു ‘
‘ആയോ… ആരെ ഗൗരിയേയോ’
‘ആ അങ്ങനെ എന്തോ ആണ് പറഞ്ഞെ ‘
‘ചേട്ടന് ഇതു എന്തിന്റെ സൂക്കേട് ആണോ ‘
‘പ്രേമത്തിന്റെ ആണെന്ന് തോനുന്നു ‘
‘അപ്പൻ അറിഞ്ഞാൽ എല്ലാം തീരും, ഏട്ടനോട് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്‌’
‘അവൻ ആദ്യമായി ആണ്, നിനക്ക് അറിയാവുന്നതു അല്ലെ’
‘അതാ എൻറെ പേടി, അപ്പൻ സമ്മതിക്കില്ല’
‘അതിപ്പോൾ നമ്മുടെ കാര്യവും അങ്ങനെ എക്കെ തന്നെ അല്ലെ ‘
‘……’ അപ്പുറത്ത് മൗനം.
‘എങ്കിൽ ഞാൻ പിന്നെ വിളിക്കാം ‘ റുബനും ആന്റണി ചേട്ടനും വന്നപ്പോൾ ഞാൻ പറഞ്ഞു ഫോൺ
കട്ട്‌ ചെയ്തു…
‘ആരാ വിളിച്ചേ ‘ റുബൻ ചോദിച്ചു….
‘കടയിൽ ഉള്ള സെയിൽസ് പേഴ്സൺ ആണ്, നിന്നെ കണ്ടാൽ ഒരു ആഴ്ച്ച ലീവ് എടുത്തോട്ടെ എന്ന്
ചോദിക്കാൻ പറഞ്ഞു ‘ പെട്ടന്ന് ഞാൻ വായിൽ വന്ന ഒരു കള്ളം വെച്ച് അങ്ങ് കാച്ചി.
‘അതെക്കെ നീ തന്നെ എന്താന് വെച്ചാൽ ചെയ് ‘ പറയുമ്പോളും റുബന്റെ നോട്ടം അടുത്തുള്ള
ഔട്ട്‌ ഹൌസിൽ ആരുന്നു…
വെളിയിൽ ഒന്നും ആരും ഇല്ലാ….
‘അവിടെ പുതിയ താമസക്കാർ വന്നോ’ ഞാൻ ചോദിച്ചപ്പോൾ റുബൻ എന്നെ നോക്കി ഒന്ന്
ചിരിച്ചു….
‘ഉവ്വ, കണക്കു എഴുതാൻ ഒരു പുള്ളിക്കാരി വന്നു… ജെയിംസ് സാർ ഇവിടെ അവരോടു താമസിക്കാൻ
പറഞ്ഞു. പുള്ളികാരിടെ കെട്ടിയോൻ നമ്മുടെ അരവിന്ദന്റെ ചിട്ടി കമ്പനിയിൽ മാനേജർ ആണ്
‘. ആന്റണി ചേട്ടൻ പറഞ്ഞു….
‘അവിടെ കൂടെ ഒന്ന് കേറിയിട്ടു പോകാം അല്ലെ ‘ ഞാൻ റുബാനോട് ചോദിച്ചു…
‘ആന്റണി ചേട്ടൻ കൂടെ വാ ‘ അവൻ പറഞ്ഞപ്പോൾ പുള്ളി മുണ്ട് മടക്കി, മുന്നിൽ നടന്നു…

റുബൻ എൻറെ തോളിൽ കൈ ഇട്ടു ചെവിയിൽ ‘ലബ് യൂ മുത്തേ ‘ എന്നും പറഞ്ഞു ചാടി തുള്ളി
പോയി…
നിന്റെ മാത്രം ആവിശ്യം അല്ലല്ലോ, എൻറെ കൂടി ആവിശ്യം അല്ലെ, ഞാൻ മനസ്സിൽ പറഞ്ഞു. അവൻ
നിലത്തൊന്നും അല്ല, ഇത്ര സന്തോഷിക്കാൻ ഇവന് വട്ടായോ?
ആഹ് പ്രേമം തന്നെ ഒരു വട്ടല്ലേ….
അതിലും വെല്ല്യ വട്ടാണ് പ്രതികാരം, ലഹരി ഉള്ള ഒരു വട്ട്….
ഞാൻ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആ ഡോർ തുറന്നു ഒരു 50 വയസ്സ് തോനിക്കുന്ന സ്ത്രീ
വന്നു, അവുളുടെ അമ്മ ആരിക്കും….
അമ്മ കൊള്ളാം അപ്പോൾ മോളും കൊള്ളണം….
ആന്റണി ചേട്ടനെ നോക്കി ആ സ്ത്രീ ഒന്ന് ചിരിച്ചു..
‘ആയോ ഇതാര് റുബൻ മോനോ ‘ അവർ പുറകിൽ നിന്ന അവനെ അപ്പോൾ ആണ് കണ്ടെത് എന്ന് തോനുന്നു…
‘എന്നെ എങ്ങനെ അറിയാം ‘ റുബൻ സംശയത്തിൽ ചോദിച്ചു..
നിന്നെ ഇവിടെ എല്ലാവർക്കും അറിയാം, നീ അവരുടെ കൊച്ചു മുതലാളി അല്ലെ ഞാൻ മനസ്സിൽ
പറഞ്ഞു.
‘റുബൻ എന്ന് പറഞ്ഞാൽ ഇവിടെ ഉള്ള ജോലിക്കാർക്ക് എക്കെ നൂറു നാവാ… ‘ പുള്ളിക്കാരി
പറഞ്ഞു തീർത്തു റുബനെ നോക്കി ഒന്ന് ചിരിച്ചു..
അത് പിന്നെ ഇവടെ ഉള്ള സകല തെണ്ടികൾക്കും കള്ളും, കാശും കൊടുക്കുന്നത് ഇവൻ അല്ലെ..
‘നിങ്ങള് അകത്തോട്ടു വാ ‘എന്നും പറഞ്ഞു എന്നെ ആരാ എന്ന മട്ടിൽ ഒന്ന് നോക്കി.
‘എൻറെ ഫ്രണ്ട് ആണ് ജെറി ‘ റുബൻ പറഞ്ഞു..
ഫ്രണ്ടോ, ആരുടെ ഫ്രണ്ട്? ഞാൻ നിന്റെ കാലൻ ആണ്. ഒരു വേദാളം പോലെ നിന്നെ ചുറ്റി
വലിഞ്ഞു ഞാൻ മുറുക്കും….
ശ്വാസം കിട്ടാതെ നീ പിടയും എൻറെ അച്ഛൻ ആ ലോറിക്കു അടിയിൽ കിടന്നു പിടഞ്ഞത് പോലെ..
ഞങ്ങൾ അകത്തു കേറി ഇരുന്നു….
‘മോളേ ഗൗരി… ഒരു മൂന്ന് ഗ്ലാസ്‌ ചായ എടുക്കു ‘ പുള്ളിക്കാരി ഉറക്കെ പറഞ്ഞു.
‘ഞാൻ ബംഗ്ലാവിലോട്ട് വന്നു രെജിസ്റ്റർ തരാൻ തുടങ്ങുവാരുന്നു ‘ പുള്ളിക്കാരി
പറഞ്ഞു..
‘ഞങ്ങൾ ആന്റണി ചേട്ടനെ കാണാൻ വന്നതാണ്, അപ്പോൾ ചുമ്മാ കേറി എന്നെ ഒള്ളു ‘ ഞാൻ
പറഞ്ഞു..
‘വിശേഷം എന്തെക്കെ ഉണ്ട്‌ ചേച്ചി ‘ റുബൻ ചോദിച്ചു…
‘കുഞ്ഞിന്റെ അച്ഛന്റെ നല്ല മനസ്സ് കൊണ്ട് എല്ലാം ശുഭമായി പോകുന്നു ‘
അവർ അത് പറഞ്ഞപ്പോൾ എൻറെ ഉള്ളിലെ പക കടലിൽ തിരമാലകൾ അടിച്ചു, നല്ല മനസ്സോ… ആ
ചെകുത്താനോ? നിങ്ങൾ കാണാൻ പോകുന്നത് അല്ലെ ഉള്ളു….
ഒരു ഹാഫ് സാരി ഉടുത്ത പെൺകൊച്ചു ട്രെയിൽ മൂന്ന് ഗ്ലാസ്‌ ചായ കൊണ്ടുവന്നു മേശയിൽ
വെച്ചു….
അപ്പോൾ ഇവൾ ആണ് ഗൗരി… ഈ കഥയിലെ നായിക, റുബനെ കുറ്റം പറയാൻ പറ്റില്ല പെണ്ണ് കൊള്ളാം…
റുബനെ കണ്ടു അവൾ ഒന്ന് ഞെട്ടി..
അവന്റെ പ്രേണയത്തെ സഹായിക്കാൻ ആണോ അതോ എൻറെ പ്രതികാരത്തെ സഹായിക്കാൻ ആണോ, ഒരു ഇടി
വെട്ടി മഴ തുടങ്ങി….
‘ എങ്കിൽ ഞാൻ അങ്ങ് ഇറങ്ങുവാ… പശുനെ അഴിച്ചു കെട്ടണം ‘ ആന്റണി ചേട്ടൻ ഒറ്റ വലിക്കു
ചായ കുടിച്ചു അതും പറഞ്ഞു പുറത്തിറങ്ങി..
‘മോളെ ഇതു റുബൻ, ജന മോൾടെ ചേട്ടൻ ആണ് ‘ ആ സ്ത്രീ ഗൗരിയോട് പറഞ്ഞു…

നിങ്ങൾ ആരോടാണ് തള്ളേ ഈ പരിചയപെടുത്തുന്നെ, ഇവർ തമ്മിൽ നല്ല പോലെ അറിയാം… എൻറെ
മനസ്സിൽ ഒരു ചിരി പൊട്ടി..
ഞാൻ ചായ പതിയെ കുടിച്ചു ഗ്ലാസ്‌ മേശയിൽ വെച്ചു
‘ആയ്യോാ… തുണി അലക്കി വെളിയിൽ ആണ് ഇട്ടേ… മുഴുവൻ നനഞ്ഞു കാണും ‘ അമ്മ പറഞ്ഞപ്പോൾ
ഗൗരി തുണി എടുക്കാൻ ഓടി…
‘നിക്ക് പെണ്ണെ ഞാൻ എടുത്തോള്ളാം…. നീ മഴ നനഞ്ഞു പനി പിടിപ്പിക്കേണ്ട ‘ അത് പറഞ്ഞു
അവർ വെളിയിൽ പോയപ്പോൾ ഞാൻ എൻറെ അമ്മയെ ഓർത്തു…. അച്ഛൻ മരിച്ചു കഴിഞ്ഞ് എന്നെ
വളർത്താൻ നല്ലതു പോലെ പാവം കഷ്ടപ്പെട്ടു…
റുബനും ഗൗരിയും ഒന്നും മിണ്ടുന്നില്ല, ഞാൻ റുബനെ തോണ്ടി…
‘ഗൗരി.. ‘ റൂമിലെ നിശബ്തത്തക്ക്‌ അറുതി വരുത്തി റുബൻ വിളിച്ചു…
‘ദയവു ചെയ്തു എന്നെ വെറുതെ വിടണം, ഞങ്ങൾ ജീവിച്ചു പൊക്കോട്ടെ ‘ അവൾ അത് പറഞ്ഞു
അകത്തേക്ക് പോയി…
റുബൻ ഒന്നും മിണ്ടാതെ വെളിയില്ലേക്കു നടന്നു…. .
ചെറുതായി ഒരു വിഷമം തോന്നി, എന്തിന്? അവൻ നിന്റെ ശത്രുവാണ്. നിന്റെ അച്ഛന്റെ
കാതക്കന്റെ മകൻ, അവൻ കരയട്ടെ.. പക്ഷെ എന്റെ പ്ലാനിംഗിന് ഇത് ഒരു തടസ്സം ആണ്, ഇവർ
പ്രേമിക്കണം…..പാഠം 5 – യാത്ര

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നപ്പോൾ ഉള്ള് നീറുവായിരുന്നു, അവൾ എന്നെന്നേക്കും ആയി
നഷ്ടം ആവുകയാണ് എന്ന ബോധം എന്നെ തളർത്തി, കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.. മഴ ഒരു
അനുഗ്രഹം ആയി തോന്നി.
പിന്നീട് കുറെ നാൾ ഞാൻ മലബാറിൽ ആയിരുന്നു….
പക്ഷെ അവൾ മറ്റൊരാളുടെ ആകുന്ന സ്വോപ്നം കണ്ടാണ് ഞാൻ ഒരു ദിവസം ഉണർന്നതു, അത് എന്നെ
അസ്വസ്ഥൻ ആക്കി. ഞാൻ വീണ്ടും അവളോടുള്ള പ്രേമത്തിന് അടിമയായി നാട്ടിൽ വന്നു…
ഒരു അവസരം നോക്കി കുറച്ചു അധികം നാളുകൾ ഇരിക്കേണ്ടി വന്നു, ജനയോട് സഹായം
ചോദിച്ചെക്കിലും വല്യ കാര്യം ഒന്നും ഉണ്ടായില്ല….
പ്രതീക്ഷകൾ നശിച്ചു, ജനനത്തിലെ ദുർബലയായിരുന്ന എൻറെ പ്രണയം ശ്വാസം കിട്ടാതെ
മരിക്കുകയാണോ?..
‘ ചേട്ടായി സിയാസ് ചേട്ടൻ, ഗൗരിയെ മുണ്ടക്കയം എന്തോ പരീക്ഷ എഴുതാൻ കൊണ്ടു
പോകുന്നുണ്ട്. ചേട്ടനോട് കാർ ചോദിക്കാൻ സിയാസ് ചേട്ടൻ വരും. സിയാസ് ചേട്ടനോട്
പറഞ്ഞാൽ ചിലപ്പോൾ സഹായിക്കും ‘ ജെന റൂമിന്റെ വാതികൽ വന്നു ഒരു ദിവസം പറഞ്ഞു..
‘സിയാസ് എന്തിനാ കൊണ്ടു വിടുന്നെ ‘ ഞാൻ ജെനയെ പിടിച്ചു അടുത്ത് ഇരുത്തി ചോദിച്ചു….
‘അപ്പനാ പറഞ്ഞെ സിയാസ് ചേട്ടനോട് കൊണ്ടുപോയി വിട്ടിട്ടു കാഞ്ഞിരപ്പള്ളി ഉള്ള കട
മുറിടെ പണി കൂടെ നോക്കി വന്നാൽ മതി എന്ന്’ ജെന പറഞ്ഞു.
‘ ചാണകം ഇറക്കാനും, പണിക്കാരെ ഇറക്കാനും, മലബാർ പോയി കിടക്കാനും എല്ലാം ഞാൻ,
എന്നിട്ടു ഇങ്ങനെ എന്തേലും ഉള്ളപ്പോൾ സിയാസ്…. കോപ്പ് ‘
ഞാൻ നീരസത്തോടെ പറഞ്ഞു.
എൻറെ തോളിൽ ഒരു തട്ട് തട്ടി ജെന റൂമിൽ നിന്നും പോയി..
ഈ അവസരം എനിക്ക് വേണം, ഞാൻ ഒരു പ്ലാൻ എക്കെ സെറ്റ് ആക്കി…
വൈകിട്ട് ഞാൻ അച്ഛന്റെ അടുത്ത് ചെന്നു വിളിച്ചു
‘അച്ഛാ…, ‘
‘എന്നാടാ ‘ വായിച്ചു കൊണ്ടിരുന്ന ബൈബിൾ മടക്കി ആന്റണി ചേട്ടന് കൊടുത്തു, കണ്ണിൽ
ഇരുന്ന കണ്ണാടിയും ഊരി മേശ പുറത്തു വെച്ചു എന്നിട്ടു എന്നെ നോക്കി.
‘ എനിക്ക് നാളെ പാലാ വരെ ഒന്ന് പോണം’
ഞാൻ പറഞ്ഞു…
‘ എന്തിന് ‘ അച്ഛൻ സോഫയിൽ നിന്ന് എഴുനേറ്റ് എന്നെ നോക്കി.
‘ഒരു കൂട്ടുകാരനെ കാണാൻ ആണ് ‘
ഞാൻ പ്ലാൻ ചെയ്തത് പോലെ പറഞ്ഞു.

അപ്പൻ എൻറെ തോളിൽ കൈ ഇട്ടു മുന്നോട്ട് കൊണ്ടു പോയി
‘ അതെന്നാടാ ഊവേ, നിന്റെ കൂട്ടുകാരൻ പെറ്റു കിടക്കുവാണോ.. പോയി കാണാൻ,
കരുവാകാപ്പന്റെ മക്കളെ കാണണ്ടവർ ഇവിടെ വന്നു കണ്ടാൽ മതി ‘.
‘അച്ഛാ, ഷോപ്പിന്റെ ഒരു സർട്ടിഫിക്കറ്റിന്റെ കാര്യത്തിനാ ‘ ഞാൻ പറഞ്ഞു..
അച്ഛൻ ഒന്നും മിണ്ടുന്നില്ല
‘ അത്യാവശ്യം ആയത്കൊണ്ട ‘ ഞാൻ തുടർന്നു..
‘നാളെ പത്തു മുപ്പതു തമിഴഴ് പണിക്കുണ്ട് അതെക്കെ ആര് നോക്കും ‘ അച്ഛൻ ചോദിച്ചു..
‘സിയാസും, ഷൈജു ചേട്ടനുമെക്കെ ഇല്ലേ.’
ഞാൻ പറഞ്ഞു.
‘സിയാസേ…. ഡാ സിയാസ് ‘ അപ്പൻ വിളിച്ചപ്പോൾ സ്റ്റെപ് ഇറങ്ങി സിയാസ് വന്നു..
‘നീ നാളെ പോകേണ്ട… ആ പെണ്ണിനെ റുബൻ കൊണ്ടുപോയി വിട്ടോളും ‘ അപ്പൻ സിയാസിനെ നോക്കി
പറഞ്ഞപ്പോൾ അവൻ തല ആട്ടി..
‘ആ കണക്കു എഴുതാൻ വന്ന പെണിന്റെ മോളും വരുന്നുണ്ട്, മുണ്ടക്കയത്തു ഇറക്കിയാൽ മതി..
നീ എപ്പോഴാ പാലായിൽ നിന്ന് തിരിക്കുക ‘
അപ്പൻ ഒരു റൂമിൽ കേറുന്ന വഴി ചോദിച്ചു..
‘ഒരു 2 മണിക്കൂർ കഴിഞ്ഞ് ‘ ഞാൻ ചിരി അടക്കി പറഞ്ഞു..
‘എങ്കിൽ ആ പെണ്ണിനെ കൂടി തിരിച്ചു കൊണ്ടുപോരെ ‘ റൂമിൽ നിന്നും അപ്പന്റെ ശബ്ദം
കേട്ടു..
ചാടി തുള്ളി സ്റ്റെപ് കേറി ചെന്നപ്പോൾ അവിടെ ജെന ഹാൻഡ് റൈലിൽ ചാരി നിൽപ്പുണ്ട്..
‘എന്തൊരു അഭിനയവാ ചേട്ടായി, ഒരു ഓസ്കാർ തരട്ടെ ‘ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
അവളുടെ തലയിൽ ഒരു തട്ട് കൊടുത്തു ഞാൻ മുന്നോട്ടു നീങ്ങി..
അടുത്ത ദിവസം അതി രാവിലെ തന്നെ എഴുനേറ്റ് താടി എക്കെ ഡ്രിം ചെയ്തു സെറ്റ് ആക്കി,
മുടിയുടെ സൈഡിന്റെ നീളം എക്കെ കുറച്ച്, നല്ല ഒരു വെള്ള ഷർട്ടും, ഗ്രെ ഫോർമൽ
പാന്റും, പൂമടെ ഒരു ബ്ലാക്ക് ഷൂ എക്കെ ഇട്ടു ഞാൻ താഴോട്ട് ചെന്നു..
‘സുന്ദരൻ ആയിട്ടുണ്ടല്ലോ ‘ അമ്മയാണ്.
ഞാൻ ഒന്ന് ചരിച്ചു കാണിച്ചു.
അല്പം കഴിഞ്ഞപ്പോൾ ഗൗരി വന്നു..
ഒരു പൊന്മാൻ നീല സാരി, അതെ നിറത്തിലെ തന്നെ ബ്ലൗസ്, ബ്ലൗസിനു ചുറ്റും ഗ്ലാസ്‌
എംബ്രോയ്ഡറി വർക്സ് ഉണ്ട്‌..
മുടി പിന്നിൽ പോണി ടൈൽ കെട്ടി ഇട്ടേക്കുന്നു..
സോഫയിൽ ഇരിക്കുന്നതു നന്നായി എന്ന് എനിക്ക് തോന്നി, അല്ലേൽ സത്യമായും ഞാൻ തളർന്നു
വീണേനെ..
അവൾ നീട്ടി എഴുതിയ കണ്മഷി കണ്ണിൽ ആരെയോ തിരയുന്നു… സിയാസിനെ ആരിക്കും, ഞാനാ
കൊണ്ടുപോയി വിടുന്നെ എന്ന് അവൾക്കു അറിയില്ലല്ലോ…
‘ഗൗരി, റുബൻ ചേട്ടൻ നിന്നെ കൊണ്ടുപോയി വിടും, ചേട്ടൻ പാലാ പോകുന്നുണ്ട് ‘ ജെന ആണ്,
അവളുടെ മുഖത്തു ഒരു കള്ള ചിരി ഉണ്ട്‌.
‘മ്മ് മ ‘ ആ മൂളലിൽ ഗൗരിയുടെ നിരാശ വളരെ വ്യെക്തം ആയിരുന്നു.
ഞാൻ പോയി വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കേറി, അവൾ ഓപ്പോസിറ്റ് സൈഡിലും.
യാത്ര തുടങ്ങി കൊറേ കഴിഞ്ഞിട്ടും അവൾ ഒന്ന് നോക്കുന്നു പോലും ഇല്ല, വിൻഡോയിലൂടെ
പുറത്തേക്കു കണ്ണും നട്ടു ഇരിക്കുന്നു…
‘ഗൗരി വെല്ലോം കഴിച്ചോ ‘ ഞാൻ അവളെ നോക്കി ചോദിച്ചു.
”മ്മ്മ് ‘ അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു..
‘ഒരു ചായ കുടിച്ചാലോ ‘ ഞാൻ വീണ്ടും ചോദിച്ചു..
‘വേണ്ട ‘ അവൾ വിൻഡോയിൽ നോക്കി തന്നെ പറഞ്ഞു..
‘എന്ത് പരീക്ഷ ആണ്, സാരി സൂപ്പർ ആണ് ട്ടോ ‘ ഞാൻ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു..
മറുപടി ഒന്നും ഇല്ലാ..
‘താൻ വാ തുറന്നു വെല്ലോം മിണ്ടെടോ ‘ ഞാൻ പറഞ്ഞു..
‘സിയാസ് ചേട്ടൻ കൊണ്ടുപോയി വിട്ടോളം എന്ന് പറഞ്ഞതല്ലേ പിന്നെ എന്നെ ശല്യ പെടുത്താൻ
താൻ എന്തിനാ വന്നേ, എനിക്കൊരു സമ്മാധാനോം തരില്ലേ ‘ അവൾ എന്നെ നോക്കി പൊട്ടി
തെറിച്ചു..
എൻറെ കാലു ഞാൻ പോലും അറിയാതെ ബ്രേക്കിൽ ചവിട്ടി
‘നീ എന്താടി മൈരേ എന്നെ കുറിച്ച് വിചാരിച്ചേ, കൊറേ ആയി ഞാൻ പട്ടിയെ പോലെ നിന്റെ
പുറകെ നടക്കുന്നെ, എനിക്ക് പെണ്ണ് കിട്ടാഞ്ഞിട്ട് ഒന്നുമല്ല…. കോപ്പ് ‘

അതും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..
നേരെ കണ്ട ഒരു മാട കടയിൽ പോയി ഒരു സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി…
ആ സിഗരറ്റ് കത്തി പുകയുന്നത് പോലെ ഞാനും ഉരുകി തീരുകയായിരുന്നു…
‘അതെ… സോറി’ അവൾ പുറകിൽ വന്നു പറഞ്ഞു..
അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്..
ഞാൻ ഒന്നും മിണ്ടിയില്ല..
പകുതിയായ ആ കിങ്‌സ് നിലത്തിട്ടു കാലുകൊണ്ട് ചവിട്ടി തേച്ചു, അവൾ എന്നെ ചവിട്ടി
അരച്ചത് പോലെ.. തിരിച്ചു പോയി വണ്ടിയിൽ കേറി, അവളും ഓടി വന്നു വണ്ടിയിൽ കേറി..
മുണ്ടക്കയം എത്തി ഞാൻ വണ്ടി നിറുത്തി, അവൾ ഇറങ്ങി…
ഞാൻ വണ്ടി മുന്നോട്ടു എടുത്ത് ഓടിച്ചു പോയി….
പൊൻകുന്നം ചെന്ന് ദൈവസഹായം ബാറിൽ കേറി 2 ബിയർ ഓർഡർ ചെയ്തു..
അത് വരെ നീറുകയായിരുന്ന എൻറെ മനസ്സിനെ അതൊന്നു തണുപ്പിച്ചു..
രണ്ട് മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ചു മുണ്ടക്കയം ചെന്നു, അവൾ വന്നിട്ടില്ല…
ഞാൻ ഒരു സൈഡിൽ വണ്ടി നിർത്തി കിടന്ന് ഒന്ന് മയങ്ങി..
കാറിന്റെ വിൻഡോയിൽ ആരോ കൊട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്…
അത് അവൾ ആണ്…. ഗൗരി.
ഞാൻ ഡോർ അൺലോക്ക് ചെയ്തു..
അവൾ കേറിയപ്പോൾ ഞാൻ വണ്ടി റോഡിലോട്ടു ഇറക്കി..
‘ഉറങ്ങി പോയോ ‘ അവൾ അന്വസിച്ചു..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
വണ്ടി കുറച്ചു അങ്ങ് നിങ്ങിയപ്പോൾ അവൾ വീണ്ടും എന്നെ നോക്കി പറഞ്ഞു
‘പി സ് സി, എക്സമിനു ഇൻവിജിലേഷൻ ടാസ്ക് ഉണ്ടാരുന്നു… കോളേജിൽ വന്നു താല്പര്യം
ഉണ്ടേൽ പേര് കൊടുക്കാൻ പറഞ്ഞപ്പോൾ ഇത്ര ദൂരെ ആരിക്കും എന്ന് ഓർത്തില്ല ‘
അതിനേം ഞാൻ മൗനം കൊണ്ട് നേരിട്ടു..
‘ സാരി നിർബന്ധം ആണെന്ന് പറഞ്ഞപ്പോൾ ഇട്ടതാ ‘ അവൾ പറഞ്ഞു..
‘മ്മ്മ് ‘ ഞാൻ ഒന്ന് മൂളി..
വണ്ടി വണ്ടിപെരിയാർ എത്തിയപ്പോൾ അവൾ ചോദിച്ചു,
‘ഒരു ചായ കുടിച്ചാലോ’ അവൾ ചോദിച്ചു..
ഞാൻ മറുപടി ഒന്നും പറയാതെ ഒരു പ്ലാന്റേഷനോട് അറ്റാച്ച് ആയുള്ള കോഫി സ്റ്റാളിൽ കേറി,
ഒരു കസേരയിൽ ഇരുന്നു..
അവൾ എനിക്ക് അഭിമുഖം ആയി വന്നു ഇരുന്ന്, ഹാൻഡ് ബാഗ് ടേബിളിൽ വെച്ചു..
ഞാൻ 2 ചായ പറഞ്ഞു..
ചായ പെട്ടന്ന് വന്നു, ഞാൻ അവളെ ഒന്ന് നോക്കി..
ഇടം കൈയിൽ ഫോണും ഒരു തൂവാലയും പിടിച്ചേക്കുന്നു, വലം കൈ ഗ്ലാസിനെ വട്ടം
പിടിച്ചിട്ടുണ്ട്.. അവളുടെ സാരിയുടെ നിറം തന്നെ ഉള്ള നെയിൽ പോളിഷ് ഇട്ടേക്കുന്നു..
നീണ്ട വിരലുകൾ..
ചായ ഊതുന്ന അവളെ ഞാൻ നോക്കി.. ചുമന്നു തുടുത്ത ചുണ്ടുകൾ, അവ എന്നോട് എന്തോ
മന്ത്രിക്കുന്ന പോലെ തോന്നി..
ഞാൻ നോക്കുന്ന കണ്ടിട്ടാരിക്കണം, അവൾ തല ഉയർത്തി എന്നെ നോക്കി..
അവളുടെ നോട്ടം എൻറെ ഉള്ളിൽ തുളഞ്ഞു കേറുന്ന പോലെ തോന്നി..
‘ചേട്ടന് എന്നെ കാളും എക്കെ നല്ല പെണ്ണ് കിട്ടുവല്ലോ ‘ അവൾ പറഞ്ഞു..
‘മ്മ്മ് ‘ ഞാൻ ഇരുത്തി മൂളി..
അവൾ ഒന്ന് ചമ്മി എന്ന് തോനുന്നു..
‘പക്ഷെ അവര് ആരും നീ അല്ലല്ലോ ‘ അതും പറഞ്ഞു ഞാൻ പോയി ബില്ല് കൊടുത്തു കാറിൽ പോയി
ഇരുന്നു..
അവൾ വന്നപ്പോൾ ഞങ്ങൾ യാത്ര തുടങ്ങി..തുടരും….

Leave a Reply