ഒരു സമയ യാത്ര [സുർമിനേറ്റർ]

Posted by

*ഒരു സമയ യാത്ര (ടൈം ട്രാവൽ )*

Oru Samaya Yaathra (Time Travel) | Author : Surminator

 

എന്നത്തെയും പോലെ തന്നെ ആ ദുസ്വപ്നം അന്ന് രാത്രിയും അവന്റെ ഉറക്കത്തെ കെടുത്തിയിരുന്നു ഏറെ നാളായി താൻ ഇതേ സ്വപ്നം തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്തുകൊണ്ടായിരിക്കും ഇത്?. പേടിപ്പെടുത്തുന്ന ദുസ്വപ്നം ഒന്നും അല്ലായിരുന്നു അത് എങ്കിലും ആ സ്വപ്നം അവന്റെ ജീവിതത്തെയും അവനെയും വല്ലാതെ സ്വാധീനിച്ചിരുന്നു. (അതെ അവന്റെ നഷ്ട്ടപെട്ട കഴിഞ്ഞകാലം അവന്റെ കോളേജ് ലൈഫ്. ) അവനു ഉറങ്ങാൻ കഴിഞ്ഞില്ല മാത്രമല്ല അന്ന് രാത്രിക്ക് ആയുസ്സ് വളരെ കൂടുതൽ ആയിരുന്നു. അവൻ സ്വയം ശപിച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുത്തു അങ്ങനെ ആ രാത്രി തള്ളിനീക്കി. ഉറക്കം ഇല്ലാത്തതുകൊണ്ട് രാവിലെ ക്ഷീണിതൻ ആയാണ് അവൻ എഴുന്നേറ്റത് 42വയസു ആയത് കൊണ്ടാവണം വാർദ്ധക്യം അവനെ ബലഹീനനക്കാൻ തുടങ്ങി എന്നാൽ അതൊന്നും വലിയ കാര്യമായി എടുത്തില്ല.ജോലിക്ക് പോകണം എന്ന് അവനു ഉണ്ടായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്ന ചിന്തകൾക്ക് കീഴ്പ്പെട്ട് അടിമയായി ഇരിക്കുന്നതിനേക്കാൾ നല്ലത് ജോലിക്ക് പോകുന്നതാണ് എന്ന് അവൻ വിചാരിച്ചു.
( ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു ആകാശ സുര ഗവൺമെന്റിന്റെ ശാസ്ത്രപരീക്ഷണ ശാഖയയിൽ ശാസ്ത്രജ്ഞന്മാർക്ക് വേണ്ട സൗകര്യങ്ങൾ ഒപ്പിച്ചു കൊടുക്കുക എന്നതായിരുന്നു അവരുടെ ദൗത്യം.സയന്റിസ്റ് അസിസ്റ്റന്റ് സയൻ റിസ്റ്റ് എന്നിവർക്ക് കീഴിലായിരുന്നു അവൻ ജോലിചെയ്തിരുന്നത്..
അവിടെ ആ ശോകവസ്ഥയിലും അവനു ആകെ ആശ്വാസമായി ഉള്ളത് അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് സയന്റിസ്റ് കാർത്തിക ആയീരുന്നു അവൾ അവനു എന്നും ഒരു നല്ല സുഹൃത്തു ആയീരുന്നു. മാത്രമല്ല അവൾ വളരെയേറെ സൗന്ദര്യവതിയായിരുന്നു. അതുകൊണ്ടായിരിക്കണം 38 വയസിലും അവളുടെ ശാരീരിക സൗന്ദര്യം അതിനെ വെല്ലുന്നതായിരുന്നു. അവിടെ ഉള്ള ഒട്ടു മിക്ക പേരും അവളിലിൽ ആകൃഷ്ടരാണു. വിവാഹിത ആയിരുന്നുവെങ്കിലും എന്തോ കാരണത്താൽ അവൾ ബന്ധം വേർപെടുത്തിയിരുന്നു. ജോലിക്കിടയിൽ തിരക്ക് കുറഞ്ഞ സമയങ്ങളിലും ആകാശുമായി അവൾ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ജോലി കഴിഞ്ഞിട്ടുള്ള സായാഹ്നങ്ങളിൽ ആണ് അവർ ഇരുവരും കൂടുതലും അടുത്ത് ഇടപഴകിട്ടുള്ളത്. എന്നും വൈകുന്നേരം അവർ ഒരുമിച്ച് ചായ കുടിക്കുന്നതും കുശലം പറയും പതിവായിരുന്നു. ആകാശുമായി സമയം പങ്കിടുന്നത് അവൾക്ക് ഇഷ്ടമായിരുന്നു എന്ന് അവനു മുമ്പിൽ പ്രകടിപ്പിച്ചുകൊണ്ട് ആയിരുന്നു അവളുടെ പെരുമാറ്റം. ഇത് അവരുടെ സൗഹൃദത്തെ കൂടുതൽ ശക്തിയുള്ളതാക്കി. എന്നത്തെയും പോലെ തന്നെ അവരെ സായാഹ്ന നേരം ഒരുമിച്ച് ചായ കുടിക്കുകയായിരുന്നു. അപ്പോൾ കാർത്തിക ചോദിച്ചു.
“എന്തുപറ്റി ഇന്നും ഉറങ്ങിയില്ലേ പതിവ് സ്വപ്നത്തിന്റെ ആഘാതം മുഖത്തിനും കാണാമല്ലോ”.

Leave a Reply

Your email address will not be published. Required fields are marked *