ഇണക്കുരുവികൾ 18 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 18

ENAKKURUVIKAL PART 18 | AUTHOR : PRANAYA RAJA

PREVIOUS CHAPTER [https://kambimaman.com/tag/vedi-raja/]

[https://i.imgur.com/wzgGHtr.jpg]

ആ മിസ്സ് കോൾ കണ്ടതും മനസ് വല്ലാതെ സന്തോഷിച്ചു. ഒപ്പം തന്നെ ഭയവും നിഴലിച്ചു.
തന്നോട് ക്ഷമിച്ചു എന്നു പറയാൻ അവൾ വിളിച്ചതാണെങ്കിൽ അതിൽ പരം സന്തോഷം വേറെ ഇല്ല,
എന്നാൽ ഇന്നു താൻ ആദ്യമായി അവളെ തല്ലി. തന്നെ വെറുത്തു എന്നാ നാവ് മൊഴിയുന്നത്
കേൾക്കാൻ പോലും തനിക്ക് ശക്തിയില്ല.

പ്രണയം അതൊരു അനുഭൂതിയാണ്, വികാരങ്ങളുടെ സാഗരവും, അതിൽ അലയടിക്കുന്ന തിരകൾ ആ
വികാരത്തിൻ്റെ തീവ്രതയും. മാളുവിൻ്റെ കോൾ കണ്ടപ്പോയെ മനസിൽ പൂത്തുലഞ്ഞ വസന്തത്തിൽ
പുഷ്പങ്ങൾ മധുകണങ്ങൾ പൊഴിക്കുമ്പോൾ, സൂര്യതാപം ഉയർന്ന പോലെ എന്നിലെ ഭയവും
അലയടിച്ചു. എന്നിലെ സന്തോഷ വസന്തത്തിൽ വിരിഞ്ഞ പനിനീർ പുഷ്പങ്ങൾ പതിയെ വാടി
തുടങ്ങുകയായിരുന്നു.

പതിയെ വിറക്കുന്ന കൈകളാൽ ഞാൻ വാട്സ് ആപ്പ് തുറന്നു നോക്കി. മാളുവിൻ്റെ അഞ്ചു
മെസേജ്. അതു തുറന്നു നോക്കാൻ ഞാൻ ഏറെ ഭയപ്പെടുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
മനസ് വല്ലാത്ത ഒരു മൽപ്പിടുത്തത്തിലായിരുന്നു.

ഹൃദയ – തുടിപ്പിൻ്റെ താളം ഉയർന്നു, ശരീരത്തിൽ അങ്ങിങ്ങായി വിയർപ്പു കണങ്ങൾ
പൊടിഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അസ്വസ്ഥത എന്നെ വേട്ടയാടാൻ തുടങ്ങി,
ഒന്നുമറിയാതെ എൻ്റെ മാറിൽ തല ചാഴ്ച്ചു കിടക്കുന്ന അഭി വായയടയ്ക്കാതെ എന്തൊക്കെയോ
പറയുന്നുണ്ട്, അവ്യക്തമായ അവളുടെ സ്വര വിചികൾ എന്നെ തേടിയെത്തുന്നുമുണ്ട്.

ഒടുക്കം ഞാൻ അവളുടെ മെസേജ് വായിക്കാനായി തുറന്നു.

“എന്താ വല്യ ആളെ പോലെ തല്ലി, എന്നിട് ഞാൻ വിളിച്ചപ്പോ എടുക്കാൻ പറ്റില്ല അല്ലെ ”

” ഇതാവും ഇന്നു പറഞ്ഞ വാക്കുകളുടെ അർത്ഥം ”

” ഏട്ടൻ ഇപ്പോ മാറിപ്പോയി….. ”

” എന്നോട് വെറുപ്പ് ആണെന്നു മനസിലായി ”

” കഴിയുമെങ്കിൽ ഒരു വട്ടം വിളിക്കണം എനിക്കൊന്ന് സംസാരിക്കണം, ഒറ്റ പ്രാവിശ്യം ”

അവളുടെ വാക്കുകൾ എന്നിൻ ഉണ്ടാക്കിയ മുറിപ്പാടുകളുടെ ആഴം വിളിച്ചു പറയാൻ എന്ന വണ്ണം
എൻ്റെ മിഴികൾ നിറഞ്ഞൊഴുകി. ഉള്ളിലെ കനലെരിഞ്ഞ ആ നീർത്തുള്ളികൾ മിഴികളിൽ നിന്നും
അടർന്നു വീണു. ആ നീർത്തുള്ളികൾ ചുട്ടു പൊള്ളിച്ചത് അഭിയുടെ സുന്ദര മേനിയെ
ആയിരുന്നു.

എൻ്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന അവൾ മിഴികൾ ഉയർത്തി എന്നെ നോക്കുമ്പോൾ ഫോണിൽ നോക്കി
കരയുന്ന എന്നെ ആണ് കണ്ടത്.

മനസ് കൈമോശം വന്നാൽ ചുറ്റും നടക്കുന്നത് ഒന്നും തന്നെ നമ്മൾ അറിയില്ല, ജിവൻ്റെ
പാതിയായി കണ്ടു പ്രണയിച്ചവൾ വിട്ടു പോകുന്നു, എന്നറിയുന്ന നിമിഷം , നമ്മുടെ മനസിൽ
വിരഹവേദനയുടെ ഉൻമാദ ലഹരി അടിഞ്ഞു കൂടും. ആ ലഹരിയിൽ സ്വയം മറന്ന് , പഴയ കാല
സ്മരണകളിൽ ചേക്കേറുമ്പോ മിഴികൾ മാത്രം ആ നിമിഷത്തിൽ നില നിൽക്കും, അതിനു തെളിവായി
മിഴികൾ കണ്ണുനീർത്തുള്ളികൾ പൊഴിച്ചു കൊണ്ടിരിക്കും.

മാളു.. എൻ്റെ മനസിലെ പ്രണയ സങ്കൽപ്പം, മനസിൽ പ്രതിഷ്ഠിച്ച മൂർത്തി ഭാവം.
പ്രണയത്തിൻ്റെ ഋതുഭേതങ്ങൾ അവൾ പറഞ്ഞു തന്നു. അധരങ്ങൾ കഥ പറയുമ്പോ തേൻ കണം നുകരാൻ
അവൾ പഠിപ്പിച്ചു. ശാസനയിലും സ്നേഹമുണ്ട്, കാത്തിരുപ്പിൻ്റെ നൊമ്പരത്തിലും, സ്നേഹം
അതൊരിക്കലും തീരില്ല, കടൽ പോലെ അനന്തമാണത്, ആ അനന്തസാഗരത്തിലേക്ക് എന്നെ ആദ്യമായി
കൈ പിടിച്ചു കൊണ്ടു പോയത് അവളാണ്. വിരഹ വേദന അത് ആകാശം പോലെയാണ്. മേഘങ്ങളാൽ
സമ്പൂർണ്ണം, സ്നേഹം നിറഞ്ഞ നീർത്തുള്ളികൾ പാറിപ്പറക്കുന്ന മൈതാനം. അതിന് തുടക്കവും
ഒടുക്കവും ഇല്ല. പക്ഷെ നിർത്തുള്ളികൾ സധാ പൊഴിച്ചു കൊണ്ട് സ്നേഹസാഗരത്തെ പുണരാൻ
ശ്രമിക്കും.

അഭിയുടെ കുലുക്കിയുള്ള വിളിയിലാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

ആരാ… അപ്പുവേട്ടാ… ഈ… വാവ…

ഉം… എന്താ….

ആരാ…. ഈ വാവ

അതൊന്നുമില്ല, മോളെ….

പിന്നെ എന്തിനാ… എട്ടൻ കരഞ്ഞത്.

അതോ… കണ്ണിൽ കരട് പോയതാ അഭിക്കുട്ടാ….

ലൈനാണല്ലേ…..

മെല്ലെ പറയെടി കുരുപ്പേ….

ഉം ഞാനും ആ മെസേജ് കണ്ടാർന്നു…..

എപ്പോ…..

അതിന് ആ… മെസേജും തുറന്നു വച്ചല്ലായിരുന്നോ കരച്ചിൽ, ഞാൻ വന്നു വിളിച്ചിട്ടു പോലും
അറിഞ്ഞില്ലല്ലോ….

നീയിതാരോടും പറയരുതേ…

ഇല്ല എന്നവൾ തോളുകൾ പൊക്കി കണ്ണടച്ചു കാണിച്ചു . പിന്നെ എന്നെ നോക്കി പുഞ്ചിരി
തൂകി.

എട്ടാ…. ഞാനൊന്നു ചോദിച്ചോട്ടെ…..

എന്താടി….

ഏട്ടൻ ആ ചേച്ചിയെ തല്ലിയോ….

അത് മോളെ….

സത്യായിട്ടും എനിക്കു വിശ്വാസം വരാത്തതോണ്ടാ ചോദിച്ചേ…..

അതെന്താടി നീ.. അങ്ങനെ പറഞ്ഞത്.

അല്ല , ഏട്ടന് ഏറ്റവും ഇഷ്ടം ഉള്ളോരെ ഏട്ടൻ നോവിക്കുലാലോ.. അഭി കഴിഞ്ഞാ… പിന്നെ
ഏട്ടന് കൂടുതൽ ഇഷ്ടം ആ ചേച്ചിയെ അല്ലെ…

സത്യത്തിൽ എൻ്റെ ശ്വാസം നിലയ്ക്കാൻ മാത്രം ശക്തിയുള്ള ചോദ്യം ആണവൾ ചോദിച്ചത്. “അഭി
കഴിഞ്ഞാ പിന്നെ അവൾ ” അതൊക്കെ മാറിയിട്ടു തന്നെ നാളുകൾ ഏറെ ആയി, ഇന്ന് അവൾ
കഴിഞ്ഞിട്ടെ തനിക്ക് അഭി പോലും ഉള്ളു. ഞാൻ ഞാനല്ലാതെ ആയ പോലെ ഒരു പ്രതീതി
മനസിലുടലെടുത്തു. സത്യമാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നവരെ ഞാൻ വേദനിപ്പിക്കില്ല.
അങ്ങനെ ഉള്ള ഞാൻ ജീവനു തുല്യം സ്നേഹിച്ച എൻ്റെ വാവയെ എങ്ങനെ തല്ലി.

എട്ടാ……..

ഏട്ടാ……..

എന്താ… മോളെ,

ഇതേതു ലോകത്താ…..

ഒന്നു പോടി, പെണ്ണേ….

ഞാൻ ചോദിച്ചതിന് ഉത്തരം താ..’

സത്യം പറഞ്ഞാ നിനക്കു വിഷമാവും അതോണ്ട് വേണ്ട:…

ഇല്ല പറ

നിന്നെക്കാൾ ഏറെ ഇഷ്ടാടി എനിക്ക് ആ ചേച്ചിയേ….

ആണോ… അവിടെ വരെ എത്തിയോ.. അപ്പോ ഞാൻ ഔട്ട് ആയല്ലേ.

അതെങ്ങനാടാ… നീയെൻ്റെ ചക്കരയല്ലെ,

ആട്ടെ എൻ്റെ മുറച്ചെറുക്കനെ തട്ടിയെടുത്ത കക്ഷിയെ ഒന്നു കാണാൻ പറ്റോ…..

മുറച്ചെറുക്കനോ…?

ഉം എന്തേ…. അനു എൻ്റെ ചേച്ചി മാത്രല്ല, ഞാനും മൊറപ്പെണ്ണു തന്നെയാ…

മെട്ടെന്നു വിരിഞ്ഞോടി പെണ്ണേ നീ…

മൊട്ടെന്നു വിരിഞ്ഞു മോനെ, വെല്യ കുട്ടിയായ സമയത്തെ ഫഗ്ഷന് വരാതെ ടുർ പോയതോണ്ട്
ഓർമ്മ കാണൂലാ….

എടി ഒന്നു തന്നാലുണ്ടല്ലോ….

ആ… ഇതു നല്ല കുത്ത്, എന്നെ കെട്ടാനൊന്നും പറഞ്ഞില്ല , മൊറപ്പെണ്ണാണെന്ന്
ഓർമ്മിപ്പിച്ചതാ…

അത് ഇപ്പോ എന്തിനാ ഓർമ്മിപ്പിച്ചത്

സിംപിൾ ട്രീറ്റ് വേണം

എന്തിന്,

ഒന്ന് ഏട്ടന് ലൈൻ സെറ്റ് ആയതിന്, പിന്നെ എൻ്റെ ത്യാഗത്തിന്

രണ്ടാമത്തെ വരി പറയുമ്പോ അവൾ ദുഖഭാവം അഭിനയിച്ചു കാണിക്കുമ്പോൾ ഞാൻ പോലും അറിയാതെ
ചിരിച്ചു പോയി.

എന്ത് ത്യാഗമാടി നീ ചെയ്തത്.

എൻ്റെ ഏച്ചി, അനുനെ കെട്ടുവാണെ ഇതു ഞാൻ പറയാൻ പാടില്ല, പക്ഷെ സുന്ദരിയും
സൽസ്വഭാവിയും ഒക്കെ ആയ ഈ മൊറപ്പെണ്ണ് ഈ കോമാളിനെ ഏട്ടനായി കണ്ടോണ്ടല്ലേ… ആ
ചേച്ചിക്ക് ഗോളടിക്കാൻ പറ്റിയത്.

ആണോ….

അനുന് കോമ്പറ്റീഷൻ നിക്കാന്നു കരുതിയതാ… നോക്ക് എൻ്റെ സ്കിൻ വരെ നല്ല പോലെ കെയർ
ചെയ്തതാ… എനി പറഞ്ഞിട്ട് എന്തു ചെയ്യാനാ…..

അച്ചോടാ…. പാവം, ഒന്നു പോയേടി…

ഇപ്പോ ഏട്ടൻ്റെ കരച്ചിലൊക്കെ പോയില്ലെ, അതാ… അഭി, എനി എൻ്റെ ചുന്ദരക്കുട്ടൻ
ചേച്ചിയെ ഒന്ന് വിളിച്ചേ…..

ഇപ്പോ വേണോടി….

വേണം.

അതു പറഞ്ഞവൾ എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി . ഞാനറിയാതെ ചിരിച്ചു പോയി, അപ്പോ
അവൾ വേഗം ഓടി പോയി വാതിൽ കുറ്റിയിട്ടു. എന്നിട്ടു എനിക്കരികിൽ വന്നു ഇരുന്ന ശേഷം
എന്നോടായി പറഞ്ഞു.

ആരും കാണണ്ട

അവൾ തന്ന ധൈര്യത്തിൽ, ആ ആത്മവിശ്വാസത്താൽ ഞാൻ വാവയെ കോൾ ചെയ്തു . ഫോൺ റിംഗ്‌
ചെയ്യാൻ തുടങ്ങിയ നിമിഷം എന്നിലെ ആത്മവിശ്വാസം ചോർന്നു തുടങ്ങി. നെഞ്ചിൽ വലിയ ഭാരം
എടുത്തു വെച്ച പോലെ ഒരവസ്ഥ. അഭിക്ക് എന്നിലെ മാറ്റങ്ങൾ പെട്ടെന്നു മനസിലായത് കൊണ്ട്
അവളുടെ വലതു കരം എൻ്റെ ഷോൾഡറിൽ അമർന്നു.

ഒരു ധൈര്യം പകരാൻ അതു ധാരാളം ആയിരുന്നു. ഒപ്പം കണ്ണുകൾ അടച്ചു കാണിച്ച അവളുടെ
പുഞ്ചിരിക്കുന്ന മുഖം എൻ്റെ മനസിലെ ദുഷ്ചിന്തകളെ വഴി തിരിച്ചു വിട്ടു.

മറുതലക്കൽ കോൾ എടുത്തതും എന്നിൽ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു വികാരം ഉടലെടുത്തു.
സന്തോഷമെന്നോ പ്രണയമെന്നോ ഒന്നും വിളിക്കാൻ പറ്റുമോ എന്നു പോലും എനിക്കറിയില്ല.

വാവേ……..

ടി……

എന്നാൽ മറുതലയ്ക്കൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല. അത് എന്നെ കൂടുതൽ
സങ്കടപ്പെടുത്തുകയാണ് ചെയ്തത്.

വാവേ…. നീ… കേക്കുന്നുണ്ടോ….

സോറി, മോളെ…..

ഞാൻ പറഞ്ഞതല്ലേ…..

എന്നിട്ടും മറുതലയ്ക്കൽ നിന്നും ഒന്നും പറയാതിരുന്നപ്പോൾ എന്നാൽ ദുഖഭാരം കൂടി
വന്നു.

ഏതു ശബ്ദമാണോ ഹൃദയസ്പന്ദമായി നമ്മൾ കേൾക്കുന്നത്, ആ ശബ്ദം അരികിൽ നിന്നിട്ടും
കേൾക്കാൻ കഴിയാതെ വരുമ്പോൾ , നമ്മളിൽ ഉടലെടുക്കുന്ന വികാരങ്ങൾ വർണ്ണനിയമല്ല. മിഴികൾ
അടഞ്ഞിരിക്കുമ്പോഴും കാതിൽ കേൾക്കുന്ന പഞ്ചാക്ഷരി മന്ത്രം പോലും ആ ശബ്ദമായി
തോന്നുന്നു. ഭൂമിയിലെ പ്രണയം അതിൻ്റെ ഉച്ഛസ്ഥായിയിൽ എത്തുമ്പോ അതിന് ഒരു ആത്മികമായ
പരിവേഷം നൽകപ്പെടുന്നു.

സ്വർഗ്ഗിയ സംഗീതം പോലെ, അവളുടെ ശബ്ദം പോലും ആത്മിയ ശാന്തി പ്രധാനം ചെയ്യുന്നു.
ഞാനെന്ന മൂഡനെ പ്രണയത്തിൻ്റെ ശിക്ഷണം കൊണ്ട് വിവേകിയാക്കിയ അവൾ ഇന്ന്
മുഢത്വത്തിൻ്റെ അന്ധതയെ സ്വീകരിച്ചതെന്തിന്.

മൗനം , ഏറ്റവും ശക്തിയേറിയ ആയുധം, ആഴമേറിയ ബന്ധത്തളിൽ ഇരുതലമുർച്ചയുള്ള വാൾ ആണ്
മൗനം. ഇരു ഭാഗത്തും ഒരു പോലെ വേദന പകരാൻ പ്രാപ്തിയുള്ള ശക്തിയായ ആയുധം. ഒരു വാക്കു
പോലും പറയാതെ ഹൃദയത്തെ ആയിരം വാക്കാൽ മുറിപ്പെടുത്താൻ ശക്തമാണ് മൗനം. ഒരു സ്പർഷനം
പോലുമില്ലാതെ എതിരാളിയെ തല്ലുന്ന നിശബ്ദമായ പോരാട്ടമാണ് മൗനം. ഇന്ന് എൻ്റെ വാവയും ആ
ആയുധം കൈയിലേന്തിയിരിക്കുന്നു എന്നെ തോൽപ്പിക്കാൻ.

ഈ സമയം അഭി ഫോൺ എൻ്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചു.

ഹലോ……

അനു……

ഞാൻ അനുവൊന്നുമല്ല,

പിന്നെ നീയാരാ….

അതെ, ചേച്ചി ബ്രേക്ക് അപ്പ് ആക്കാണോ….

ആണെങ്കിൽ നിനക്കെന്താ….

അല്ല എൻ്റെ റൂട്ട് ക്ലിയറാകുവേ…. അതാ.. –

നീയാരാ… നീ… ഫോൺ കണ്ണന് കൊടുക്ക്….

കണ്ണനോ……

വാവ എന്നെ അന്വേഷിച്ചു എന്നറിഞ്ഞ നിമിഷം ഫോൺ വാങ്ങാൻ ഞാൻ ശ്രമിച്ചതും

എട്ടാ… അടങ്ങി നിന്നെ… ഇല്ലേ.. ഞാൻ എല്ലാരെയും ഇപ്പോ വിളിക്കും.

മോളേ……

എനിക്കു കുറച്ച് സംസാരിക്കാനുണ്ട് അതു കഴിയും വരെ അടങ്ങി ഇരുന്നോണം.

അഭി ആയതിനാൽ മുഖം കറുപ്പിക്കാനും മനസ് വന്നില്ല. പിന്നെ പ്രതീക്ഷകൾ എല്ലാം
അസ്തമിച്ച എനിക്ക് ഇപ്പോ ഇവളെ കൂടി പിണക്കാൻ തോന്നിയില്ല, എൻ്റെ വായാടി കുരുന്നു
കൂടി എനി കരഞ്ഞാൽ എനിക്കു താങ്ങാൻ കഴിയില്ല.

ഞങ്ങൾക്കിടയിൽ സംസാരിക്കാൻ നീയാരാ….

ഏട്ടൻ്റെ മുറപ്പെണ്ണാ….

അതനുവല്ലേ…..

അത് വെറും മുറപ്പെണ്ണ്, ഇതതല്ല ചേച്ചി

ഏതല്ല….

അതു പറയുമ്പോ… മാളു അവളുടെ സ്വരത്തിലെ മാറ്റം, അവളിലെ ദേഷ്യത്തിൻ്റെ ധ്വനി എല്ലാം
അഭി വ്യക്തമായി കേട്ടു .

അങ്ങനെ ചോദിക്ക്, ഏട്ടന് ഏറ്റവും ഇഷ്ടമുള്ള മുറപ്പെണ്ണ്, അത് ഞാനാ.. എന്നെ ഒന്ന്
ചീത്ത പറയാൻ പോലും ഏട്ടനാവുല… എന്നെ ഭയങ്കര ഇഷ്ടാ… കക്ഷിക്ക്

നീ…. കണ്ണന് കൊടുത്തേ…. എനിക്ക് അവനോടാ സംസാരിക്കേണ്ടത്.

ആ വാക്കുകളിൽ വ്യക്തമായിരുന്നു. അഭിയുടെ വാക്കുകൾ അവളിൽ ഉണ്ടാക്കുന്ന നീരസം

തൽക്കാലം എന്നോട് സംസാരിച്ചാ മതി….

ഇത് വല്യ ശല്യമായല്ലോ…..

ആണ്, ശല്യം തന്നെയാണ്, മുന്നെ ഏട്ടൻ തന്നെ ആയിരുന്നല്ലോ സംസാരിച്ചത് അപ്പോ ഈ
തിരുവായ തുറന്നില്ലല്ലോ….

അതെൻ്റെ ഇഷ്ടം….

ഇത് എൻ്റെ ഇഷ്ടം

നിൻ്റെ പേരെന്താടി….

എന്തിനാ…. പെണ്ണാലോചിക്കാനാ… വേണ്ട, എനിക്കിവിടെ തന്നെ നല്ല ചെക്കനുണ്ട്

നീ അവന് കൊടുത്തേ….

അതിന് നിങ്ങൾ എട്ടനോട് മിണ്ടില്ലല്ലോ….

അതു നിന്നോടാരു പറഞ്ഞു.

ഇപ്പോ കണ്ടതല്ലേ…. ഞാൻ

ഒന്നു കൊടുക്കോ….

ഉം ശരി,…

എട്ടാ… ഇതിനെന്തോ… പറയാനുണ്ട് പോലും വേഗം വേണം എനിക്കറക്കം വരുന്നുണ്ട് നമുക്ക്
കിടക്കണ്ടേ….

മാളുവിന് കേക്കാൻ പാകത്തിന് അതു പറഞ്ഞ് എന്നോട് കണ്ണടിച്ചു കാണിച്ച ശേഷം എൻ്റെ
വായാടി കുരുന്ന് എനിക്ക് ഫോൺ തന്നു, ഒപ്പം ഒരു ഇളിച്ച ചിരിയും ഞാൻ ഫോൺ
ചെവിയോടടുപ്പിച്ചതും

ഹലോ…..

എന്താ……

കണ്ണൻ്റെ സംസാരത്തിലെന്താ ഒരു മാറ്റം

ഒന്നുമില്ല..

ഏതാ അവൾ

എൻ്റെ മൊറപ്പെണ്ണാ….

അതിന് അവളെന്തിനാ… ഫോൺ എടുത്തേ…

നീയെന്തിനാ വെറുതെ ചൂടാവുന്നത്

ഞാനോ…. ഏട്ടൻ മാറിപ്പോയി….

ദേ… എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇന്ന് കാര്യം ഒക്കെ പറഞ്ഞിട്ടും നീ മിണ്ടിയോ…..

മിണ്ടാൻ വേണ്ടി ഞാൻ എത്ര വട്ടം വിളിച്ചു നിങ്ങൾ ഫോൺ എടുത്തോ.. .

വാവേ….:

എന്നെ വെറുത്തു അല്ലെ, ഇപ്പോ.. ഞാൻ വേണ്ട എന്നു തോന്നി തുടങ്ങിയോ ഏട്ടാ….

അവളുടെ വാക്കുകൾ മൂർച്ചയേറിയതായിരുന്നു ആ പതറിയ ശബ്ദത്തിൽ അതവൾ പറയുമ്പോ അവളിലെ
ദുഖത്തിൻ്റെ ആഴം ഞാൻ നേരിൽ കണ്ടതുപോലെ, തെറ്റെല്ലാം ചെയ്യുന്നത് താനാണ് എന്നാൽ
അതിൻ്റെ ശിക്ഷകൾ അനുഭവിക്കുന്നത് അവളും.

വാവേ.. നിന്നെ ഞാൻ വെറുത്തിരുന്നേ…

വെറുത്തിരുന്നേ….

പിന്നെ നീ എന്നെ ഒരിക്കലും കാണില്ലായിരുന്നു

ദേ… മനുഷ്യാ… ഞാൻ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത വർത്തമാനം പറയരുത് എന്ന്

നിനക്കതൊന്നും പറഞ്ഞാ മനസിലാവില്ല വാവേ…

തെറ്റു മൊത്തം എൻ്റെയാ…. ഞാൻ നിനക്ക് ചേരില്ല

ഓ.. പുതിയ മുറപ്പെണ്ണിനെ കണ്ടപ്പം തോന്നിയതാണോ….

ഹ….. ഹ….. ഹ……

എന്താ ഇത്ര മാത്രം ചിരിക്കാൻ

അതാരാന്നറിയോ നിനക്ക്

അഭി….

അഭി….

എടി, അഭിരാമി

ഏത് നമ്മുടെ അനുവിൻ്റെ അനിയത്തിയോ…..

ആ അതു തന്നെ

നി അവക്കു കൊടുത്തേ… ഒന്ന്

എന്തിനാടി….

ഒന്ന് കൊടുക്ക്….

ഉം.. ശരി,

ഞാൻ ഫോൺ അഭിക്കു നേരെ നീട്ടിയതും അഭി എന്നെ നോക്കി ഇളിച്ചു കാണിച്ച ശേഷം ഫോൺ
വാങ്ങി.

ഉം… എന്താ….

ഞാൻ മാറി തരണോടി നിനക്ക്

തന്നാ കൊള്ളായിരുന്നു.

പൊന്നുപ്പോലെ നോക്കൊ എൻ്റെ ചെക്കനെ

പിന്നെ അതുറപ്പല്ലേ…

നിനക്കു കെട്ടാനാണെ ഞാൻ മാറി തരാ… ഇപ്പോ ഇവിടെ വെച്ച് ഞാൻ നിർത്താ..

അത് ചേച്ചി…..

ഉം… എന്തേ…..

ഒന്നുമില്ല.

അപ്പോ നീ നിൻ്റെ മൊറച്ചെറുക്കനെയും കെട്ടി സന്തോഷായി ജീവിക്ക്,

അപ്പോ ഏച്ചിക്ക് അത്രയേ… ഉള്ളു ഏട്ടനോട് ….

നിനക്കു വേണ്ടി മാത്രം ഞാൻ മാറി തരുന്നത്. ഇവൻ എന്നോട് പോലും മുഖം കറുപ്പിക്കും,
ഇവന് നീയാ… ചേരാ….

അയ്യേ… അതെൻ്റെ ഏട്ടനല്ലേ…. ഞാൻ വെറുതെ ചേച്ചിയെ എരു കേറ്റാൻ.

മോളെ അഭിരാമി, അവൻ നിന്നെ കുറിച്ച് എന്നോട് നല്ല പോലെ പറഞ്ഞിട്ടുണ്ട് കേട്ടോ
വായാടി…

ഞാൻ വായാടി ഒന്നുമല്ല

അതിപ്പോ ഞാനറിഞ്ഞു

ഞാൻ ഏട്ടന് കൊടുക്കാ….

ടി… ഞാൻ… പ… റ… യട്ടെ

അപ്പോയേക്കും എൻ്റെ കൈയ്യിലേക്ക് ഫോൺ തന്ന് അഭി താഴേക്കു പോയി.

അവളു പോയി….

അപ്പോ എങ്ങനാ… മനുഷ്യാ… ഞാൻ ഇട്ടേച്ചു പോകട്ടെ

എന്നാ ഞാൻ നിന്നെ കൊല്ലും

ഓ… പിന്നെ

സോറി, വാവേ…..

എന്തിന്,

നിന്നെ ഞാൻ തല്ലിയില്ലെ…

അതിൻ്റെ കൊറവ് എനിക്കുണ്ടായിരുന്നു.

എന്നാലും ഞാൻ നിന്നെ തല്ലാൻ പാടില്ലായിരുന്നു.

ഉം അതെന്താ… എന്നെ തല്ലാൻ അധികാരം ഉള്ള ആൾ തന്നെയല്ലെ. പിന്നെ എന്താ…

എന്തോ പോലെ…

ഏട്ടാ… അതിൻ്റെ കുറവ് എനിക്കുണ്ടായിരുന്നു. ഞാൻ അന്ന് ഏട്ടന് പറയാൻ ഉള്ളത്
കേക്കണമായിരുന്നു.

ഉം മതി എനി എല്ലാ കുറ്റവും സ്വയം ചുമന്നോ…

അതല്ല….

മതി വാവേ… പറഞ്ഞു ചളമാക്കണോ…..

എന്നാ വേണ്ട….

മനുഷ്യാ……

എന്താ…..

ദേ….

എന്താടി…..

നല്ല അടിയായിരുന്നു ട്ടോ ഇന്നത്തേത്

വേദനിച്ചൊ വാവേ….

കൊറച്ച്

നാളെ ഞാൻ ആ കവിളത്ത് ഒരുമ്മ തരാട്ടോ…

വേണ്ട….

അതെന്താടി… വാവേ… നിൻ്റെ പ്രശ്നം തീർന്നില്ലെ.

അയ്യോ…. ഇത് ഒന്നോണ്ടൊന്നും മാറുലാ…..

ഓ… അങ്ങനെ ഞാൻ തന്നോളാടി….

ആരാടാ…. ഫോണിൽ.

സ്വർഗ്ഗത്തിലെ കട്ടുറുമ്പായി നിത്യയുടെ മാസ്സ് എൻട്രി , അവളുടെ ശബ്ദം കേട്ടതും മാളു
കോൾ കട്ട് ചെയ്തു

ഹരിയാ…. എന്തേ….

ഉം ഒന്നുമില്ല,

നീ കഴിക്കുന്നില്ലെ

വേണ്ടാന്നു പറഞ്ഞതല്ലെ നിത്യാ….

ടാ… അമ്മ ജ്യൂസ് അടിക്കുന്നുണ്ട് ഒരു ഗ്ലാസ്സ് കൊണ്ടു തരട്ടെ….

എൻ്റെ പൊന്നു മോളെ നീ എന്നെ സ്നേഹിച്ചു കൊല്ലാതെ….

വെ വ്വെ വേ…..

അവൾ കൊഞ്ഞനം കാണിച്ചു തിരിഞ്ഞതും ദേ വരുന്നു നമ്മുടെ അഭി രണ്ട് ഗ്ലാസ് ജ്യൂസുമായി.
സത്യത്തിൽ ഞാൻ പെട്ടു പോയി.

ദാ… എട്ടാ… ജ്യൂസ്…

ഏട്ടന് വേണ്ട മോളെ

ഏട്ടൻ ഒന്നും കഴിച്ചില്ലല്ലോ

വിശപ്പില്ലടാ മുത്തേ….

അഭി തന്നാ കഴിക്കൂലെ എട്ടൻ കുറച്ച് കുടി

അവളുടെ മുഖം മങ്ങിയത് കണ്ടതും ഞാൻ ഗ്ലാസ് വാങ്ങി അടുത്ത നിമിഷം തന്നെ ഞങ്ങളുടെ
മുറിയുടെ വാതിൽ കൊട്ടിയടച്ചു കൊണ്ട് നിത്യ കലി തുള്ളി താഴെ പോയി.

(തുടരും…..)

Leave a Reply