അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Posted by

 

എല്ലാവർക്കും നമസ്കാരം.ഇത് എന്റെ ആദ്യ കഥയാണ്. ഇത് തികച്ചും ഒരു പ്രണയ കഥയാണ്.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. എന്നാൽ തുടങ്ങട്ടെ?

അലീന

ALINA | AUTHOR : CHEKUTHANE SNEHICHA MALAKHA

 

“കഴിഞ്ഞ കാര്യങ്ങൾ മറക്കണം. കഴിഞ്ഞിട്ട് മൂന്ന് വർഷമായില്ലേ. പിരിഞ്ഞിരിക്കുന്നതിൽ
വിഷമമുണ്ട് നിന്റെ വാശിയല്ലേ നടക്കട്ടെ . ഇവിടെ നടന്ന പോലെ കടുംകയ്യൊന്നും
ചെയ്യരുത്. എന്നാൽ ശരി വയ്ക്കുന്നു.”

“ശരി അമ്മേ” ഞാൻ ഫോൺ വെച്ചു.

ജീവിതത്തിൽ എന്തൊക്കെയാണ് നടന്നത് എല്ലാം മറക്കാൻ എല്ലാരും പറയുമ്പോഴും അവളുടെ
ഓർമ്മക്കൾ എന്നെ തളർന്നത്തുന്നു.

എന്റെ പേര് എബി (28)കേരളത്തിൽ നിന്നും ബാങ്ക് മാനേജരായി ജോലി കിട്ടി ചെന്നൈയ്യിൽ
എത്തിയത് ഇന്നലെയാണ്. നാളെ പുതിയ ജോലിയിൽ പ്രവേശിക്കണം. പഴയ ഓർമ്മകൾ എന്നെ തളർത്താൻ
തുടങ്ങിയിട്ട് മൂന്ന് വർഷമായി. ജീവനു തുല്യം സ്നേഹിച്ച പെണ്ണ് മണ്ണോടലിഞ്ഞിട്ട്
മൂന്ന് വർഷമാകാൻ പോകുന്നു. എല്ലാം ഓർത്തു നിന്ന് കണ്ണ് നിറഞ്ഞു . ഇപ്പോൾ ഞാനൊരു
ഷോപ്പിംഗ് കോംപ്ലക്സിലാണ് കുറച്ച് ട്രെസ്സ് എടുക്കണം. എല്ലാം കഴിഞ്ഞില്ലേ ഇനി നീ
ഒരു വിവാഹം കഴിക്കണമെന്ന അമ്മയുടെ പിടിവാശിയിൽ നിന്ന് രക്ഷപ്പെടാനാണ് ദൂരോട്ട്
ജോലിക്ക് വന്നത്. അല്ലെങ്കിലും ഒന്ന് മാറി നിൽക്കണമെന്ന് ഞാനും ആലോചിച്ചിരുന്നു.

ഷോപ്പിംഗ് കോംപ്ലക്സിന്റെ പടികൾ കയറിയപ്പോഴാണ് അവളുടെ ഓർമ്മകൾ മനസ്സിൽ നിറഞ്ഞത്
.അലീന അതാണ് അവുടെ പേര് . സ്നേഹിച്ച പെണ്ണ് മരിച്ചു പോകുമ്പോഴുള്ള വേദന ഞാൻ
അനുഭവത്തിലൂടെ മനസ്സിലാക്കി. പടികൾ കയറുമ്പോൾ അവൾ അടുത്തെവിടെയോ ഉണ്ടെന്ന് എന്റെ
മനസ്സ് പറഞ്ഞു .അത് ഒരിക്കലും നടക്കില്ലെന്ന് ഞാൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.
എന്നാലും അവൾ
അടുത്തെവിടെയോ ഉണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ട് ഇരുന്നു.
നേരെ പോയത് ഡ്രസ് സെക്ഷനിലാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരിച്ചാണ് ഇവിടെ ഡ്രസ്
സെക്ഷൻ ഉള്ളത്. ഷർട്ടുകൾ നോക്കുമ്പോഴാണ് ഒരു പെൺകുട്ടി ചുരിദാരിന്റെ  ടോപ്പുകൾ
നോക്കുന്നത് കണ്ടത്. അവർ തിരിഞ്ഞണ് നിൽക്കുന്നത് എവിടെയോ കണ്ട രൂപം. മനസ്സിൽ വീണ്ടു
അലീനയുടെ സാന്നിദ്ധ്യം വന്നു മൂടി . അവൾ തിരിഞ്ഞപ്പോൾ അവളുടെ മുഖം കണ്ട് ഞാൻ
ഞ്ഞെട്ടി. അലീനയുടെ അതേ മുഖം . ഇതെങ്ങനെ സാധിക്കും അവൾ മരിച്ചു പോയില്ലേ . ഒരു
നിമിഷം കൊണ്ട് ആയിരം
ചിന്തകൾ മനസ്സിൽ വന്നടിഞ്ഞു. ഞാനാകെ മരവിച്ച അവസ്ഥയിലായി. ഞാൻ അവളുടെ അടുത്തു പോയി
കൈയ്യിൽ പിടിച്ചു
” അലീന അണോ ?”
അവൾ മരിച്ചു പോയെന്നറിയാമെങ്കിലും എന്റെ മനസ്സ് അത് കേട്ടില്ല.
” ഠോ,,”
എന്റെ മുഖത്ത് വീണ അവുടെ  കയ്യായിരുന്നു അതിന്റെ മറുപടി.
“Who are you?”

അവുടെ മുഖം ചുവന്നു.അവൾ അതും ചോദിച്ച് അവിടുന്ന് പോയി. ചുറ്റും നിന്നവർ എന്നെ
നോക്കി നിൽക്കുന്നുണ്ട്. പിന്നെ അവിടെ നിന്നില്ല. വേഗം വാടക വീട്ടിലേക്ക് പോയി.
സാമാന്യം കൊള്ളാവുന്ന ഒരു നില വീട്.  ഞാൻ ഒറ്റയ്ക്കാണ് , എന്റെ മുന്നിൽ ഒരുപാട്
ചോദ്യം ഉയർന്നു. എന്റെ അലീനയുടെ മുഖം എങ്ങനെ അവർക്ക് കട്ടി .അങ്ങനെ പതിവുപോല
ഉറങ്ങാതെ കിടന്നു. ഉറക്കം നഷ്ടപ്പെട മൂന്ന് വർഷം.
രാവിലെ എണീറ്റ് കാര്യങ്ങളൊക്കെ നോക്കി തട്ടുകടയിൽ നിന്ന് കാപ്പിയും കുടിച്ച്
ബാങ്കിൽ ജോയിൻ ചെയ്തു. ബാങ്കിലെ തിരക്കിൽ മുഴുകുമ്പോഴും ഇന്നലത്തെ സംഭവം മനസ്സിൽ
ചോദ്യങ്ങളുയർത്തി. നാലു മണിക്ക് ബാങ്കിൽ നിന്ന് ഇറങ്ങി. ബാങ്കിൽ നിന്നും 6
കിലോമീറ്ററുണ്ട് വീട്ടിലെത്താൻ  .ട്രോഫിക്കിൽ നിൽക്കുമ്പോൾ പിന്നെയും ആ മുഖം എന്റെ
കണ്ണിൽ ഉടക്കി. മുൻപിൽ ഒരു കാറിൽ അവളിരിക്കുന്നു. ഒരു ഓപ്പൺ കാറാണ് കണ്ടാലറിയാം
നല്ല വിലയുള്ള കാറാണ് . എന്നിൽ ആകാംഷ ഉണർന്നു “ആരാണ് അവൾ?” എന്റെ മനസ്സിൽ ചോദ്യം
ഉയർന്നു . ട്രോഫിക് മാറി അവൾ കാർ ഓടിച്ചു പോയപ്പോൾ ഞാൻ പുറകേ പോയി .അവൾ അത്യാവശ്യം
സ്പീഡിലാണ് പോകുന്നത് , ഞാൻ എന്റെ ബൈക്ക് പുറകേ പറപ്പിച്ചു. കുറേദൂരം എത്തിയപ്പോൾ
അവൾ ഞാൻ പുറകേ വരുന്നത് അവൾ കണ്ടു ,ഞാൻ ഹെൽറ്റ് വച്ചിട്ടിലായിരുന്നു. അവൾ
ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയത് ഞാൻ കണ്ടു . കുറച്ചു കൂടി മുന്നോട്ടു പോയി അവർ ഒരു
വീട്ടിലേക്ക് കാറ് ഓടിച്ചു കയറ്റി . ഒരു ഇരുനില വീട് ,അവൾ നല്ല ഒരു പണക്കാരി
ആണെന്ന് വീട് കണ്ടപ്പോൾ മനസ്സിലായി. അതാണ് അവൾക്ക് ഇത്ര ദേഷ്യവും അഹങ്കാരവും
.അല്ലെങ്കിൽ പരിചയമില്ലാത്ത ഒരാൾ ഒരു പെണ്ണിന്റെകയ്യിൽ പിടിച്ചാൽ അടിക്കുക അല്ലാതെ
എന്തു ചെയ്യാനാണ് . ഞാൻ ബൈക്ക് തിരിച്ച് എന്റെ വീട്ടിലേക്ക് പോയി. മനസ്സ് കുത്തി
ഒലിക്കുന്ന ഒരു വെള്ളചാട്ടം പോലെ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു.
പിറ്റേന്നും അവളെ ട്രാഫിക്കിൽ വച്ചു കണ്ടു. കാണുമ്പോൾ “എന്റെ അലീന” എന്ന് മനസ്സ്
മാന്ത്രിച്ചു കൊണ്ട് ഇരുന്നു. ഇന്നും അവുടെ പുറകേ പോയി , ഇന്നും അവൾ ഞാൻ പുറകേ
വരുന്നത് കണ്ടു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി. പിറ്റേന്നും ഇതു തന്നെ
സംഭവിച്ചു.അടുത്ത ദിവസം ബാങ്കിലിരിക്കുമ്പോഴാണ് അനിയത്തി എന്നെ വിളിക്കുന്നത്.
ഞാനും അവളും പപ്പയും അമ്മയും അടങ്ങുന്ന ഒരു കൊച്ചു കുംബമാണ് ഞങ്ങളുടേത്. ആലിയ അതാണ്
അനിയത്തിയുടെ പേര് , എന്റെ ജോലിയുടെയും അവളുടെ കോളേജിലേയും കാര്യങ്ങൾ തമ്മിൽ
പറഞ്ഞു.
“ചേട്ടാ  കഴിഞ്ഞതു കഴിഞ്ഞു ചേട്ടനെല്ലാം മറക്കണം”. അവൾ അതു പറഞ്ഞപ്പോൾ എന്റെ കണ്ണ്
നിറഞ്ഞു മനസ്സിൽ അലീനുടെ ചിന്തകൾ നിറഞ്ഞു. പിന്നെ ജോലിയിൽ ശ്രദ്ധിക്കാൻ എനിക്ക്
കഴിഞ്ഞില്ല. ഞാൻ ബൈക്കെടുത്ത് ബീച്ചിലേക്ക് വിട്ടു തിരമാലകൾ നോക്കി ഇരുന്നപ്പോൾ
പഴയകാര്യങ്ങൾ മനസ്സിൽ വന്നു. പൊട്ടി കരയനല്ലാതെ എനിക്ക് മറ്റൊന്നിനും തോന്നിയില്ല.
നേരം ആറ്

മണിയായി സമയം പോയത് അറിഞ്ഞില്ല ഓർമകൾ അത്രയ്ക്ക് ആഴമേറിയത് ആയിരുന്നു. അവിടെ
നിന്നും എണീറ്റ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മെയിൽ റോഡിൽ നിന്നും കുറേ
അകലെയാണ് വീട് ഒരു  ചെറിയ റോഡിലൂടെയാണ് പോകാനുള്ളത്. വണ്ടി പതുക്കെ വിട്ടു
നോക്കിയപ്പോൾ എതിരെ ഒരു ജീപ്പ് നിർത്തി ഇട്ടിക്കുന്നു. ഞാൻ എത്തിയപ്പോൾ ജീപ്പിന്റെ
ഹെഡ് ലൈറ്റുകൾ തെളിഞ്ഞു. ഞാൻ ബൈക്ക് നിർത്തി ,വഴി മാറി പോകാനുള്ള സ്ഥലം
ഇല്ലായിരുന്നു. ഞാൻ ബൈക്ക് സ്റ്റാന്റിൽ ഇട്ട് ഇറങ്ങി
“എന്താ കാര്യം വഴി മാറ് പോകട്ടെ ”
പറഞ്ഞതും ജീപ്പിൽ നിന്ന് ഇറങ്ങിയവൻ എന്നെ അടിച്ച് നിലത്തിട്ടു .കൂടെ രണ്ടു പേർ
ഉണ്ടായിരുന്നു. എല്ലാവരും നല്ല ജിമ്മൻമാർ ആണ് .നിലത്ത് കിടന്ന എന്നെ
പൊക്കിയെടുത്ത്” ഇനി എന്റെ പെങ്ങളുടെ പുറകേ നടക്കോ?”

അവന്റെ ചോദ്യം ഈ തല്ല് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകി തന്നു.
അവന്റെ കൂടെ വന്നവരും എന്നെ പെരുമാറി. മനസ്സ് തകർന്നവന് എങ്ങനെ തിരിച്ചടിക്കാൻ
പറ്റും . .

“ഇനി എന്റെ പെങ്ങളുടെ മുൻപിൽ കാണരുത് ”

അവൻ ഒരു വാണിഗ് കൂടെ തന്ന് എന്നെ റോഡിലിട്ടിട്ട് വണ്ടിയും എടുത്ത് അവർ അവിടുന്ന്
പോയി.
ഭാഗ്യത്തിന് എല്ലെന്നും പൊട്ടിയില്ല. ശരീരത്തിൽ ച തവുണ്ട്.
ഞാൻ അടുത്തുള്ള ഹോസ്റ്റിപിറ്റലിൽ പോയി , തിരക്കിയപ്പോൾ ബൈക്കിൽ നിന്നും വീണതാണെന്നു
പറഞ്ഞു. ഒരാഴ്ച ബാങ്കിൽ നിന്നും ലീവെടുത്തു. ഫുഡ് ഓഡർ ചെയ്ത് വരുത്തി കഴിച്ചു ,
പുറത്തെങ്ങും പോയില്ല നല്ല വേദന ഉണ്ടായിരുന്നു. നാളെ ബാങ്കിൽ പോണം ഞായറാഴ്ച ആയതു
കൊണ്ട് ഒന്നു കറങ്ങി വരാമെന്ന് വിചാരിച്ചു. ഇനിയും ഇവിടെ ഇരുന്നാൽ പ്രാന്ത്
പിടിക്കും . ആ ഒരാഴ്ച മനസ്സിൽ പഴയ കാര്യങ്ങളോർത്ത് പതിവുപോലെ കരച്ചിലായിരുന്നു.
വീട്ടിൽ നിന്ന് ഇറങ്ങി ഒരു മാളിൽ പോയി അതിനുള്ളിലെ ഒരു കോഫി ഷോപ്പിൽ ഒഴിഞ്ഞ ഒരു
ടേബിളിൽ ഇരുന്നു ഒരു ചായ ഓഡർ ചെയ്ത് തല കുനിച്ച് ഇരുന്നു.

” നല്ലതുപോലെ കിട്ടിയല്ലോ , ഇനി എങ്കിലും എന്നെ ഫോളോ ചെയ്യരുത് “.

വാക്കുകൾ കേട്ട് ഞാൻ മുയർത്തി നോക്കി. അതെ എന്റെ അലീനയുടെ മുഖമുള്ള പെൺകുട്ടി .

“എന്തിനാ എന്നെ ഫോളോ ചെയ്തതും കൈയ്യിൽ പിടിച്ചതും ? ആരാ അനീല ?”

അവളുടെ ആ ചോദ്യങ്ങൾ എന്നെ ഉണർത്തി
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ടേബിളിൽ വീണുകൊണ്ടിരുന്നു.

“എന്താ ? എന്തിനാ കരയുന്നേ?”

ഞാൻ എന്റെ ഫോണെടുത്ത് അലീനയും ഞാനും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്ത് മൊബൈൽ ഫോൺ
അവൾക്കു നൽകി.
അവൾ ഞെട്ടി വിറച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. എനിക്ക് കരച്ചിൽ നിർത്താൻ
സാധിച്ചില്ല. ഞാൻ ഫോൺ വാങ്ങി പുറത്തിറങ്ങി ബൈക്കെടുത്ത് വീട്ടിലേക്ക് പോയി .
പുറത്തിറങ്ങിയപ്പോഴും അവൾ ഞെട്ടി ഇരിക്കുന്നതാണ് ഞാൻ കണ്ടത്. ഓരോന്നാലോചിച്ച്
കിടന്നു ,ഒന്നും കഴിച്ചില്ല. അലീനയുടെ മുഖം മനസ്സിൽ നിന്നു അവളുടെ ചിന്തകളും.
എങ്ങനെയോ പുലർച്ചേ ഉറങ്ങി.

“ഏട്ടാ എന്റെ അവസാന ആഗ്രഹമാണ് ഒരു താലി എന്റെ കഴുത്തിൽ കെട്ടണം ”

അലീനയുടെ അവസാന നിമിഷങ്ങൾ സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .അതെ അവൾ എന്നെ
വിട്ട് പിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷമാകുന്നു.
റെഡിയായി ബാങ്കിലേക്ക് വിട്ടു. പോകാൻ ഒട്ടും താൽപര്യമില്ല എന്നാലും ഇന്നലെ ലീവ്
തീർന്നിരുന്നു ,മനസ്സ് കലങ്ങിമറങ്ങി ഇരിക്കുന്നു. ബാങ്കിൽ ഒരു കാര്യത്തിലും
ശ്രമിക്കാൻ പറ്റിയില്ല.

“എന്താ സർ എന്തുപറ്റി ”

ക്ലർക്കിന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.
“ഒന്നുമില്ല ഞാൻ നേരത്തെ പോകും ”
ഞാൻ പറഞ്ഞു കുറച്ച് നേരം കൂടി ഇരുന്ന് ഞാൻ ഇറങ്ങി. ഒരു ചെറിയ ടെക്സ്റ്റയിൽസിൽ
നിന്നും  ഒരു പാന്റും ഷർട്ടും വാങ്ങി നേരെ കടപ്പുറത്തുപോയി മനസ്സ് കടലിലെ തിരപോലെ
ആടി ഉലഞ്ഞു കൊണ്ടിരുന്നു. കാമുകി കാമുകന്മാർ കടപ്പുറത്ത് കൈകോർത്ത് ഇരിക്കുന്നത്
കണ്ടപ്പോൾ എന്നെ വർഷങ്ങൾ പിന്നോട്ടെടുപ്പിച്ചു , ഞാനും അലീനയും കടപ്പുറത്ത് ഇരുന്ന
കാര്യങ്ങൾ ആലോചിച്ച് കണ്ണു നിറഞ്ഞു . കടലിൽ കുളിക്കണം സങ്കടം ഒരു
നിമിഷത്തേക്കെങ്കിലും കഴുകി കളയണം . മൊബൈലും വാച്ചും എടുത്ത് മണലിലിരുന്ന ഒരു
പയ്യന്റെ അടുത്തേക്ക് നടന്നു. ഞാൻ അവനെ ലക്ഷ്യമാക്കുന്നത് കണ്ട് അവൻ ഒന്നു പേടിച്ചു
കാരണം അവന്റെ കൂടെ ഒരു പെൺകുട്ടും ഉണ്ട് അവന്റെ കാമുകി ആകണം .
“ഞങ്ങളെ അറിയുമോ ?”
അവൻ എന്നോട് ചോദിച്ചു.
“ഇല്ല. ഒരു ഹെൽപ് ചെയ്യാമോ ?”
“‘എന്താ ” അവൻ തിരക്കി
“ഈ കവറും മൊബൈലും വാച്ചും ഒന്ന് കുറച്ചു നേരത്തേക്ക് വച്ചിക്കുവോ ഞാൻ ഒന്ന് കടലിൽ
കുളിച്ച് വരാം ”
ഞാൻ പറഞ്ഞു
” അതിനെന്താ ഞാൻ വച്ചിക്കാം ” അവൻ സന്തോഷപൂർവ്വം പറഞ്ഞു.
ഞാൻ ഡ്രസ് അടങ്ങിയ കവറും മൊബൈലും വാച്ചും കൊടുത്ത് കടലിലേക്ക് ഇറങ്ങി. സങ്കടം
കരഞ്ഞ് തീർത്ത് കടലിൽ മുങ്ങി കുളിച്ച് തിരിച്ചു വന്ന് ഡ്രസ് മാത്രം വാങ്ങി
അടുത്തുള്ള ഒരു ബാത്ത്റൂമിൽ പോയി തല തോർത്തി ഡ്രസ് മാറി. നല്ല ബീച്ച് ആണ് ഇവിടെ അതു
കൊണ്ട് നല്ല ബാത്ത്റൂമും റ്റോയിലറ്റും ഒക്കെ ഉണ്ട്. ഡ്രസ് മാറി ഞാൻ മൊബൈൽ
ഏൽപ്പിച്ചിരുന്ന പയ്യന്റെ അടുത്ത് പോയി . മൊബൈൽ ചോദിച്ചു.

” ചേട്ടാ ചേട്ടന്റെ ഫ്രണ്ട് മൊബൈൽ വാങ്ങി പാർക്കിംഗ് ഏരിയയിലേക്ക് പോയി ”

“ഏത് ഫ്രണ്ട് ” ഞാൻ തിരക്കി.

“ചേട്ടന്റെ കൂടെ മൊബൈലിൽ വാൾ പേപ്പറിലുള്ള ആ ചേച്ചി ആണ് വാങ്ങിയത്. ഞാൻ മൊബൈൽ ഓൺ
ആക്കി ഉറപ്പ് വരുത്തിയശേഷമാണ് കെടുത്തത്. ഹോം സ്ക്രീനിലുള്ള ഫോട്ടോ ”

ഞാൻ ഒരു നിമിഷത്തേക്ക് നടുങ്ങി , ഞാനും അലീനയും കൂടെ നിൽക്കുന്ന ഒരു ഫോട്ടൊ ആണ്
മൊബൈലിലെ വാൾ പേപ്പർ .
ഞാൻ പയ്യന് ഒരു നന്ദി പറഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് പോയി. ഞാൻ ഞെട്ടി, എന്റെ
അലീനയുടെ മുഖമുള്ള ആ പെൺകുട്ടി എന്റെ ബൈക്കിന്റെ അടുത്ത് നിൽക്കുന്നു.  ഞാൻ
അവിടേക്ക് പോയി , ഞാൻ അടുത്തെത്തിയതും അവൾ മൊബൈൽ ഫോൺ എന്റെ നേരെ നീട്ടി ഞാൻ അതു
വാങ്ങി പോക്കറ്റിൽ ഇട്ട് നനഞ്ഞ തുണി ഉള്ള കവർ ബൈക്കിൽ തൂക്കി . അവൾ എന്റെ അടുത്ത്
നിന്നെങ്കിലും എനിക്കൊന്നും തോന്നിയില്ല.കാരണം അവൾ എന്റെ അലീന അല്ല എന്ന് ഞാൻ
മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.

അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ച്എന്നെയും കൊണ്ട് തീരത്തേക്ക് നടന്നു ,ഞാൻ ഒന്ന്
ഞെട്ടി.
അവളുടെ കയ്യിൽ പിടിച്ചതിനും ഫോളോ ചെയ്തതിനും ഏട്ടനെ കൊണ്ട് തല്ലിച്ചവളാണ്. അവർ
എന്റെ കയ്യിൽ പിടിച്ച് എന്നെയും വലിച്ചോണ്ട് പോകുന്നു.
തീരത്തിനുത്തുള്ള ഒരു കല്ലു കെട്ടിൽ അവൾ ഇരുന്നു.

“ഇരിക്ക് ” അവൾ ആവശ്യപ്പെട്ടു.

ഞാൻ ഇരുന്നു ,ഒരു സിസ്റ്റൻസ് ഇട്ടു തന്നെ .

“അരാ അവൾ അലീന ” ,അവൾ തിരക്കി. ഒരേ മുഖമുള്ള അലീനയെ കുറിച്ച് അറിയാൻ അവൾക്ക് ആകാംഷ
ഉണ്ടായിരുന്നു.
” അത് ” ഞാൻ നിർത്തി
“പറയൂ ” അത് ഒരു അപേക്ഷ ആയിരുന്നു.

“അവൾ അലീന എന്റെ എല്ലാം ആയിരുന്നു. എന്റെ കാമുകി, പ്രണയിനി, എന്റെമനസ്സ്, ഒരു
നിമിഷത്തേക്കെങ്കിലും എന്റെ ഭാര്യ ” . ഞാൻ നിർത്തി
“അവൾ എവിടെയാണ് ? എന്തു പറ്റി ” അവളുട ചോദ്യം ഒരു അമ്പു പോലെ മനസ്സിൽ തുളച്ച് കയറി.
” അവൾ മരിച്ചു ഇന്നേക്ക് മൂന്ന് വർഷം ആകുന്നു” .
എന്റെ കണ്ണ് നനഞ്ഞ് പെയ്ത് തുടങ്ങിയിരുന്നു.
” സോറി കരയരുത് ”
” അത് കുഴപ്പമില്ല മൂന്ന് വർഷമായി അവളെ ഓർത്ത് കരയാത്ത ഒരു ദിവസം പോലും എന്റെ
ഓർമയിൽ ഇല്ല ” ഞാൻ എങ്ങനെയോ പറഞ്ഞു.

“എന്താണ് സംഭവിച്ചത് പറയാൻ വിരോധമുണ്ടോ”

അത് എന്നെ 8 വർഷം പുറകോട്ട് ചിന്തിപ്പിച്ചു.

ഡ്രിഗ്രി നല്ല രീതിയിൽ പാസ്സായി നല്ലൊരു കോളേജിൽ MBA ക്ക് അഡ്മിഷൻ എടുത്തു. വീട്ടിൽ
നിന്നും 12 കിലോമീറ്റർ ദൂരമുണ്ട് കോളേജിലേക്ക് പപ്പ വാങ്ങി നൽകിയ പുത്തൻ പാഷൻ പ്രൊ
ബൈക്കും എടുത്ത് കോളേജിലേക്ക് പോയി ഫസ്റ്റ് ഡേ ഇൻ മൈ ന്യൂ കോളേജ് . പുതിയ കോളേജ്
പതിയ ഫ്രണ്ട്സ് മനസ്സ് മൊത്തം ഹാപ്പി ആയിരുന്നു. ബൈക്ക് ഒതുക്കി , വലിയ കോളേജ് ആണ്
. എങ്ങനെയൊക്കെ ക്ലാസ് കണ്ടുപിടിച്ചു .

ക്ലാസ്സിൽ കുറേ പേർ വന്നിട്ടുണ്ട് ഞാൻ ഒരോരുത്തരും പരിചയപ്പെട്ടു. അതിൽ ഒരു
പെൺകുട്ടിയുടെ മുഖം മനസ്സിൽ ഉടക്കി. അലീന അതായിരുന്നു അവുടെ പേര് ഒന്ന് ചിരിക്കുക
മാത്രം ചെയ്തു. മുൻ ജന്മ സൂഹൃദം പോലെ നല്ല ഒരു ആകാംഷ എനിക്ക് അവളിൽ തോന്നി.
ക്ലാസിൽ  ടീച്ചർ പഠിപ്പിക്കുന്ന സമയം ഞാൻ അവളെ നോക്കി പക്ഷെ അവൾ ബോർഡിൽ ശ്രദ്ധ
കൊടുത്ത് ഇരിക്കുകയാണ്. ഒരു മാസം കടന്നുപോയി ഞാൻ ആൺകുട്ടികളോട് കളിയും പറഞ്ഞ്
ഇരിക്കും പെൺകുട്ടികളോട് എനിക്ക് വലിയ കമ്പനി ഇല്ല. പക്ഷെ ഉച്ചക്ക് ചോറ് പൊതി
തുറക്കുമ്പോൾ സ്പെഷ്യൽ സാധനങ്ങൾ എടുത്തു കൊണ്ട് പോകുന്നത് ചില പെൺകുട്ടികളാണ് . അവർ
വന്ന് എന്റെ പൊതിയിൽ നിന്നും എടുക്കുമ്പോൾ ചില സമയം അലീനയിൽ ഒരു അസൂയ കണ്ടിരിന്നു.

നല്ല വെളുത്ത സ്വർണ്ണ നിറമായിരുന്നു അവൾക്ക് . അര് കണ്ടാലും ഇഷ്ടപ്പെടുന്ന
മുഖകാന്തി, എപ്പോഴും ചിരിച്ച മുഖം . എനിക്ക് അവളോട് പ്രേമവും ആരാധനയും ഇഷ്ടവും
എല്ലാം ഉണ്ടായിരുന്നു. പക്ഷെ എന്റെ സ്‌നേഹം അവളോട് പറയാൻ ഒരു പേടി ആയിരുന്നു. ഒരു
പക്ഷെ അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ തളർന്നു പോകും.
എന്റെ ഇഷ്ടം മനസ്റ്റിലിട്ട് ദിവസങ്ങൾ നീങ്ങി. ഫസ്റ്റ് ഇയർ വാലന്റൻസ് ഡേ ക്കാണ് അതു
സംഭവിച്ചത്.

ഏതൊരു പരിപാടിക്കും ഫസ്റ്റ് ഇയർ പിളേർക്ക് ഇട്ട് പണിയുന്നത് സിനിയേഴ്സിന്റെ
ഹോബിയാണല്ലോ.
പതിവു പോലെ സീനിയേഴ്സ് വാലന്റൻസ് ഡേ യുടെ അന്ന് ക്ലാസ്സിൽ വന്നു.

ഏതെങ്കിലും ഒരു പെൺകുട്ടി ക്ലാസ്സിലെ ഒരു ആൺകുട്ടിയ സെലക്ട് ചെയ്യണം ആ ആൺകുട്ടിക്ത
പെൺകുട്ടിയോട പ്രേമാഭ്യർത്ഥന നടത്തണം അതും ക്ലാസിലെ എല്ലാവരുടെയും മുന്നിൽ വച്ച്
,ഇതാണ് അവർ ഞങ്ങൾക്കു തന്ന ടാസ്ക് .
ക്ലാസ്സിലെ എല്ലാവരും ചമ്മി നാറി ഇരുന്നു.
സീനിയേർസിലെ ഒരു ചേട്ടൻ വന്നു ആദ്യം വിളിച്ചത് അലീനയെ ആണ്.

“”നീ ഒരു പയ്യനെ സെലക്ട് ചെയ്”

സീനിയർ ചേട്ടൻ ആൺകുട്ടികളുടെ വശം ചൂണ്ടികാണിച്ച് പറഞ്ഞു.
എല്ലാവരും ആകാംശയോടെ ഇരുന്നു. കാരണം ഒരുപാട് ചെറുക്കന്മാർ അവളുടെ പുറകേ നടന്നതാണ്
എല്ലാവരെയും അവൾ സഹോദരാ എന്ന് വിളിച്ച് ഒഴിവാക്കി. ഒരു നിമിഷം ക്ലാസ്സിൽ നിശംബ്ദത
നിറഞ്ഞു .
അവൾ വിരൽ ചൂണ്ടി. ഞാൻ ഒരു നിമിഷം നിശ്ചലമായി. അവൾ എന്നെയാണ് ചൂണ്ടിയത
“വാ ”

എന്നെയും അവളെയും മുന്നിലേക്ക് വിളിപ്പിച്ചു. “വേഗം സമയമല്ല ” എന്നു പറഞ്ഞ് സീനിയർ
ചേട്ടൻ ഒരു റോസാപ്പൂ കൈയ്യിൽ നന്നു.
അവൾ എന്റെ മുന്നിൽ നിൽക്കുകയാണ് എന്റെ ഹൃദയമിടുപ്പ് കൂടി വന്നു
“ഉം വേഗം ”
പിന്നെയും വാണിംഗ് വന്നു. ക്ലാസ് നിശംബ്ദമാണ് എന്തു നടക്കണമെന്നറിയാൻ . വരുന്നത്
വരട്ടെയെന്ന വിജാരിച്ചു. ഇനി ഒരു അവസരം കിട്ടില്ല. എന്റെ ഭാഗ്യം ഇപ്പോൾ പരീക്ഷച്ച്
അറിയാം.
ഞാൻ ഒരു മുട്ട് കുത്തി കൈയ്യിലെ റോസാപ്പൂ മുന്നോട്ട് കാണിച്ച്
“Will you marry me? ” . ഞാൻ ചോദിച്ചു.
ക്ലാസ്സിൽ ഒരു പൊട്ടിച്ചിരിയാണ് കേട്ടത്.”പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞപ്പോൾ കല്യാണം
കഴിക്കട്ടേ എന്ന് ചോദിക്കുന്നോ ?”

സീനിയർ ചേട്ടൻ വക കമന്റടിയും കഴിഞ്ഞു.
‘എന്തുവാടെ ഇത് , എന്നാണ് എന്റെ ഫ്രണ്ട്സിന്റെ ഭാവം.
അപ്പോഴേക്കും അവൾ എന്റെ കയ്യിൽ നിന്നും റോസാപ്പു വാങ്ങിയിരുന്നു. രണ്ടു പേരും
സീറ്റിൽ പോയി ഇരുന്നു. അവളുടെ മുഖത്ത് ചിരി മിന്നിമറയുന്നുണ്ടായിരുന്നു. ഉച്ചവരെ
അങ്ങനെ പോയി. ഒരു പാട് ചിരിക്കാനും പറ്റി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ കൈകഴുകാൻ പോകാൻ
നേരം അലീന എന്റെ അടുത്തു വന്നു റോസാപ്പു എന്റെ നേരെ നീട്ടി
” I love You”
അവളുടെ വാക്കുകൾ കേട്ട് യുദ്ധം ജയിച്ച വീരനെ പോലെ നിന്നു. ക്ലാസ്സിലെ എല്ലാവരും
ഞങ്ങളെ നോക്കുന്നുണ്ട്.
അന്ന് തുടങ്ങിയ പ്രണയം ഇരുവരുടെയും മനസ്സിനെ ഒന്നാക്കി. ഒന്നിച്ച് കറങ്ങാനും
ബീച്ചിൽ പോകും തുടങ്ങി. അവളുടെ കയ്യിൽ മാത്രമേ ഞാൻ സ്പർശിച്ചിരുന്നുള്ളൂ. എല്ലാം
വിവാഹ ശേഷം മതി എന്നത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണ്. പക്ഷെ മനസ്സുകൾ
തമ്മിൽ കയ്മാറിയിരുന്നു. പഠനമൊക്കെ കഴിഞ്ഞ് വീട്ടിൽ പറയാം എന്നായിരുന്നു തീരുമാനം.
എംബിഎ നല്ല രീതിയിൽ ഞങ്ങൾ റാങ്കോടെ പാസ്സായി.Mcom   നും അവിടെ ഒന്നിച്ചു ചേർന്നു.
നാല് വർഷം ഞങ്ങൾ പ്രണയിച്ചു. മറ്റെന്തിനെക്കാളും മനസ്സിനെ . പഠനം പൂർത്തിയായി
റിസൾട്ട് വന്നപ്പോൾ Mcom ഞങ്ങൾ നല്ല രീതിയിൽ റാങ്കോടെ പാസ്സായി. അന്ന് തന്നെ ഞാൻ
വീട്ടിൽ അവളുടെ കാര്യം പറഞ്ഞു. ജാതിയും മതവും ഒന്നായതിനാൽ പപ്പ എതിർത്തില്ല.
”നിന്റെ ജീവിതം നിന്റെ ഇഷ്ടം” എന്നായരുന്നു പപ്പയുടെ മറുപടി. പെങ്ങൾ പിന്നെ പണ്ടേ
എന്റെ സൈഡാണ്. അമ്മ ഒന്ന് എതിർത്തു എങ്കിലും അലീനയുടെ ഫോട്ടോ കണ്ടതോടെ അമ്മയ്ക്കും
സന്തോഷമായി.
ഞാൻ അവളെ വിളിച്ച് കര്യം പറഞ്ഞു.
നാളെ ഞാൻ വീട്ടിൽ പറഞ്ഞ് വൈകിട്ട് കാണാം എന്നായിരുന്നു അവളുടെ മറുപടി.
പറ്റേന്ന് വൈകുന്നേരം അവൾ വിളിച്ചു.

“എനിക്ക് നിന്നെ കാണണം , ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് നമ്മൾ സ്ഥിരം കാണുന്ന
ബീച്ചിൽ വാ .”

ഞാൻ വേഗം വണ്ടിയെടുത്ത് ബീച്ചിലേക്ക് വിട്ടു.
അവളെ കാത്ത് നിന്ന എനിക്കു വന്നത് ഒരു ദുരന്ത വാർത്തയാണ്. അവളുടെ സ്കൂട്ടി
ആക്സിഡന്റിൽപെട്ടു സീരിയസ്സായി ഹോസ്പിറ്റലിലാണ്.

ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി . അവുടെ പപ്പയും അമ്മും അനുജത്തിയും ഞാൻ വിളിച്ച
പ്രകാരം എന്റെ പപ്പയും അമ്മും അനുജത്തിയും അവിടെ എത്തിയിരുന്നു.
“ആരാണ് എബി ”
ഡോക്ടറുടെ വാക്കുകൾ അവിടെ മുഴങ്ങി. ഞാൻ ചെന്നു.
“തന്നെ കാണണമെന്ന് പറഞ്ഞു ”
ഞാൻ ICU വിൽ കയറി
അവളുടെ ആ അവസ്ഥ കാണാൻ കഴിയുന്നതിലും അധികമായിരുന്നു.”ഏട്ടാ എന്റെ അവസാന ആഗ്രഹമാണ്
ഒരു താലി എന്റെ കഴുത്തിൽ കെട്ടണം ”

അവൾ എങ്ങനയൊ അത് പറഞ്ഞു. എന്റെ ഹൃദയം നുറുങ്ങി കണ്ണ്നീർ ഒഴുകുകയായിരുന്നു.

ഞാൻ ഇറങ്ങി പുറത്തേക്ക് ഓടി , എല്ലാവരും നോക്കി നിന്നു. പുറത്തിറങ്ങി ഒരു ചരടും
താലിയും വാങ്ങി തിരിച്ച് ഓടി. ICU വിൽ അവൾ എന്നെയും പ്രതീക്ഷിച്ച്
കിടക്കുകയായിരുന്നു. ഞാൻ ദൈവത്തെ സാക്ഷിയാക്കി അവളെ താലി കെട്ടി അവൾ ഒരു പുഞ്ചിരി
സമ്മാനിച്ചു .പതിയെ ആ പുഞ്ചിരി അവളുടെ മുഖത്തു നിന്നു മാറി കണ്ണുകൾ ആടഞ്ഞു. അവളെയും
എന്നെയും മരണം തോൽപ്പിച്ചു എന്നെനിക്ക് മനസിലായി. ICU വിൽ ഒരു നിലവിളി മുഴങ്ങി
അവുടെ വീട്ടുകരാണ് എന്നെനിക്ക് മനസ്സിലായി. എന്റെ കണ്ണിൽ നിന്നും കണ്ണു നീർ തളം
കെട്ടി നിന്നു. ഒരാഴ്ച മരവിച്ച അവസ്ഥ ആയിരുന്നു എനിക്ക് . ബോധം വന്നപ്പോൾ തോന്നിയത്
ആത്മഹത്വ ചെയ്യാനാണ് . മൂന്ന് ശ്രമങ്ങൾ മൂന്നും പരാജയപ്പെട്ടു. കയ്യിലെ തുന്നി
കെട്ട് മാത്രം മിച്ചമായി.

“മൂന്നു വർഷമായി അവളുടെ ഓർമ്മകൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വീട്ടുകാർ അവളെ മറക്കാൻ
പറഞ്ഞു പറ്റിയില്ല. വേറെ വഴിയില്ലാതെ അമ്മ മറ്റൊരു വിവാഹത്തിനു നിർബദ്ധിച്ചു. അതിനീ
ജന്മത്ത് കഴിയാത്തതിനാലും വീട് ഒരു തടവറയായതിനാലും ഒരു കൂട്ടുകാരൻ വഴി ഈ ജോലി നേടി
ഇങ്ങു വന്നു.
ഇവിടെ തന്നെ കണ്ടപ്പോൾ അവൾ ! ദൈവം തിരിച്ചു തന്നുന്ന് വിജാരിച്ചു. പക്ഷെ അത് വെറും
നടക്കാനാകത്ത അഗഹമാണെന്ന് മനസ്സിലാക്കുന്നതിനു മുൻപേ തന്റെ കയ്യിൽ ഞാൻ പിടിച്ചു
സോറി , മാപ്പ് ”

ഞാൻ പറഞ്ഞു തീർന്നു അവളുടെ മുഖത്ത് നോക്കിയപ്പോൾ കലങ്ങി  മറഞ്ഞ കണ്ണുകളുമായി
ഇരിക്കുകയാണ്
” ഞാൻ ”
അവൾ പറയുന്നതു കേൾക്കാൻ എനിക്ക് ആകുന്നില്ലായിരുന്നു. പഴയ കാര്യങ്ങൾ തികട്ടി വന്നു.
ഞാൻ നടന്ന് ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു ,അവൾ അപ്പോഴും അവിടെ ഇരുന്ന്
കരയുകയാണ്.

എന്റെ മനസ്സിൽ പഴയാ അനുഭവങ്ങൾ വന്ന് നിറഞ്ഞു . അന്ന് അനുഭവിച്ച ഏകാന്തത വീണ്ടും
എന്റെ മനന്നസ്സിനെ ഇരുട്ടാക്കി. മുൻപിൽ കണ്ടത് BAR എന്ന ബോർഡാണ് ,ജീവിതത്തിൽ
ഒരിക്കലും കുടിക്കില്ല എന്ന് ഓർമ്മ വച്ച നാളിൽ എടുത്ത തീരുമാനമാണ് പക്ഷെ ആ ഏകാന്തത
എന്നെ അവിടേക്ക് നയിച്ചു. ഏതാണ് എന്നറിയില്ല കുടിച്ചു. വയറുനിറഞ്ഞിട്ടും ആ ഓർമ്മകൾ
എന്നെ നോവിച്ചു , വീണ്ടും കുടിച്ചു. തറയിൽ നിൽക്കാനാകാത്ത ഞാൻ ബൈക്കടുത്ത്
വീട്ടിലേക്ക് . കയ്യിൽ ബൈക്ക് നിൽക്കുന്നില്ല. എന്നാലും. ഇടവഴി വരെ എത്തി.
മുൻപോട്ടു പോയപ്പോൾ  ഒരു ജീപ്പ് അവിടെ നിൽക്കുന്നുണ്ട് ,ഹെഡ് ലൈറ്റ് തെളിച്ചു.
” ഇവൻമാർക്ക് ഇനിയും തല്ലണമായിക്കും ”
ബൈക്ക് സ്റ്റാന്റിൽ വച്ച് ഇറങ്ങിയതും ബോധം പോയി നിലത്തു വീണതും ഒരുമിച്ചായിരുന്നു.

ബോധം വന്നപ്പോൾ മുകളിൽ ഒരു നല്ല സീലിംഗ് ഫാൻ പതിയെ കറങ്ങുന്നുണ്ട് , അതിൽ നിന്ന്
തന്നെ പ്രകാശവും വരുന്നുണ്ട്. ഏതോ കൂടിയ ഫാനാണ് .

ഞാനെവിടയാണ് എന്ന ബോധം അപ്പോഴാണ് വന്നത്. ഞാൻ റോഡിൽ വീണതല്ലേ, ഇതെവിടെയാണ് . ഞാൻ
ബെഡിൽ നിന്നും എണിറ്റു മുൻപിൽ കണ്ടത് അലീനയുടെ ഒരു ഫോട്ടോ ആണ്. “അല്ല ഇത് അ
അലീനയുടെ ഫോട്ടോ അല്ല. അവളെ പോലെ ഉള്ള ആ പെൺകുട്ടിയുടെയാണ് ” .ഞാൻ മനസ്സിൽ പറഞ്ഞു.
ഒരു നല്ല റൂമിലാണ് ഞാൻ രാത്രി കിടന്നത് മദ്യലഹരിയിൽ ഒന്നും ഓർമ്മ വരുന്നില്ല.”
എണീറ്റോ മദ്യപാനി ”
ആ ചോദ്യം എന്റെ പുറകിൽ നിന്നായിരുന്നു. അതെ അവൾ എന്റെ അലീനയുടെ മുഖമുള്ള അവൾ .
“ഞാനെങ്ങനെ ഇവിടെയെത്തി ” ഞാൻ അവളോട് ചോദിച്ചു.

“എന്റെ പേര് ഗായത്രി ,പിന്നെ താൻ ഇവിടെ എങ്ങനെ എത്തി എന്നുള്ളത് പിന്നെ പറയാം ,
ഇപ്പോഴും തന്നിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വരുന്നുണ്ട് പോയി ഒന്നു ഫ്രഷ് ആയി വാ .”
അവൾ ബാത്ത് റും ചൂണ്ടി പറഞ്ഞു.

“ഇല്ല എനിക്ക് പോണം” എന്ന് പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഞാൻ തിരിഞ്ഞു , പക്ഷെ
ഇന്നലത്തെ മദ്യലഹരിയിൽ നടക്കാൻ സാധിക്കുന്നില്ല. കൈയ്യും കാലും വിറക്കുന്നുണ്ട്.
” പറഞ്ഞാൽ കേൾക്കില്ല അല്ലേ ”
അവൾ ഇതും പറഞ്ഞ് എന്നെ ബാത്ത്റൂമിലേക്ക് തള്ളി കയറ്റി.
ഒന്ന് കുളിക്കാതെ ഇനി കാലുറച്ച് നിൽക്കാൻ പറ്റില്ല ,ഞാനൊന്നു ഫ്രഷായി. ഇടക്ക് അവൾ
ഡോറിൽ മുട്ടി ഞാൻ അല്പം ഡോറ് തുറന്നു . ഒരു പാന്റും ഷർട്ടും കയ്യിൽ വച്ച് എന്റെ
നേരെ നീട്ടി തിരിഞ്ഞ് നിരക്കുകയാണവൾ ഗായത്രി .
“ദാ ഇത് ഇട്ടോളു ” അവൾ പറഞ്ഞു.
ഞാനത് വാങ്ങി ഡോറ് അടച്ചു . ഡ്രസ് മാറി പുറത്ത് വന്നു.
“താഴേക്ക് വാ” . അതും പറഞ്ഞ് അവൾ ഡോറ് തുറന്ന് പുറത്തേക്ക് പോയി.
ഞാൻ അവിടെ ഇരുന്ന് അലോചിച്ചു ,എന്താണ് നടക്കുന്നത്. ഞാൻ ഡോറ് തുറന്ന് താഴേക്ക്
പോയി.
അവിടെ ഡൈനിംഗ് റ്റേബിളിനു ചുറ്റും ചിലർ ഇരിക്കുന്നുണ്ട്. ഗായത്രി പിന്നെ എന്നെ
അന്ന് തല്ലിയ അവളുടെ ചേട്ടൻ പിന്നെ മദ്യവയസ്കരായ ഒരു സ്ത്രീയും പുരുഷനും അത് അവളുടെ
അച്ഛനും അമ്മയും ആണെന്ന് എനിക്ക് മനസ്സിലായി.
താഴെ എത്തിയ ഉടനേ അവളുടെ ചേട്ടൻ എന്നെ വന്ന് കെട്ടിപ്പിടിച്ചു.
“സോറി അന്ന് ഒരു തെറ്റിദ്ധാരണ കൊണ്ടാണ് തല്ലിയത് സോറി ” അവളുടെ ഏട്ടൻ എന്നോട്
പറഞ്ഞു.
“വാ മോനേ വന്ന് ഇരിക്ക് ” അവളുടെ അച്ഛനാണ്. ഞാൻ ഒരു ചെയറിൽ ഇരുന്നു.
“മോൻ ADI ബാങ്കിലെ മാനേജരാണ് അല്ലേ ”
” അതെ ”
“അത് എന്റെ കൂട്ടുകാരന്റെ ബാങ്ക് ആണ് . ” അവളുടെ അച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
” ഇവൾ എല്ലാം ഞങ്ങളോടെ പറഞ്ഞു. എന്നാലും ഒരു പോലുള്ള മുഖം എങ്ങനെ കിട്ടി രണ്ടു
പേർക്കും ,എല്ലാം ദൈവത്തിന്റെ വികൃതി ” അവളുടെ അച്ഛൻ ഒരു

നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. അവളുടെ അമ്മ എല്ലാവർക്കും കാപ്പി വിളമ്പി .എന്റെ
തലയിൽ തലോടിക്കൊണ്ട് അവളുടെ അമ്മ പറഞ്ഞു ” മോൻ ഇനി വിഷമിക്കരുത്. ”
നല്ല പണക്കാരാണ് എന്ന്  കണ്ടാലറിയാം അവളുടെ അച്ഛന് ബിസിനസ്സാണ് , മോൻ അയാളെ
സഹായിക്കുന്നു. പക്ഷെ പണത്തിന്റെ ഒരു അഹങ്കാരവും ഞാൻ അവരിൽ കണ്ടില്ല.
ഭക്ഷണം കഴിഞ്ഞ് യാത്ര പറഞ്ഞ് ഞാനിറങ്ങി. എന്റെ ബൈക്ക് മുറ്റത്ത് ഉണ്ട് , പോകുന്നേരം
അയാൾ വിളിച്ചു പറഞ്ഞു “മോനേ ഇടക്കൊക്കെ ഇങ്ങോട്ട് വരണേ എന്ന് ” .
ഞാൻ ശരി എന്ന് പറഞ്ഞ് ഇറങ്ങി ഗായത്രിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് .
പക്ഷെ എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു ഗായത്രി അല്ല അലീന എന്ന് , കാരണം ഉണ്ട് –
മുഖം ഒരു പോലെ ഏഴുപേർക്ക് കാണുമായിരിക്കും പക്ഷെ സംസാരം , നടത്തം, സ്വഭാവം ,ചിരി
എല്ലാം അലീനയുടേത് പോലെ തന്നെ .അത് മാത്രമല്ല അലീന അടുത്തു വരുമ്പോഴുള്ള മുല്ല
പൂവിന്റെ മണവും അവളിൽ നിന്ന് ഞാനറിഞ്ഞു.
ഞാനോരോന്ന് ആലോചിച്ച് വീട്ടിലേക്ക് പോയി അവിടുന്ന് ബാങ്കിലേക്കും.
ഉച്ചയ്ക്ക് ക്ലർക്കുവന്നു പറഞ്ഞു
” സർ ഒരു വിസിറ്ററുണ്ട് ”
ഞാൻ വരാൻ പറഞ്ഞു.
അത് ഗായത്രി ആയിരുന്നു.
അവൾ വന്ന് മുന്നിലെ ചെയറിൽ ഇരുന്നു. അവൾ ഒരു നിമിഷം മൗനമായി ഇരുന്നു.
“” എന്താ വേണ്ടത് ഗായത്രി ” ഞാൻ തിരക്കി.
“അത് , അലീനയുടെ സ്ഥാനത്ത് എബിക്ക് എന്നെ കാണാൻ പറ്റുമോ ? ” . അത് എന്റെ മനസ്സിൽ
തീക്കനൽ പോലെ പതിച്ചു. അലീനയെ അല്ലാതെ വേറെ ആരെയും കുറിച്ച് ആലോചിച്ചിട്ടില്ല.
” തന്നെ കണ്ടതു മുതൽ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ വെറുതേ ആണ് ചേട്ടനോട് ഒരാൾ പിറകേ
ഫോളോ ചെയ്യുന്നു എന്ന് പറഞ്ഞത് , അതിന് തന്നെ തല്ലുമെന്ന് ഞാൻ വിജാരിച്ചില്ല ആം
സോറി”. ഇത്രയും  പറഞ്ഞ് അവർ പറത്തേക്ക് പോയി. അവൾ കരയുന്നുണ്ടായിരുന്നു ,അത് എന്നെ
കൂടുതൽ മുറിവേൽപ്പിച്ചു. രാത്രി ഞാൻ ഓരോന്നാലോചിച്ചു കിടന്നു. എന്റെ മനസ്സ്
മാന്തിച്ചു കൊണ്ടിരുന്നു അവൾ ഗായത്രി അല്ല അലീന ആണ് . രാത്രി സ്വപ്നത്തിൽ അവൾ വന്നു
അലീന,”നീ എന്തിനാ പേടിക്കുന്നേ അത് ഞാൻ തന്നെയാണ് ” , ഇതാണ് അവൾ എന്നോട് പറഞ്ഞത്.
പിറ്റേന്ന് രാവിലെ ബാങ്കിലേക്ക് തിരിച്ചു. ഉച്ചക്ക് ഗായത്രി എന്റെ ഫോണിൽ വിളിച്ചു
“ഒന്നു കാണണം ആ ബീച്ച് വരെ വരണം ” . ഞാൻ ഉച്ചക്ക് ഇറങ്ങി അവിടെ എത്തി. എന്നെയും
കാത്ത് അവൾ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരുപാട് സംസാരിച്ചു , പലതും എന്നെ
മോട്ടിവേറ്റ് ചെയ്യാനുള്ളതായിരുന്നു. എന്റെ മനസ്സിൽ മൂന്നു വർഷമായി അലയടിച്ച ആ
തിരമാലകൾ ശാന്തമായി. അവിടന്ന് പോകും നേരം അവൾ പറഞ്ഞു ,
” അച്ഛൻ പറഞ്ഞു ഇതു പോലെ ഒരു ചെറുക്കനെ ഇനി കിട്ടില്ല കൈവിടാതെ മുറുക്കെ
പിടിച്ചോളാൻ”

അവൾ ഒരു പുഞ്ചിരി സമ്മാനിച്ച് കാറിൽ കയറി പോയി.
എന്റെ അലീനയെ തിരികെ കിട്ടിയെന്ന് എന്റെ മനസ്സ് പറഞ്ഞു.

പിന്നെ എന്നും ഫോൺ വിളിക്കും, കറങ്ങാൻ പോകും കൂടുതലും ബീച്ചിൽ . അവൾ അലീന ആണെന്ന്
ഞാൻ വിശ്വസിച്ചു. ഞാൻ അവളെ അലീന എന്നാണ് വിളിക്കുന്നത്. അത് അവളിൽ കൂടുതൽ സന്തോഷം
പകർന്നു .നഷ്ടപ്പെട്ട പ്രണയം വീണ്ടും തിരിച്ചു കിട്ടി. അവളുടെ വീട്ടുകാർക്കും വളരെ
സന്തോഷമായി. ഇടയ്ക്കൊക്കെ ഞാൻ അവളുടെ വീട്ടിൽ പോയി അവളുടെ അച്ഛനും അമ്മയും സ്വന്തം
മകനെ പോലെ എന്നെ സ്നേഹിച്ചു , അവളുടെ ചേട്ടൻ ഗിരീഷ് നല്ല ഒരു കൂട്ടുകാരനെ പോലെ
എന്നെ കണ്ടു. അന്ന് എന്നെ തല്ലിയ അവന്റെ കൂട്ടുകാർ എന്നോട് സോറി പറഞ്ഞു അവരും എന്റെ
ഫ്രണ്ടായി.
ഒരു വൈകുന്നേരം നാട്ടിൽ നിന്നും പപ്പ വിളിച്ചു.
“നിന്റെ സഹോദരിക്ക് ഒരു കല്യാണആലോചന വന്നിട്ടുണ്ട് ഇരു കൂട്ടർക്കും ഇഷ്ടപ്പെട്ടു
മറ്റെന്നാൾ അവർ ഇങ്ങോട്ട് നിശ്ചയത്തിനായി വരും .പയ്യൻ ഗൾഫിലാണ് , ലീവ് ഇല്ല അതാണ്
പെട്ടെന്ന് നടത്തുന്നത്. വിവാഹം ഒരു വർഷം കഴിഞ്ഞേ ഉണ്ടാകൂ. നീ നാളെ തന്നെ ഇവിടെ
എത്തണം “” ശരി ” ഞാൻ ഫോൺ വച്ചു.
വിവരം ഗായത്രിയെ വിളിച്ചു പറഞ്ഞു . “ഞാൻ അങ്ങോട്ട് വിളിക്കാം ” എന്നായിരുന്നു
അവളുടെ മറുപടി കുറച്ച് കഴിഞ്ഞ് അവൾ വിളിച്ചു.
” പോകാൻ റെഡി ആയോ ”
” ആ ”
“എങ്ങനെയാ പോകുന്നേ ”
” ബസ്സിൽ ”
” ഞാൻ ദാ വരുന്നു ” എന്നു പറഞ്ഞ് ഗായത്രി ഫോൺ കട്ടു ചെയ്തു.
20 മിനിട്ട് കഴിഞ്ഞപ്പോൾ അവൾ ഒരു BMW കാറിൽ വീടിനു മന്നിൽ വന്നു.
“വന്ന് കയറൂ ” അവൾ പറഞ്ഞു .ഞാൻ കാറിൽ കയറി
“എന്നെ ബസ് സ്റ്റാന്റിൽ വിട്ടാൽ മതി ” ഞാൻ പറഞ്ഞു.
“അല്ല ഞാനും വരുന്നുണ്ട് ” അവൾ പറഞ്ഞു.
ബാക്ക് സീറ്റിൽ അവളുടെ ഒരു ബാഗും ഉണ്ടായിരുന്നു.
” അച്ഛൻ പറഞ്ഞു എബിയുടെ കൂടെ പോയി വരാൻ ”
അവൾ അതു പറഞ്ഞപ്പോൾ നാട്ടിൽ ഇനി എന്താകും എന്നായിരുന്നു മനസ്റ്റിൽ . ഞാൻ
എതിർത്തില്ല. ഇരുവരും മാറി മാറി കാറ് ഓടിച്ചു. രാവിലെ ആയപ്പോൾ എന്റെ നാട്ടിൽ എത്തി.
ഒരു നല്ല ഇരുനില വീടായിരുന്നു എന്റേത് അവിടുന്ന് പോയിട്ട് മാസങ്ങൾ കഴിഞ്ഞു ,ഈ
കഴിഞ്ഞ നാളുകളിൽ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട പലതും തിരിച്ചു കിട്ടി.
ഓരോന്ന് ആലോചിച്ച് വണ്ടി വീട്ടിനു മുന്നിൽ നിർത്തി ഞാൻ പുറത്തിറങ്ങി ,വണ്ടിയുടെ
ശബ്ദം കേട്ട് പപ്പയും അമ്മയും അനുജത്തിയും ഓടി വന്ന് കെട്ടിപിടിച്ചു. അമ്മയും
അനുജത്തിയും കരുന്നുണ്ടായിരുന്നു. “ഇതാരുടെ കാറാണ് മോനെ” പപ്പ എന്നോട് ചോദിച്ചു.
അപ്പോഴാണ് കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാരും ഞെട്ടിയത്. അവരുടെ മുഖത്ത് ഒരു
നിശബ്ദത പർന്നു. അലീനയുടെ ഫോട്ടോകളും അവളെ ഹോസ്പിറ്റലിൽ വച്ചും ഇവർ കണ്ടിരുന്നു.
ഞാൻ അവളെയും കൂട്ടി വീടിനുള്ളിൽ പോയി . നടന്ന കാര്യങ്ങളെല്ലാം വിശദമായി
എല്ലാവർക്കും പറഞ്ഞ് കൊടുത്തു. അമ്മ അപ്പോൾ കരുകയാണ്

” എന്റെ മോന്റെ കരച്ചിൽ ദൈവം കണ്ടു. അതാണ് ഈ നിമിഷത്തിനു വേണ്ടി ,മൂന്നു
പ്രാവിശ്വവും അവന്റെ ജീവൻ തിരികെ നൽകിയത്”
അമ്മ അതും പറഞ്ഞ് പൊട്ടി കരഞ്ഞു.
ഞങ്ങളൊന്ന് ഫ്രഷായി കാപ്പി കുടിച്ചു. വീട്ടുകാരിൽ നിന്നു അപ്പോഴും  ആഞ്ഞെട്ടൽ
മാറിയിട്ടില്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് പപ്പ എന്റെ അടുത്ത് വന്നു.
” നീ ഗായത്രിയെയും കൂട്ടി ഇപ്പോൾ തന്നെ അലീനയുടെ വീട്ടിൽ പോകണം “പപ്പ പറഞ്ഞു.
അത് ശരിയാണെന്ന് എനിക്കും തോന്നിഅവളെയും കൂട്ടി ഞാൻ അങ്ങോട്ട് തിരിച്ചു.
കുറച്ച് ദൂരം കൂടുതൽ ഉണ്ട് .
വണ്ടി മെയിൻ റോഡിലൂടെ വേഗതയിൽ പോയി
എല്ലാവരും കാറിനെ നോക്കുന്നുണ്ട്.
ഞാൻ അലീനയുടെ വീടിന്റെ ഗേറ്റ് കടന്ന് വണ്ടി അകത്ത് നിർത്തി.
ഞാൻ മാത്രം പുറത്തിറങ്ങി. അലീനയുടെ അച്ഛൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
“എന്താ മോനെ നീ കാണിച്ചേ , അവൾക്ക് അത്രയേ അയുസ്സുള്ളൂ എന്ന് വിജാരിച്ചാൽ പോരെ നീ
എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചേ .നിന്നെ വന്ന് കാണാനള്ള മാനസിക അവസ്ഥ അയിരുന്നില്ല
എനിക്ക്. പിന്നെ അറിഞ്ഞു നീ ചെന്നൈയിൽ പോയി എന്ന്. നീ അവളെ മറക്കണം ”
ഇത്രയും പറഞ്ഞ് അയാൾ പൊട്ടി കരഞ്ഞു. അവളുടെ അമ്മയും സഹോദരിയും പുറത്ത് വന്നിരുന്നു.
“വിവാഹത്തിനു വീട്ടുകാർ സമ്മതിച്ചു എന്ന് മോനെ അറിയിക്കാൻ വണ്ടി എടുത്ത്
ഇറങ്ങിയതായിരുന്നു അവൾ ” അവളുടെ അമ്മ അതും പറഞ്ഞ് പൊട്ടി കരഞ്ഞു.
കാറിൽ നിന്നും ഒരാൾ ഇറങ്ങുന്നത് കണ്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോയി.
എല്ലാവരും ഞെട്ടി നിൽക്കുകയാണ് , അവിടെ ഒരു പൊട്ടി കരച്ചിൽ മുഴങ്ങി. ഞാൻ
നടന്നതെല്ലാം അവരോട് പറഞ്ഞു.
“ദൈവം മോനെ കൈവിടില്ല” അലീനയുടെ പപ്പ പറഞ്ഞു. ഗായത്രിയെ  മോളായി കണ്ടിരുന്നു
അമ്മയും പപ്പയും ,ചേച്ചിയായി കണ്ട് അലീനയുടെ അനിയത്തി യും . എല്ലാവരുടെയും മുഖത്ത് 
സന്തോഷവും അൽഭുതവും നിറഞ്ഞു . ഞങ്ങൾ വീട്ടിനകത്തു ചെന്നു. ഗായത്രിയോട് വിശേഷം
തിരക്കാൻ ലാളിക്കാനും അവർ തുടങ്ങി. അവർ അവരെ പപ്പാ എന്നും അമ്മാ എന്നും വിളിച്ചു.
അലീനയുടെ ഫോട്ടോ നോക്കി എല്ലാവരും പൊട്ടി കരഞ്ഞു. ചെയറിൽ ഇരുന്ന എന്നെ തേടി ഒരു
കാറ്റ് വന്നു,അതിന് അലീന ചൂടുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ഉണ്ടായിരുന്നു. എന്റെ
മടിയിൽ വിരിഞ്ഞ ഒരു മുല്ലപ്പൂ കണ്ടു. അത് എവിടെ നിന്ന് വന്നതെന്ന് അറിയില്ല. ഞാൻ
വീടിനു പുറത്തിറങ്ങി    അലീനയുടെ കല്ലറയുടെ മുന്നിൽ എത്തി. അതിന്റെ മാർബിളിൽ അവളുടെ
ഫോട്ടോ ഉണ്ടായിരുന്നു. ഞാൻ ആ പൂവ് അവളുടെ കല്ലറയിൽ വച്ചു. എന്റെ മുന്നിൽ ഒരു നിഴൽ
പ്രതൃക്ഷമായി,അതെ അവൾ അലീന. “ഞാൻ പറഞ്ഞതല്ലേ ഏട്ടനെ വിട്ട് പോകില്ല എന്ന് നമ്മൾ
ഒരുമിച്ച് ജീവിക്കും ” എന്റെ കാതുകളിൽ മുഴങ്ങി. ആനിഴൽ എന്റെ പുറകിൽ നിന്ന
ഗായത്രിയുടെ അടുത്ത് വന്നു ആനിഴലും ഗായത്രിയും ഒന്നായി മാറി. ഗായത്രി അല്ല എന്റെ
അലീന  അതെ അവൾ തന്നെ ……

ശുഭം.

Leave a Reply