ആദിത്യഹൃദയം 1 [അഖിൽ]

Posted by

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

    ആദിത്യഹൃദയം 1

AADIHRUDAYAM PART 1 | AUTHOR : ꧁༺അഖിൽ ༻꧂ 

 

ദൂരെ ഒരു ചെറിയ കട …..

ആദി…. ആദിത്യൻ …. ആ കട കണ്ടു

ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു ….

അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു ……

എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു …

കട കണ്ടതോടെ അവനും ആശ്വാസമായി ….

ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം….

ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു

അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ….

സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….???

പെട്ടന്നൊരു ശബ്ദം….

അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ???

ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു …

പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു ….

പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി …..

ആപ്പ് കെ പാസ് സിഗരറ്റ് ഹേ??

ഹമ് ….

മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ….

ടീക് ഹെ…

കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം

അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു …

തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു…

ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി ….

ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും  അവൻ്റെ ഓർമ്മയിലോട്ട് കടന്നു ….

********************

തൃശൂർ ടൗണിൽ നിന്നും മാറി…. കരിക്കാട് എന്ന  സ്ഥലം.. അവിടെ ഉള്ളിലേക്ക് കേറി ഒരു  കൊച്ചു വീട് …..

അച്ഛൻ ദിവാകരൻ സിറ്റി ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ

സ്നേഹം വാരിക്കോരി തരുന്നു ……

സ്നേഹനിധി ആയ അമ്മ ദേവകി….

അമ്മയുടെ ദോശയുടെയും ചമ്മന്തിയുടെയും  രുചി ഇപ്പോഴും നാവിൽ തന്നെ ഉണ്ട് …..

ഞാൻ എന്തു പറഞ്ഞാലും എനിക്ക് വാങ്ങി തരും അവരെക്കൊണ്ട് പറ്റുന്നൊതൊക്കെ …

വളരെ സന്തോഷം നിറഞ്ഞ നാളുകൾ ….

ക്യാഷ് ഒക്കെ കുറവാണെങ്കിലും മനസ്സമാധാനവും ശാന്തിയും നിറഞ്ഞ വർഷങ്ങൾ …..

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ഒരു എഞ്ചിനീയർ ആയി ജോലി വാങ്ങണം

നല്ല ഒരു കൊച്ചിനെ കണ്ടു പിടിച്ച് നല്ല രീതിയ്ക് കല്യാണം നടത്തണം …

കൊച്ചുമക്കളെ താലോലിക്കണം ……അങ്ങനെ അങ്ങനെ …..

അങ്ങനെ സന്തോഷത്തോടെ ജീവികയുമ്പോഴാണ് …. അത് സംഭവിച്ചത്

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു …. ആദി അപ്പോ പത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു… ഉച്ചയ്ക്കുശേഷം ഫിസിക്സ് ക്ലാസിൽ ഇരിക്കുമ്പോഴാണ് നമ്മുടെ പ്യുൺ  രവി ചേട്ടൻ ക്ലാസിലേക്ക് കയറി വന്നു,, ടീച്ചറോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു……

രണ്ടുപേരും എന്നെ തന്നെ നോക്കുന്നു…. ടീച്ചർ എന്നോട് രവിയേട്ടൻറെ ഒപ്പം പോകുവാൻ പറഞ്ഞു…..  ഞാൻ നേരെ പുറത്തിറങ്ങി നോക്കിയപ്പോൾ ഞങ്ങളുടെ അയൽവാസി ഫൈസൽ അങ്കിൾ ബൈക്കും കൊണ്ടു വന്നു നിൽക്കുന്നു… എന്നോട് വേഗം ബൈക്കിൽ കയറാൻ പറഞ്ഞു…. അങ്ങനെ നേരെ വീട്ടിലെത്തി…. അപ്പോഴാണ് ഞാൻ വേദനയോടെ ആ സത്യം മനസ്സിലാക്കിയത്…. എന്റെ അമ്മ… മരണത്തിന് കീഴടങ്ങിയിരിക്കുന്നു…..

അവിടം മുതലാണ് ജീവിതം മുഴുവൻ മാറിമറിഞ്ഞത്… ആദ്യത്തെ കുറച്ചു നാൾ  യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു… പിന്നെ പിന്നെ പോകുന്തോറും അച്ഛന്റെ സ്വഭാവം  മാറി വന്നു…. അച്ഛൻ മദ്യപിക്കാൻ ആരംഭിച്ചു… ജോലിക്കൊന്നും മര്യാദയ്ക്ക് പോകാതെയായി….. എന്തെങ്കിലും കാരണം കണ്ടെത്തി ദിവസവും  എന്നെ മർദ്ദിക്കും…. എന്നെ കുറ്റപ്പെടുത്തും…. എല്ലാത്തിനും കാരണം നീയാണ്…. നീ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ എനിക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ….. ദേ ഇപ്പൊ എൻ്റെ   ദേവകിയും  പോയി…..

ജീവിതം മടുത്തു തുടങ്ങിയ ഒരു അവസ്ഥ…. എന്നാലും അമ്മയുടെ ഫോട്ടോ എടുത്തു നോക്കിയാൽ അതൊക്കെ മാറും…. അവസാനം അമ്മ പറഞ്ഞ ആഗ്രഹം…. പഠിച്ച ഒരു എഞ്ചിനീയർ ആവണം … അത് എന്തായാലും നിറവേറ്റണം…. അങ്ങനെ അത് എന്റെ ലക്ഷ്യം ആയി മാറി……. അങ്ങനെ കഷ്ടപ്പെട്ട് പഠിച്ച് പ്ളസ്ടു പാസായി അതുകഴിഞ്ഞ് എൻട്രൻസിന് പ്രീപ്രയർ ചെയ്തു….  അവസാനം തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ അഡ്മിഷനും കിട്ടി…..അപ്പോഴും അച്ഛന്റെ അവസ്ഥ പണ്ടത്തെപ്പോലെ തന്നെ….

അങ്ങനെ കോളേജ് തുറക്കുന്നതിന് ഒരാഴ്ച മുമ്പ് സമീർ എന്നെ കാണാൻ വന്നു…  സമീറ നമ്മുടെ ഫൈസൽ അങ്കിളിന്റെ മകൻ ആണ് കേട്ടോ… എന്റെ ആത്മാർത്ഥ സുഹൃത്ത്……

എടാ ആദി…. നീ ഇതെന്തു ഭാവിച്ചാ.. നീയൊന്നു ഉഷാർ ആവ്വ്….

എടാ നിനക്ക് എൻ്റെ അവസ്ഥ അറിയുന്നതല്ലേ……  സ്വന്തം അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്നും രാത്രി വഴക്കാണ് ഇന്നലെയും കിട്ടി നല്ലതുപോലെ….

അതൊന്നും നോക്കണ്ട അതൊക്കെ ശരിയാവും…..

എന്ത് ശരിയാവുന്ന നീ പറയുന്നേ…  രണ്ടു കൊല്ലം കഴിഞ്ഞു ഇതുവരെ ഒരു മാറ്റവുമില്ല…… എന്റെ വിധി അല്ലാതെന്തു പറയാൻ…  ഇപ്പോഴും അമ്മയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാ….

നീ ഇങ്ങനെ വിഷമിക്കല്ലേ….. 
ആ വിഷയം ഒക്കെ അവിടെ നിക്കട്ടെ നീ എന്റെ കൂടെ വന്നേ…..  ഉമ്മ നിന്നെ കയ്യോടെ കൊണ്ടു വരാൻ പറഞ്ഞു……  നീ വാ എഴുന്നേൽക്ക്

ഞാൻ ഇപ്പോ വരുന്നില്ല നി പോക്കോ ….. ഞാൻ പിന്നെ എപ്പോഴെങ്കിലും വരാം ….

ദേ ചെക്കാ മര്യാദക്ക് എഴുന്നേറ്റ് ഇങ്ങോട്ട് വാടാ …. അവൻ്റെ ഒരു ജാഡ ….

പിന്നെ സമീറിൻറെ വായയിൽ നിന്നും സരസ്വതി വീഴാൻ തുടങ്ങിയപ്പോ

വേഗം തന്നെ അവൻ്റെ ഒപ്പം പോയി ….

സമീറിന്റെ വീട്ടിൽ…….

ഉമ്മ…. ദേ നിങ്ങടെ ആദി വന്നേക്കുന്നു…..

അപ്പോഴേക്കും ആദിക്കാന്  വിളിച്ച്….  ഒരു കാന്താരി….

സമീറിന്റെ അനിയത്തി സന പ്ലസ് ടു വിൽ പഠിക്കുന്നു….. സന കുട്ടിയോട് സംസാരിച്ചിരിക്കുമ്പോ സമീറിന്റെ ഉമ്മ ഫാത്തിമയും ഞങ്ങടെ കൂടെ കൂടി….  പിന്നെ പറയണോ….  ഫുൾ തല്ലുകൂട്ടവും കോമഡിയും……

പോകുവാൻ നേരം ഉമ്മ എന്നെ വിളിച്ചു….  എന്റെ കൈയിലോട്ട് 10,000 രൂപയും വെച്ചുതന്നെ….  ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞു എന്നാലും ഉമ്മ  നിർബന്ധിച്ച് എന്റെ കയ്യിൽ വച്ച് തന്നു….  സത്യത്തിൽ കണ്ണുനിറഞ്ഞുപോയി…….

ഡാ ചെക്കാ നീ കരച്ചിൽ ഒന്നു നിർത്ത്….. നീയും സമീറും എന്റെ മക്കളെ തന്നെയാ….  ഫൈസൽ ഇക്ക നിനക്ക് തരാൻ പറഞ്ഞു തന്നതാണ്…..  എനിക്കറിയാം നിന്റെ അച്ഛൻ നിനക്ക് പൈസ ഒന്നും തരുനില്ലന്ന്…..നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് ചോദിച്ചാൽ മതി കേട്ടോടാ…..

ഞാൻ പിന്നെ ഉമ്മയോട് ഒന്നും പറഞ്ഞില്ല പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം…..

സമീറെ നിനക്ക് ഡ്രസ്സ് എടുക്കാൻ പോണം എന്നല്ലേ പറഞ്ഞേ….. നീ ഒരു കാര്യം ചെയ്യ് നീയും ആദിയും കൂടി പൊയ്ക്കോ……

ശരി ഉമ്മ….  ഡാ ആദി നീ പോയി പെട്ടെന്ന് ഡ്രസ്സ് മാറി വാ….

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല ഉമ്മയോട്  പോയിട്ട് വരാന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി നേരെ ഡ്രസ്സ് എടുക്കാൻ പോയി…

അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിലെ അടുത്ത അധ്യായം തുടങ്ങി….. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്….

കോളേജിലെ വലിയ കവാടം  കടന്നു ചെല്ലുമ്പോൾ തന്നെ സീനിയേഴ്സ് വരിവരിയായി നിൽക്കുന്നുണ്ട് റാഗിംഗ് തന്നെ ഉദ്ദേശം എനിക്കും അതേ പോലെ സമീറിനും കിട്ടി നല്ലപോലെ റാഗിംഗ്….  അവിടുന്ന് ഡിപ്പാർട്ട്മെന്റ് പോയി ഹോസ്റ്റൽ റൂമും റെഡിയാക്കി…. ഹോസ്റ്റലിലും കിട്ടി നല്ലപോലെ റാഗിംഗ്….

സമീർ എല്ലാ ആഴ്ചയിലും വീട്ടിൽ പോകും…. ഞാൻ ഹോസ്റ്റലിൽ തന്നെ നിൽക്കും….. അപ്ലൈ ചെയ്ത് സ്പോൺസർഷിപ്പ് ഒക്കെ കിട്ടിയിരുന്നു….. അതുകൊണ്ട് കാശിനു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല… ഒരു ഒന്നര മാസം കഴിഞ്ഞപ്പോൾ ഓണം വെക്കേഷന് എനിക്ക് വീട്ടിൽ പോകേണ്ടി വന്നു….  ആദ്യമൊക്കെ അച്ഛൻ എന്ന ആൾ വീട്ടിൽ ഉണ്ടെന്ന് ഞാൻ കണ്ടഭാവം പോലും കാണിച്ചില്ല…. അങ്ങനെ തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന ദിവസം എന്റെ പേഴ്സിൽ നിന്ന് എല്ലാ പൈസയും അച്ഛൻ എടുത്തു…..  അതിനെച്ചൊല്ലി വീട്ടിൽ വലിയ പ്രശ്നവും ഉണ്ടായി അന്നത്തോടെ ഞാൻ ഇനി ഒരിക്കലും വീട്ടിൽ വരില്ല എന്നും സ്വന്തം കാലിൽ നിൽക്കണം എന്ന തീരുമാനം എടുത്തു… അങ്ങനെ എന്റെ ക്ലാസ്മേറ്റ് അവിനാഷിന്റെ   റിലേറ്റീവ് ആയ അർജുനേട്ടൻ കാണാൻ പോയി…. സിറ്റിയിലെ തന്നെ നല്ല ഒന്നാന്തരം ജിം….. അതെ പോലെ മാർഷൽ ആർട്സ് ട്രെയിനിങ്… എല്ലാം ഉണ്ട് അവിടെ…..  അർജുനേട്ടനോട്  എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോൾ അർജുനേട്ടൻ മറുത്തൊന്നും പറഞ്ഞില്ല…. അവിടെ ക്ലീനിങ് ബോയ് ആയി കേറിക്കോളാനും അവിടെ തന്നെ താമിച്ചോളാനും പറഞ്ഞു …..  അതോടെ ആ പ്രെശ്നം സോൾവ് ആയി ….. ഒരു ആഴ്ചക്കുള്ളിൽ തന്നെ ഞാനും അർജുനേട്ടനും തമ്മിൽ നല്ല ഒരു സഹോദരബന്ധം ആയി … എന്നോട് അവിടെ ട്രെയിൻ ചെയ്തോളാനും പതിനായിരും രൂപ മാസ സാലറി ആയി തരാനും പറഞ്ഞു ….. അങ്ങനെ എന്റെ ട്രെയിനിങ്ങും ആരംഭിച്ചു ……. ദിവസങ്ങൾ വേഗം പോയി …. സെക്കന്റ്‌ ഇയർ സ്റ്റാർട്ട്‌ ചെയ്തു ……

കോളേജ് ലൈഫ് ഒക്കെ നല്ല പോലെ ആഘോഷിച്ചു പോകുമ്പോഴാണ് …… പാർട്ടി പ്രേശ്നങ്ങൾ ഒക്കെ ആയി കോളേജ് സ്ട്രൈക്ക്  ആയത് ……

പക്ഷെ ഞങ്ങൾ ഹാപ്പി ആയിരുന്നു കാരണം ക്ലാസും ഉണ്ടാവില്ല അറ്റെൻഡൻസും കിട്ടും ……അങ്ങനെ സ്ട്രൈക്ക് ഡേ ആഘോഷിക്കാൻ ഞാനും സമീറും കൂടെ കോളേജിനെ ഇറങ്ങി ….. നേരെ തേക്കിൻകാട് മൈതാനം അതാണ് ലക്ഷ്യം …… നടന്നുകൊണ്ടിരിക്കുമ്പോ സമീറിന്റെ ആസ്ഥാന തള്ളും കേട്ട് ചളിയും കേട്ട് ചെന്ന് പെട്ടതോ …….. ചെകുത്താൻറ്റെ മുൻപിൽ
…… അതെ EX  MLA വർഗീസിന്റ്റെ  ഒരേയൊരു സന്തതി ജോൺ വർഗീസ് …..

കോളേജിലെ എല്ലാവർക്കും പേടി ഉണ്ടെങ്കി അത് അവനോടാണ് …… ക്യാഷിന്റെ ഹുങ്ങും അപ്പന്റെ സ്വാധീനവും ….. അത് പോരെ…. അവൻ കോളേജിൽ വളരാൻ
….

അവരെ കണ്ടപ്പോ തന്നെ ഞങ്ങൾ സൈലന്റ് ആയി …. എന്നാൽ അവരുണ്ടോ വിടുന്നത് കൂട്ടത്തിലെ നാനൂൽ ആൽബി നേരെ ഞങ്ങളുടെ മുൻപിൽ വന്നു ….

സമീർ……..അളിയാ പെട്ടു

ഡാ …. എന്താടാ ഇവിടെ കിടന്ന് പരുങ്ങുന്നെ ………

അങ്ങനെ ഒന്നും ഇല്ല്യ ചേട്ടാ…

എങ്ങനെ ഒന്നും ഇല്ല്യന് ?? ചോദിച്ചത് കേട്ടില്ലെടാ ???

അല്ല ചേട്ടാ സ്ട്രൈക്ക് അല്ലെ അപ്പൊ പിന്നെ ഹോസ്റ്റലിൽ പോവാന് വിചാരിച്ചു …..

ഹ്മ്മ്  ശരി ….. ഹ്മ്മ്  പോകോ …..

സമീർ – ഹൂ സമാധാനം രക്ഷപെട്ടു …..

അവൻ അത് പറഞ്ഞു തീർന്നതും ….. പിന്നിൽനിന്നും ഒരു വിളി …. ഡാ അവിടെ നിക്കടാ ….

ശബ്‌ദം കേട്ടപ്പോ തന്നെ ആളെ പിടികിട്ടി ജോൺ വർഗീസ് ……

ആദി –  നിൻറ്റെ നാവ് കരി നാവണോടാ തെണ്ടി ??

ജോൺ – ഡാ നിങ്ങക്കെ സീനിയർസിനെ കാണുമ്പോ ഒരു ബഹുമാനം ഒന്നും ഇല്ല്യാലോ ???

സമീർ – ഇല്ല്യ ചേട്ടാ…. ബഹുമാനം ഒക്കെ ഉണ്ട് ….

ഹ്മ്മ് ശരി ….. നിങ്ങൾ ഒരു കാര്യം ചെയ്  ഒരു 2000 രൂപ തന്നിട്ട് പോകോ …..

സമീർ – ആദി നി ഇടയിൽ കേറല്ലേ ഞാൻ സംസാരിക്കാം …..

ചേട്ടാ  കൈയിൽ ഒന്നും ഇല്ല്യ ചേട്ടാ …… ആകെ നൂറേ ഉള്ളോ ….. പിന്നെ വീട്ടിൽ നിന്നും കിട്ടിയിട്ട് വേണം….

എന്നാ നിൻറെ പേഴ്സ് ഒന്നു എടുത്തേ ചേട്ടന്മാർ ഒന്നു കാണട്ടെ …… ജോണിന്റെ കൂട്ടത്തിൽ നിന്നും ആ ശബ്ദം ഉയർന്നു

ജോൺ നേരെ വന്ന് സമീറിൻറ്റെ കൈയിൽ നിന്നും പേഴ്സ് വാങ്ങി തുറന്നതും കിട്ടി നല്ല ഒന്നാതരം അടി ….സമീർ നിന്ന നില്പിൽ നിലത്തേക്ക് വീണു…… കണ്ടു നിന്ന ആദി നേരെ സമീറിൻറ്റെ അടുത്തേക്ക് ഓടി 
…………

ആദിയെ തടയാൻ വന്ന ജോണിന്റെ കൂട്ടത്തിലെ ഞാനൂലിനെ പിടിച് ആദിയും  തള്ളി അവൻ ആദിയുടെ   കൈയുടെ ബലത്തിൽ പുറകിലേക്ക് തല ഇടിച്ചു വീണു …… ഇതു കണ്ട ജോൺെ ആദിയുടെ നേരെ പാഞ്ഞു വന്നു…. വലത്തേ കൈ കൊണ്ട് ആദിയുടെ മുഖത്തടിച്ചു ……..

അടി കൊണ്ട ആദി   ഒന്ന് പുറകിലേക്ക് പോയി ……. ആദിയുടെ പെരുവിരൽ മുതൽ തല വരെ വൈദ്യുതി പ്രേവാഹം…..  ശരീരത്തിലെ  സിരകളിൽ കൂടി ചുട്ട് പൊള്ളുന്ന രക്തപ്രവാഹം….. കണ്ണുകൾ എല്ലാം ചുവന്ന് കൈ മുഷ്ട്ടി ഒക്കെ ചുരുട്ടി ഉഗ്രസ്വരൂപം ……

കൂടിനിന്നവർ നോക്കുമ്പോ താടിക് മുഷ്ട്ടികൊണ്ടുള്ള അടി കിട്ടി ഭൂമിയിൽ നിന്നും പൊന്തി ആ ശരീരം താഴേക്കു വീഴുന്നു …… സമീറും കണ്ടു നിന്ന എല്ലാവരും ഒത്തുകൂടി….. അപ്പൊ പിന്നിൽ നിന്നും അതെ ശബ്ദം …..

എടുത്തു കൊണ്ട് പോടാ അവനെ……..

ഇനി ഈ പരിസരത്തു കണ്ടാൽ കാലു ഞാൻ ഓടിക്കും കേട്ടോടാ ……
ആ ശബ്ദം വേറെ ആരുടേം അല്ല ജോണിന്റെ ആയിരുന്നു …… ജോണിന്റെ ഇടി കിട്ടി വീണത് ആദിയും …..

സമീറും കണ്ടു നിന്നവരും കൂടെ ആദിയെ എടുത്തു നേരെ ഹോസ്പിറ്റലിൽ  പോയി… അടിയുടെ ആഘാദത്തിൽ നല്ല പോലെ ചോര വന്നിരുന്നു……  ഹോസ്പിറ്റലിൽ എത്തി ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്‌തു കുറച്ചു കഴിഞ്ഞപ്പോ ആദിയും നോർമൽ ആയി എന്നാലും നല്ല വേദന ഉണ്ടായിരുന്നു….

ശേഷം ഹോസ്റ്റലിൽ ….

സമീർ -നി എന്തിനാടാ അതിന്റെ ഇടയിൽ കേറിയത്  ആദി??

അത് ശരി ഇപ്പൊ  കുറ്റം  മുഴുവൻ എനിക്ക് ….. അടി കൊണ്ടതും എനിക്ക് ….. ഇതൊക്കെ വാങ്ങി തന്നവൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ……

ഡാ സമീറെ ഒരു കാര്യം ഞാൻ പറയാം ….. ഇനി നി നിൻ്റെ വായ തുറന്നാൽ അടിച്ചു നിൻ്റെ പല്ലു ഞാൻ താഴെ ഇടും മനസിലായാലോ……  ആദിയുടെ ഗാംഭീര്യ ശബ്ദം കേട്ട് ഒരു നിമിഷം സമീറും ആദിയുടെ കൂട്ടുകാരും സ്തംഭിച്ചു നിന്നു ….. പിന്നെ അത് ഒരു കൂട്ട ചിരിയായി …….. എല്ലാവരും അടി വാങ്ങി വന്നതിന് നല്ല പോലെ ആദിയെ അഭിനന്ദിച്ചു …..

ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആദിത്യന് അടി കിട്ടിയ കാര്യം കോളേജ് മൊത്തം പാട്ടായി ……. പരിഹാസവും കളിയാക്കലും കൂടെ നല്ല ഒന്നാന്തരം സദ്യ തന്നെ കിട്ടി …..  എന്തിന് കൂടുതൽ പറയണം …. അർജുനേട്ടൻ വരെ വാക്ക് കൊണ്ട് വലിച് കീറി മടക്കി കൈയിൽ തന്നു…

മാസങ്ങൾ കടന്നു പോയി…… ജോലിയും പഠിത്തവും നല്ലരീതിയിൽ തന്നെ പോകുന്നു …. അതാവശ്യം ക്യാഷും സംബാധിച്ചു……ആ ഇടക്കയാണ് വണ്ടി കമ്പം തലയിൽ കേറിയത് …. കൂടാതെ എരിതീയിൽ എണ്ണ ഒഴിക്കാൻ സമീറും ….. അങ്ങനെ പറഞ്ഞു പിരികയറ്റി അവസാനം വണ്ടി വാങ്ങാൻ എനിക്കയും താല്പര്യം ആയി ….. അർജുനേട്ടനോടെ കാര്യം പറഞ്ഞപ്പോ……. പുള്ളിക്കും സമ്മതം …..

പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു ……..

 വണ്ടിയുടെ ചർച്ച….. പുതിയത് വേണോ …. യൂസ്ഡ് വാങ്ങണോ ….. അങ്ങനെ ചർച്ചകൾ പുരഗമിച്ചു കൊണ്ടിരുന്നു…… അവസാനം….. അർജുനേട്ടന്റെ സുഹൃത്തിന്റെ അധികം ഉപയോഗികയാത്ത ബുള്ളറ്റ് ഉണ്ട്…. അത് ചുളു വിലയ്ക് കിട്ടും എന്ന് പറഞ്ഞപ്പോ ഒന്നും നോക്കിയില്ല…… നേരെ ആ പടകുതിരയെ അങ്ങോട്ട് വാങ്ങി…….. സന്തോഷാന്തിന്റെ നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട് ……

കൂട്ടുകാരും കൂടി തൻ്റെ പടകുതിരയുമായി ….. കറങ്ങി നടന്ന സമയങ്ങൾ
…..  അതെ മറക്കാനാവാത്ത അനുഭവങ്ങൾ
…… യാത്രകളെ പ്രണയിച്ച് തുടങ്ങിയ സമയം….. എല്ലാം ഒന്നിനൊന്ന് മെച്ചം ……

പെട്ടന്നായിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയത് ……  അവസാന വർഷം …… ഇതു വരെ കഴിഞ്ഞ സെമെസ്റ്ററുകൾ എല്ലാം നല്ല രീതിയിൽ തന്നെ പാസ് ആയി ……  എട്ടാം സെമസ്റ്റർ പരീക്ഷയും വൈവയും  പ്രൊജക്റ്റും 
……  ക്യാമ്പസ് ഇന്റർവ്യൂ ….. കഴിഞ്ഞ്….. റിസൾട്ടിന് വെയിറ്റ് ചെയുന്ന സമയം ……

നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ജിമ്മിൽ ഇരിക്കുമ്പോള്‍ ആണ് സമീർ എന്നെ അന്വേഷിച്ച് വരുന്നത് …… വന്നപ്പോൾ  തന്നെ അവൻ്റെ മുഖം ആകെ വാടിയ അവസ്ഥ ആയിരുന്നു …. അത് കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അവൻ്റെ  പ്രേമം പൊട്ടി അവള് തേച്ചു ഭിത്തിയിൽ ഒട്ടിച്ചുന് …..

എന്നാൽ എൻ്റെ  പ്രേതീക്ഷ ഒക്കെ തെറ്റിച്ച് അവൻ എന്നോട് സംസാരിച്ചു തുടങ്ങി……

ആദി ….. നിന്നോട് എങ്ങനെ പറയണം എന്ന് അറിയില്ല …..

ഉമ്മ വിളിച്ചിരുന്നു …..

നി കാര്യം പറ സമീറെ

എടാ ….. നിൻ്റെ   അച്ഛനെ തീരെ വയ്യാ ……. ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ….. ഇന്ന് രാവിലെയാ ടെസ്റ്റ് റിസൾട്ട് വന്നേ …… കാൻസർ ആണെന്നാ പറഞ്ഞെ….. ഉമ്മ നിന്നേം കൊണ്ട് വരാൻ പറഞ്ഞു എത്രേയും  വേഗം …

സമീർ പറഞ്ഞത് മുഴുവൻ ഒരു ഞെട്ടലോടെ ആണ് ആദി കേട്ടത് ……  പിന്നെയും അവൻ എന്തൊക്കയോ പറഞ്ഞു ആദി അതൊന്നും കേട്ടതേയില്ല ….. ഒരു തരം മരവിപ്പ് മാത്രം ….

വേഗം തന്നെ എടുക്കാൻ ഉള്ളുതൊക്കെ എടുത്ത് ആദി  സമീറിന്റെ കൂടെ പോയി…. ഹോസ്പിറ്റലിലോട്ട് ….. അവിടെ ചെന്നപ്പോൾ ഫൈസൽ അങ്കിൾ ഡോക്ടറോട് സംസാരിച്ചു നിൽക്കുന്നു ……. ഞങ്ങൾ അങ്ങോട്ട് വരുന്നത് കണ്ട അങ്കിൾ ഡോക്ടറോട് എന്നെ ചൂണ്ടി കാണിച്ചു എന്തോ സംസാരിച്ചു ……..  ഞങ്ങൾ എത്തുന്നതിന് മുൻപേ ഡോക്ടർ ക്യാബിനിൽ കയറി ……

അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ
….. എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു …… ഒരു മരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി…….

ഡോക്ടർ തോമസ് …..ഓൺകോളജിസ്റ് ……

എന്തും വെട്ടി തുറന്ന് പറയുന്ന പ്രേകൃതം …….

ആദി …….  പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വി ആർ ഹെൽപ്‌ലെസ്സ് …….  രക്താർബുദം ….. ബ്ലഡ് കാൻസർ
…..

ഫൈനൽ സ്റ്റേജ് …….  രക്ഷപെടാൻ ഉള്ള ചാൻസ് വളരെ കുറവാണ് ….

ഡോക്ടർ പറഞ്ഞതൊക്കെ ആ മരവിച്ച അവസ്ഥയിലും കേട്ടിരുന്നു…… എന്തൊക്കയോ ശബ്ദം … ഒന്നും തന്നെ മനസിലാവുന്നില്ല

അതിന്റെ ഇടയിൽ…… ഡോക്ടറുടെ വാക്കുകളും…..

ആദി അച്ഛന്റെ അടുത്തൊട്ട് ചെല്ല് ….. തന്നെ കാണണം എന്ന് പറഞ്ഞിരുന്നു …

ആദി പിന്നെ ഒന്നും ഡോക്ടറോട് ചോദിച്ചതുമില്ല്യ ….. ഒന്നും പറഞ്ഞതുമില്ല്യ…

നേരെ ക്യാബിന് പുറത്തിറങ്ങി ….. അങ്കിളിൻ്റെയും സമീറിൻ്റെയും കൂടെ റൂമിലോട്ട് നടന്നു …..

റൂമിൻ്റെ അടുത്ത് എത്തിയതും…..

ഒരു നേഴ്സ് പുറത്തോട്ട് ഇറങ്ങി വന്നു …..

ഞങ്ങളെ കണ്ടതും …….. ആദ്യം ചോദിച്ചത് ആദി ആരാണ് എന്ന …..

സമീർ എന്നെ ചൂണ്ടി കാണിച്ച് ഇവനാണ് ആദി എന്ന് പറഞ്ഞു …..

നേഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു …..

പേഷ്യന്റ് ഇപ്പൊ തന്നെ എഴുനേറ്റു …. ആദ്യം ചോദിച്ചത് ആദി വന്നിട്ടുണ്ടോന്ന ….

വേഗം ചെല്ല് ……  അതും പറഞ്ഞു നേഴ്സ് മെല്ലെ നടന്നു നീങ്ങി ……

ആദ്യം റൂമിൽ കേറിയത് അങ്കിൾ ആണ് ….. പിന്നെ സമീറും അതിന് പുറകിൽ ആദിയും …..

റൂമിൽ എന്തന്നില്ലാത്ത നിശബ്ദത ആരും ഒന്നും സംസാരിക്കുന്നില്ല…

ആ തിങ്ങി കെട്ടിയ നിശബ്ദത മുറിച്ചു കൊണ്ട് അങ്കിൾ സംസാരിച്ചു തുടങ്ങി …..

ഇത് എന്താ നിങ്ങൾ രണ്ടും ഇങ്ങനെ …

ഇത്രേം നേരം ആദിയെ കാണണം എന്ന് മാത്രമേ പറയുണ്ടായിരുന്നുള്ളു ….

ദേ ഇപ്പൊ കൺമുൻപിൽ  കൊണ്ടുനിർത്തിയപ്പോൾ ഒന്നും സംസാരിക്കുന്നുമില്ല ……

ഇതും പറഞ്ഞ് അങ്കിൾ സമീറിനും കൂട്ടി റൂമിൽ നിന്നും ഇറങ്ങി ……

റൂമിൽ ആദിയും അച്ഛനും മാത്രം …….

ആദി പതിയെ അടുത്തുള്ള കസേര വലിച്ച് അച്ഛന്റ്റെ അടുത്ത് ഇരുന്നു ….

പിന്നെ …. രണ്ടുപേരും കൂടെ …. ഒരു കരച്ചിലായിരുന്നു ……

ആ കരച്ചിലിൽ രണ്ടുപേരുടെയും വിഷമങ്ങളും അകൽച്ചയും എവിടെയോ മറഞ്ഞു പോയി…..

പിന്നെ അച്ഛനെ പരിചരികലും…… ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഉള്ള പരിശ്രമങ്ങൾ

രണ്ടാം ദിവസം സമീറും ഫാമിലിയും വന്നിരുന്നു

ഒരുപാട് നേരം സംസാരിച്ചു…… കളിയും തമാശയും ആയി സമയം പോയി ….

രാത്രി യാത്ര പറയുന്നില്ല….. നാളെ വാരാംന് പറഞ്ഞ് അവരും ഇറങ്ങി …..

അതോടൊപ്പം ആദിയും ഭക്ഷണം വാങ്ങാൻ ക്യാന്റീനിലോട്ട് നടന്നു

ഭക്ഷണം വാങ്ങി തിരകെ റൂമിൽ വന്ന് ഒരുമിച്ച് കഴിച്ചു …….

കിടക്കാൻ നേരം ……

ആദി നോക്കുമ്പോൾ അച്ഛൻ എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നു …….

ആദി എന്തോ ഓർത്തന്ന പോലെ അച്ഛനോട് ചോദിച്ചു

എന്താണ് ഇത്രേം വലിയ ആലോചന ….???

കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവിടന്ന് മറുപടി വന്നു …..

ആദി……,,,,,,

ആ നീട്ടി ഉള്ള വിളിയിൽ എന്തോ ഉണ്ടെന്നേ തോന്നാതിരുന്നില്ല …

ആദി എന്തെന്ന് ….. വിളി കേട്ടതും…. അച്ഛൻ സംസാരിച്ചു തുടങ്ങി

ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നി എങ്ങനെ മനസിലാകുംനോ എങ്ങനെ പ്രീതികരിക്കുംനോ എനിക്ക് അറിയില്ല പക്ഷേ നിനോട് അത് പറയാനുള്ള സമയം ഇതാണെന്ന് മനസു പറയുന്നു ….

നി ഞങ്ങളോട് പൊറുക്കണം ….ഇത്രേയും കാലം നിന്നിൽ നിന്നും സത്യം മറച്ചതിൽ നി ഞങ്ങളെ വെറുക്കരുത് …..

പ്രേത്യേകിച്ചു എൻ്റെ ദേവകിയെ അവൾക്ക് നിന്നെ ജീവനായിരുന്നു

അച്ഛൻ എന്താ ഇങ്ങനെ ഓക്കെ പറയുന്നേ

എന്താണെകിലും പറ അച്ഛാ………

ടെൻഷൻ അടിപ്പിക്കല്ലേ….

ഇന്നലെ ഞാൻ ഒരു സ്വപ്‍നം കണ്ടിരുന്നു ആദി ….

എൻറെ ദേവകി വന്നിരുന്നു…….

കുറെ നേരം സംസാരിച്ചു……

കൂടുതലും നിന്റെ കാര്യമാ സംസാരിച്ചത്‌ ……

നിന്നോട് മറച്ചു വെച്ച കാര്യങ്ങൾ ഒക്കെ നിന്നോട് പറയണം

അതിനുള്ള സമയം ആയി എന്നൊക്കെ പറഞ്ഞു

ആദി ഇതൊക്കെ കേട്ട് പതുക്കെ ചിരിച്ചു …..എന്നിട്ട് ചോദിച്ചു

എന്നോട് മറച്ചു വെച്ച എന്ത് കാര്യമാ അച്ഛാ….

ദിവാകരൻ ഒരു ദീർകാശ്വാസം വലിച്ചു……

എന്നിട്ട് ….. പറഞ്ഞുതുടങ്ങി …..

ആദി നി എൻ്റെയും  ദേവകിയുടെയും മകൻ അല്ല ആദി …..

നിൻറ്റെ അമ്മ മരിക്കുന്നതിന്  മുൻപ് എനിക്ക് നിന്നെ സംരക്ഷിക്കാൻ തന്നതാണ്

ഒരു ഞെട്ടലോടെ ആണ് ആദി ഇതൊക്കെ കേട്ടത് ….

ആദി ചാടി എഴുനേറ്റ് ലൈറ്റ് ഇട്ട് ബെഡിലേക്ക് നോക്കി…

ദിവാകരൻ അവനെ തന്നെ നോക്കി കിടക്കുന്നു ……

ദിവാകരൻ പറഞ്ഞ് തുടങ്ങി ……

ദേവികക്കും എനിക്കും മകൾ ഉണ്ടാവില്ലെന്ന്  ഡോക്ടർ വിധി എഴുതിയതാ ….

അങ്ങനെ വിഷമിച്ചു നടക്കുന്ന ഒരു ദിവസമാ നിൻറ്റെ അമ്മയെ കണ്ടത് ….

അത് ഞാൻ ഇന്നും മറക്കില്ല ……

അത് പറയുമ്പോഴും ദിവാകരൻ്റെ മുഖത്തെ ഭയം ആദി ശ്രെദ്ധിച്ചിരുന്നു

ഹോസ്പിറ്റലിലെ പണി കഴിഞ്ഞു വരുന്ന സമയം  പുലർച്ച രണ്ടുമണി ആയിക്കാണും

ഹോസ്പിറ്റലിലെ പിന്നിലുള്ള കാടു പിടിച്ച മൊട്ട കുന്ന് വഴിയാ ഞാൻ വീട്ടിലോട്ട് നടന്നത്

അപ്പോഴാ ഞാൻ അത് കാണുന്നത്

അവർ ഏഴു പേർ  ഉണ്ടായിരുന്നു…..

ആരെയോ തിരയുന്നത് പോലെ ….

നിൻ്റെ  അമ്മയെ കണ്ടതും അതിലെ ഒരുത്തൻ ഗൺ എടുത്തു നിറ ഒഴിച്ചു …..

നീയും നിൻ്റെ  അമ്മയുടെ കൈയിൽ ഉണ്ടായിരുന്നു …..

നിന്നെ…. അവർ എടുത്ത് നേരെ തൊട്ട് എടുത്തുള്ള അഴുക്ക് കനാലിലേക്ക് എറിഞ്ഞിരുന്നു ….

അപ്പൊ തന്നെ അവർ അവിടെ നിന്നും ഓടി പോയി ….

ഞാൻ ആദ്യം ഓടിയത് കനാലിലേക്കാ……

നിന്നെ കണ്ടതും …. ഞാൻ വേഗം തന്നെ എടുത്തു …..

നിന്നേം കൊണ്ട് ഓടി ചെന്നത് നിൻറ്റെ അമ്മയുടെ അടുത്തേക്ക് …..

മരിച്ചു എന്നാ ഞാൻ വിചാരിച്ചത് ……

പക്ഷെ പെട്ടന്നു തന്നെ അവര് കണ്ണു തുറന്നു …..

നേരെ എൻ്റെ കൈയിൽ ബലമായി പിടിച്ചു

എന്നിട്ട്…. എന്നിട്ട് ……

ഇവനെ നോക്കണം …. ഇവൻ ജീവനോടെ ഇണ്ടെന്ന് അറിഞ്ഞാൽ അവർ ഇവന്നെ കൊല്ലും………

അത് പറഞ്ഞതോട് കൂടി അവർ ബോധം മറഞ്ഞിരുന്നു …..

ഞാൻ പിന്നെ നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി…

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടു എന്ന് പറഞ്ഞു …..

അടുത്ത ദിവസം ന്യൂസ്പേപ്പറിൽ നിൻറ്റെ അമ്മയുടെ ഫോട്ടോ കണ്ടിരുന്നു അത് ഞാൻ നമ്മുടെ വീട്ടിലെ മേശയിൽ സൂക്ഷിച്ചിട്ടുണ്ട് ……

അതിനു ശേഷം നിന്നെ ഡ്യൂട്ടി ഡോക്ടർ പോലീസിൽ ഏല്പിച്ചു…..

അനാഥൻ ആണെന്നു പറഞ്ഞ് …..

ഈ സംഭവം ഞാൻ  ദേവകിയോട് പറഞ്ഞു അപ്പോഴാ നിന്നെ ദത്ത് എടുക്കാംന് അവൾ പറയുന്നേ

ഒരാഴ്ച്ചക്ക് ശേഷം നിന്നെ ഞങ്ങൾ ദത്ത് എടുത്ത് സ്വന്തം മകനെ പോലെ വളർത്തി…..

ഇത്രയും പറഞ്ഞ് ദിവാകരൻ കണ്ണ് അടച്ചു ആ കണ്ണിൽ നിന്നും അശ്രു പൊഴിനുണ്ടായിരുന്നു ……

ആദി ഇതെല്ലാം ഒരു സ്വപ്നം പോലെ കേട്ടിരുന്നു……

വീണ്ടും മരവിച്ച അവസ്ഥ ……

തനിക്ക് ഒന്നു കരയാൻ പോലും പറ്റാത്ത അവസ്ഥ ….

അവൻ ബെഡിൽ ഇരുന്ന് മുഖം പൊത്തിപിടിച്ചിരുന്നു …….

സമയം കടന്നു പോയിക്കൊണ്ടിരുന്നു ………

ആദി കൈമാറ്റി ഇത്രേയും കാലം അച്ഛൻ എന്നു വിളിച്ച ദിവാകരനെ നോക്കിയപ്പോ …… അയാൾ  നിദ്രയിൽ മുഴുകിയിരുന്നു

ഒന്ന് കരയാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ …..

ആദിയുടെ മനസ് മുഴുവൻ സൂന്യത മാത്രം ……

അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു ആദിയും എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു

പിറ്റേന് രാവിലെ ….

എന്തോ കണ്ട് പേടിച്ചതുപോലെ ആദി ഞെട്ടി ഉണർന്നു ….

ആദിക്ക് ഒന്നും മനസിലാവുന്നില്ല ഞാൻ ഇത് എവിടെ ??

പെട്ടന്ന് തന്നെ സ്വബോധത്തിലേക്ക് വന്നു …. ആദി പതിയെ എഴുന്നേറ്റ് ദിവാകരനെ നോക്കി

സുഖ നിദ്രയിൽ മുഴുകി കിടക്കുന്നു …..

ഇന്നലെ ദിവാകരൻ പറഞ്ഞതൊക്കെ ആദിയുടെ മനസിലേക്ക് കേറി വന്നു…..

എന്തായാലും സത്യം അറിയണം ……. അച്ഛനെ വിളിച്ചുണർത്തി ചോദിക്കാം ….

ആദി നേരെ ദിവാകരൻറെ അടുത്തൊട്ട് ചെന്നു …….

വിളിച്ചു നോക്കി…… അനക്കം ഒന്നും ഇല്ല്യ…….

തട്ടി വിളിച്ചു …….. ഇല്ല്യ …..

ആദിയുടെ ഉൾമനസിൽ എന്തൊക്കയോ കിടന്നു മറയുന്നു …… സംസാരശേഷി നഷ്ടമായതുപോലെ …..

ആദി കുറച്ചു നേരം പകച്ചു ഇരുന്നു പോയി …

എന്താണ് ചെയ്യേണ്ടത് എന്നറിയാ൯ സാധിക്കാത്ത ഒരു അവസ്ഥ…

അപ്പോഴാണ് ഫൈസൽ അങ്കിൾ അങ്ങോട്ട് കേറി വന്നത് …..

ചിരിച്ചുകൊണ്ട് വന്ന അങ്കിൾ എൻ്റെ മുഖഭാവം കണ്ടതും ഓടി ദിവാകരൻറ്റെ അടുത്തൊട്ട് വന്നു ….

വിളിച്ചു നോക്കി അനക്കം ഇല്ല്യ …..

അങ്കിൾ നേരെ ഡോക്ടറെ വിളിക്കാൻ പോയി ….

ഡോക്ടറെയും കൊണ്ട് അങ്കിൾ വന്നു …..

ഡോക്ടറുടെ മുഖഭാവത്തിൽ നിന്നും ദിവാകരൻ മരത്തിനുകീഴടങ്ങി എന്നു മനസിലായി ….

ആദി അനാഥൻ ആയിരിക്കുന്നു സ്വന്തം എന്ന് പറയാൻ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു…

ഇപ്പൊ അതും ഇല്ല്യ …..  അതുപോരാഞ്ഞ് ആദി ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്ന ദിവാകരനും ദേവകിയും തൻ്റെ മാതാപിതാക്കൾ അല്ല എന്നറിഞ്ഞ ഷോക്കിൽ ആകെ പകച്ചു പോയിരുന്നു…..

ഏകദേശം രണ്ടുമാസത്തിനു ശേഷം …….

ആദി പഴയ നോർമൽ ലൈഫിലേക്കി വന്നു ……

ദിവാകരൻ പറഞ്ഞ പോലെ….. ആദിയുടെ അമ്മയുടെ ചിത്രം മേശയിലെ ലോക്കറിൽ കട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു ….

ആദിയുടെ മനസു എന്തൊക്കയോ അവനോട് പറയുന്നു……

എങ്ങോട്ടേലും പോകാം ….. കുറച്ചു നാൾ മാറി നിൽക്കണം …..

എല്ലാം ഒന്ന് ശാന്തമാക്കണം …….

പിറ്റേദിവസം ….

സമീറിൻറ്റെ  വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ …….

ആദി സംസാരിച്ചു തുടങ്ങി

സമീറെ ,ഉമ്മാ ………

ഞാൻ ഒരു യാത്ര പോകുവാ ……

പോകുമ്പോ പറയാൻ എനിക്ക് നിങ്ങൾ മാത്രം അല്ലെ ഉള്ളോ …..

സമീർ -നി എങ്ങോട്ട് പോണ് ???

എടാ ഞാൻ എപ്പോഴും പറയാറില്ലേ ഹിമാലയം ….. അങ്ങോട്ട് തന്നെ ….

ഒറ്റക്കോ ???

അതേടാ ഒറ്റക്ക് …. ഇവിടെ നിന്നാൽ എനിക്ക് പ്രാന്ത് പിടിക്കും ….എല്ലാം ഒന്ന് ശാന്തമാക്കുന്നത് വരെ ഞാൻ എങ്ങോട്ടേലും മാറുന്നതാ നല്ലത് എന്ന് മനസ് പറയുന്നു ……

ഇത്രേം പറഞ്ഞപ്പോ സമീറോ ,ഉമ്മയോ ഒന്നും പറഞ്ഞില്ല ……

കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം …..

ഉമ്മ പറഞ്ഞു തുടങ്ങി …… ആദി നിൻറ്റെ മനസ് അങ്ങനെ പറയുന്നേൽ നി എന്തായാലും പോയിട്ട്  വാ …..

അങ്ങനെ അന്ന് യാത്ര പറഞ്ഞ് ഇറങ്ങിതാ …. ഇന്നേക്ക് ഒരുമാസം ആകുന്നു……

***************

ആദി സിഗരറ്റ് ഒക്കെ വലിച്ചു കഴിഞ്ഞു …….

നേരെ ചെന്നു ക്യാഷ് ഒക്കെ കൊടുത്തു…

ടിപ്പ് ആയി ഒരു നൂറുംകൂടെ കൊടുത്തു ചെക്കൻ ഹാപ്പി …..

നേരെ ഫോൺ എടുത്തു…. എത്തിച്ചേരേണ്ട സ്ഥലവും ഇനി എത്ര കിലോമീറ്ററും ഉണ്ടെന്ന് നോക്കി

ഏകദേശം 60 km  ഇനിയും ഉണ്ട് നേരം സന്ധ്യ ആയി തുടങ്ങി ….. ഇരുട്ട് കേറി തുടങ്ങുന്നു ..

തണുപ്പ് ആണെങ്കി പറയണ്ട…… ആദി കൈയൊക്കെ കൂട്ടിത്തിരുമ്പി ചൂടാക്കി …. എന്നിട്ട് റൈഡിങ് ഗ്ലോവ്സ് ഇട്ട് ബുള്ളറ്റിൽ കേറി …… സ്റ്റാർട്ട് ചെയ്ത് ….. യാത്ര തുടങ്ങി…….

*****************

ഇതേ സമയം …..

സേലം–ബാംഗ്ലൂർ ഹൈവേ

ആ സിക്സ് ലൈൻ ഹൈവേയിൽ കൂടി ഒരു ബ്ലാക്ക് കളർ മസ്താങ് ….

ചീറി പാഞ്ഞു വരുന്നു

ഓരോ വാഹനങ്ങളെയും അതിവേഗത്തിൽ മറികടന്നു കുതിച്ചുകൊണ്ടിരിക്കുന്നു

ബാംഗ്ലൂരിലെ പുത്തൻപുരക്കൽ ചന്ദ്രശേഖരന്റെ വീട് ആണ് ലക്ഷ്യം ….

PA ഗ്രൂപ്പിൻറെ അവകാശി ……

കാറിൽ …..

അഭിരാജ് ചന്ദ്രശേഖർ  ആരോടോ ഉള്ള വാശി തീർക്കുംപോലെ ആക്‌സിലേറ്ററിൽ അമർത്തി ചവിട്ടികൊണ്ടിരിക്കുന്നു ….

തൊട്ട് അടുത്ത് ആതിര ചന്ദ്രശേഖർ…..

പേടിച്ചു ഒന്നും പറയാൻ പറ്റാതെ നിശബ്ദമായി ഇരിക്കുന്നു

ആ നിശബ്ദത മുറിച്ചുകൊണ്ട് ആതിര സംസാരിച്ചുതുടങ്ങി …..

അഭിയേട്ട എനിക്ക് പേടിയാവുന്നു പതുക്കെ പോ ……

അഹ് …. അപ്പോ നിൻ്റെ സംസാരശേഷി ഒന്നും പോയിട്ടില്ലലേ …. ഞാൻ വിചാരിച്ചു എൻ്റെ പെങ്ങളുടെ സംസാരശേഷി പോയിന് …..

സോറി അഭിയേട്ട …. ഇനി ഞാൻ അങ്ങനെ ചെയ്യില്ല….. അഭിയേട്ടൻ്റെ ആമിക്കുട്ടി അല്ലെ സത്യം ….

ആതിര ……. ആമിയുടെ കൊഞ്ചി കൊണ്ടുള്ള സംസാരം തന്നെ അഭിയെ തണുപ്പിച്ചിരുന്നു ….

എന്നാലും ദേഷ്യ മുഖഭാവത്തോട് കൂടി അഭി ആതിരയെ നോക്കി ……

ആതിരയുടെ അവസാന ശ്രെമം എന്നപോലെ കൊഞ്ചിയും ഇക്കിളി ആക്കിയും ആമി അഭിയെ കീഴ്പ്പെടുത്തി…..

അങ്ങനെ അവസാന ശ്രെമം വിജയം കൈവരിച്ചു

അഭിയും ആമിയും ഒരേപോലെ ചിരിച്ചു അവരുടെ ആ കൊച്ചു സൗന്ദര്യപിണക്കം അവിടെ തീർന്നു ….

എന്നാലും എൻ്റെ ആമിക്കുട്ടി…..എൻ്റെ  കൂട്ടുകാരിയുടെ കല്യാണത്തിന് കൊണ്ടുപോയതും പോരാ … അവിടെ വെച്ച് എൻ്റെ തൊലിയുരിച്ചു കളഞ്ഞില്ലേ നീ …….

അയ്യടാ അങ്ങനെ മോൻ മാത്രം അത്ര പുണ്യാളൻ ആവണ്ട …..

എന്നെ വെറുതെ ദേഷ്യംപിടിപ്പിച്ചിട്ടലെ….

ഞാൻ ആയതുകൊണ്ടാ വേറെ ആരെങ്കിലും  ആയിരുന്നേൽ ….

അഭിയേട്ടനെ തട്ടി കളഞ്ഞിട്ടുണ്ടാവും അല്ലപിന്നെ …..

ശരി ശരി …… നിർത്ത് ….. അത് കഴിഞ്ഞില്ലേ

പിന്നെ എനിക്ക് തല്ലുകൂടാനും കളിയാക്കാനും നീ മാത്രം അല്ലെ ഉള്ളോ

അതുകൊണ്ടല്ലേ ചേട്ടൻ എൻ്റെ ആമിക്കുട്ടിനെ ഇങ്ങനെ ദേഷ്യംപിടിപ്പിക്കുന്നെ ….

ചേട്ടന്റ്റെ സുന്ദരിക്കുട്ടി അല്ലെ…. ആമിമോൾ…..

ആതിര അഭിരാജിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു തുടങ്ങി

മോനെ അഭിരാജ് ചന്ദ്രശേഖരാ …….

പതപ്പിച്ചു പതപ്പിച്ചു എങ്ങോട്ടാ …..

അത് പറഞ്ഞ് ആമി ചിരിച്ചു …..

അയ്യോ എൻ്റെ പൊന്ന് ആമി ……

ഞാൻ ഇനി ഒന്നും പറയുന്നില്ല ….

സ്നേഹം വാക്കുകൊണ്ടല്ലലോ കാണിച്ചുതരേണ്ടത് ……

ഞാൻ പ്രവർത്തിച്ചു അല്ലെ കാണിച്ചുതരേണ്ടത് ….

ഞാൻ കാണിച്ചു തരാം …..

നി ഇന്ന് എന്തു പറഞ്ഞാലും ഈ ഏട്ടൻ സാധിച്ചു തരും ….

എന്തു പറഞ്ഞാലും വാങ്ങി തരുവോ ??

നി ചോദിക്ക് എന്നെകൊണ്ട് പറ്റുന്നതാണേൽ വാങ്ങിത്തരും …..

ഹ്മ്മ് ശരി …. സമയം ആവുമ്പോൾ പറയാം അപ്പോ വാങ്ങി തന്നാ മതി ….

ഓക്കെ ….. ഞാൻ വാങ്ങി തന്നിരിക്കും …..

അങ്ങനെ പിണക്കം തീർന്ന് കാർ മുൻപോട്ട് പോയിക്കൊണ്ടിരുന്നു

ആതിര ആണെങ്കിൽ പുറത്തെ കാഴ്ചകൾ ഒക്കെ നോക്കി ഇരിക്കുന്നു ….

ഇടക്കി എന്തെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും

പെട്ടന്നു ആതിര

ചേട്ടാ വണ്ടി നിർത്ത് …..

പെട്ടന്നു ആതിര പറഞ്ഞതും അഭി ഇൻഡിക്കേറ്റർ ഇടത്തോട്ട് ഇട്ടു വണ്ടി നിർത്തി….

എന്താ… ആമി ??

ആതിര കുറച്ചു പുറകിൽ കാണുന്ന ഡോൾ ഷോപ് ചൂണ്ടി കാണിച്ചിട്ട് …..

എനിക്ക് ആ ടെഡി ബീർ വാങ്ങി താരോ ??

അഭി അത് കേട്ടിട്ട് ചിരിച്ചു ….

ഇങ്ങനെ ഒരു ടെഡി പ്രാന്തി  … എന്ന് പറഞ്ഞുകൊണ്ട്..

ആമിയോട് …. കാറിൽ നിന്നും ഇറങ്ങാൻ പറഞ്ഞു

കേൾക്കണ്ട താമസം ആമി വേഗം തന്നെ കാറിൽ നിന്നും ഇറങ്ങി…..

അഭിയും ആമിയും കൂടി റോഡ് സൈഡിലെ ഡോൾ ഷോപ്പിലോട്ടെ നടന്നു ….

ദൂരെ ഇതൊക്കെ നോക്കി കണ്ട് ഒരു ഓപ്പൺ ജീപ്പ് നിൽക്കുന്ന

അതിൽ   അഞ്ചുപേരുണ്ട് …..

അവർ കഴുകനെ പോലെ കാത്തിരിക്കുന്നു….

അവരുടെ ഇന്നത്തെ ഇരയെ തേടി ….

പെട്ടന്നു ആമിയെയും അഭിയേയും കണ്ടതുകൊണ്ട് ….

ശരിയായ സമയവും സന്ദർഭവും നോക്കി ഇരിക്കുന്നു ….

സ്ഥിരം പരുപാടി തന്നെ മോഷണം ……

കല്യാണത്തിനു പോയി വരുന്നതുകൊണ്ട് ….

ആമിയുടെ കഴുത്തിൽ…. നല്ല ഒരു നെക്‌ളേസ്‌ കിടക്കുന്നുണ്ട്

അതാണ് അവരുടെ ലക്ഷ്യം

അഭിയും ആമിയും കടയിൽ കെയറി ….

ഡോളും നോക്കി ആമി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു …..

പെട്ടന്നാണ് അഭിയുടെ ഫോണിലേക്കു ഒരു കാൾ വന്നത് ….

കാർലോസ് ……… കാളിങ് …..

ചന്ദ്രശേഖറിന്റെ വലംകൈ ……

അഭി ഫോൺ എടുത്തു …..  ആമിയോട് ഇപ്പോ വരാം എന്നും പറഞ്ഞ് കടയുടെ പുറത്തേക്ക് ഇറങ്ങി

ഹലോ കാർലോസ് ചേട്ടായി ……

അഭിമോനെ നിങ്ങൾ എവിടെ എത്തി…..  സർ അന്വേഷിക്കുന്നു ….

കാർലോസ് ചേട്ടാ….. ഞങ്ങൾ ഇനി ഒരു അരമണിക്കൂറിൽ എത്തും

മോനെ വേഗം വരാൻ നോക്ക് ….ഒരു അത്യാവശ്യം ഉണ്ട് ….

ഓക്കെ ചേട്ടാ വേഗം എത്താൻ നോക്കാം …..

അതും പറഞ്ഞ് ഫോൺ വെച്ചു ……കടയിൽ കെയറാൻ പോയതും വല്ലാത്ത മൂത്രശങ്ക ….

ചുറ്റും നോക്കി….. ഇടത്തെ വശത്തു നിരയായി കടകൾ ഉണ്ട് എതിർവശത്ത് ഒരു ചെറിയ പെട്ടിക്കട മാത്രമേ ഉള്ളു ….. അഭി നേരെ റോഡ് ക്രോസ്സ് ചെയ്തു നടന്നു ….. ഇതൊക്കെ നോക്കി ആ ജീപ്പും അവിടെ നിൽക്കുണ്ടായിരുന്നു …….. അഭി പോയതും

ഇതാണ് സമയം എന്ന് അവർ ഉറപ്പിച്ചിരുന്നു…..

ഡോളും വാങ്ങി ആതിര കടയുടെ പുറത്തേക്ക് നടന്നു …..

അഭിയെ നോക്കിയപ്പോൾ അവൻ റോഡ്ക്രോസ്സ് ചെയ്തു വരാൻ നിൽക്കുന്നു

പെട്ടന്നായിരുന്നു ആ ജീപ്പ് ആമിയുടെ മുന്പിലേക്ക് വന്നത്ത് …..

അതിൽ നിന്നും രണ്ടുപേർ ചാടി ഇറങ്ങി …..ആമിയുടെ നേരെ പാഞ്ഞു ….

ആമി പേടിയോടെ അവരെ നോക്കി …..

അവർ ആമിയെ കടന്നുപിടിച്ചു കഴുത്തിലെ മാലയും നെക്‌ലേസും കൈയിലെ പേഴ്സും കരസ്ഥമാക്കി ….

എതിർക്കാൻ ശ്രെമിച്ച ആമിയെ അവർ കവിളിൽ ആഞ്ഞു അടിച്ചു അതോടൊപ്പം ആമിയെ തള്ളി ഇടുകയും ചെയ്തു …

വേഗം തന്നെ അവർ ജീപ്പിൽ കയറി …….

ഇതൊക്കെ ഒരൊറ്റ നിമിഷത്തിൽ നടന്നു……

സംഭവം കണ്ട അഭി ……

ഒരു അലർച്ചയോടെ ആമീന് നീട്ടി വിളിച്ചു അവള്കരികിലേക്ക് ഓടി …..

എത്തുമ്പോഴേക്കും ജീപ്പ് നീങ്ങി തുടങ്ങിയിരുന്നു…..

ജീപ്പിൻറെ നമ്പർ അപ്പോൾ തന്നെ അഭി മനസ്സിൽ കുറിച്ചു

അഭി പതുക്കെ ആമിയുടെ അടുത്തെത്തി …..

അവളെ പതുക്കെ എഴുന്നേൽപ്പിച്ചു

ആമിയുടെ കവിളിൽ അടികിട്ടിയ പാട് തെളിഞ്ഞു കിടക്കുന്നു

കൂടാതെ തള്ളി ഇട്ടപ്പോൾ നെറ്റിയും പൊട്ടിയിരുന്നു

അഭി വേഗം തന്നെ ആമിയെ കാറിൽ കയറ്റി ഹോസ്‌പിറ്റൽ ലക്ഷ്യമായി നീങ്ങി ….

ഹോസ്പിറ്റലിൽ എത്തിയ അഭി ആമിയെ മുറിവ് ഡ്രസ്സ് ചെയ്യാൻ നഴ്‌സിന്റെ ഒപ്പം പോയിക്കോളാൻ പറഞ്ഞ് ….

അവൻ
ആ ഹോസ്പിറ്റലിലെ ഒഴിഞ്ഞ വരാന്തയിലേക്ക് നടന്നു….. അവിടെ എത്തിയതും ഫോൺ എടുത്തു കാർലോസിനെ വിളിച്ചു ….

ഫോൺ എടുത്ത കാർലോസ് ….

എന്താ അഭിമോനെന് ചോദിച്ചതും

കാർലോസേ ……. എന്ന നീട്ടി വിളി കേട്ടതോടെ എന്തോ പ്രെശ്നം ആണെന്ന് മനസിലായി

അഭി നടന്ന കാര്യങ്ങൾ കാർലോസിനോട് പറഞ്ഞു

കൂടാതെ വണ്ടിയുടെ നമ്പറും പറഞ്ഞു…. എന്നിട്ട്

കാർലോസേ ….ഞാൻ ഇവിടുന്ന് ഇപ്പൊ ഇറങ്ങും …….

ഇത്രേം വേഗംതന്നെ വീട്ടിൽ എത്തും

അവന്മാർ ആരായാലും എവിടെയായാലും ….. എനിക്ക് ഇന്ന് അവരെ കിട്ടിയിരിക്കണം …

അത്രേം പറഞ്ഞു അഭി ഫോൺ കട്ട് ചെയ്തു…. നേരെ ആമിയുടെ അടുത്തൊട്ട് പോയി…..

അഭി എത്തിയപ്പോഴേക്കും ഡ്രസിങ് ഒക്കെ കഴിഞ്ഞിരുന്നു….

എന്നാലും ആമിയുടെ കണ്ണു നിറഞ്ഞിരുന്നു …..

ആമി ഓടി ചെന്ന് അഭിയെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി …..

ആമിയെ ഒരുവിധം അഭി ആശ്വസിപ്പിച്ചു…… അവളെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി

നേരെ പുത്തന്പുരക്കിലോട്ട് ……

വലിയ കവാടം കടന്നു കാർ പതുക്കെ ഗാരേജിലോട്ട് കേറ്റി അഭി നിർത്തി ….

വീട് എന്നൊന്നും പറയാൻ പറ്റില്ല വലിയ ബംഗ്ലാവ്ന്  പറയാം …..

വീടിൻറെ മുൻപിൽ തന്നെ  6 ,7 വിലകൂടിയ ആഡംബര കാറുകൾ നിർത്തി ഇട്ടിരിക്കുന്നു ….

എത്തിവശത്ത് സിറ്റി കമ്മിഷണർ പ്രണവ് ഗൗഡയുടെ  ഔദ്യോഗിക വാഹനവും നിർത്തി ഇട്ടിരിക്കുന്നു

അഭി ആമിയെയും കൂട്ടി അകത്തോട്ട് കെയറുവാൻ പോകുമ്പോൾ കാർലോസ് പിന്നിൽ നിന്നും വിളിച്ചു ….

അഭി തിരിഞ്ഞു നോക്കി …. ഇപ്പോ വരാം എന്ന് കൈകൊണ്ട് കാണിച്ചു നേരെ അകത്തോട്ട് കയറി ….

ഹാളിൽ തന്നെ ചന്ദ്രശേഖരനും , പ്രണവ് ഗൗഡയും എന്തോ ഗൗരവം ഉള്ള കാര്യം സംസാരിച്ചുകൊണ്ടിരിക്കുന്നു അഭി അതൊന്നും ശ്രെദ്ധിക്കാതെ നേരെ ആമിയെയും കൊണ്ട് റൂമിലേക്ക് നടന്നു …..

ആമി ഇപ്പോഴും ആ ഷോക്കിൽ നിന്നും മാറിയിട്ടുണ്ടായില്ല ……അവൾ വീണ്ടും അഭിയെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു …..

ആ സമയത്താണ് ആമിയുടെ മുറിയിലോട്ട്  അവർ കേറി വന്നത്ത് ….. മല്ലിക ചന്ദ്രശേഖർ …..

അമ്മയെ കണ്ടതും ആമി ഓടിച്ചുന്നു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു …..

കാര്യം അറിയാതെ മല്ലിക പകച്ചു പോയി….

ആദ്യം ആയിട്ടാണ് തൻ്റെ മകളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നത് …..

ഇത്രേം കാലം രാജകുമാരിയെ പോലെയാ ആമിയെ അവർ നോക്കിയിരുന്നത്

ആ രാജകുമാരി ആണ് ഇപ്പൊ തൻ്റെ നെഞ്ചോട് ചേർന്ന് ഏങ്ങലടിച്ചു കരയുന്നത് …

കരച്ചിൽ ഒതുങ്ങിയതും മല്ലിക അഭിയോടും ആമിയോടും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി

അവർ അമ്മയോട് വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു….

മല്ലിക   ആമിയെ   കൂട്ടി താഴെ ചന്ദ്രശേഖറിന്റെ അടുത്തേക്ക് നടന്നു …അതേസമയം അഭി തൻ്റെ റൂമിലോട്ടെ പോയി അലമാരയിൽ നിന്നും സ്വർണ്ണ നിറത്തിൽ ഉള്ള തൻ്റെ പിസ്റ്റൾ എടുത്തു അരയിൽ വെച്ചു

അഭിയുടെ മനസ്സിൽ ഒരു അഗ്നിപർവതം തന്നെ തിളച്ചു പൊട്ടിക്കഴിഞ്ഞിരുന്നു …..അവൻ സംഹാര ഭാവത്തോടു കൂടി റൂമിൽനിന്നും കാർലോസിൻറെ അടുത്തേക്ക് ഇറങ്ങി ….

അഭി താഴെ എഴുതുമ്പോൾ തന്നെ മല്ലിക എല്ലാം ചന്ദ്രശേഖറിനോട് പറഞ്ഞു കഴിഞ്ഞിരുന്നു

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ പ്രണവ് ഗൗഡ ഇന്ന് തന്നെ എല്ലാം ശരിയാക്കാന്നും…. എത്രയും വേഗം അവരെ കണ്ടുപിക്കാം എന്നും പറഞ്ഞ് …. ഫോണിൽ ആരെയോ വിളിക്കുന്നു

അഭിയെ കണ്ടതും ചന്ദ്രശേഖർ അവനോട് അവിടെ നിക്കുവാനും…. മല്ലികയോടും ആമിയോടും അകത്തോട്ട് പോയിക്കൊള്ളാനും പറഞ്ഞു …..

ചന്ദ്രശേഖരനും അഭിയും മുഖത്തോട് മുഖം നോക്കി ……. ചന്ദ്രശേഖറിന് തൻ്റെ മകൻറെ മുഖത്തിൽ നിന്നും അവൻ ചെയ്യാൻ പോകുന്നത് മനസിലാക്കിയിരുന്നു…. അതുകൊണ്ട് തന്നെ അയാൾ അഭിയുടെ മുഖത് നോക്കി വെറുതെ ഒന്നു ചിരിച്ചു ….
ആ ചിരിയുടെ അർഥം  മനസിലായതോടെ അഭി നേരെ കാർലോസിൻറെ അടുത്തോട്ട് നടന്നു ….. കാര്ലോസിനെ കണ്ടതും അഭി ഒന്ന് ചിരിച്ചിട്ട് ചോദിച്ചു ….

എന്തായി കാർലോസേ ഞാൻ പറഞ്ഞ കാര്യം

കാര്ലോസ് ചിരിയോടെ പറഞ്ഞു ……

എല്ലാം റെഡി ആണ് സർ ……

അവര് ആ മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിൽ ഉണ്ട് ….

അപ്പോ പിന്നെ വെച്ചു താമസിപ്പിക്കണോ കാർലോസേ

നമ്മുക്ക് പോയി ഒന്നു ഉപദേശിച്ചാലോ …… ഒരു ക്രൂരമായ ചിരിയോടെ അഭി പറഞ്ഞു

അഭിയുടെ സ്വഭാവം അറിയുന്ന കാർലോസ് ….. ചിരിയോടെ

അങ്ങനെ ആയിക്കോട്ടെ ….. ന് പറഞ്ഞു …..

കാർലോസ് അവിടെ ഉള്ള ഘടാഘടിയന്മാരോട് വണ്ടിയിൽ കേറടാ പണി ഉണ്ട് എന്ന് പറഞ്ഞതും

അവിടെ ഉണ്ടായിരുന്ന  10
,15 പേർ  രണ്ടു വണ്ടിയിൽ കയറി….. കാർലോസും അഭിയും അഭിയുടെ ബ്ലാക്ക്  മസ്താങ്കിലും കയറി….

നേരെ വണ്ടി വിട്ടു …..   മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിലോട്ട്  ……

ഇതേ സമയം

മകാലീദുര്ഗാ ഫോറെസ്റ് ഏരിയയിലെ  ഗോഡൗണിൽ …….

ജീപ്പിൽ ആമിയുടെ മാല പൊട്ടിച്ച അഞ്ചുപേരും …… മദ്യസേവ നടത്തുന്നു …..

എൻ്റെ പൊന്നു അളിയാ …. ഇന്നത്തെ ദിവസം ഓഹ് ഞാൻ എൻ്റെ ജീവിതത്തിൽ പോലും മറക്കില്ല ….

അത് എന്താടാ ???

നമ്മള് ഇന്ന് പൊട്ടിച്ച നെക്‌ലേസ് ഇല്ലേ….അതിന് നല്ല ക്യാഷ് കിട്ടി….

പിന്നെ ഇത്രേം സുന്ദരിയായ പെണ്ണിനെ ഒന്നു പൊട്ടിക്കും ചെയ്തു

അത് പറഞ്ഞു അവർ കൂട്ടത്തോടെ ചിരിച്ചു ……

മറ്റൊരുത്തൻ   ശരിയാ … നല്ല ഒന്നാതരം ഉരുപ്പടിയാ …..

അതും പറഞ്ഞ് കൈയിലുള്ള ഗ്ലാസ്സിലെ മദ്യം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചിറക്കി

അവരാരും അറിഞ്ഞിരുന്നില്ല …… കാലനെ ആണ് അവർ വിളിച്ചുവരത്തിയതെന്ന്

ആ അഞ്ചുപേരും മദ്യപിച്ചു ഉല്ലസിച്ചു സന്തോഷിച്ചിരുന്നു

ഇതേസമയം അഭിയും കാർലോസും അവിടെ എത്തിയിരുന്നു…..

അഭി കാർലോസിനോട് ….

കാർലോസേ എനിക്ക് അവരെ ജീവനോടെ വേണം ….

അത് ഞാൻ എറ്റു മോനെ ……

മോൻ ആ ഷട്ടർ തുറക്കുന്നതും വെയിറ്റ് ചെയ്തിരിക്ക് ……

അവരെ ജീവനോടെ ഞാൻ മുൻപിൽ നിർത്തിയിരിക്കും ….

ഇത്രേം പറഞ്ഞു  ചിരിച്ചുകൊണ്ട് കാർലോസ് നടന്നു ഒപ്പം കാർലോസിൻറെ പടയും …..

അഭി കാറിൽ നിന്നും ഇറങ്ങി ഗോഡൗണിന്റെ ഷട്ടറിനു മുൻപിൽ നിന്നു

അകത്തു നിന്നും എന്തൊക്കയോ പൊട്ടുന്നതിന്റെ ഒച്ചയും ആരൊക്കയോ കരയുന്നതിന്റെയും ശബ്ദം ….

അഭിയുടെ ക്ഷമ മുഴുവൻ നശിച്ചിരുന്നു ……

പെട്ടന്ന് തന്നെ ഷട്ടർ തുറന്നു

അവിടെ കാർലോസ് അഞ്ചുപേരെയും മുട്ടിൽ നിർത്തിയിരിക്കുന്നു …….

അഭി നടന്നു അവരുടെ മുന്പിലോട്ട് ……

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്  കയറിയതോടെ ….

അവർക്ക് ആ അഞ്ചുപേർക്കും അഭിയെ മനസിലായി…

അതിലെ ഒരുത്തൻ അഭിയുടെ നേരെ എഴുനേറ്റു ചാടിയതും …. ഇരുമ്പു വടികൊണ്ട് അടികിട്ടിയതും ഒരുമിച്ചായിരുന്നു …… അഭി അത്കണ്ട്  അട്ടഹസിച്ചു ചിരിച്ചു …..

അതിലെ ഒരുത്തൻ അഭിയോട് …….

ടാ കൊച്ചുചെറുക്കാ നീ ചെവിയിൽ നുള്ളികോ  നാളെ നി സൂര്യോദയം കാണില്ല …..

അതു പറഞ്ഞു തീർന്നതും….. പോയിൻറ് ബ്ലാങ്കിൽ അഭി ട്രിഗർ വലിച്ചതും ഒരുമിച്ചായിരുന്നു ….

അവന്റെ നെറ്റി തുളച്ചു ബുള്ളറ്റ് കയറി….

അവൻ നിന്നനില്പിൽ തന്നെ താഴേക്ക് നിശ്ചലനായി വീണു ….

അത് കണ്ടതും ബാക്കി ഉള്ള നാലുപേർ പേടിച്ചു വിറച്ചു …..

അഭി അവരുടെ പേടി കണ്ടു കാർലോസിനെ  നോക്കി ……

കാർലോസും അഭിയും ചിരിച്ചുകൊണ്ടിരുന്നു ……

അഭി അവൻ്റെ ഗൺ കാർലോസിൻറെ കൈയിൽ കൊടുത്തു ….

എന്നിട്ട് കാർലോസിൻറെ കൈയിൽനിന്നും മൂർച്ചയുള്ള സ്കോർപിയൻ  വാൾ വാങ്ങി

രണ്ടാമത്തെ ആളുടെ നെഞ്ചിൽ കുത്തി ഇറക്കി അവൻ വേദനയോടെ അലറി വിളിച്ചപ്പോൾ

അഭി കുത്തിയ വാൾ നെഞ്ചിൽ തിരിച്ചുകൊണ്ടിരുന്നു ……

അതോടെ അവൻ മരണത്തിനു കീഴടങ്ങി …..

അതോപോലെ തന്നെ അഭി മൂന്നാമനെയും നാലാമനെയും …..

ഇഞ്ചിഞ്ചായി കൊന്നു …… അവരുടെ വേദനകൊണ്ടുള്ള അലറൽ….ആ ഗോഡൗണിൽ മുഴങ്ങി നിന്നു

ഇനി ശേഷിക്കുന്നത് ഒരാൾ മാത്രം അഭി അവനെ കണ്ടപ്പോൾ തന്നെ ഇവനെ അവസാനമേ മരണത്തിലേക്ക് വിടു എന്നു തീരുമാനിച്ചിരുന്നു ….. ഇവൻ തന്നെ ആയിരുന്നു ആമിയുടെ കവിളിൽ അടിച്ചത് …..

അഭി സ്കോർപിയൻ വാൾ കാർലോസിന് തിരകെ കൊടുത്തു ….

എന്നിട്ട് അവസാനത്തെ ഇരയുടെ അടുത്തൊട്ട് നീങ്ങി ….

അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു …..

അവൻ എന്നെ കൊല്ലലെ  .. എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നു ….

അവൻ്റെ യാചന അഭിയിൽ ഒരുതരം സന്തോഷം ആണ് ഉണ്ടാക്കിയത്

അഭി അവൻ്റെ മുഷ്ടി ചുരുട്ടി മുഖത്ത് സർവശക്തിയും എടുത്തു പ്രഹരിച്ചുകൊണ്ടിരുന്നു…..

പിന്നത്തെ പ്രഹരത്തിൽ അവൻ നിലത്തേക്ക് വീണു ……

കലി തീരാത്ത അഭി അവൻ്റെ നെഞ്ചിൽ കയറി ഇരുന്ന്

വീണ്ടും വീണ്ടും പ്രഹരിച്ചുകൊണ്ടിരുന്നു…..

അവസാനം അഭിയുടെ കലി അടങ്ങിയപ്പോൾ അഭി എഴുനേറ്റു അവനെ നോക്കി

അവൻ്റെ ചോരയിൽ കുളിച്ച മുഖം……..

താടി വരെ ഇടിയുടെ ശക്തിയിൽ മുഖത്തുനിന്നും വേർപെട്ടിരുന്നുെ

ഇടിയുടെ ആഘാദത്തിൽ  ബോധം പോയിരുന്നു……

അഭി എഴുനേറ്റു കാർലോസിൻറെ കൈയിൽ നിന്നും 
ഗൺ വാങ്ങി അവൻ്റെ നെറ്റി നോക്കി ട്രിഗർ വലിച്ചു….

അതോടെ ആമിയെ അപായപ്പെടുത്തിയ അഞ്ചുപേരെയും അഭി വകവരുത്തി …..

അഭി കാർലോസിനോട്

എന്നാ പിന്നെ പോയാലോ കാർലോസേ ….

അങ്ങനെ ആവട്ടെ അഭി ……അതും പറഞ്ഞ് കാർലോസ് ഇതൊക്കെ ശരിയാക്കിട്ട് വരുവാൻ സഹായികളോട് ഓർഡറും കൊടുത്തു അഭിയുടെ ഒപ്പം നടന്നു കാറിൽ കയറി യാത്ര തുടങ്ങി…..

കാർലോസ് ചേട്ടായി….. നേരത്തെ വിളിച്ചപ്പോ എന്തോ അത്യാവശ്യം ഉണ്ടെന്നേ പറഞ്ഞല്ലോ

എന്താണ് ഇത്രേം അത്യാവശ്യം

അറിയില്ല അഭിമോനെ സർ നല്ല ടെൻഷനിൽ ആണ് …..

നമ്മൾ ഏതോ ഒരു സർന് വർക്ക് ഒക്കെ ചെയ്തു കൊടുക്കാറുണ്ട്

അയാൾ ആരാണെന്നോ എന്താണെന്നോ ഒന്നും ഇതുവരെ സർ ആരോടും പറഞ്ഞിട്ടിലാ

പക്ഷെ ഒന്നുണ്ട് സർ വരെ അയാളെ ഭയപ്പെടുന്നു …..

അഭി ഒരു ഞെട്ടലോടെ ആണ് കാർലോസ് പറഞ്ഞത് കേട്ടത്ത് …..

തൻ്റെ പപ്പ …… കോടികളുടെ ആസ്തി എന്തിനും അതിനും സഹായികൾ കൊല്ലാൻ പോലും മടിയില്ലാത്തവർ
….

രാക്ഷ്ട്രിയത്തിൽ ഉയർന്ന ബന്ധങ്ങൾ…..

അങ്ങനെ ഉള്ള തൻ്റെ പപ്പ വരെ അയാളെ ഭയപെടുന്നെങ്കിൽ …..

അയാളെ സൂക്ഷിക്കണം ……..

കാർലോസ് ചേട്ടായി…… അയാൾ എവിടെ ആണ് എന്താണ് അയാൾക്ക് വേണ്ടത് എന്നെങ്കിലും പപ്പ പറഞ്ഞിട്ടുണ്ടോ ????

അഭി സർ എന്നോട് ഒരേ ഒരു പ്രാവശ്യമേ ഇവരെ കുറിച്ച് പറഞ്ഞിട്ടുളൂ

അയാൾ ആരെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നു….

അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആൾ ആരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ല….

എല്ലാം ഒരു നിഗൂഢത പോലെ …….

സർ പറഞ്ഞത് സമയം ആവുമ്പോൾ എല്ലാം പറയാം എന്നാണ് …..

അഭി ഇതെല്ലാം കേട്ടിട്ട് ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു ….

കാർ വേഗത്തിൽ തന്നെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് നീങ്ങി

*****************************

Undisclosed Location (വെളിപ്പെടുത്താത്ത സ്ഥാനം)

കാട് പിടിച്ചു കിടക്കുന്ന സ്ഥലം ….അവിടെ ഒരു വലിയ ബംഗ്ലാവ് ….

അവിടത്തെ മുൻവാതിലിൽ കൂടി പുറത്തേക്ക് ഒരു മനുഷ്യൻ കടന്നു വരുന്നു

ആറടി പൊക്കവും അതിനനുസരിച്ച വണ്ണവും ……

കണ്ടാൽ അമ്പത്തിനു മുകളിൽ പ്രായം

നല്ല കട്ട താടിയും മുടിയും …. എല്ലാം നര പിടിച്ചു വെള്ള കളറിൽ

ബ്ലാക്ക് കളർ കുർത്തയും ബ്ലാക്ക് കളർ പാന്റ്റും

അദ്ദേഹം മുൻപോട്ട് നടന്നു വന്നു …..

പുറത്തോട്ട് നോക്കി …… തൻ്റെ ഗാംഭീര്യം ഉള്ള ശബ്ദം കൊണ്ട് ഉറക്കെ വിളിച്ചു

ജാവിദേ……….

പുറത്തു കിടക്കുന്ന ബ്ലാക്ക് റോൾസ് റോയിസിൻറെ സൈഡിൽ നിന്നും അവൻ വിളികേട്ടു

സർ ………. എന്താ സർ വിളിച്ചത് ….

എടോ …. പോകുവാൻ നേരം ആയി …..

സർ….,

അപ്പോ സാറിന്റെ കൂടെ ഉണ്ടായിരുന്ന ആ നാലുപേർ അവിടെ പോയി സർ ??

അവർ ലക്ഷ്യ സ്ഥാനത് തന്നെ ഉണ്ട് …….

പിന്നെയും ചോദ്യം ചോദിക്കാൻ തുടങ്ങിയ ജാവിദിനേ…. അയാൾ തടഞ്ഞു …

എന്നിട്ട് അയാൾ പറഞ്ഞു തുടങ്ങി …..

നീ തേടിയ വള്ളി കാലിൽ ചുറ്റും എന്ന് കേട്ടിട്ടുണ്ടോ ???

ഉവ്വ് സർ

എന്നാൽ ഇന്ന് അങ്ങനെ ഉള്ള ഒരു ദിവസം ആണ് …… തേടുന്ന ആൾ ആരാണെന്നു എനിക്ക് അറിയില്ല എന്നാലും അയാൾ ഇന്ന് അവിടെ എത്തിയിരിക്കും…..

വിധി അയാളെ അവിടെ എത്തിച്ചിരിക്കും …….

ബാക്കി എല്ലാം ഞാൻ സമയം ആകുമ്പോൾ പറയാം …..

സമയം വളരെ കുറവാണ് ….. എന്നാൽ നമ്മുക്ക് പോകാം ….. വണ്ടി എടുക്കു ….

അദ്ദേഹം കാറിൽ കയറി കാർ മുൻപോട്ട് നീങ്ങി അയാൾക്ക് മാത്രം അറിയാവുന്ന ലക്ഷ്യ സ്ഥാനത്തോട്ട് ….

************************

ഇതേ സമയം ……

ആദി ബുള്ളറ്റിൽ ………

ആ തണുപ്പിൽ വിറങ്ങലിച്ചു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു

ഇടക്കി ഫോൺ ഹോൾഡറിൽ സ്ക്രീൻ ഓൺ ചെയ്തു നോക്കും

ഇനിയും ഒരു പത്തുകിലോമീറ്ററോളം പോകുവാൻ ഉണ്ട് …..

ആദി ആക്സിലേറ്റർ കൂട്ടി

വണ്ടി മുൻപോട്ട് കുതിച്ചു കൊണ്ടിരുന്നു….

ആദി എന്തൊക്കയോ ആലോചിച്ചു വണ്ടി ഓടിച്ചുകൊണ്ടിരുന്നു

പെട്ടന്ന് മുൻപിൽ ഒരു രൂപം …..

മനുഷ്യൻ അല്ല …..

റോഡിൽ നിന്നും ഉയത്തെഴുനേൽക്കുന്നു …..

ചുവന്ന കണ്ണുകൾ ……

കറുത്ത പുക കൊണ്ടുള്ള വലയം ആ രൂപത്തിനെ ചുറ്റി പറ്റി നില്കുന്നത് പോലെ …..

അത് കണ്ടപ്പോൾ തന്നെ ആദിക്ക്  ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ….

ആദി മരവിച്ചു പോയിരുന്നു …..

എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ആദി കണ്ണടച്ച് ബ്രേക്കിൽ അമർത്തി ചവിട്ടി …..

കൺട്രോൾ നഷ്ട്ടപെട്ടു എന്ന് വിചാരിച്ചെങ്കിലും

എല്ലാം തന്നെ ഒറ്റ നിമിഷത്തിൽ തിരിച്ചു കിട്ടി……

ആദി വണ്ടി നിർത്തി ….. ചുറ്റും നോക്കി

ഒന്നും കാണുവാൻ പറ്റുന്നില്ല

എല്ലാവിടെയും ഇരുട്ട് മാത്രം …..

ആദി വണ്ടി തിരിച്ചു നിർത്തി ഹെഡ്‍ലൈറ് വെളിച്ചത്തിൽ നോക്കി

ആരും ഇല്ല …..

ആദി വണ്ടിയിൽ നിന്നും ഇറങ്ങി …..ഒരു ധീർക്കാശ്വാസം എടുത്തു ….

എന്നിട്ട് സ്വയം പഴിച്ചു …..

എനിക്ക് മാത്രം എന്താ ഇത്രേം പേടി ……അഷ്യോ …. നാണക്കേട് ….

കുറച്ചു നേരം കൂടെ നിന്നിട്ട് ആദി വീണ്ടും യാത്ര തുടങ്ങി….

ആദി പിന്നെയും ഫോണിൽ നോക്കി …

ഇനി ഒരു അഞ്ചുകിലോമീറ്ററും കൂടിയേ ഉള്ളോ …

ആ ഒരു സന്തോഷത്തിൽ ആദി വണ്ടിയുടെ സ്പീഡ് കൂട്ടി

റിവർ ക്രോസ്സിങ്ങിൽ എത്താറായതും

ആദിയുടെ മുൻപിൽ വീണ്ടും അതെ രൂപം…

എന്നാൽ ഈ പ്രാവിശ്യം ….

ആ രൂപം  ആദിയുടെ നേരെ കുതിച്ചു വന്നു….

ആദിക്ക് വീണ്ടും ഭയം അനുഭവപെട്ടു ….

ദേഹം എല്ലാം ഈ കൊടും തണുപ്പിൽ ചുട്ടു പൊള്ളുന്ന പോലെ ….

വീണ്ടും അതെ മരവിച്ച അവസ്ഥ …..

ഈ പ്രാവിശ്യം വണ്ടിയുടെ കൺട്രോൾ പോയതും

റോഡിൻറെ സൈഡിൽ ഉള്ള ബാരിക്കേഡിൽ ഇടിച്ചു

കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക്

ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു ……..

ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു ….

എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല ….

അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ

ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും ….

കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി

അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു …..

കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല …..

കൈ കാലുകൾ കുഴഞ്ഞു തുടങ്ങി ……

നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു …

അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി….

ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി…..

ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര

രഹസ്യങ്ങിലേക്ക് ഉള്ള യാത്ര

ആദിയുടെ വിധി ………..

****************************

തുടരും………

കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക …..  അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും

സ്നേഹത്തോടെ

അഖിൽ

Leave a Reply