ടീച്ചർ ആന്റിയും ഇത്തയും 26 [MIchu]

Posted by

ടീച്ചർ ആന്റിയും ഇത്തയും 26

Teacher Auntiyum Ethayum Part 26 | Author : MIchu | Previous Part

എനിക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായി. ഇനി അഭിഏട്ടൻ ആരാണെന്നു അല്ലേ… ഒരു ചെറിയ ഇൻട്രോ തരാം.അതെ ഞാൻ മുന്നേ പറഞ്ഞ ഞങ്ങളുടെ കളിക്കൂട്ടുകാരിൽ ഒരാൾ. അതിലുപരി അമ്മാവന്റെ ബിസ്സിനെസ്സ് പാർട്ണർ ആയ രാജശേഖരന് മാമന്റെ മകൻ. ഞങ്ങളുടെ ബന്ധു ആയതു കൊണ്ടൊന്നും അല്ല മാമൻ എന്ന് വിളിക്കുന്നത്‌.

അങ്ങിനെ വിളിച്ചു ശീലിച്ചത് കൊണ്ടാണ്. പണ്ട് അമ്മാവന്റെ ബിസ്സ്നെസ്സ് പാർട്ണർ ആയിരുന്നപ്പോൾ ചേച്ചിയുടെയും അഭിഏട്ടൻന്റെയും കല്യാണം പറഞ്ഞു ഉറപ്പിച്ചത് ആയിരുന്നു. ഇടക്ക് എപ്പോളോ രാജൻ മാമന്റെ ബിസ്സ്നെസ്സ് ഏല്ലാം തകർന്നു. വീട് അടക്കം കടക്കാർ കൊണ്ടു പോയി. പിന്നെ നമ്മുടെ അമ്മാവൻ കക്ഷിയും പുള്ളിയെ ഒഴിവാക്കി.

അതോടെ അവരുടെ പറഞ്ഞു വച്ച കല്യാണവും മുടങ്ങി.ചേച്ചിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു അഭിഏട്ടനെ. അവരുടെ കോളേജ് ടൈമിലെ കാര്യം ആണ് കേട്ടോ. കാണാൻ സുന്ദരൻ… ദുർഷീലങ്ങൾ ഒന്നും ഇല്ല. ഉണ്ടോന്നു ചോദിച്ചാൽ എനിക്കറിയില്ല.
ബിസ്സ്നെസ്സ് ഏല്ലാം പൊളിഞ്ഞതോടെ അമ്മാവൻ നിലപാട് മാറ്റി. അഷ്‌ട്ടിക്കു വകയില്ലാത്ത വീട്ടിലേക്ക് എന്റെ മോളെ കെട്ടിച്ചു വിടാൻ പറ്റില്ല എന്ന നിലപാടിൽ ആയി അമ്മാവൻ. അതോടെ പിന്നെ അഭിഏട്ടൻ വരാതെ ആയി വീട്ടിലേക്കു. അഭിഏട്ടന് ആകെ ഉള്ളത് ഒരു ചേച്ചി അമ്മ നേരത്തെ മരിച്ചു പോയി. അഭിഏട്ടന്റെ ചേച്ചി അതായത് അനിതചേച്ചി ജർമ്മനിയിൽ നഴ്സ്ആയി ജോലി ചെയ്യുന്നു. ഇതുവരെ കല്യാണം കഴിചിട്ടില്ല.

അനിത ചേച്ചി ജർമ്മനിയിൽ പോയതിനു ശേഷം ആണ് കടങ്ങൾ ഏറെ കുറെ ഏല്ലാം വീട്ടിയത്. വീട് തിരിച്ചു പിടിച്ചു.. പക്ഷെ രാജന്മാമൻ പിന്നെ ബിസ്സ്നെസ്സിലേക്ക് ഇറങ്ങിയില്ല. ഇപ്പോൾ വീട്ടിൽ ഇരിപ്പാണ്. വേറൊരു കാര്യം എന്ന് പറയുന്നത് അഭിഏട്ടന്റെ വീട് എന്റെ വീട്ടിൽ നിന്നും കഷ്ട്ടി രണ്ട് രണ്ടര കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ.എല്ലാരേക്കാളും എനിക്കറിയാം എന്റെ ചേച്ചി പെണ്ണിന് അഭിഏട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു.

പറഞ്ഞിട്ട് എന്ത് കാര്യം. അങ്ങിനെ ആ ബന്ധം അവിടെ തീർന്നു.ഞാൻ വല്ലപ്പോഴും കവലയിൽ വച്ചൊക്കെ അഭിഏട്ടനെ കാണാറുണ്ട് സംസാരിക്കാറും ഉണ്ട്. പിന്നെ മെല്ലെ മെല്ലെ അഭിഏട്ടന്റെ വീടും ആയുള്ള ബന്ധം തന്നെ അമ്മാവൻ ഉപേക്ഷിച്ചു.അഭി ഏട്ടന്റെ അച്ഛൻ നല്ലൊരു മനുഷ്യൻ ആണ്. പുള്ളിക്കാരൻ ഞങ്ങളുടെ കവലയിൽ അത്യാവശ്യം നല്ല ഒരു സൂപ്പെർ മാർക്കറ്റ് പണിതുകൊണ്ടിരുന്നപ്പോൾ ആണ് ബിസ്സ്നെസ്സ് തകർന്നത്.

കുറെ ആൾക്കാർക്കു ജോലി കൊടുക്കാമല്ലോ എന്ന രീതിയിൽ കക്ഷി തുടങ്ങിയ ഒരു സംരംഭം ആയിരുന്നു അത്. വിധി അല്ലാതെന്തു പറയാൻ. കടം കയറിയിട്ടും കക്ഷി അത് മാത്രം ആർക്കും വിറ്റില്ല. കക്ഷിയുടെ ഒരു ഡ്രീം പ്രൊജക്റ്റ്‌ ആയിരുന്നു അത്. നാട്ടിൻപുറത്ത് ഒരു സൂപ്പർമാർക്കറ്റ്…

Leave a Reply

Your email address will not be published. Required fields are marked *