ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Posted by

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7

Harambirappine Pranayicha Thottavaadi Part 7 | Author : Sadiq Ali

Previous Parts

 

തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ വലിയ‌‌ സ്ക്രീനിൽ പ്രദർശിപ്പിച്ച ന്യൂസിനു മുമ്പിൽ അക്ഷമയോടെയിരിക്കുന്ന ഞാനടക്കമുള്ള പാർട്ടീ നേതാക്കളും അണികളും‌ …
ഫലം മാറിമറഞ്ഞുകൊണ്ടിരുന്നു.. മൽസര രംഗത്ത് അഞ്ച് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികൾ തമ്മിലായിരുന്നില്ല മത്സരം മറിച്ച് കേരളത്തിലെ രണ്ട് വലിയ രാഷ്ട്രീയ‌ പാർട്ടികൾ തമ്മിലായിരുന്നു. ബാക്കിയുള്ള മൂന്ന് സ്ഥാനാർത്ഥി കളും ചിത്രത്തിലേയില്ലാത്ത പോലെയായിരുന്നു.
മുൻ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തൂത്തുവാരിയിരുന്ന മണ്ഡലത്തിൽ ഇത്തവണ തുലാസിൽ തൂങ്ങുകയായിരുന്നു.‌ (അത് എന്റെ അപാരമായ ജനസമ്മതി കൊണ്ടാവാം) ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ , മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരു പുതിയ പ്രതിനിധിയെ കിട്ടി. ‘ തെരെഞ്ഞെടുപ്പ് ഒരു പരീക്ഷയല്ല മറിച്ച് പരീക്ഷണമാണു.. ഇവനെങ്കിലും ശരിയാകുമൊ എന്ന ജനങ്ങളുടെ പരീക്ഷണം’ എന്ന് നമ്മടെ ദിലീപേട്ടന്റെ സിനിമാ ഡൈലോഗിനെ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന തരത്തിലായിരുന്നു, തമ്മിൽ ഭേതം തൊമ്മൻ എന്നപോലെ ജനവിധി വന്നത്. ഘോഷാരവങ്ങൾ ഉയർന്നു എങ്ങും. ആഹ്ലാദപ്രകടങ്ങളും മറ്റുമായി വലിയ ഒരാഘോഷമാക്കി മാറ്റി.അങ്ങനെ സഖാവ് അൻവറിനു എം എൽ എ എന്നൊരു വാലു കൂടി കിട്ടി.

ആദ്യമായി സ്കൂളിലെത്തിയ കുട്ടിയെ പോലെ പാർളിമെന്റ് മന്ദിരത്തിലെത്തിയ ഞാൻ പുതിയൊരു ലോകത്തിൽ എത്തിയപോലെ. വെറും പാർട്ടി പ്രവർത്തനമല്ല ജനപ്രതിനിധിയായി വരുന്നത് എന്ന് ഞാൻ മനസിലാക്കുകയായിരുന്നു. എം എൽ എ എന്ന ഭാരിച്ച ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തു.

(ഒരു എം എൽ എ യുടെ തിരക്കുകളും ദൈനദിന ജീവിതചര്യകളും എഴുതി വിവരിക്കാൻ നിന്നാൽ ഇനിയും ഒരു മുപ്പത് പാർട്ട് ഞാൻ എഴുതേണ്ടി വരും അതുകൊണ്ട് അതിനു മുതിരുന്നില്ല. അത്യാവശ്യത്തിനു ചിലത് എഴുതുകയും വിവരിക്കുകയും ചെയ്യും) .

എന്തായാലും, പാർട്ടീ ലോക്കൽ സെക്രട്ടറി അതുപോലെ യൂത്ത് വിങ്ങ് ജില്ലാകമ്മിറ്റി മെമ്പർ ഒക്കെയായിരുന്നപ്പോൾ ഇല്ലാത്ത തിരക്കുകളും പരിപാടികളും വന്നതോടെ പഴയപോലെ വെറുതെയിരിപ്പ് കുറഞ്ഞു. എന്നാലും ഹറാമ്പിറപ്പിനു കുറവൊന്നും ഉണ്ടായില്ലെന്ന് വേണം പറയാൻ. തക്കം കിട്ടിയാൽ വെള്ളമടിയും പെണ്ണ് പിടിയും ഒക്കെയായി അങ്ങനെ.

ശാലിനിക്ക് എന്നോടുള്ള അടുപ്പം, ശങ്കർ നാഥിനു എന്നോടുള്ള ദേഷ്യം കൂടാനുള്ള കാരണമായി. എന്നാലും വല്ല്യ കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ മര്യാതരാമനായി പോയികൊണ്ടിരുന്നു ശങ്കർ.

എം എൽ എ ആയെങ്കിലും വിനോദ് ഇപ്പോഴും എന്റെ നിഴൽ തന്നെ..

സാജിതയുമായി മുറക്ക് പ്രണയസല്ലാപങ്ങൾ നടന്നുകൊണ്ടിരുന്നു.. തക്കം കിട്ടിയാൽ എം എൽ എ ആണെന്നൊന്നും നോക്കാതെ അർദ്ധരാത്രി അബൂബക്കർ ഹാജി യുടെ വീടിന്റെ മതിലെടുത്തുചാടാനും മടിയൊന്നുമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *