💞എന്റെ കൃഷ്ണ 04 💞 [അതുലൻ ]

Posted by

….💞എന്റെ കൃഷ്ണ 4💞….
ENTE KRISHNA PART 4 | AUTHOR : ATHULAN | PREVIOUS PARTS
[https://kambimaman.com/tag/athulan/]

——————————————————————————–

എന്ത് പ്രശ്നം…… കിച്ചൂസ്സേ  നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……😇

 

അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും…

സ്വൽപ്പം പേടിയോടെ ആണെങ്കിലും  കിച്ചൂസും എന്റെ കൂടെ കൂടി….

 

ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ…..
കിച്ചു ഒന്ന് ഞെട്ടീട്ടൊ 😁അമ്മുവിന്  നല്ല ദേഷ്യം ഉണ്ട്…

 

പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ… ആഹാ ഞാൻ ഉളളപ്പോ എന്റെ കിച്ചൂനെ തൊടോ…. എന്ന അതൊന്ന്
കാണണമല്ലോന്ന് പറഞ്ഞു  കിച്ചുവിനെ എന്നിലേക്ക് ചേർക്കാൻ നോക്കി….

 

എന്റെ വയറ്റിൽ നിന്ന് ഒരു പീസ് പോയെന്ന ഞാൻ കരുത്യേ… പിച്ചിയെടുത്തു എന്റെ പെണ്ണ്….

വേദനകൊണ്ട് എന്റെ  വാ തുറന്ന് പോയി…

 

കിച്ചു ആകട്ടെ അങ്ങനിപ്പോ വേണ്ട മോനെ എന്ന ഭാവത്തിൽ ഒരു ചിരിയും…..

 

പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ ദേഷ്യം സങ്കടമായി മാറിയത്….

ഞാൻ ഇന്നലെ എന്തോരം വിഷമിച്ചൂന്ന് അറിയോ നിങ്ങൾക്ക്…

കിച്ചേച്ചി  പറഞ്ഞതൊക്കെ കേട്ട് എന്തോരം കരഞ്ഞെന്നറിയോ???

അച്ചുചേട്ടൻ ഞങ്ങളുടെ ആരുമല്ല എന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല ഏട്ടാ
എന്ന് പറഞ്ഞു വിതുമ്പിക്കൊണ്ട്   അമ്മു ഓടി വന്നെന്നെ കെട്ടിപിടിച്ചു….പാവം…

 

കിച്ചുവിനെ നോക്കിയപ്പോ അവളും  പറഞ്ഞുപോയ വാക്കുകളോർത്ത്‌  വിഷമിച്ചു നിൽക്കുകയാണ്…

 

അയ്യേ…  അമ്മൂസ്  കരയാ….

ഇവൾ അതൊക്കെ വെറുതെ പറഞ്ഞതല്ലേ …. ഏട്ടൻ എല്ലാം പറഞ്ഞുതരാം… അതെയ് നമ്മുടെ
കിച്ചേച്ചി വെറുതെ ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട ഇന്നലെ അങ്ങനൊക്കെ പറഞ്ഞെ…

ഏട്ടൻ ഇന്ന് കണ്ണുപൊട്ടണ ചീത്തവിളിച്ചിട്ടുണ്ട് അവളെ,  എന്റെ മോളെ കരയിച്ചതിനു….

അതും പോരെങ്കിൽ ചേച്ചിയെ  ഇന്ന് വെളിച്ചത് ചോറ് കൊടുത്തിട്ട് ഇരുട്ടത് കിടത്താട്ടോ
നമുക്ക്….

 

അത് കേട്ടതും അമ്മൂസിനു  ചിരിയും വരുന്നു, ഒപ്പം  കരച്ചിലും വരുന്നു, ഹിഹി😅

 

അങ്ങനെ ഞങ്ങൾ മൂന്നുപേരും കുളക്കടവിൽ ഇരിപ്പായി….

അമ്മു എന്നോട് പറ്റിച്ചേർന്നാണ് ഇരിക്കുന്നത്…. കിച്ചു ഒരിത്തിരി
ഗ്യാപ്പിട്ടിട്ടുണ്ട്…..

 

അല്ലേലും കിച്ചുചേച്ചിക്ക്  ദേഷ്യം വന്നാൽ ഇങ്ങനെയാ അച്ചുച്ചേട്ടാ… അവൾ എന്റെ തോളിൽ
ചാരികൊണ്ട് പറഞ്ഞു..

 

ഞാൻ ഒന്ന് മൂളികൊണ്ട് കിച്ചുവിനെ നോക്കി….. അത് കണ്ടപ്പോ തന്നെ അവള് കണ്ണ് മാറ്റി….
ഇങ്ങനൊരു പെണ്ണ്…

 

ഞാൻ അമ്മുവിനെ പയ്യെ തലോടിക്കൊണ്ട് സംഭവം എന്താന്നൊക്കെ പറഞ്ഞുകൊടുത്തു…

എല്ലാം  കേട്ടതും എന്റ കിച്ചുചേച്ചി എന്നും വിളിച്ചോണ്ട് കിച്ചുവിനെ ഒരു
നോട്ടമായിരുന്നു അമ്മു … 😅

 

സോറിയെടാ അമ്മു…. ചേച്ചിയോട് ക്ഷമിക്ക് എന്ന് ചുണ്ട് കോട്ടിക്കൊണ്ട് കിച്ചു
പറഞ്ഞു….

 

അച്ചുച്ചേട്ടാ… നമുക്ക് ഇതിനെ കുളത്തിൽ പിടിച്ചു ഇട്ടാലോ…. എനിക്ക് ദേഷ്യം
വരണുണ്ട്… അമ്മു അപ്പോളും ചെറിയ ചൂടിലാണ് 😆

 

വേണ്ടടാ അമ്മൂസ്സേ… ചേച്ചി പാവല്ലേ … ഇപ്രാവശ്യം നമുക്ക് വിട്ടുകളയാം എന്ന് ഞാൻ
ചിരിയോടെ പറഞ്ഞു…

 

ആഹ് അച്ചുചേട്ടൻ അല്ലെങ്കിലും അങ്ങനെയേ പറയുന്ന് എനിക്കറിയാം… അമ്മു എന്നെ
കളിയാക്കികൊണ്ടാണ് പറഞ്ഞത് 😄

 

അത് കേട്ട് ഞാനൊന്ന് ചമ്മി…

പിന്നെ അമ്മു ഫോൺ എടുത്ത് ജാനകിയുടെ പ്രൊഫൈൽ നോക്കാൻ തുടങ്ങി….

ഒരു പത്തിരുപത് ഫോട്ടോയിൽ ഞാനുമായി ആകെ ഒന്നോ രണ്ടോ ഫോട്ടോയെ ഉളളു….

 

അമ്മു ജാനകിക്ക്  ഒരു ഹായ് അയച്ചു….ഞാൻ പറയാൻ പോയ കാര്യമാണ് അമ്മു ചെയ്തത്….

കിച്ചു ഇതെല്ലാം താടിക്ക് കയ്യും കൊടുത്ത് നോക്കിയിരിക്കയാണ്..

ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കിച്ചുവിന് രാജേട്ടനേയും അക്കയെയും ഒക്കെ
കാണിച്ചുകൊടുത്തു….

ഇനി അക്കയായിട്ട് നിൽക്കണ ഫോട്ടോ എന്നെങ്കിലും കണ്ടാൽ ആരും തെറ്റിദ്ധരിക്കണ്ട
എന്നൊരു കമെന്റ് പറഞ്ഞതോടെ,   ഇനി അത് പറയല്ലേ ഏട്ടാ എന്നും പറഞ്ഞു കിച്ചുപെണ്ണ്
 ചിണുങ്ങി…

അമ്മു അപ്പോളേക്കും പഴയ ചിരി ഒക്കെയായി മാറി…. ഞാൻ കിച്ചുവിനെയാണ്
 ഉദ്ദേശിച്ചതെന്ന് അവൾക്കു മനസ്സിലായി…..

 

ഒരു കോട്ടുവായ ഇട്ട്

എനിക്ക് ഉറക്കം വരുന്നു എന്നും  പറഞ്ഞു നൈസ് ആയിട്ട് ഇരുന്നുകൊണ്ട് തന്നെ
 കിച്ചുവിന്റെ മടിയിലേക്ക്  ചായാൻ പോയ എന്നേ കിച്ചു തളളി പിടിച്ചു….

ഹിഹി…. നമ്മളാരാ മോൻ… ഞാൻ അവളുടെ മടിയിലേക്ക് തല വെച്ചു….

പക്ഷെ പിന്നെയവൾ തല മാറ്റാൻ നോക്കിയില്ല……

എന്ത് രസാ അങ്ങനെ തല ചായ്ക്കാൻ…

അപ്പോ ദേ അമ്മു എന്റെ മടിയിലും തല വെച്ച് ഒറ്റ കിടപ്പ് …

 

അയ്യടാ.. രണ്ട് കുഞ്ഞുവാവകൾ….

അച്ചേട്ടാ എണീക്കാൻ നോക്യേ….എന്നിട്ട് മുറിയിൽ പോയി ഉറങ്ങാൻ നോക്ക്…..

 

ങ്ഹ് ….ങ്ഹ്….. ഞാൻ കുട്ടികളെ പോലെ ചിണുങ്ങിയത് കണ്ട് അവൾക്കു ചിരി വന്നു…..

പക്ഷെ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നെട്ടോ….

കുറച്ചു നേരം കൂടി അങ്ങനെ കിടന്ന് ഞങ്ങൾ എന്നീറ്റു വീട്ടിലേക്ക് പോയി….

വീട്ടിൽ എത്തിയതും മുത്തശ്ശൻ അച്ഛന്റെ മുറിയിൽ കിടന്ന് നല്ല ഉറക്കം…കിച്ചു നേരെ
അടുക്കളയിൽ അമ്മയെ സഹായിക്കാൻ കേറി…

അമ്മുവിനെ അതിനു കിട്ടില്ലെന്ന്‌ അറിയാലോ….

ഞാൻ മുറിയിലെത്തി കിടന്നതേ ഓർമ്മയുളളു… പിന്നെ എണീക്കുന്നത് 2 മണിക്കാണ്…ആരെയും
കാണുന്നില്ലല്ലോ….. ചിലപ്പോ തെക്കേൽ പോയിട്ടുണ്ടാവും….

അമ്മയെ വിളിക്കാതെ  വേഗം ചോറുണ്ട് വണ്ടിയെടുത്തു  ലോഡിറക്കാൻ പോയി…….. ഒരു 4
മണിയൊക്കെ ആയപ്പോ വീട്ടിൽ എത്തി പോത്ത് പോലെ പിന്നേം  കിടന്നുറങ്ങി…..

 

എപ്പോളോ  കണ്ണ് തുറന്നതും എന്റെ മുറിയിൽ അമ്മു ഫോൺ ചെയ്തുകൊണ്ട് അടിച്ചുവാരുന്നു …
ഇനി ഞാൻ വല്ല സ്വപ്നവും കാണുകയാണോ….അമ്മു പണിയെടുക്കുന്നത് കണ്ട് പറഞ്ഞു പോയതാ…….
കണ്ണുംതുറന്ന് അവളെ തന്നെ  നോക്കി കിടന്നു… ഏതോ കൂട്ടുകാരിയാണ് ഫോണിൽ… കലപില പോലെയാ
വർത്താനം പറയുന്നേ….

ഞാൻ എണീറ്റുകിടക്കുന്നത് കണ്ടപ്പോ അവൾ വേഗം ഏട്ടന് ഫോൺ കൊടുക്കാമെന്നു പറഞ്ഞു
എനിക്ക് നേരെ നീട്ടി..

 

ആരാ അമ്മുവേ എന്ന് ഞാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു…

 

അനഘയാ ഏട്ടാ..

 

ഞാൻ വേഗം ഫോൺ വാങ്ങി ഹലോ പറഞ്ഞു….

 

ഹലോ അച്ചുച്ചേട്ടാ….. മനസ്സിലായോ … ഇത് അനു ആണ്…

 

ആഹ് മനസ്സിലായി…. എനിക്ക് നല്ല ഓർമയുണ്ട്… പിന്നെ പറ മോളെ… എന്താ വിശേഷം….

 

എനിക്ക് ഒക്കെ എന്ത് വിശേഷം ചേട്ടാ… അവൾക്കു അല്ലേ ഇപ്പോ ഒരു ചേട്ടനെ
കിട്ടിയേക്കുന്നെ…. പുതിയ ഫോൺ ഒക്കെ വാങ്ങീത് പറഞ്ഞു… എനിക്കിങ്ങനെ ഒരു
ചേട്ടനില്ലാതായി പോയല്ലോന്ന് ഓർക്കുമ്പോളാ 😊..

 

ഹിഹി…ഒന്നും പറയണ്ട അനു …. അവൾക്കു ഞാൻ വൈകാതെ രണ്ടെണ്ണം കൊടുക്കും…എപ്പോളും ഫോണിൽ
കളിയാ… അമ്മുവിനെ നോക്കി കണ്ണിറുക്കി ഞാൻ പറഞ്ഞു ..

 

ഉവാടാ… ഇങ്ങോട്ട് വാ എന്ന് അപ്പോ തന്നെ എന്റെ കൊച്ചു മറുപടി നൽകി… അതൊക്കെ കേട്ട്
അനഘ ചിരിക്കുന്നുണ്ട്…

അപ്പോളാണ്  അമ്മുവിനെ ഏത് സ്കൂളിലാണ്  ചേർക്കുന്നതെന്ന്  അനഘ  എന്നോട് ചോദിച്ചത്

 

ദൈവമേ.. ഞാൻ അപ്പോളാണ് അതിനെക്കുറിച്ചു ആലോചിക്കുന്നത് തന്നെ … ഞാൻ വേഗം SNN  സ്കൂൾ
എന്ന് പറഞ്ഞു……

 

എന്ന നിങ്ങൾ സംസാരിക്ക് എന്ന് പറഞ്ഞു ഫോൺ ഞാൻ അമ്മുവിന് കൊടുത്ത് വേഗം മുഖം കഴുകി
ഇറയത്തേക്ക് പോയി….

അപ്പോ ദേ അമ്മയുടെയും അച്ഛന്റെയും നടുക്കിരുന്നു അവരുടെ  കല്യാണ ആൽബം കാണുകയാണ്
 കിച്ചൂസ്സ്…..

 

ടിസി വാങ്ങി കയ്യിൽ വെച്ചിട്ട് എന്തിനാ….ഇടക്ക് എടുത്ത് നോക്കാനാണോ? … അമ്മുവിനെ
 സ്കൂളിൽ ചേർക്കണ്ടേ….?

ആരോടെന്നില്ലാതെ എല്ലാവരോടുമായി ഞാൻ ചോദിച്ചു… അച്ഛൻ അത് കേട്ടതും എന്നെ
വല്ലാത്തൊരു നോട്ടം… ഇവന് ഇതിനൊക്കെയുളള ബോധം ഉണ്ടോ എന്നാവും ചിന്തിക്കണെ…..

 

കിച്ചുവിനും ഞാൻ പെട്ടെന്നത് പറഞ്ഞപ്പോൾ ഒരു ആശ്ചര്യം പോലെ…അവൾ ആലോചിച്ചിരിക്കുന്ന
കാര്യം ആയതുകൊണ്ടാവും

 

എടാ അത് നീ വന്നിട്ട് പറയാമെന്നു കരുതി ഇരുന്നതാ… ശോ അതങ്ങു വിട്ടു പോയി… അമ്മ
താടിക്ക് കയ്യും കൊടുത്തുകൊണ്ട് പറഞ്ഞു…..

 

ആഹ് വിട്ടു കളയാൻ പറ്റിയ കാര്യം…. നാളെ തന്നെ ഞാൻ അഡ്മിഷന്റെ കാര്യം നോക്കിക്കോളാം…
snnനിൽ തന്നെ ചേർക്കാം… അതാകുമ്പോ പോകാനും വരാനും  എളുപ്പം ആണല്ലോ…  എന്നും പറഞ്ഞു
ഞാൻ  അകത്തേക്ക് പോയി…

 

ദേ മനുഷ്യ നിങ്ങളല്ലേ പറഞ്ഞെ… അവനു ഒരു ഉത്തരവാദിത്തവും വന്നിട്ടില്ലെന്ന്… ഇപ്പോ
കണ്ടോ….

അവനു ഒരു കുഴപ്പോം ഇല്ല… ഇനി നിങ്ങൾ പറഞ്ഞു അവനെ കുഴപ്പിക്കാതിരുന്ന മതി…. അമ്മ
അച്ചനിട്ട് കൊടുക്കുന്നത് ഞാൻ നൈസ് ആയിട്ട് കേൾക്കുന്നുണ്ട്….

ഹിഹി… അമ്മടെ വായീന്ന് കുറച്ചു കേൾക്കട്ടെ … അച്ഛൻ എനിക്കിട്ട് ഇടക്ക്
താങ്ങുന്നതാ….

അങ്ങനെ ഞാൻ മുറിയിലേക്ക് പോയി… അപ്പോളും അവളുടെ ഫോൺവിളി കഴിഞ്ഞിട്ടില്ല…. കട്ടിലിൽ
കിടന്നുകൊണ്ടാണ് ഇപ്പോ സംസാരം…

 

ഞാനും ചെന്ന് അവളെ നോക്കി ഒരു സൈഡിൽ കിടന്നു….. എനിക്ക് അപ്പോളും ഉറക്കം
വരുന്നുണ്ടായിരുന്നു… പതിയെ എന്റെ കണ്ണുകൾ അടഞ്ഞു പോയി…..

 

ഒരു തണുത്ത സ്പർശമാണെന്നെ ഉണർത്തിയത്…… നോക്കിയപ്പോ എന്റെ കിച്ചൂസ് കട്ടിലിൽ
എന്നെയും  നോക്കിയിരിക്കുന്നു..അവൾ കുഞ്ഞുകൈകൾ കൊണ്ട് എന്റെ കവിളിൽ തലോടിയതാണ്
😊….. ഞാൻ പതിയെ ചുറ്റും നോക്കി… അമ്മുവിനെ കാണാനില്ല….

എന്റെ നോട്ടം കണ്ടിട്ട്  അമ്മുവിനെയാണ് നോക്കുന്നതെന്ന് മനസ്സിലായ കിച്ചു,  
അച്ഛന്റെ കൂടെ ക്ലബ്‌ കാണണമെന്ന് പറഞ്ഞു അമ്മു  കൂടെപ്പോയെന്ന് പറഞ്ഞു…..

 

ഒരു ചെറിയ ചിരിയോടെ ഞാൻ  കിച്ചുവിനെ നോക്കി കിടന്നു …. മുടിയൊക്കെ ഒരു
വശത്തേക്കിട്ടു എന്റെ ചിരിയും നോക്കിയിരിക്കാ പെണ്ണ്…..

 

ഇവൾക്ക് ഇങ്ങനെ വന്നിരിക്കാനുളള ധൈര്യമൊക്കെ ആയോ….അത് ആലോചിച്ചുകൊണ്ട് അമ്മ ഇല്ലേടി
ഇവിടെയെന്ന്  ചോദിച്ചു……

അവൾ ഇല്ലായെന്ന് കണ്ണടച്ച് കാണിച്ചു….

 

ആഹ് വെറുതെയല്ല……എന്റെ മറുപടി കേട്ട് അവൾ തലതാഴ്ത്തി  ഒരു കളളചിരി തന്നു……

 

അതെയ് അച്ചേട്ടാ… അമ്മ അടുത്ത വീട് വരെ പോയതാ… ഏട്ടൻ എണീക്കുമ്പോ ചായ എടുത്ത് തരാൻ
പറഞ്ഞു…..എടുക്കട്ടേ അച്ചേട്ടാ….

 

അപ്പോൾ ഞാൻ രണ്ടുകൈയും വിടർത്തിക്കാണിച്ചു എടുത്തോളാൻ പറഞ്ഞു… ഹിഹി….

 

അയ്യടാ… എന്താ ആഗ്രഹം…. എണീറ്റ് വന്നേ … മുത്തശ്ശൻ ഇറയത്തു ഉണ്ടെട്ടോ… അത്
മറക്കണ്ട…..അവൾ എണീറ്റതും

 

അതിനെന്താ…. മുത്തശ്ശൻ അവിടെ ഇരുന്നോട്ടെ … അതും പറഞ്ഞു ഞാൻ എണീറ്റ്  ഓടി പോയി
വാതിലിനു വട്ടം നിന്നു…..

 

അപ്പോ എന്റെ പെണ്ണിന്റെ  മുഖം ഒന്ന് കാണണം……..😊

 

അച്ചേട്ടാ…. മാറിയേ… എന്താ കാണിക്കണേ… അമ്മ വരുട്ടോ ഇപ്പോ… കിച്ചൂസിനു നെഞ്ചിടിപ്പ്
കൂടി ….

എന്നെ തളളി മാറ്റി പോകാൻ നോക്കിയ അവളെ ഞാൻ അരക്കെട്ടിലൂടെ ചേർത്ത് പിടിച്ചു…

 

പെണ്ണ് ഇപ്പോ അറ്റാക്ക് വരുമെന്ന അവസ്ഥ…. പക്ഷെ എതിർക്കാൻ പോയിട്ട് ഒന്ന് മിണ്ടാൻ
പോലും പാവത്തിന് കഴിയുന്നില്ല…..

 

കിച്ചൂസ്സേ…… എന്റെ സ്നേഹത്തോടെയുളള വിളിയാണ് അവളെ ഉണർത്തിയത്….

രാവിലെ തല മതിലിൽ മുട്ടിയിട്ട് ഇപ്പോള വേദന വരണേ….  നെറ്റി തൊട്ടുകാണിച്ചുകൊണ്ട്,ദേ
 ഇവിടെ നല്ല വേദനയുണ്ടെന്ന്  ഞാൻ പറഞ്ഞു

 

അത് കേട്ടതും അവളുടെ മുഖം മാറി…. അച്ചേട്ടാ നോക്കട്ടെ….എന്ന് പറഞ്ഞു അവൾ എന്റെ
തലയുടെ ഇരുവശത്തും പിടിച്ചു നോക്കാൻ തുടങ്ങി……  പക്ഷെ  ഞാൻ തല താഴ്ത്തികൊടുത്തില്ല…

 

അച്ചേട്ടാ ഒന്ന് കുനിഞ്ഞേ… നിക്ക് കാണാൻ പറ്റണില്ല…

 

പക്ഷെ ഞാനതൊന്നും കേട്ടില്ല എന്ന് ഭാവിച്ചു  നിന്നു……

 

എന്റ അച്ചേട്ടൻ അല്ലേ… ഒന്ന് നോക്കട്ടെ …..

 

എന്റെ കാലിൽ ചവിട്ടിയാൽ പൊക്കം കിട്ടും…അങ്ങനെ നോക്കി കണ്ടാൽ മതി….അതും പറഞ്ഞു ഞാൻ
പിന്നെയും കണ്ണടച്ച് നിന്നു… 😇

 

എന്റെ ഉദ്ദേശം  മനസ്സിലായി,  എന്നെ പിച്ചി പൊളിക്കുമെന്ന് കരുതിയ എനിക്ക്
തെറ്റി……പതിയെ കാലുകൾ എന്റെ പാദങ്ങളിൽ ചവിട്ടികൊണ്ട് അവൾ ഉയർന്നു….. ഞാൻ പോലും
അറിയാതെ എന്റെ കൈകൾ അവളെ ചുറ്റി…… എന്റെ ഇരുതോളിലും കൈകൾ വെച്ചുകൊണ്ട് അവൾ
നെറ്റിയിലേക്ക് നോക്കി…….

 

നല്ല വേദനയുണ്ടോ അച്ചേട്ടാ…..വിഷമത്തോടെയുളള അവളുടെ ചോദ്യത്തിൽ എനിക്കൊന്നും പറയാൻ
സാധിച്ചില്ല….

കിച്ചൂസിന്റെ ശ്വാസം എന്റെ മുഖത്തേക് വരുന്നുണ്ട്…. ആ ശ്വാസമാണ് ഞാനപ്പോൾ
ശ്വസിച്ചത്…

ഒരു തണുപ്പ് നെറ്റിയിലേക്ക് വന്നപ്പോളാണ് ഞാൻ കണ്ണ് തുറന്നത്…  അവളുടെ ചുണ്ടുകൾ
എന്റെ നെറ്റിയിൽ അമർന്നതാണ്….

 

ഇപ്പോ മാറിയില്ലേ അച്ചേട്ടാ എന്ന് വളരെ നിഷ്കളങ്കമായാണ് അവൾ ചോദിച്ചത്…..

മ്മ്മ്… ഇപ്പോ മാറി എന്ന് വല്ലാത്തൊരു സന്തോഷത്തോടെ പറഞ്ഞ എന്നെയവൾ കൗതുകത്തോടെ
നോക്കുകയാണ്….

 

പെട്ടെന്നാണ് ബൈക്ക് വന്ന ശബ്ദം കേട്ടത്… അതോടെ  പിടിവിട്ട്  ഒരു കളളചിരിയോടെ ചായ
 എടുക്കാമെന്നുപറഞ്ഞു  അവൾ അടുക്കളയിലേക്ക് ഓടി….

ഞാനപ്പോഴും ആ ചുണ്ടുകളുടെ തണുപ്പിൽ  ആയിരുന്നു … 😊

 

അച്ഛനും അമ്മുവും എത്തി… അമ്മു വന്നപാടെ എന്നോട്….

ആഹ്  എണീറ്റോ ഉറക്കപിശാശ്….

എന്നിട്ട്  എന്നെ എണീപ്പിക്കാൻ വേണ്ടി  ഫോൺ വിളിക്കാൻ ഒരു മടിയും ഇല്ലല്ലേ ….
ഹും…..

അതും പറഞ്ഞു അവൾ ടീവി ഓൺ ആക്കി സോഫയിൽ ചാഞ്ഞു….

 

അയ്യോടി ഞാൻ നിന്നെ പോലെ വീട്ടിൽ ഇരുന്ന് സുഗിച്ചിട്ടല്ല  ഉറങ്ങണെ… രാത്രി മൊത്തം
ഒരുപോള കണ്ണടക്കാതെ വണ്ടി ഓടിച്ചിട്ട.. അല്ല പിന്നെ….

 

അവൾ ചുണ്ട് കോട്ടിക്കൊണ്ട്  ചാനൽ മാറ്റുകയാണ്…. അവസാനം  ലവ് ബൈറ്റ്സ്  ഉറപ്പിച്ചു….
അതിൽ കമൽ ഹസ്സന്റെ  പാർത്ത മുതൽ നാളെ സോങ്ങും…. ആഹാ …

 

അപ്പോളേക്കും കിച്ചു  എനിക്കുള്ളള  ചായയുമായി വന്നു….

എനിക്കില്ലേ ചായ… അമ്മു അത് കണ്ട് ചോദിച്ചു…..

 

വൈകിട്ട് കുടിച്ചതല്ലേ…. അത് മതിയെന്ന് കിച്ചു പറഞ്ഞതും അമ്മുവിനു ഇഷ്ട്ടായില്ല ..
അവൾ ചാനൽ മാറ്റി…

 

ഡി….പിണങ്ങാതെ….ഇന്നാ ഇതിൽനിന്ന് കുടിച്ചിട്ട്   ആ പാട്ട് വെക്ക്….എന്ന് പറഞ്ഞ് ഞാൻ
 ചായഗ്ലാസ്സ് അവൾക്കു നേരെ നീട്ടി

 

അപ്പോ അവളുടെ മുഖമൊന്നു തെളിഞ്ഞു … ചിരിച്ചോണ്ട് വേഗം ചായ വാങ്ങിക്കുടിച്ചു പാട്ടും
വെച്ചു 😆…..

 

ഞാൻ അപ്പോൾ കിച്ചുവിനോട് അടുത്തിരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു…. പക്ഷെ അച്ഛൻ
ഇറയത്തു ഇരിക്കുന്നത്  കൊണ്ട് അവൾക്കൊരു മടി….

ഞാൻ കൈ നിവർത്തുന്നത് പോലെ കാണിച്ചു  അവളെ വലിച്ചു അടുത്തിരുത്തി….. മനഃപൂർവം ഞാൻ
ഒരു കൈ സോഫയുടെ ഒരറ്റത്ത് പിടിച്ചിരുന്നു…. ഇപ്പോ കിച്ചൂസ്സ് എന്റെ ഇടതു കൈക്ക്
ഉളളിലാണ്….

ഞാൻ അവളെയൊന്ന് ചേർത്തതോടെ പാവം ഞെരിപിരികൊളളുകയാണ്…

അമ്മു പക്ഷെ ഇതൊന്നും കാണുന്നില്ല… ഇനി കണ്ടിട്ടും കാണാത്തപോലെ ഇരിക്കാണോന്ന്
ദൈവത്തിനു അറിയാം……….

 

ഡീ നീ ചായ മുഴുവൻ കുടിച്ചു തീർക്കല്ലേ… ഏട്ടനും കൊടുക്ക്…

കിച്ചു പറഞ്ഞപ്പോ അമ്മു എന്റെ വായിലേക്ക് ചായ വെച്ചുതന്നു…. ഞാൻ ഒരു സ്വിപ്
എടുത്തതും അവൾ പിന്നേം കുടിക്കാൻ തുടങ്ങി…പട്ടി…..

 

അതേയ് അച്ചേട്ടാ……ഒരു കാര്യം….

കിച്ചു ചെറുതായി ഒന്ന് മടിച്ചുകൊണ്ട്  എന്നോടായി…

 

പറയ്യ് കിച്ചുവേ….. ഞാൻ അങ്ങനെ  പറഞ്ഞപ്പോ അവൾ കുറച്ചുകൂടി റിലാക്സ് ആയി….

 

അച്ചേട്ടാ,  ഗുരുവായൂർ അമ്പലത്തിന്റെ അടുത്തൊരു   ഗൈഡ് ലൈൻ എന്ന ട്യൂഷൻ ക്ലാസ്സിൽ
ഉണ്ടേ.. അവിടെ  ആയിരുന്നു ഞാൻ  പഠിപ്പിച്ചോണ്ടിരുന്നേ…. ഇനി ഇത്രയും ദൂരം പോകാൻ
പറ്റില്ലല്ലോ ….അതോണ്ട് ഇവിടെ എവിടെയെങ്കിലും ഒന്ന് നോക്കാമോ അച്ചേട്ടാ….

 

ഇതാണോ പെണ്ണെ കാര്യം….

അതൊക്കെ സമാധാനമുളള കാര്യമല്ലേ എന്റെ കിച്ചുവേ….ഇത്രേം നാളും ഒറ്റയ്ക്കു ഓടിയില്ലേ,
ഇനി ഒന്ന് റസ്റ്റ്‌ എടുക്ക്……നാളെ തന്നെ അമ്മൂന്റെ അഡ്മിഷൻ കാര്യം ശെരിയാക്കണം… ഞാൻ
കിച്ചുവിനോട് അത് പറഞ്ഞപ്പോ  ഞാൻ കൂടെയുണ്ടെന്നുളള ആത്മവിശ്വാസമായിരുന്നു അവളുടെ
കണ്ണുകളിൽ….

 

ഡാ അച്ചു… ഒന്ന് പുറത്തേക്ക് വന്നെടാ.. ഫെബിൻ വന്നിട്ടുണ്ട്… അച്ഛൻ
 വിളിച്ചുപറഞ്ഞത് കേട്ട് ഞാൻ വേഗം എണീറ്റ് ഇറയത്തേക്ക് പോയി…

ആഹ് പറയെടാ……

 

ഡാ അച്ചു ഒന്ന് വന്നെടാ….. പുറത്ത് പോയിട്ട് വരാം….. ഫെബി അതും പറഞ്ഞു ബൈക്ക്
എടുത്തു….. ഞാൻ  മുറിയിലേക്ക് പോയി  മുണ്ട് മാറ്റി ഒരു ഷോട്സ് എടുത്തിട്ട് ഇപ്പോ
വരാം എന്ന് കിച്ചുവിനോട് പറഞ്ഞു ഇറങ്ങി….

എവിടേക്കാട ഫെബി…..

 

കൈരളി പോയി രണ്ട് ബിയർ അടിക്കാട അച്ചു..ആഷിക്കും വരും…നീ വായോ…

 

ഡാ ഇന്ന് വേണോ… ഇന്നൊരു മൂഡില്ലടാ ഫെബി ….നീ നേരെ മുസിരിസ് ബോട്ട്ജെട്ടിയിലേക്ക്
വിട്…അവനോട് അവിടേക്ക് വരാൻ പറ… അങ്ങനെ ആഷിക്കിനെ വിളിച്ചു സെറ്റ് ആക്കി  ഞങ്ങൾ
ജെട്ടിയിലെത്തി…..

 

പുഴക്കരയിൽ കരിങ്കൽ  ടൈൽസ് വിരിച്ചു ഇരിപ്പിടങ്ങളോട് കൂടിയ നീണ്ട വഴി….
വണ്ടിയൊതുക്കി രണ്ട് ലൈറ്റ്സ്സ് വാങ്ങി കത്തിച്ചു…. ആഹാ എന്താ സുഖം… വൈകുന്നേരം ആ
പുഴക്കരയിൽ അങ്ങനെ പുകയും എടുത്തോണ്ട് നിക്കാൻ… വല്ലാത്തൊരു അനുഭൂതി….

അതിലൂടെ പോകുന്ന പിളേളർ സെറ്റ് ഒക്കെ ഞങ്ങളെ കൈ പൊക്കി കാണിച്ചു പോകുന്നുണ്ട്…….

കൊടുങ്ങലൂർ ഒരു തേനീച്ച കൂട് പോലെയാ….കട്ടകുത്തി അങ്ങനെ നിക്കും…. പക്ഷെ
പുറത്തൂന്ന്  ആരെങ്കിലും തോണ്ടാൻ വന്നാലോ… അത് ഊഹിച്ചോ 😂…

 

അച്ചു ആഷിക്എത്തിയെട …ഫെബി പറഞ്ഞതുകേട്ട് നോക്കിയപ്പോ

അവൻ നടന്നു വരുന്നുണ്ട്….മുഖം കണ്ടിട്ട്  എന്തോ ഒരു ടെൻഷൻ ഉളളപോലെ… വന്നപാടെ എന്റെ
കയ്യിന്ന് ലൈറ്റ്സ്സ് വാങ്ങി അവൻ വലി തുടങ്ങി….

 

എന്താടാ മോനെ… എന്ത് പറ്റി…ഇന്ന് പണിക്ക് കേറിയില്ലേ …ഫെബി ആഷിക്കിന്റെ തോളിൽ
കൈയ്യിട്ട് ചോദിച്ചു….  അവന്റെ  ടെൻഷൻ  ഫെബിനും മനസ്സിലായി…….

 

ഡാ അവളുടെ വീട്ടിൽ സമ്മതിക്കുമെന്ന് തോന്നണില്ലടാ   … ആഷിക് അവന്റെ പെണ്ണിന്റെ
കാര്യമാണ്  പറഞ്ഞു വരുന്നത്….

 

ശിഹാബ് ഡോക്ടറുടെ ഒറ്റ മോൾ തസ്‌നീം ശിഹാബ് ആണ് ആഷിക്കിന്റെ കഥയിലെ നായിക…..

തസ്നി പഠിക്കാൻ കോളേജിൽ പോകുമ്പോൾ തൊട്ടുളള പ്രണയമാണ് രണ്ടും…. ബസ്സിൽ മുമ്പിൽ കേറി
കേറി ഒരു ദിവസം അവളവന്റെ ഖൽബിൽ കേറി….

കാണാനും തെറ്റില്ലാത്ത പത്തറുപത് പേരുടെയും റോഡിലുളളവരുടെയും ജീവൻ കാത്തു നൂറേ
നൂറിൽ പറക്കണ ഞങ്ങടെ ചെക്കനെ ഇഷ്ട്ടാവാതിരിക്കാൻ പെണ്ണിനും കഴിഞ്ഞില്ല…ഞാൻ ആദ്യമായി
ഒരു പ്രണയം അടുത്തറിയുന്നത് ഇവരുടേതാണ്…..

 

എന്താടാ അവളുടെ വീട്ടുകാർ വല്ലതും പറഞ്ഞോ….. എന്റെ ചോദ്യം കേട്ട അവൻ പിന്നെയും
 വല്ലാതായി……

 

അച്ചുവേ ഇന്ന് ഇന്ന് അവളുടെ ഉപ്പ വിളിച്ചിരുന്നു….കുറെ ദേഷ്യപെട്ടെടാ.

എന്നേം വീട്ടുകാരേം നാണം കെടുത്തണ പോലെ സംസാരിച്ചു….. വീട്ടുകാരെ പറഞ്ഞപ്പോ എനിക്ക്
സഹിക്കാൻ പറ്റിയില്ലടാ… അതും പറഞ്ഞു അവൻ ആകെ വിഷമിച്ചു….

 

അങ്ങേരു നിന്നെ ചീത്ത പറഞ്ഞോടാ?

ഡാ അവളെ ഇന്ന് തന്നെ വിളിച്ചോണ്ട് വന്നാലോ…?

ഫെബി സീരിയസ് ആയിത്തന്നെയാണ് അത് പറഞ്ഞത്…..

 

പക്ഷെ ഞാൻ എതിർത്തു…

ആഷിക്കേ അങ്ങനെ നടക്കേണ്ട ഒന്നല്ലടാ  വിവാഹം….. നീ വിഷമിക്കല്ലേ…. എത്ര എതിർത്താലും
പെണ്ണിന് പ്രായം ആകുന്നതോടെ അവളുടെ തന്തപ്പടി സമ്മതിക്കും എന്നൊരു കാര്യവും ഞാൻ
പറഞ്ഞതോടെ ആഷിക്കിന് ചെറിയ  സമാധാനമായി…. സത്യത്തിൽ അപ്പോളാണ് അവനൊന്ന്
ചിരിച്ചുകൊണ്ടൊരു പുകയെടുത്തത്

 

അങ്ങനെ ഞങ്ങളെ കണ്ടു വന്ന  അനിയന്മാരെ പോലെ കാണുന്ന കുറച്ചു  പിളേളരോടൊപ്പം
കളിയാക്കലും തമാശയും ഒക്കെയായി അവിടെയിരുന്നു…..

 

നേരം വൈകിയപ്പോ ഒരു മെസ്സേജ് വന്നു ഫോണിൽ…..

“എവിടെയാ ഏട്ടാ…. ”

അത് കണ്ടതും എന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വന്നു…റിപ്ലൈ കൊടുത്ത് നേരെ
നോക്കിയതും എല്ലാം എന്നെ നോക്കിയിരിക്കുന്നു…….

പിന്നെ  അവന്മാർക്ക് ഞാനായി ഇര….പിളേളരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല , കളിയാക്കി
നശിപ്പിച്ചുകളയും …. പിന്നെ അവിടെ നിക്കുന്നത് പന്തിയല്ലന്നു കണ്ട്,  ഫെബിനെയും
വിളിച്ചു വേഗം ഇറങ്ങി…..

 

വീട്ടിൽ എത്തിയപ്പോ ആരെയും കാണുന്നില്ല… അച്ഛൻ മുറിയിൽ കിടപ്പുണ്ട്…. ആഹ് ഒക്കെ
 തെക്കേൽ കാണുമെന്നു വിചാരിച്ചു ഞാൻ  ഇറയത്തിരുന്നു….

പെട്ടെന്ന് ലക്ഷ്മി  അക്കയെ  വിളിക്കാൻ തോന്നി….

നേരെ ഫോണെടുത്തു വിളിച്ചു….

 

ഡേയ്  അച്ചു…..

ആ വിളിയിൽ തന്നെയുണ്ട്  അക്കയ്ക്ക് എന്നോടുളള സ്നേഹം…..

അങ്ങനെ ഓരോ വിശേഷമൊക്കെ പറഞ്ഞു അക്ക ലവ് മാറ്റർ എടുത്തിട്ടു…

 

ഡേയ്, എവിടെഡാ  ഉന്നുടെ പെണ്ണ്….സന്തോഷമായി ഇരുക്ക്താ…

 

ന്റ അക്ക…അവൾക്കു ഒരു കുഴപ്പോം ഇല്ല… അവൾക്കു സന്തോഷം കുറഞ്ഞ ബാക്കിയുളോർക്ക
എടങ്ങേറ്… ഞാൻ ചിരിയോടെ പറഞ്ഞു…

 

കുറച് ഒക്കെ അനുഭവിക്കേടാ അച്ചു… ഉൻ പെണ്ണ് താനെ…. അതും പറഞ്ഞു അക്കയും ചിരിയായി…

 

അക്ക പെട്ടെന്ന് ജാനകിയുടെ കാര്യം എടുത്തിട്ടത്…..

അച്ചു…ഞാൻ ജാനകിയും നീയും തമ്മിൽ റിലേഷൻന്ന് നെനച്ചതിൽ സോറി ഡാ…..ഉന്നുടെ ഫാമിലി
നല്ലവർ ഡാ…. ഉനെയും  എനിക്ക് അവളോ ഇഷ്ട്ടം… അതിനാല് താ ഞാൻ…..അക്ക വല്ലാതെ
വിഷമിക്കുന്നുണ്ടെന്ന് തോന്നി…

 

എന്റ അക്ക… അതൊന്നും സാരമില്ല… പിന്നെ നമ്മുടെ ജാനകിക്ക് നല്ല ചെക്കനെ കിട്ടും….
എന്നാലും ഈ ഡ്രൈവറെയൊക്കെ ആലോചിക്കാൻ തോന്നിയല്ലോ അക്കയ്ക്ക്…. അതും പറഞ്ഞു ഞാൻ
കളിയാക്കി….

പെട്ടെന്നാണ് അറിവഴകന്റെ  കാര്യം ഓർമ വന്നത്…

അല്ല അക്ക, നമ്മുടെ അഴകനെ ആലോചിച്ചൂടെ… അത് കേട്ടതും അക്ക…  ജാനകി കേട്ട എന്നെ
കൊന്ന് കളയുമെന്ന് പറഞ്ഞു  ചിരിച്ചു… പിന്നെ കുറച്ചു  നേരംകൂടി സംസാരിച്ചു,
ജാനകിയോട് ഒന്ന് വിളിക്കാൻ പറയണം എന്ന് പറഞ്ഞു ഫോൺ വെച്ചു…

 

അപ്പോളാണ് നാളെ അമ്മുവിനെയും കൂട്ടി അഡ്മിഷന്  പോകണമെന്ന  കാര്യം ഓർമ
വന്നത്…എണീറ്റു കിച്ചുവിന്റെ വീട്ടിലേക്ക് പോയി…

 

മുത്തശ്ശൻ ചാരുകസേരയിൽ കിടപ്പുണ്ട്… ഉറങ്ങുവാണോ എണീറ്റിരിക്കുവാണോ എന്നൊരു പിടി
കിട്ടണില്ലലോ…. 😐

ഞാൻ നൈസ് ആയിട്ട് അകത്തേക്ക് കേറാൻ പോയതും അച്ചുമോനെ എന്നൊരു വിളി…

 

പെട്ട്…… 😐

ആഹ് മുത്തശ്ശൻ ഉറങ്ങിയില്ലേ… 😃

 

ഏയ്‌ ഇല്ല മോനെ… ഞാൻ വെറുതെ കിടന്നതാ…. മോൻ ഇവിടെയിരുന്നെ…

ചോദിക്കട്ടെ….. ദൈവമേ ഇനി എന്റെയും കിച്ചുവിന്റെയും കാര്യം പുളളി അറിഞ്ഞോ ആവോ…
സംശയിച്ചു ഞാൻ അവിടെയിരുന്നു…

എന്താ ചൂടല്ലേ മോനെ…. ഈ ആഗോളതാപനം  ഇങ്ങനെ കൂടിയ എന്താ ചെയ്യുക അല്ലേ…

 

ആഹ് അതെയതെ, എന്താ ചെയ്യാ….

ഏത് ആഗോളതാപനം  ദൈവമേ.. 😶

 

അല്ല മോൻ വെറുതെ വന്നതാണോ….

അമ്മ അകത്തുണ്ടെന്ന് തോന്നുന്നു ..

 

നാളെ  അമ്മുവിന് അഡ്മിഷൻ ശെരിയാക്കാൻ പോണ കാര്യം പറയാൻ വന്നതാ… എന്ന ഞാൻ അതൊന്ന്
പറഞ്ഞിട്ട് പോകാൻ നോക്കട്ടെ മുത്തശ്ശാ…

 

ഹ ഇരിക്ക് അച്ചുമോനെ… എന്താ ഇത്ര ധൃതി….ഞാൻ മോനോട് ഒന്ന് ശെരിക്കും സംസാരിച്ചിട്ട്
പോലുമില്ല… അവിടിരിക്ക്…. മോന് അപ്പോ നാളെ ഓട്ടം ഒന്നുമില്ലേ…

 

ഇല്ല മുത്തശ്ശാ…ഓട്ടം  ഇനി ചിലപ്പോ ഒരാഴ്ച  പിടിക്കും….

 

ഓട്ടം ഇല്ലെങ്കിൽ പെട്ടുപോകുമല്ലേ മോനെ… ആഹ് നമ്മുടെ ജിഡിപിയുടെ അവസ്ഥ കണ്ടില്ലേ
 …അപ്പോ അതിന്റെ ഗുണവും ദോഷവും ഒക്കെ  ഒരുപോലെ ഉണ്ടാവും…

 

ഞാൻ ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കയാണ്… ജിഡിപിയോ അതെന്തൊന്ന്… ആഹ് പുതിയ വല്ല
ബ്രാൻഡ് ആയിരിക്കും…

 

അല്ല മോൻ കേൾക്കണില്ലേ ഞാൻ  പറയുന്നത്….

 

ഉവ് മുത്തശ്ശാ…. പിന്നെ എന്റെ വണ്ടിയിൽ ഈ ജിഡിപി ഒന്നും കേറ്റാറില്ല…..MCD
ബ്രാണ്ടിയാണ് മെയിൻ,   ബിയർ ഒക്കെ കുറച്ചേ കേറ്റു.. പിന്നെ വൈറ്റ് റമ്മും  കുറച്ചു
ഉണ്ടാവും….. ഞാൻ പറഞ്ഞു തീർന്നതും

 

“ഏഹ്ഹ്”!!!!😕😕😕

പെട്ടെന്നാണ് ചാരിക്കിടന്ന  മുത്തശ്ശൻ    എണീറ്റിരുന്നിട്ട് ,   എന്നോടായി
 മോനെന്നാ  അകത്തേക്ക് പോയി അവരോട് നാളത്തെ കാര്യം പറഞ്ഞോളൂ എന്ന്  പറഞ്ഞു
കണ്ണടച്ചു  പിന്നെയും കിടന്നത്  ….എന്താണാവോ കാര്യം😟… ചിലപ്പോ  ഇനി  പുളളിക്ക്
ബ്രാണ്ടി ഇഷ്ടല്ലായിരിക്കും…. ആഹ് എന്തായാലും രക്ഷപെട്ടു….

 

ഞാൻ അകത്തേക്ക് ചെന്നപ്പോ അമ്മ അടുക്കളയിൽ കിച്ചുവിന്റെ പാചകം നോക്കി നിൽക്കുകയാ..

അമ്മുവിനു പിന്നെ അടുക്കള അലർജി ആണല്ലോ…

എന്നെ കണ്ടതും അമ്മ….ആഹ് നീ ഇങ്ങോട്ട് വന്നോ…. ഞാൻ മോളുടെ പാചകം കണ്ട് നിന്നതാ…..
അതും പറഞ്ഞു അമ്മ ചട്ടകം കൊണ്ട് ഇത്തിരി കറി കയ്യിൽ എടുത്ത് ഊതിക്കൊണ്ട്
കഴിച്ചിട്ട്….

അടിപൊളിയാണെന്ന് തലയാട്ടി കാണിച്ചു…..

എന്തായാലും കെട്ടാൻ പോണ ചെക്കൻ ഭാഗ്യം ഉളളവനാ… അത് പറഞ്ഞ്  അമ്മ  എന്നെ നോക്കിട്ട്
 അല്ലേടാ അച്ചൂ എന്നൊരു ചോദ്യവും…….

 

ഞാനും കിച്ചുവും ഒരുപോലെ ഞെട്ടി… അമ്മ താങ്ങിയത് ആയിരിക്കോ… എന്തായാലും ഇഷ്ട്ടായി
 ഇഷ്ട്ടായി…. 😊

 

അല്ല നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ.???

 

അമ്മേ, നാളെ  അമ്മു ആയിട്ട് സ്കൂളിൽ പോകണ്ടേ… ഒരു 10 മണിക്ക് എത്തണം… അപ്പോ അവളോട്
എല്ലാം എടുത്ത് വെക്കാൻ പറയാൻ വന്നതാ….അല്ല അവളെവിടെ….

ഞാൻ അതും ചോദിച്ചു മുറിയിലേക്ക് പോയി… പ്രതീക്ഷിച്ച പോലെ തന്നെ… ഫോണും നോക്കി
ഇരിപ്പുണ്ട്….

എപ്പോ നോക്കിയാലും ഫോൺ തിന്നുകയണോടി…. അതും ചോദിച്ചു ഞാൻ മുറിയിലേക്ക് കേറി…..

 

ഞാൻ പെട്ടെന്ന് കേറിചെന്നപ്പോ അവൾ ഞെട്ടി….

ഒന്ന് പയ്യെ വന്നൂടെ അച്ചുച്ചേട്ടാ…. പേടിച്ചു പോയി…

ആഹ് ഇത്തിരി പേടി നല്ലതാ… നീ സർട്ടിഫിക്കറ്റ് ഒക്കെ എടുത്ത് വെച്ചോ ….

നമുക്ക് 10 മണിക്ക്  എത്തണം…

 

ആഹ് അതൊക്കെ ഫയലിൽ തന്നെ ഇരിപ്പുണ്ട്…. പെട്ടെന്നാണ് അമ്മു എന്തോ ഓർത്തെന്ന പോലെ…

അല്ല  ഓട്ടം പോയി വന്നിട്ട് എന്നെ കറങ്ങാൻ കൊണ്ടോവാമെന്ന് പറഞ്ഞിട്ട്? ആ കാര്യം
ഓർമയുണ്ടല്ലോ….

 

ശോ ഇവളിത് ഓർത്തെടുത്താ എന്ന് ആലോചിച്ചുകൊണ്ട്…

ഹിഹി… അത് പിന്നെ എനിക്ക് ഓർമ ഇല്ലാതിരിക്കോ എന്റെ കുഞ്ഞോളെ…. നാളെ സെറ്റ് ആക്കാം..

പക്ഷെ എനിക്കൊരു ഡിമാൻഡ് ഉണ്ട്.

 

ഓഹ് കിച്ചുചേച്ചിയേം വിളിക്കണമായിരിക്കും അല്ലേ….

അമ്മു പുരികം ഉയർത്തി ചോദിച്ചു…

ഹിഹി😆…. പിടികിട്ടിയല്ലേ എന്നും പറഞ്ഞു ഞാൻ ചിരിച്ചു….

 

കിച്ചേച്ചി ഇല്ലാതിരിക്കോ എന്റ അച്ചുച്ചേട്ടാ….. ചേച്ചിയേം കൊണ്ടേ ചേട്ടൻ പോകു
എന്നെനിക്ക് അറിഞ്ഞൂടെ കൊരങ്ങാ… എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ പിടിച്ചു വലിച്ചു….

 

ഹിഹി…. അപ്പോ നാളെ  എന്റെ മോളുടെ അഡ്മിഷൻ പരിവാടി കഴിഞ്ഞ്,നേ രെ ലുലു
പോകുന്നു….സിനിമ കാണുന്നു, റൈഡിൽ കേറുന്നു അടിച്ചുപൊളിക്കുന്നു……ഒക്കെ 😚

 

പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞത്……

അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു….

എന്ത് പറ്റിയെടാ  എന്ന് ചോദിച്ചതും ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട്    അവൾ
എന്നിലേക്ക് ചാഞ്ഞു…….

 

എന്താടാ അമ്മൂസ്സേ…. എന്തിനാ കരയണേ…..

 

ഒന്നുല്ലാ  അച്ചുച്ചേട്ടാ…..ചേച്ചിയും മുത്തശ്ശനും മാത്രമുളള എനിക്കിപ്പോ ദൈവം
എന്തൊക്കെയ തന്നെ……അച്ഛനേം അമ്മയേം, എന്റെ എട്ടനേം ഒക്കെ തന്നില്ലേ… അതോർത്തപ്പോ
 സന്തോഷം

കൊണ്ട് കരഞ്ഞതാ….

അയ്യേ… സന്തോഷം വന്ന ചിരിക്കല്ലേ വേണ്ടേ… എന്നും പറഞ്ഞു ഞാൻ അവളുടെ  പുറത്ത് പയ്യെ
തഴുകി…

 

വാതിൽപടിയിൽ ആരോ നിൽക്കുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിപ്പോ കിച്ചു കണ്ണ്
തുടക്കുന്നു…

എനിക്കും ചെറുതായൊന്നു ഉളള് പിടഞ്ഞു…

 

അച്ചേട്ടാ,  അത്  അമ്മ വേഗം ചെല്ലാൻ പറഞ്ഞു ഇപ്പോ അങ്ങോട്ട് ഇറങ്ങി ….

 

ഹ്മ്മ്…. എന്ന ഫയലിൽ എല്ലാം ഇല്ലെയെന്ന് നോക്കി എടുത്ത് വെച്ചോടാ  എന്ന്
അമ്മുവിനോട്  പറഞ്ഞു മുറിവിട്ട് ഇറങ്ങി…. ഇറയത്തേക്ക് പോകാൻ പോയതും ഞാൻ കിച്ചുവിനെ
തിരിഞ്ഞു നോക്കികൊണ്ട് ….

 

കിച്ചൂസ്സേ, കുടിക്കാൻ  ഇത്തിരി വെളളം എടുത്തേ…….

 

അവൾ വേഗം അടുക്കളയിൽ പോയി വെളളം എടുത്ത് തിരിഞ്ഞതും ഞാൻ അവളുടെ പുറകിൽ
നിൽക്കുന്നു…..

പാവം… പെട്ടെന്ന് പകച്ചു പോയി…

 

പേടിച്ചോടാ കിച്ചൂസ്സേ…..

 

ഒരു ചിരിയോടെ ഇല്ലന്നവൾ തലയാട്ടി…..

 

രാവിലേ ഞാൻ പൊക്കിയെടുത്ത ആളാണ് ഇപ്പോ ദേ മിഴിച്ചു നിൽക്കണേ എന്ന് അവളുടെ നിൽപ്പ്
കണ്ട്  പറഞ്ഞതും രാവിലത്തെ കാര്യം ഓർത്തെന്നോണം അവൾക്കും  ചിരി വന്നു….

 

ഞാൻ ഗ്ലാസ്സ് വാങ്ങി ഇത്തിരി വെളളം കുടിച്ചു അവിടെത്തന്നെ വെച്ചു… വെളളമല്ലലോ
വേണ്ടത് 😇

 

എന്താ അച്ചേട്ടാഉദ്ദേശം….😶

കളളചിരി ഒളിപ്പിച്ചു എന്റെ ബട്ടൺസ് തിരിച്ചു കളിച്ചുകൊണ്ടവൾ ചോദിച്ചു….

 

വെറും  ദുരുദ്ദേശം എന്ന് പറഞ്ഞ എന്നെ  പിച്ചാനായി വയറിലേക്കവൾ  കൈ കൊണ്ട് വന്നതും….
ഞാനവളുടെ  രണ്ട്കയ്യും എന്നിലേക്ക്  കോർത്തു പിടിച്ചു….പിന്നെ ഒട്ടും സമയം
കളഞ്ഞില്ല…..

 

പതിയെ ഞാൻ  മുഖം അവളിലേക്ക് അടുപ്പിച്ചതും കണ്ണടച്ചു നിന്നുപോയി  എന്റെ
കിച്ചൂസ്സ്……

 

പക്ഷെ കുറച്ചു നേരമായിട്ടും ഒന്നും കിട്ടാതിരുന്നോണ്ട് ആവും, പയ്യെ അവൾ  കണ്ണ്
തുറന്നെന്നെ നോക്കിയത്….. അവളുടെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുന്ന എന്നെ
കണ്ടതും

അവൾക്കു  നാണം വന്ന് എന്റെ നെഞ്ചിൽ പയ്യെ ഇടിക്കാൻ തുടങ്ങി…..എനിക്കും ചിരി
വന്നേട്ടോ.

 

പെട്ടെന്ന് അവളെ ഒന്നുകൂടി  ചേർത്ത് പിടിച്ചിട്ട്…..

വേഗം ഇത്തിരി ചോറ് തന്ന ഞാൻ കഴിക്കാമെന്ന് പറഞ്ഞു……..

പിന്നെയൊരു വെപ്രാളമായിരുന്നു പാവത്തിന്…. എനിക്ക് അതൊക്കെ കണ്ടു നിൽക്കാൻ
വല്ലാത്തൊരു സന്തോഷം…

 

അയ്യോ പെട്ടെന്നാണ് അമ്മ പോയത് ഓർമ വന്നത്…..അധികനേരം ഇങ്ങനെ  നിൽക്കാൻ പറ്റില്ല…

കിച്ചൂസ്സേ… ഞാൻ ഇപ്പോ  ഒരു കാര്യം ചെയ്യാം…. മുമ്പിലൂടെ മുത്തശ്ശനോട് പറഞ്ഞു
ഇറങ്ങാം… എന്നിട്ട് പാടം വഴി വരാം….അപ്പോ പിന്നിലേക്ക് വന്ന മതി….. ഇങ്ങനെ
അടുക്കളയിൽ നിൽക്കുന്നത് അവൾക്കും പേടിയുണ്ട്..

കിച്ചൂസിനും ഞാൻ പറഞ്ഞത്   ബോധിച്ചു……

 

അങ്ങനെ നേരെ ഇറയത്തേക്ക് പോയിട്ട് മുത്തശ്ശനോട് നാളത്തെ കാര്യം പറഞ്ഞു വീട്ടിലേക്ക്
പോയി….

വീട്ടിൽ ചെന്നപ്പോ അമ്മ അച്ഛന് ചോറ് വിളമ്പികൊടുക്കുന്നു….

അമ്മേ ഞാൻ വണ്ടി ലോക്ക് ചെയ്യാൻ മറന്നു… ചെയ്തിട്ട് വരാമെന്ന് പറഞ്ഞു  നൈസ് ആയി
പുറത്തേക്കിറങ്ങി….

അങ്ങനെ ഇടവഴി കേറി പാടം എത്തി….നേരെ വരാതെ കുളത്തിന്റെ സൈഡിലൂടെ നടന്നു  മതിലിനു
പിന്നിലെത്തി…. ഹോ ഓരോരോ കഷ്ടപാടുകളെ…. 😇

 

കിച്ചു വാതിൽ തുറന്ന് കയ്യിൽ  പ്ലേറ്റ് പിടിച്ചു എന്നെയും കാത്ത് തിണ്ണയിൽ
ഇരിക്കുന്നത് ഞാൻ കണ്ടു.

 

ഒന്ന് പേടിപ്പിക്കാമെന്ന് കരുതി ഒരു ചെറിയ കല്ലെടുത്തു അവിടെക്കെറിഞ്ഞതും കിച്ചു
ചാടി എണീറ്റ് അടുക്കളയിലേക്കോടി… ഹിഹി… ഇങ്ങനൊരു പേടിക്കാരി….

അകത്തു കേറിയതും അവളൊന്ന് തിരിഞ്ഞു നോക്കി… അപ്പോളാണ് മതിലിനപ്പുറം എന്നെ കണ്ടത്..

ഞാൻ പയ്യെ മതിൽ ചാടി അവൾക്കരികിലെത്തിയതും …

കഷ്ടം ഉണ്ടെട്ടോ അച്ചേട്ടാ… ഞാൻ പേടിച്ചുപോയെന്ന്  പറഞ്ഞു പെണ്ണൊന്ന് ചിണുങ്ങി…

 

അച്ചോടാ… പോട്ടെയെന്നും പറഞ്ഞു ഞാൻ തിണ്ണയിലിരുന്നു…..

ചിരിച്ചുകൊണ്ട് അവളും അടുത്തിരുന്നു….

 

ഡി അമ്മു വരോ ഇങ്ങോട്ട്….. ഒരു ചെറിയ പേടിയോടെ ഞാൻ ചോദിച്ചു…

 

ഏയ്യ് അത് യൂട്യൂബിൽ എന്തോ നോക്കിയിരിക്കാ അച്ചേട്ടാ… പേടിക്കണ്ടാട്ടൊ… എന്നും
പറഞ്ഞു

പ്ലേറ്റ് എനിക്ക് നേരെ നീട്ടി കഴിച്ചോളാൻ പറഞ്ഞു…….

 

എന്താ ഇത്….?

 

അച്ചേട്ടനല്ലേ ചോറ് വേണമെന്ന് പറഞ്ഞെ…. ഇന്നാ കഴിച്ചോ….

 

അവൾ കളിപ്പിക്കാൻ പറഞ്ഞതാന്ന് എനിക്ക് മനസ്സിലായി…. ഞാൻ ഒന്നും മിണ്ടാതെ എണീക്കാൻ
പോയതും… അയ്യോ അച്ചേട്ടാ പോവല്ലേ,  എന്ന് പയ്യെ പറഞ്ഞുകൊണ്ട്  എന്നെ
ചേർത്തിരുത്തി….

 

എനിക്കറിയാം… എന്നെകൊണ്ട് വാരി തരിയിക്കാൻ അല്ലേ അച്ചേട്ടന് …😊…അതും പറഞ്ഞു ചോറിൽ
ഇത്തിരി ഉളളിക്കറിയും  മാങ്ങാ ചമ്മന്തിയും ചേർത്ത് കുഴച്ചു എന്റെ വായിലേക്കായി
കൊണ്ടുവന്നു….

 

അവൾ ചോറ് കുഴയ്ക്കുന്നത് കണ്ട് എനിക്ക് വല്ലാത്തൊരു കൊതി തോന്നി…..

ഒരു ചിരിയോടെ  ആ ഉരുള വായിലാക്കി ……. വെറുതെ പറയല്ലട്ടോ… വല്ലാത്തൊരു രുചി…. അവളുടെ
 കൈ കൊണ്ട് ഉണ്ടാക്കിയതോണ്ടാവും….

പിന്നെ ആ കുഞ്ഞിക്കൈ കൊണ്ട് അല്ലെ തരുന്നേ..  😊

 

കറി എങ്ങനുണ്ട് എന്ന അവളുടെ ചോദ്യത്തിന് കൈവിരലിൽ ഒന്ന് ചുംബിക്കുക മാത്രമാണ് ഞാൻ
ചെയ്തത്……….

ഞാൻ വേഗം അടുത്ത ഉരുളയ്ക് വേണ്ടി  വാ തുറന്നു…. അവളുടെ വർത്താനം കേട്ട് ഇടക്ക് തന്ന
വെളളം കുടിച്ചു മുഴുവൻ ചോറും ഞാൻ കഴിച്ചു….അവൾക്കും സന്തോഷായി…

കൈ ഒക്കെ കഴുകി കുറച്ചു നേരം കൂടി  അവിടെയിരുന്നു ….

 

കിച്ചൂസ്സേ….

 

മ്മ്മ്…. എന്താ അച്ചേട്ടാ……

 

എന്നോട് ശെരിക്കും എന്തോരം ഇഷ്ട്ടോണ്ട്…….

 

പക്ഷെ  മറുപടിയില്ല…… പകരം എന്റെ കൈ പിടിച്ചു ചുംബിക്ക മാത്രമാണ് അവൾ ചെയ്തത്….
പക്ഷെ കയ്യിൽ കണ്ണീരു കണ്ടപ്പോളാണ് എനിക്കത് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയത്….

പിന്നെ ഒന്നും പറയാൻ നിന്നില്ല… അവളെ മുറുക്കെ പിടിച്ചുകൊണ്ടു അങ്ങനെയിരുന്നു……

 

കുറച്ചു കഴിഞ്ഞപ്പോളാണ് സമയത്തെ പറ്റി ബോധം വന്നത്… മോളെ

ഞാനെന്ന പോകാൻ നോക്കട്ടെടാ….അമ്മയോട് റോഡ് വരെ പോകാന്ന് പറഞ്ഞ ഇറങ്ങിയത്….അപ്പോളും
അവൾ എന്റെ തോളിൽ ചാരി ഇരിക്കാണ്…

 

മ്മ്…. എന്ന പൊക്കോ അച്ചേട്ടാ… അമ്മ കാണാതെ വിഷമിക്കണ്ട… അതും പറഞ്ഞു കിച്ചു
എണീറ്റു…

 

നീ വാതിലടച്ചിട്  പൊക്കോളാമെന്ന് പറഞ്ഞു ഞാനും എണീറ്റു… ചിരിച്ചുകൊണ്ട് പയ്യെ
തിരിഞ്ഞ കിച്ചുപെണ്ണ് പെട്ടെന്നാണ് എന്നിലേക്ക് ചേർന്നത്….. എന്റെ ഇടത്തെ നെഞ്ചിൽ
മുഖം ചേർത്ത് എന്റെ ഹൃദയമിടിപ്പ് കേട്ട്  കുറച്ചുനേരം അവളങ്ങനെ   നിന്നു…. പിന്നെ
ആഗ്രഹിച്ചത് നേടിയെന്ന പോലെയൊരു  ചിരിയോടെ അവൾ അകത്തേക്ക് പോയി…

കിച്ചു വാതിലടച്ച ശേഷം പതിയെ  ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു.

 

വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ വക കുറച്ചു കേട്ടു…. ചോറ് വിളമ്പി കാത്തിരിക്കുന്നത്
അമ്മക്ക് ദേഷ്യമാണ്….

ഡാ വേഗം കഴിക്കാൻ നോക്ക്…. കൃഷ്ണമോൾ ഉണ്ടാക്കിയ കറി നല്ല രസോണ്ട്….

 

ഓഹ് എനിക്ക് വേണ്ടമ്മേ …വിശപ്പ് പോയി…. ചോറ് വെളളം ഒഴിച്ചോ… എന്നും  പറഞ്ഞു ഞാൻ
മുറിയിലേക്ക് നടന്നു…. കണ്ണാടിയിലൂടെ അമ്മയുടെ ഭാവം എനിക്ക് കാണാമായിരുന്നു…

അവൾ കറിയുണ്ടാക്കി തന്നിട്ടും കഴിക്കാത്ത ഇവനെന്ത് പൊട്ടനെന്ന് ആകും അമ്മ
ചിന്തിച്ചത്…..

 

പക്ഷെ എന്റെ പെണ്ണ് വാരി തന്ന്  വയറും ഒപ്പം മനസ്സും നിറഞ്ഞു നിക്കാണ്  ഞാനെന്ന്
 അമ്മക് അറിയില്ലലോ 😇😊

 

മൊബൈൽ എടുത്ത് പാട്ട് വെച്ച് അവൾ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും ഓർത്ത്  കിടന്ന്
എപ്പോളോ ഞാൻ ഉറങ്ങി….

രാവിലെ അമ്മ ചായയും കൊണ്ട് വിളിച്ചപ്പോളാണ് ഏതോ  സ്വപ്നത്തിൽനിന്നും ഞാൻ ഉണർന്നത്..

ചായ ഊതി കുടിക്കുമ്പോളൂം ആ സ്വപ്നം ഓർത്തെടുക്കാൻ നോക്കി… പക്ഷെ നടന്നില്ല 😁…..

 

വേഗം എണീറ്റു കാർ കഴുകിയിട്ടു ..പിന്നെ നേരെ കുളിച്ചു റെഡിയായി ആഹാരം കഴിച്ചു
അമ്മുവിനെ കാത്ത്  ടിവിയുടെ മുന്നിൽ ഇരിപ്പായി…

 

അപ്പോളേക്കും അമ്മു എത്തി…. അടിപൊളി ആയിട്ടുണ്ടെന്ന് ഞാൻ കൈ കൊണ്ട് കാണിച്ചപ്പോ
ചെറുതായിട്ട് അവളൊന്ന് പൊങ്ങി 😆

 

ഫയൽ എവിടെഡി……എന്ന ചോദ്യത്തിന് ഇപ്പോ  വരും എന്നവൾ മറുപടി തന്നു… അപ്പോളാണ്

ഫയൽ തുറന്ന് എല്ലാം പരിശോധിച്ചു കിച്ചൂസ്സും പിന്നാലെയെത്തിയത്….

 

കുളി കഴിഞ്ഞിട്ടുളളു…. തലയിൽ തോർത്തു കെട്ടി വെച്ചിട്ടുണ്ട് …

അങ്ങനെ അവളെ കണ്ടപ്പോ കണ്ണെടുക്കാൻ തോന്നിയില്ല…

നോക്കി നിന്നുപോയി…..

എന്റെ പെണ്ണ് എത്ര നിറം മങ്ങിയ ചുരിദാർ ഇട്ടാലും ഭംഗി കൂടുകയേ ഉളളു….

 

കാലിൽ അമ്മുവിന്റെ ചവിട്ടു കിട്ടിയപ്പോളാണ് എന്റെ മൈൻഡ് തിരിച്ചു വന്നത്…കിച്ചൂസിന്
ചിരിക്കാൻ അതൊക്കെ ധാരാളം……

എന്നിട്ട് അമ്മുവിന്റെ വക  ആക്കിയൊരു ചിരിയും…. അപ്പോളേക്കും  അമ്മ അടുക്കളയിൽ
നിന്നെത്തി…. എല്ലാം എടുത്തല്ലോ എന്ന അമ്മമാരുടെ പതിവ് ചോദ്യം  അമ്മയും
തെറ്റിച്ചില്ല….

 

ഞാൻ  പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട്‌ ആക്കി… പത്രം വായിച്ചോണ്ടിരുന്ന അച്ഛനോട്
യാത്ര പറഞ്ഞു അമ്മുവും  കാറിൽ കേറിയതോടെ ഞങ്ങൾ നേരെ സ്കൂളിലേക്ക് വിട്ടു…..

 

അച്ചുച്ചേട്ടാ ലുലു മാളിൽ എപ്പോളാ പോക….?ഈ ഡ്രസ്സ്‌ തന്നെ പോരെ… അമ്മു ഇങ്ങനെ
ഓരോന്ന്  ചോദിക്കുകയാ….

 

ഞാൻ അവളെയൊന്ന് നോക്കിയിട്ട്  …

ഡീ ഈ അഡ്മിഷൻ ഒന്ന് ശെരിയാക്കിട്ട് പോയപോരെ…. അത് വരെ ഒന്ന് ക്ഷമിക്ക്….

 

ആഹ് മതി മതി… മോന്റെ ഇഷ്ട്ടം പോലെ എന്നും പറഞ്ഞു അവൾ  പിന്നേം  വായിനോക്കി
 ഇരിക്കേണ്…

ഞാൻ  ആക്കിയതാണെന്ന് ഇതിനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ… ശോ ഇങ്ങനൊരു ട്യൂബ്
ലൈറ്റ്…   😐😐😐

 

അങ്ങനെ ഞങ്ങൾ സ്കൂളിലെത്തി….ഓഫിസ് തുറക്കാൻ ഇനിയും  സമയമുണ്ടെങ്കിലും നേരത്തെ തന്നെ
ഞങ്ങൾ എത്തി….

പിളേളരൊക്കെ ഓരോ സെറ്റ് ആയിട്ടാണ് വരുന്നത്…

 

ഞാനും അമ്മൂസും കൂടി ആൽത്തറയിൽ ഇരിപ്പായി…. എന്റെ തോളിൽ ചാരി ഒരു ആലിലയും
കറക്കിയാണ് അമ്മു ഇരിക്കണേ….

ചില ചെക്കന്മാർ അമ്മൂനെ വായീനോക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്… ആഹ് പിളേളരല്ലേ…

പിന്നെ അവന്മാരെ പറഞ്ഞിട്ടും കാര്യമില്ല….എന്റെ കൊച്ചിനെ ആരും നോക്കിപ്പോകും… 😙

 

പ്രിൻസിപ്പൽ എത്തിയതും ഞാൻ അവളേം വിളിച്ചു ഓഫീസിലേക് പോയി…അമ്മയുടെ കൂട്ടുകാരി
അവിടെ സ്റ്റാഫ്‌ ആയി ഉളളത്  നന്നായി… പേപ്പർ ഒക്കെ വേഗം ശെരിയാക്കി പ്രിൻസിയെ കണ്ട്
എല്ലാം റെഡിയാക്കി…

അപ്പോളാണ് അവിടത്തെ സെക്രട്ടറി നാരായണൻ നായരുടെ വരവ്വ്…അഡ്മിഷന്റെ കാര്യം
മണത്തറിഞ്ഞുളള വരവാണ്….  ട്രാൻസ്ഫർ ആയി വരുന്ന കുട്ടികളെ മാനേജ്മെന്റ് കൂടി
സമ്മതിച്ചാൽ മാത്രമേ അഡ്മിറ്റ്‌ ചെയ്യാൻ പറ്റുവെന്ന പഴയ  നിയമം പറഞ്ഞുകൊണ്ട്
അഡ്മിഷൻ പ്രോസസ്സ് അയ്യാൾ മുടക്കി..

പരമ ചെറ്റ….. 😶

 

ദോഷം പറയരുതല്ലോ ,   ഒടുക്കത്തെ ആർത്തിയാണ്…ഒരു സംഭാവന കൊടുത്താ തീരാവുന്നതേയുളളു…
പക്ഷെ ഇത്രേം നന്നായി പഠിക്കുന്ന കൊച്ചിനെ  ചേർക്കാൻ അങ്ങനിപ്പോ പൈസ
കൊടുക്കണ്ടെന്ന് ഞാനും കരുതി…. പക്ഷെ ഇയ്യാൾ അടുക്കുന്ന ലക്ഷണം കാണുന്നില്ല….
അമ്മുവിനെ നോക്കിയപ്പോൾ അവളും ആകെ ടെൻഷൻ ആയ പോലെ….

 

പിന്നെയൊന്നും ആലോചിച്ചില്ല….

ഫോണെടുത്തു നേരെ തോമസ്സേട്ടനെ വിളിച്ചു……. കാര്യം പറഞ്ഞതും നീ വിഷമിക്കണ്ട എന്നും
പറഞ്ഞു പുളളി കട്ട്‌ ആക്കി…

 

ഒരു 20 മിനിറ്റ്…..ഓഫീസിന്റെ മുന്നിൽ  ഒരു ഓട്ടോ വന്നുനിന്നു … ഓട്ടോയിൽ നിന്നും
ഇറങ്ങിയത് വേറാരും അല്ല തോമസ്സേട്ടനാണ്….. പിന്നാലെ പുളളിയുടെ റേഞ്ച് റോവറും എത്തി
….

കിടിലൻ കാർ ഉണ്ടായിട്ട് ഓട്ടോയിൽ പോകാൻ ഇയ്യാൾക്ക് വല്ല വട്ടാണോ എന്ന്
ചിന്തിക്കണ്ട…. ആളൊരു പ്രത്യേക ടൈപ്പ് ആണ്….

കൊടുങ്ങലൂർ അമ്പലത്തിന്റെ തെക്കേനടയിലുളള  ഓട്ടോ സ്റ്റാൻഡിൽ വർത്താനം
പറഞ്ഞിരുന്നപ്പോളാണ് ഞാൻ വിളിച്ചത്… നേരെ ഒരു ഓട്ടോയിൽ കേറി പുളളി ഇവിടെത്തി…കാർ
ഉളള കാര്യമൊക്കെ ഇങ്ങേര് ചിലപ്പോ മറക്കും….പാവം ഡ്രൈവർ ഇങ്ങേരേം നോക്കി ഇരിപ്പാണ്…
കണ്ണ് തെറ്റി കണ്ടില്ലെങ്കിൽ പിന്നെ അന്വേഷിച്ചു നടക്കണം😂…..

 

എന്താടാ അച്ചുവേ പ്രശ്നം….. ഗൗരവത്തോടെയാണ് തോമസ്സേട്ടൻ സംസാരിക്കുന്നത്….

 

തോമസ്സേട്ട, ദേ ക്ടാവിനു ഒരു അഡ്മിഷൻ വേണം..എല്ലാം ശെരിയാക്കി… പക്ഷെ ആ നക്കി
സെക്രട്ടറി മുടക്ക് പറയ്യാ….

 

അപ്പോളാണ് അമ്മുവിനെ തോമസ്സേട്ടൻ ശ്രദ്ധിച്ചത്..

ആഹ് മോൾക്കാണോ അഡ്മിഷൻ വേണ്ടേ….അമ്മുവിനെ നോക്കിയാണ് പുളളി ചോദിച്ചത്…

ഏഹ് തോമസ്സേട്ടൻ അമ്മുവിനെ അറിയോ… എനിക്ക് സംശയമായി…

 

പിന്നില്ലേ… ഞങ്ങൾ ഇന്നലെ ക്ലബിൽ വെച്ച് കണ്ടു.. അല്ലേ മോളെ….

ഡാ അച്ചു,  ഇന്നലെ ഇവൾ അച്ഛന്റെ കൂടെ ക്ലബിൽ വന്നെടാ…  അപ്പോ അച്ഛൻ കാര്യങ്ങളൊക്കെ
പറഞ്ഞു….

 

ഏഹ്ഹ് …. എന്ത് കാര്യം….ഞാൻ  ചെറുതായൊന്നു ഞെട്ടി…അച്ഛന് വല്ല സംശയം തോന്നിയോ…..

 

ഹാ രണ്ട് മക്കളെ കിട്ടിയ കാര്യം…നിന്റെ അച്ഛനിപ്പോ നിലത്തൊന്നുമല്ല… അതും പറഞ്ഞു
തോമസ്സേട്ടൻ ചിരിച്ചു…

 

ഹോ അങ്ങനെ…. ആഹ്ഹ് അച്ഛൻ ഫുൾ ഹാപ്പിയല്ലേ എന്ന് ഞാനും പറഞ്ഞു….

അങ്ങനെ നേരെ ഞങ്ങൾ ഓഫീസിലേക്ക് പോയി….

പ്രിൻസിയുടെ റൂമിൽ എല്ലാ മാനേജ്മെന്റ്  തൊരപ്പന്മാരും ഇരിപ്പുണ്ട്….

 

തോമസ്സേട്ടൻ ഡോർ കൊട്ടി കേറിക്കോട്ടെന്ന് ചോദിക്കാനൊന്നും നിന്നില്ല…കലിപ്പിട്ട്
 നേരെ അകത്തേക്ക് കേറി… ചെന്നപാടെ….

 

ഡോ നാരായണ… ഈ സ്കൂൾ  കെട്ടിടവും സ്ഥലവും എല്ലാം കൂടി എന്ത് വില വരോടോ??അല്ല
താനൊക്കെ ഇത് കച്ചവടം ആയിട്ടല്ലേ കാണുന്നെ…അപ്പോ ഞാൻ ആലോചിച്ചപ്പോ ഇതങ്ങു
വാങ്ങിയിട്ട് പിളേളരെയൊക്കെ  ഫ്രീ ആയിട്ട് പഠിപ്പിക്കാന്ന് കരുതീട്ടാ….

 

അല്ല തോമസ്സേ… അത് പിന്നെ… നിയമം അങ്ങനെയല്ലേ….അല്ലാതെ വേറൊന്നും ആയിട്ടല്ല…. ഇത്
പറഞ്ഞെങ്കിലും  നല്ല പേടിയുണ്ടെന്ന്  സെക്രട്ടറിയുടെ സംസാരം കേട്ടാൽ തന്നെ അറിയാം…

 

ആണോ… നിയമം അങ്ങനെയാണല്ലേ…ആണോടോ പ്രിൻസിപ്പാളെ? തോമസ്സേട്ടൻ പ്രിൻസിയോടായി
ചോദിച്ചു…

 

അങ്ങനെ നിയമം ഉണ്ട്.. പക്ഷെ മെറിറ്റ് ഉളള കുട്ടികൾക്ക് അത് ബാധകമല്ല… പ്രിൻസിപ്പൽ
കാര്യം പറഞ്ഞു…..

 

അത് കേട്ടതും തോമസ്സേട്ടൻ കലിപ്പായി…. ഡോ നക്കി നാരായണ… താനൊക്കെ ഇങ്ങനെ പൈസ
ഉണ്ടാക്കിയിട്ട് എന്തിനാടോ…

താനൊക്കെ ഇന്നുവരെ എന്തെങ്കിലും ഉപകാരം ആർകെങ്കിലും ചെയ്തിട്ടുണ്ടോടോ??? ഓരോ നിയമം
പറഞ്ഞ് ഉടായിപ്പ് ഇറക്കാനായിട്ട്…..

തോമസ്സേ… നിയമം വിട്ടൊരു കളിയില്ല… അതൊക്കെ

നോക്കാൻ ഇവിടെയൊരു മാനേജ്മെന്റ് ഉണ്ട്… സെക്രട്ടറിയും വിട്ട് കൊടുക്കുന്നില്ല….

 

ആഹാ അങ്ങനെയാണല്ലേ….

എടൊ  താൻ  നാളെ രാവിലെ കാറിൽ  ഇങ്ങോട്ട് വരികയാണെന്ന് വിചാരിക്ക്‌…

 

ആഹ് വിചാരിച്ചു… നാരായണൻ തമാശ പോലെ  ചിരിച്ചുകൊണ്ട് പറഞ്ഞു…

 

വിചാരിച്ചല്ലോ… അപ്പോ

തോമസ്സ് & സൺസ്  എന്നെഴുതിയ ടോറെസ്സ് ടിപ്പർ വന്നു തന്റെ കാറിൽ ഇടിച്ചുവെന്ന്
വിചാരിക്ക്‌…

 

അത് കേട്ടതും സെക്രട്ടറിയുടെ ചിരിയൊക്കെ പോയി… 😂

 

ഹ വെറുതെ വിചാരിക്ക്‌ നാരായണ… ഇപ്രാവശ്യം തോമസ്സേട്ടനാണ് ചിരിച്ചത്….

താൻ ആ അപകടത്തിൽ പെട്ട് സ്പോട്ടിൽ മരിച്ചു…. അപ്പോ താൻ ഇങ്ങനെ ഉണ്ടാക്കിയ പൈസ
കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോ….

 

നാരായണൻ സാർ ആകെ വിയർത്തു….തോമസ്സേ എന്ന് പേടിയോടെ വിളിച്ചതും…..

 

പേടിക്കണ്ടഡോ… വെറുതെ വിചാരിക്കാൻ അല്ലേ പറഞ്ഞുളളു…

അപ്പോ നിയമം ഒക്കെ  ശെരിയായില്ലേ..അഡ്മിഷന്  അപ്പോ തടസ്സം ഒന്നുമില്ലലോ….

 

അയ്യോ ഇനി എന്ത് തടസ്സം…. കുട്ടിക്ക് സീറ്റ്‌ റെഡി…….അത് പറഞ്ഞു പേപ്പർ ഒക്കെ സീൽ
വെക്കാൻ തുടങ്ങി…

ഇത്രേം നേരം നിയമം പറഞ്ഞു കൊരച്ചോണ്ടിരുന്ന ഇയ്യാൾ ഇങ്ങനെ മാറിയത് കണ്ട് ഞാനും
 അമ്മൂസും വണ്ടറടിച്ചു  നിന്നു പോയി….

 

ഡാ അച്ചു… അപ്പോ എല്ലാം ശെരിയാക്കിട്ടുണ്ട്… ഞാൻ എന്ന  പോകാൻ നോക്കട്ടെ… ക്ലബിൽ
ചെസ്സ് കളി തുടങ്ങിട്ടുണ്ടാവും… നിന്റ അച്ഛനെ ഞാൻ ഇന്ന് തോൽപ്പിക്കും… അതും പറഞ്ഞു
പുളളി പോയി…

ഞാൻ പറഞ്ഞില്ലേ… തോമസ്സേട്ടൻ ഒരു പ്രത്യേക ടൈപ്പ് ആണെന്ന്…. 😅

 

അങ്ങനെ സമാധാനം ആയിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി….. പോകുന്ന വഴി ഒരു
 തണ്ണിമത്തനുംവാങ്ങി…

തണുപ്പിച്ചു  പഞ്ചസാരയിട്ട് ഒരു പെട പെടച്ച അടിപൊളിയാണ്…

നേരെ വീടെത്തി… അമ്മയും കിച്ചൂസും മുത്തശ്ശനും ഇറയത്തിരിപ്പുണ്ട്….

അമ്മു ചെന്ന പാടെ അഡ്മിഷൻ ശെരിയായ കാര്യം ഒക്കെ പറയുന്ന തിരക്കിലാണ്…. കിച്ചുവിനും
അമ്മയ്ക്കും  ഒരു സമാധാനം കിട്ടിയപോലെ … ഞാൻ നേരെ അടുക്കളയിൽ പോയി തണ്ണിമത്തൻ
ജ്യൂസിന്റെ പരിവാടി നോക്കി…. അത് തണുപ്പിക്കാൻ വെച്ച് ടീവിയും  കണ്ടിരിപ്പായി…

കുറച്ചു കഴിഞ്ഞപ്പോ ,  മുത്തശ്ശൻ ഒഴികെ എല്ലാവരും അകത്തേക്ക് വന്നു… അമ്മു വന്നപാടെ
എന്റെ മേത്ത് ചാരി ഇരിപ്പായി….ഞൊളച്ചു എന്റെ കയ്യിന്റെ ഉളളിൽ കേറി… എന്നിട്ടും  ഞാൻ
മൈൻഡ് ചെയ്യാതായപ്പോ അവൾ എന്റെ മൂക്കിൽ പിടിച്ചു വലിക്കാൻ  ഒക്കെ  തുടങ്ങി…. കാര്യം
വേറൊന്നും അല്ല… ലുലു പോകണ്ടേ 😄😄…

 

ഒന്ന് അടങ്ങി ഇരിക്ക് പെണ്ണെ… നമുക്ക് കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞതും അതിനു
സമാധാനമായി…. കിച്ചുവും അമ്മയും ഞങ്ങളുടെ കുറുമ്പൊക്കെ നോക്കി ഇരിക്കയാണ്…

ഇപ്പോ എന്ത് പറഞ്ഞാലും അമ്മു അനുസരിക്കുമെന്ന് എനിക്കറിയാം…. അത് കൊണ്ട് വേഗം പോയി
തണുപ്പിക്കാൻ വെച്ച ജ്യൂസ്‌ എടുക്കാൻ പറഞ്ഞു….

 

അത് കേട്ടതും ചുണ്ട് കോട്ടികൊണ്ട് അവൾ ചിണുങ്ങി….

മനസ്സില്ല മനസ്സോടെ ആണെങ്കിലും അവൾ അടുക്കളയിലേക്ക് പോയി… കുറച്ചു കഴിഞ്ഞു ട്രേയിൽ
 5 ഗ്ലാസിൽ ജ്യൂസ്‌ ആയിട്ട് വരുന്ന അമ്മുവിനെ കണ്ടപ്പോ ഒരു കൗതുകം…

പെണ്ണ് കാണാൻ വരുമ്പോ പെൺകുട്ടി ചായയുമായി നടന്നു വരില്ലേ……അത് തന്നെ…..

സത്യത്തിൽ  എനിക്കും അമ്മക്കും കിച്ചൂസിനും  ഒരേ ചിന്തയാണ് ഉണ്ടായത്…. അത്
പരസ്പ്പരം നോക്കിയുളള ചിരിയിൽ തന്നെ മനസ്സിലായി…

 

തുളുമ്പി പോകാതെ നോക്കി പയ്യെയാണ് അമ്മുവിന്റെ നടപ്പ്..

അമ്മു നേരെ അമ്മയ്ക്കും കിച്ചുവിനും ജ്യൂസ്‌  കൊടുത്ത് എനിക്ക് നേരെ
വന്നുനിന്നപ്പോൾ

ജ്യൂസ്‌  എടുത്തതിനൊപ്പം

” എന്താ കുട്ടിയുടെ പേരെന്ന്” ഒരു ചിരിയോടെ ഞാൻ ചോദിച്ചതും അമ്മയും കിച്ചുവും വാ
പൊത്തി ചിരി തുടങ്ങി….

അമ്മൂസിനു ഞാൻ പറഞ്ഞത് കേട്ട് വല്ലാത്തൊരു നാണം… …. ഇവൾക്ക് നാണം ഒക്കെയുണ്ടോ എന്ന്
ചിന്തിച്ചു പോയി……

 

മുത്തശ്ശനും കൊണ്ട് കൊടുത്തിട്ട് അവളും ഒരു ഗ്ലാസ്സ് ആയി എന്റെ അടുത്തിരുന്നു…

കുട്ടി ഏത് കോളേജിലാണ് പഠിച്ചത് എന്ന് ചോദിച്ചു ഒന്നുകൂടി ചൊറിഞ്ഞതോടെ എന്റെ കയ്യിൽ
നഖം അമർത്തിപിടിച്ചിട്ട് കോളേജിൽ ആയിട്ടില്ല ചേട്ടാ എന്ന് പറഞ്ഞു ചിരിച്ചു…. എന്റെ
ജീവൻ പോയി.. പിച്ചാനും മാന്താനും ചേച്ചിക്കും അനിയത്തിക്കും നല്ല അറിവാണ്…

 

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ കിച്ചൂസിനെ മൈൻഡ് ചെയ്യാതെ  അമ്മയോടായി ഞങ്ങൾ ലുലുവിൽ
പോയിട്ട് വരാമെന്ന് പറഞ്ഞു…..

 

ആഹ് അധികം രാത്രി ആകാൻ നിക്കാതെ തിരിച്ചെത്തണം എന്ന് അമ്മ ഓർഡർ ഇട്ടു…

എന്ന അമ്മൂസ്സേ നമുക്ക് പോയിട്ട് വരാമെന്ന് പറഞ്ഞതും കിച്ചു ഗ്ലാസ്സ് ഒക്കെയെടുത്തു
അടുക്കളയിലേക്ക്  ഒറ്റപ്പോക്ക്…. അമ്മു അത് കണ്ടതും എന്തിനാ അതിനെ പറ്റിക്കണെ എന്ന
ഭാവത്തിൽ ഒരു നോട്ടം….

 

ഞാൻ അവളെ  കണ്ണടച്ചു കാട്ടിയിട്ട് അമ്മയെ ഒന്ന് നോക്കി… അത് ടിവിയുടെ ഉളളിലാണ്….
 നൈസ് ആയിട്ട് എണീറ്റ് അടുക്കളയിലേക്ക് വലിഞ്ഞു…. ചെന്നപ്പോ എന്റെ പെണ്ണിന്റെ
മുഖമോന്ന് കാണണം… കടന്നൽ കുത്തിയ പോലുണ്ട്….

 

എന്നെ കണ്ടപ്പോ തന്നെ കിച്ചൂസ്  തിരിഞ്ഞു നിന്ന് ഗ്ലാസ്സ് കഴുകാൻ തുടങ്ങി…. എനിക്ക്
അത് കണ്ടിട്ട് ചിരിയും വരണുണ്ട്…..

 

ഞാൻ അടുത്ത് ചെന്നിട്ട് കിച്ചൂസ്സേ എന്ന് പയ്യെ വിളിച്ചു…

“മ്മ് “എന്നൊരു മൂളൽ മാത്രേ കിട്ടിയുളളു….

 

എന്ത് പറ്റി… ജ്യൂസ്‌ ഇഷ്ട്ടായില്ലേ… അല്ല മുഖത്തൊരു തെളിച്ചമില്ലലോ എന്റെ
പെണ്ണിന്…

 

ആഹ് ഇഷ്ടായില്ല…. അത് പറഞ്ഞു  എന്നെ തളളി നീക്കി,  കുറച്ചു തെനയുമായി  നേരെ
കിളിക്കൂടിന്റെ അടുത്തേക്ക് പോയി

 

ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലലോ എന്ന് മനസ്സിൽ വിചാരിച്ചു  ഞാനും പുറകെ പോയി….

 

ചെന്നപ്പോ വെറുതെ  തെന എറിഞ്ഞു നിൽക്കയാണ് കിച്ചു…..

ഡി കിളിയെ എറിഞ്ഞു കൊല്ലാൻ നോക്കേണ പെണ്ണെ…. അത് കേട്ടതും  എറിയൽ  ഒന്നൂടി സ്പീഡ്
ആയി….

 

ശോ ഇങ്ങനൊരു കിച്ചുപെണ്ണ്….

പിന്നിൽ ചെന്ന് അരക്കെട്ടിൽ പിടിച്ചതും പെണ്ണൊന്ന് ഞെട്ടി…..

 

ദേ വിട്ടേ  അച്ചേട്ടാ…. ഞാൻ തീറ്റ കൊടുക്കുന്നത് കണ്ടില്ലേ….

 

ആഹ് ഇങ്ങനെ തീറ്റ  കൊടുത്താൽ കിളികൾ അധികം തിന്നേണ്ടി വരില്ല…എന്ന് പറഞ്ഞതും
കിച്ചൂന് നൈസ് ആയിട്ട് ചിരി വന്നു… പക്ഷെ പുറത്തുകാണിച്ചില്ല,  കലിപ്പ് മോഡിൽ തന്നെ
നിക്കുകയാണ് … 😇

 

അതേയ് കിളിയെ നോക്കി നിന്നാലേ ലുലുവിൽ പോകാൻ വൈകും 😉

 

അതിനു അമ്മുവും അച്ചേട്ടനും അല്ലേ പോകുന്നെ…..പിന്നെ എങ്ങനാ വൈകണെ….ഇവിടെ നിക്കാതെ
ഇറങ്ങാൻ നോക്കിക്കോ… അത് കേട്ടതും…

ഞാൻ കൈ വയറിലൂടെ ചേർത്ത് പിടിച്ചു എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചിട്ട്….നിന്നെ
കൊണ്ടോകാതെ ഞാൻ പോകോ പെണ്ണെ …. അമ്മു  കറങ്ങാൻ പോണം എന്ന് പറഞ്ഞപ്പോ ഞാൻ ആകെ പറഞ്ഞ
ഡിമാൻഡ് എന്റെ കിച്ചുവും വേണമെന്ന….. കേട്ടോടി പൊട്ടി……

 

അത് കേട്ടതും കിച്ചൂസ്സ്

എന്റെ കയ്യിൽ മുറുക്കെ പിടിച്ചു എന്നിലേക്ക് ഒന്നുകൂടി ചാഞ്ഞു…

കുറച്ചു നേരത്തേ മൗനം വിട്ട്….

എനിക്കറിയാം എന്നേം കൊണ്ടുപോകുമെന്ന്…… 😊

 

ഓഹ് പിന്നെ പിന്നെ… എന്നിട്ടാണ് മുഖം വീർപ്പിച്ചു നടന്നത്….

 

ഹിഹി….. അത് പിന്നെ ഞാൻ അഭിനയിച്ചതല്ലേ അച്ചേട്ടാ ന്നും പറഞ്ഞു ചിരിച്ചു….

 

കിച്ചൂസ്സേ…… ഞാൻ അവളുടെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചു വിളിച്ചു…

 

ഇക്കിളി തോന്നി തല വെട്ടിച്ചുകൊണ്ട് എന്താ അച്ചേട്ടാ ന്ന്  അവൾ ചോദിച്ചു…

 

നല്ല മണം എന്റെ പെണ്ണിന്😊………….

 

പോ ഏട്ടാ  ……..എന്തൊക്കെയാ പറയണേ 😇

 

സത്യം….നല്ല മണം കിച്ചൂസ്സേ ….അത് പറഞ്ഞു ഞാൻ അവളെ തിരിച്ചു നിർത്തി……

വല്ലാത്തൊരു നാണം പെണ്ണിന്…

മ്മ്…. ഇന്നലെ  രാവിലെ  ഞാൻ അച്ചേട്ടനെ കെട്ടിപിടിച്ചപ്പോ… നിക്ക് മാറാൻ
തോന്നണുണ്ടായില്ല……..

 

ആഹാ… അത് ശെരി…😊….

ഒരുക്കണക്കിനു

വിയർത്തുകുളിച്ചാ പെണ്ണെ ഇന്നലെ  ഓടി  വന്നേ ….ഓരോന്ന് ഒപ്പിച്ചിട്ട്… അത് പറഞ്ഞു
ഞാൻ തലയൊന്ന് താഴ്ത്തി അവളുടെ മുഖത്തോട് ചേർത്തു….

 

പെട്ടെന്ന് എന്തോ ഓർത്തെന്നോണം കിച്ചു….

എന്നോട്  ഒട്ടും ദേഷ്യമില്ലേ അച്ചേട്ടന്.

 

ഞാൻ മുഖമൊന്നു ഉയർത്തിയപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതാണ് കണ്ടത്….

എന്തിനാ പെണ്ണെ കണ്ണ് നിറച്ചത്…

 

എന്നോട് ദേഷ്യം തോന്നല്ലേ ഏട്ടാ….  ഞാൻ അറിയാതെ   വിഷമിപ്പിച്ചെങ്കിൽ എന്നോട്
പൊറുക്കണേ അച്ചേട്ടാ….

 

അത് പറഞ്ഞു തീർന്നതും അവൾ  കണ്ണീരോഴുക്കി……..

 

ഏട്ടൻ വേണോങ്കി എന്നെ അടിച്ചോ… നിക്ക് എന്നാലും സന്തോഷമേ……..

അത് മുഴുവിക്കാൻ  ഞാൻ സമ്മതിച്ചില്ല….

കവിളുകൾ കയ്യിൽ കോരിയെടുത്തു

കുഞ്ഞു ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തു….

പെട്ടെന്ന് മിഴിച്ചു പോയെങ്കിലും

പതിയെ അവൾ എന്നിലേക്ക് ചേർന്നു……

കീഴ്ചുണ്ട് പയ്യെ നുണഞ്ഞപ്പോൾ വല്ലാത്തൊരു മധുരമായിരുന്നു….

കണ്ണുകൾ അടച്ചു,കാലുകൾ ഉയർത്തി എന്നോട് കൂടുതൽ ചേരുകയായിരുന്നു അവൾ…

എന്റെ മുടിയിഴയിൽ വിരലുകളോടിച്ചുകൊണ്ട് അവളും, വിരലുകൾ കൊണ്ട് പുറത്ത് ചിത്രം
വരച്ചു ഞാനും  പ്രണയത്തിന്റെ ആദ്യ  കുസൃതി ആസ്വദിക്കുകയാണ്.

ചുണ്ടുകൾ വേർപെട്ടതോടെ രണ്ടുപേരും അണച്ചുപോയി…. കിച്ചു തളർന്ന് ശ്വാസമെടുക്കാൻ
പറ്റാതെ  എന്റെ നെഞ്ചിൽ ചാഞ്ഞു അണക്കുകയാണ്…. ഞാൻ ഒരു ചിരിയോടെ അവളെ  തഴുകികൊണ്ട്
നിന്നു….

 

മോളെ……. എവിടെയാ കുട്ട്യേ …….

പെട്ടെന്നാണ് അമ്മയുടെ ശബ്ദം കേട്ടത്…..കിച്ചുവിനെ അന്വേഷിച്ചു വരികയാണ്……

കിച്ചുവിന് ആകെ വെപ്രാളമായി…. എനിക്കും പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ
പകച്ചുപോയി…  വേഗം കിളിക്കൂടിന്റെ മറവിലേക്ക് നീങ്ങാൻ പോയതും അമ്മ വാഴകൾക്ക്
ഇടയിലൂടെ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു…..

കിച്ചു  വേഗം കിളികൾക്ക് തീറ്റ കൊടുക്കാൻ തുടങ്ങി…….

 

എന്റ കുട്ട്യേ… ഇവിടെ നിക്കായിരുന്നോ… അമ്മ എവിടൊക്കെ നോക്കി എന്നറിയോ….

 

അത് അമ്മേ…പെട്ടെന്ന കിളികളുടെ കാര്യം ഓർത്തത് … അപ്പോ വന്നതാ..

 

അല്ല നീ എന്താടാ ഇവിടെ…..അമ്മു അവിടെകിടന്ന് അന്വേഷിക്കുന്നുണ്ട്…

 

അത് കേട്ടതും ഞാൻ പതിയെ തിരിഞ്ഞു നടന്നു.. ഹോ ഭാഗ്യം അമ്മ വേറൊന്നും
ചോദിച്ചില്ല………. പെട്ടെന്നാണ് അമ്മ

എന്റെ മോൻ ഒന്ന് നിന്നെ….. എന്ന് പറഞ്ഞത്…..

 

ഹോ ഇനി എന്താണാവോ ദൈവമേ…

എന്താ അമ്മേ…. ഒന്നും അറിയാത്ത  നിഷ്കളങ്കനെ പോലെ ഞാൻ ചോദിച്ചു…

 

അമ്മ എന്നെ സൂക്ഷിച്ചു നോക്കികൊണ്ട് അടുത്തേക്ക് നടന്നുവന്നു …… പണി പാളിയോ …..
പെട്ടെന്നാണ് അമ്മ  കൈയ് ഉയർത്തി  എന്റെ കവിളിൽ നിന്നും കിച്ചുവിന്റെ പൊട്ട്
എടുത്തത്…..

അത് കയ്യിലെടുത്തിട്ട് എന്നെയൊരു നോട്ടം….

 

ആഹാ അടിപൊളി , ഇപ്പോ കിട്ടും ഒരെണ്ണം…. അതും പ്രതീക്ഷിച്ചു ഞാൻ നിൽക്കുകയാണ്…

അമ്മയാകട്ടെ  കുറച്ചുനേരം പൊട്ടിൽ നോക്കും, പിന്നെ എന്നെ നോക്കും….

എന്നെ നോക്കും, പൊട്ടിൽ നോക്കും…  പിന്നെ എന്നെ വിട്ട്  നേരെ കിച്ചുവിന്റെ
അടുത്തേക്ക് പോയി…..

എന്താണ് അമ്മ ഒന്നും പറയാഞ്ഞേ…. ഒരു പിടിയും കിട്ടണില്ലലോ ദൈവമേ

പാവം…കിച്ചുവാകട്ടെ  പേടിച്ചിട്ട്  ഷാളിന്റെ തുമ്പ് വിരലിൽ കോർത്തു
നിൽക്കയാണ്…കണ്ണൊക്കെ മിഴിച്ചു വല്ലാത്തൊരു നിൽപ്പ്…

 

അമ്മ അവളുടെ അടുത്തേക്ക് നിന്നിട്ട്

കിളികൾക്ക് തീറ്റ കൊടുത്ത് കഴിഞ്ഞോ മോളെ…. എന്നൊരു ചോദ്യം……

 

പേടിയോടെ മുഖം കുനിച്ചു, മ്മ് എന്നവൾ മൂളി…….. അത്രേ  അതിനെകൊണ്ട് പറ്റുളളു……

 

പെട്ടെന്നാണ് എന്നെ ഞെട്ടിച്ചുകൊണ്ട്

അമ്മ കയ്യിലിരുന്ന പൊട്ട് അവളുടെ  നെറ്റിയിൽ തൊട്ടുകൊടുത്തത് … എന്നിട്ട് ചിരിച്ചു
കൊണ്ട് പയ്യെ കവിളിൽ തഴുകി………..

 

മോള് വായോ… എന്നും പറഞ്ഞ് അതിനെ ചേർത്ത് പിടിച്ചു കൊണ്ടുപോയി..

പോകുന്ന പോക്കിൽ എന്നെയൊന്ന് നോക്കാനും അമ്മ മറന്നില്ല….

 

ഇത്തിരി സമയം കൊണ്ട് ഞാൻ ചിന്തിച്ചു കൂട്ടിയതൊക്കെ വെറുതെയായി……അറിയാതെ തന്നെ ഞാനും
അവരുടെ പിന്നാലെ നടന്നുപോയി….

 

എന്റ മോളെ… നീയാ ഷാൾ കീറണ്ട എന്ന് പറഞ്ഞു അമ്മ ചിരിച്ചുകൊണ്ട് നടക്കയാണ്…..

അപ്പോളാണ് ഷാളിന്റെ അറ്റം പിരിച്ചു നടക്കുന്ന  കിച്ചുപെണ്ണിനും ചെറിയ ചിരി
വന്നത്…..

 

നേരത്തെ പറന്ന എന്റെ കിളി അപ്പോളാണ് തിരികെ വന്നത് 😐…

 

അപ്പോളേക്കും അമ്മു അവിടെയെത്തി…

അച്ചുച്ചേട്ടാ എവിടെ പോയതാ….

നമുക്ക് പോകണ്ടേ….. ഇനി വൈകില്ലേ അവിടെ എത്തുമ്പോ….

ഞങ്ങളെ കണ്ടപാടെ അമ്മു ധൃതി കൂട്ടി….

 

ആഹ് അമ്മുമോളെ… ഇവിടെ ഇവർ കിളികൾക്ക് തീറ്റ കൊടുക്കാൻ വന്നതാ…..അതാ നമ്മൾ
അവിടെക്കിടന്നു അന്വേഷിച്ചിട്ടും കാണാഞ്ഞത്…  എന്നും പറഞ്ഞു അമ്മ ചിരിച്ചുകൊണ്ട്
നടന്നു…… അത് കേട്ടതും ഞാനും കിച്ചുവും ഒന്ന് ചമ്മി……

 

അമ്മ പോയതും കിച്ചു എന്നെ നോക്കി കണ്ണുമിഴിച്ചു നിൽക്കയാണ്.

അച്ചേട്ടാ എനിക്ക് പേടി തോന്നണു… അമ്മ അച്ഛനോടോ മുത്തശ്ശനോടോ പറയോ…..

 

ഏയ്യ് ഇല്ലടാ കിച്ചൂസ്സേ… മോൻ പേടിക്കണ്ട…  അമ്മ ആരോടും പറയില്ല .. ഇനി പറഞ്ഞാലും
എന്താ….

ഒന്നും വരാനൊന്നും പോണില്ലാലോ.. അത് പറഞ്ഞതും അവളെന്റെ  കയ്യിൽ മുറുക്കെ പിടിച്ചു….
അപ്പോളും കിച്ചൂന്റെ വിറയൽ മാറിയിട്ടില്ല…….

 

കിളികൾക്ക് തീറ്റ കൊടുക്കുന്നത് എന്തിനാ അമ്മ അച്ഛനോടും മുത്തശ്ശനോടും പറയണേ……
രണ്ടും എന്തൊക്കെയാ പറയണേ….. വേഗം വന്നേ ഒന്ന്…. അമ്മു കിടന്ന് ബഹളം വെക്കാൻ
തുടങ്ങി…

ഭാഗ്യം അമ്മുവിന് ഒന്നും മനസ്സിലായില്ല…. ലുലുവിൽ പോകാനുളള ആക്രാന്തം ഒന്നുകൊണ്ട്
മാത്രം… അല്ലേൽ അവളത് മണത്തു കണ്ടുപിടിച്ചാനെ…

 

വേഗം കിച്ചൂസിനോട് റെഡി ആകാൻ പറഞ്ഞു ഞാൻ അമ്മുവിനെയും കൊണ്ട് വീട്ടിലേക്ക്
പോയി….അമ്മ മുറ്റത്താണെന്ന് തോന്നുന്നു…

അതേതായാലും  നന്നായി……

നൈസ് ആയിട്ട് അമ്മ കാണാതെ റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി……..

 

അമ്മ എന്റെയും കിച്ചുവിന്റെയും കാര്യം അറിയുമ്പോ എന്താകും എന്നൊരു  സംശയം  ഇനി
 വേണ്ടല്ലോ…😅…എന്നാലും അമ്മ പൊട്ടെടുത്തപ്പോ…. ശോ 😊😇…

അങ്ങനെ ഓർത്ത് കട്ടിലിൽ ചാരിയിരുപ്പായി…

 

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വർത്താനം കേട്ടാണ് കിച്ചു വന്നെന്നു
മനസ്സിലാക്കിയത്……

എന്റെ മോൾ എന്ത് ഇട്ടാലും നല്ല ഭംഗിയുണ്ടെട്ടോ…അമ്മേടെ മോളാണെന്നൊക്കെ  പറഞ്ഞു അമ്മ
അവളെ കൊഞ്ചിക്കുകയാണ്….

 

അപ്പോൾ തന്നെ സോഫയിൽ ഇരുന്ന   അമ്മു തിരിഞ്ഞു നോക്കീട്ട്….

അമ്മേ അപ്പോ ഞാനോ?????

 

ഹിഹി… മോൾ പിന്നെ അമ്മേടെ  മുത്തല്ലേടാ…… 😗

അതോടെ അമ്മുവിന് സമാധാനായി..

ഇതെല്ലാം കണ്ട് സമാധാനത്തോടെ ഞാൻ പുറത്തേക്ക് വന്നു…….

 

ചന്ദനം തൊട്ട്  ഒരു ഇളം മഞ്ഞ ചുരിദാറിൽ അമ്മയുടെ അടുത്ത് ഒരു ചെറിയ കുട്ടിയെപ്പോലെ
 നിൽക്കയാണ് എന്റെ പെണ്ണ്……

 

പോകാം…. എന്റെ ചോദ്യം കേട്ടതും അമ്മു ചാടി എണീറ്റു എന്റെ കയ്യിൽ തൂങ്ങി …..
കിച്ചുവിനെ കയ്യിൽ പിടിച്ചു അമ്മയും ഇറയത്തേക്ക് നടന്നു….

 

ഡാ പയ്യെ പോണേ…. കുട്ടികളെ ശ്രദ്ധിച്ചോണം…ഈ  അമ്മടെ കാര്യം…

ഷൂ ഇടുന്നതിനിടയിൽ  മുഖത്ത് നോക്കാതെ  ആഹ്  എന്ന് മറുപടി പറഞ്ഞു…

 

കിച്ചു  അമ്മയോടും മുത്തശ്ശനോടും യാത്ര പറഞ്ഞ് ചെരുപ്പിട്ട് കൊണ്ട് നിന്നതും , മോളെ
നിന്നെ എന്നും പറഞ്ഞ്  അമ്മ അകത്തുപോയി ഒരു പൊട്ടെടുത്ത് കിച്ചുവിന്റെ നെറ്റിയിൽ
കുത്തി….

എന്റെ പെണ്ണിനെ അമ്മയിങ്ങനെ സ്നേഹിക്കുന്നത് കണ്ട് നിൽക്കാൻ തന്നെ ഒരു വല്ലാത്ത
ഫീലാണ്….

 

പൊട്ട്  ഒന്നുകൂടി അമർത്തി വെച്ചോ..

ഇനി പറന്നു പോയി ആരുടേം കവിളിൽ ഇരിക്കണ്ട എന്ന് പറഞ്ഞ് അമ്മ ഒന്ന് ചിരിച്ചു……

അത് കേട്ടതും ഞാനും കിച്ചുവും പരസ്പ്പരം നോക്കി കണ്ണ്മിഴിച്ചു  പോയി……

കിച്ചുവിന്റെ മുഖം ചുവന്നത് കണ്ട് അമ്മക്കും ഒരു കൗതുകം …….

ഈ അമ്മ😊😊

 

എന്ന വൈകണ്ട… വേഗം ഇറങ്ങിക്കോ എന്ന് കേട്ടതും ഞങ്ങൾ  എസ്‌കേപ്പ് ആയി…..അമ്മു പതിവ്
തെറ്റിച്ചു പിന്നിലാണ് ഇരുന്നത്…  കിച്ചു ഓടി കാറിൽ കേറിയത് കണ്ട് എനിക്കും
ചിരിവന്നു……

ഹിഹി….പാവം…അതിനു നാണം വന്നിട്ട്  ചിരി അടക്കാൻ പറ്റണില്ല….

 

വണ്ടി എടുത്തതും പരസ്പ്പരം നോക്കി രണ്ടുപേരും ഒരു കളളചിരിയായിരുന്നു……

എന്റ ദൈവമേ.. അമ്മ പൊട്ട് കണ്ടുപിടിച്ചപ്പോളുളള  സീൻ ഓർത്തിട്ട്…. 😁

അമ്മു ആകട്ടെ ഇതൊന്നും അറിയാതെ അവളുടേതായ  സന്തോഷത്തിൽ ഇരിക്കയാണ്… പിന്നെ ഞങ്ങൾ
മൂന്നും കൂടി

ചിരീം കളീം തമാശയൊക്കെയായി    വല്ലാത്തൊരു ഹാപ്പി മൂടിലുമായി നേരെ ലുലുവിലേക്ക്…….
😊

തുടരും 😊😊😊…………..

Leave a Reply