ഇണക്കുരുവികൾ 15 [പ്രണയ രാജ]

Posted by

ഇണക്കുരുവികൾ 15

ENAKKURUVIKAL PART 15 | AUTHOR : PRANAYA RAJA

PREVIOUS CHAPTER [https://kambimaman.com/tag/vedi-raja/]

 

[https://i.imgur.com/fl3RBkH.jpg]പ്രണയം അതിനർത്ഥം ഇന്നും തേടുന്നു, ഒരിക്കലും
തീരാത്ത അനുഭൂതി . അതിൻ്റെ പല മുഖങ്ങളും അർത്ഥ തലങ്ങളും മനസിലാക്കുക എന്നത് വളരെ
വലുതാണ്. ഒരു ജീവിതം തികയാതെ വരും. വിജയവും പരാജയവും മരണവും അതിൻ്റെ മുഖങ്ങളിൽ
ചിലത് . വെറുപ്പിനെ പതിയെ പ്രണയമാക്കുകയും പ്രണയത്തെ പതിയെ വെറുപ്പാക്കുന്നതും
ഇതിലെ ആരും കാണാത്ത മായാജാലം. സ്നേഹം അഭിനയമായി കൂട്ടിച്ചേർക്കുമ്പോ വിജയവും
പരാജയമാകുന്നു . പ്രണയ നിമിഷങ്ങളിൽ കൊടുത്തിരുന്ന സ്നേഹം കെയർ വിവാഹശേഷം
സ്വന്തമെന്നാവുമ്പോ എങ്ങോ പോയ് മറയുന്നു, ആ നിമിഷം അവർ അപരിചിതരാവുന്നത് അവർ തന്നെ
അറിയാതെ പോകുന്ന നിമിഷം തുടങ്ങും അവർ നേടിയ വിജത്തിൻ്റെ പൊൻ തൂവലിൽ കറ പുരളാൻ.
വിരഹം പ്രണയത്തിലെ അമൂല്യമായ നോവിനു പകരാനാവുന്ന സുഖം. മരണമാവാം ചിലപ്പോ ചതിയാവാം
വിരഹത്തിൻ്റെ കാരണം പ്രസക്തമല്ല. ഒരിക്കലും വെറുക്കാനാവാതെ ചിതലരിക്കാത്ത ഓർമ്മകളിൽ
അവളോടൊത്ത് എന്നും വസിക്കും. ജിവിതത്തിൽ മറ്റൊരു കൈത്താങ്ങ് വരാം വരാതിരിക്കാം,
കൊഴിഞ്ഞ കാലത്തിലെ വസന്തവും രാജകുമാരിയും മനസിൽ നിന്നും പറിച്ചു മാറ്റുക അസാധ്യം .
നാം മണ്ണോടടിയും വരെ ആ ഓർമ്മകൾ വേട്ടയാടും സുഖമുള്ള നോവു തരും. ഓർക്കുമ്പോ കണ്ണുകൾ
ഈറനണിയുമ്പോ കൂടെ അറിയാതെ ഒരു പുഞ്ചിരിയും കൂട്ടു വരും.പനി പിടിച്ച് വീട്ടിൽ
കിടക്കുന്ന ദിവസം . ഒരു ശനി, ശരിക്കും എനിക്ക് ശനിദശ ആണെന്നാ തോന്നുന്നത്.
ഇക്കൊല്ലം 3rd ഇയർ ആയി. ശനിയും ക്ലാസ്സുണ്ട് . BA ഇംഗ്ലിഷ് ലിറ്ററേച്ചറിൽ എന്നെ
സ്വയം പിടിച്ചിരുത്തിയതിൽ പ്രധാനി ഷേക്സ്പിയർ ആണ്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും
മഹാനായ എഴുത്തുകാരൻ . അദ്ദേഹത്തിന്റെ അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള
ഹാസ്യാത്മകമായ ദുരന്തനാടകം എഴുതിയിരുന്നു. ആ നാടകം എനിക്കേറെ പ്രിയപ്പെട്ടതാണ്.
ഇന്നും ഞങ്ങൾക്ക് എടുക്കുന്നത് ഷേക്സ്പിയറിൻ്റെ സോണറ്റ് ആണ് കൃത്യമായി പറഞ്ഞാ കവിത.
അർത്ഥ വികാര പരിവേഷം പകരുക അദ്ദേഹത്തിൻ്റെ കഴിവാണ്. കൊതിച്ചിരുന്ന ക്ലാസ്സ് പോയി
കിട്ടി. നന്ദൻ സർ അതെടുക്കുമ്പോ വിവരണം കേൾക്കാ എന്നത് പ്രത്യേക രസമാണ് പിന്നിട്
ചോദിക്കുമ്പോ വെറും വരികളുടെ വിവരണമാവും ആദ്യത്തെ വാചാലത പിന്നെ ഉണ്ടാവില്ലെന്ന്
സാരം.
ഉച്ച സമയം ഹരിയുടെ ഫോൺ കേട്ട് ഞാനുണർന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയാൻ
തുടങ്ങി.
ഹലോ
എന്താടാ നാറി
നിയെന്താടാ മൈരാ ഇന്നു ലീവാക്കിയത്
പനിയാണ് മോനെ
നീ പനിച്ചു കിടന്നോ ഒന്നും അറിയണ്ടല്ലോ
എന്താടാ വല്ല പ്രശ്നവും

അതൊന്നും അല്ല അളിയാ
പിന്നെ എന്തുവാടേ
ടാ ഒരു ഇടിവെട്ട് ഐറ്റം നമ്മുടെ ക്ലാസ്സിൽ ജോയിൻ ചെയ്തു
ഒന്നു പോയേടാ കണ്ണു പൊട്ടാ, ഈർക്കിളിൽ തുണിച്ചുറ്റിയാലും നീയിതെ പറയു.
എന്താ ഞാൻ പറയാ, ടാ നീ ഭൂലോക രംഭ എന്നു കേട്ടിട്ടുണ്ടോ
ഓ പിന്നെ അതിനെന്താ
എന്നാ ഇത് അതുപോലെ ഒന്നാണളിയാ
ഒന്നു പോയെ നിന്നെയൊന്നും കുടിച്ച വെള്ളത്തിൽ നമ്പിക്കൂടാ
ടാ പുല്ലേ , നമ്മുടെ പഠിപ്പിസ്റ്റ് അഖിൽ പോലും വായ് നോക്കിയായി
സത്യം
ആടാ നീയൊന്ന് വിശ്വസിക്ക്
മൈ … പനിക്കു വരാൻ കണ്ട സമയം
അളിയാ ഞാൻ പിന്നെ വിളിക്കാ
എന്താടാ എന്തു പറ്റി
ഞാനൊന്നു മുട്ടി നോക്കട്ടെ
എന്നാ ശരി വാങ്ങാനുള്ളത് വാങ്ങി വെച്ചോ
ഒന്നു പോടാ
അതും പറഞ്ഞവൻ ഫോൺ കട്ടാക്കി.
എൻ്റെ മനസ് മുഴുവൻ അവളായിരുന്നു ആ പെണ്ണ്, ഭൂലോക രംഭ എന്ന് ഹരി പറഞ്ഞ ആ
സൗന്ദര്യത്തിൻ നിറകുടം. പ്രേമമോ ഒരു മണ്ണാം കട്ടയുമല്ല. ഹരി അവൻ്റെ വാക്കുകൾ
വിശ്വസിക്കാൽ കൊള്ളില്ല , ആളൊരു ലോല ഹൃദയത്തിനുടമയാ. കാണുന്ന പെമ്പിള്ളേർ എല്ലാം
കക്ഷിക്കു അപ്സരസുകളാ, ഞാനും മാളുവും കൂടിയതിൽ പിന്നെ ഹരിയുടെ ചിന്താഗതി തന്നെ മാറി
പത്തെണ്ണത്തിനെ നോക്കിയാലെ ഒന്നിനെ കിട്ടു. പിന്നെ പിന്നെ അവനൊരു ഹരമായി മാറി ,
പത്തും കവിഞ്ഞതിങ്ങനെ പോകുന്നു നോക്കൽ മാത്രമാണേ ഒന്നും അങ്ങട് സെറ്റ് ആയിട്ടില്ല.
ഒന്നറിയണം അവൻ പറഞ്ഞത് സത്യമാണോ എന്ന് അല്ലേ മനസമാധാനമായി കിടക്കാൻ പറ്റില്ല. എത്ര
ആലോചിച്ചിട്ടും വഴി ഒന്നും കാണാതെ വന്നപ്പോ മനസിലുണർന്നത് മാളുവാണ്. എടുത്തു ഞാൻ
ഫോൺ വിളിച്ചു ഞാൻ അവളെ .
ഹലോ
വാവേ
എന്താടാ കണ്ണാ
ഞാനൊരു കൂട്ടം പറഞ്ഞാ ചൂടാവോ
ആദ്യം കാര്യം പറ കണ്ണാ …. ആലോചിക്കാലോ തെറി വേണോ തല്ലു വേണോ എന്ന്
എന്നാ നീ വെച്ചോ
ടാ ചക്കരെ പിണങ്ങല്ലെ നീ പറ
ചൂടാവോ
ഇല്ല പറ
എടി
എന്താ
എൻ്റെ ക്ലാസ്സിലെ
ക്ലാസ്സിലെന്താ
ഒരു പുതിയ പെൺക്കുട്ടി വന്നു
അതിന് ഞാനെന്താക്കാനാ മനുഷ്യാ
നിയൊന്ന് എൻ്റെ ക്ലാസ്സിൽ പോവോ

എന്തിന്
ഹരിയെ കാണാൻ
ഹരിയേട്ടനെ കാണുന്നതെന്തിനാ
ടി പൊട്ടത്തി ആ പേരിൽ ആ പെണ്ണിനെ കണ്ടിട്ട്
കണ്ടിട്ട്
അതവൾ പറയുമ്പോ വാക്കിനു മുർച്ച കൂടിയിരുന്നു. പെണ്ണാണ് വർഗ്ഗം , സ്വന്തം ഇനത്തെ
പുകഴ്ത്തുന്നത് അവർക്കിഷ്ടമല്ലല്ലോ
അവള് എങ്ങനെ ഉണ്ട് കാണാൻ എന്നു പറയൊടി എന്നോട്
ദേ മനുഷ്യാ കണ്ടവയുമാരുടെ കോലം നോക്കലല്ല എൻ്റെ പണി
ഈശ്വരാ രക്ഷതു …… ഇവളല്ല ഇവളുടെ അമ്മയെ കൊണ്ട് നോക്കി പറയിപ്പിക്കും ഞാൻ പിന്നെയാ
മനസിൽ പറഞ്ഞതാണേ ….. ഇതെങ്ങാനും അവൾ കേട്ടാ എൻ്റെ നെഞ്ചിൽ പൊങ്കാലയിടും.
ടി , നീ ചൂടാവണ്ട ഹരി നിന്നെയും അവളെയും ചേർത്തങ്ങനെ പറഞ്ഞപ്പോ നിന്നോട് പറഞ്ഞു
പോയി അത് വിട്ടേര്
എന്താ ഹരിയേട്ടൻ പറഞ്ഞത്
മതി , അതു വിട്ടേര് അതു കാരണാ ഇപ്പോ ഈ മുഷിപ്പ്
കണ്ണാ, ടാ ചക്കരെ പറയെടാ
അതു വേണ്ടാന്നു പറഞ്ഞില്ലെ
ദേ മനുഷ്യാ, പറഞ്ഞില്ലെ പിന്നെ ഉമ്മാ കുമ്മാ എന്നൊന്നും പറഞ്ഞെനി വരണ്ട
അയ്യോ മോളെ വയറ്റത്തടിക്കല്ലേടി
അങ്ങനെ വഴിക്കു വാ എനി പറ
ഹരി പറഞ്ഞു നിന്നെക്കാൾ അടിപൊളി പെണ്ണ് ക്ലാസ്സിൽ ജോയിൻ ചെയ്തെന്ന്
ആണോ
ആടി, എനിക്കങ്ങു ദേഷ്യം വന്നു
എന്തിന്
എൻ്റെ പൊന്നല്ലെ സുന്ദരി, വേറെ ഒരുത്തിയും സുന്ദരിയല്ല
മാളു ആ സുഖിപ്പിക്കലിൽ വീണു എന്നത് അവളുടെ ചിരിയിൽ തന്നെ എനിക്കു മനസിലായി.
ദേ ഞാന ങ്ങോട്ടു വിളിക്കാവേ..
അതും പറഞ്ഞവൾ ഫോൺ കട്ടാക്കി. കാര്യം ഏറ്റെങ്കിലും അവൾ നോക്കിയിട്ടു പറയാം എന്നു
പറയാത്തതിനാൽ മനസിൽ ചെറിയൊരു നിരാശ, എത്രയൊക്കെ ആയാലും പെണ്ണെല്ലേ. എന്തായാലും
രണ്ടു ദിവസം കഴിയട്ടെ , ഞാൻ നേരിൽ കണ്ടോളാം. അങ്ങനെ ചിന്തിച്ചിരിക്കുമ്പോ
മാളുവിൻ്റെ കോൾ വന്നു .
എന്താ വാവേ
അതെ ഞാനെന്താ പറയാ
എന്താടി ഇങ്ങോട്ടു വിളിച്ചിട്ട് നിനക്കൊന്നും പറയാനില്ലെ
അതല്ല മനുഷ്യാ ആ പെണ്ണ്
ഏത് പെണ്ണ്
സത്യത്തിൽ ഞാൻ ആ പുതിയ വന്ന പെണ്ണിൻ്റെ കാര്യം മറന്നിരുന്നു. മാളുവുമായി
സംസാരിക്കുമ്പോ മറ്റെല്ലാം മറന്നു പോവും.
നിങ്ങടെ ക്ലാസ്സിൽ പുതിയ വന്ന ആ കൊച്ചില്ലെ
ആ അവൾ പറ
അയ്യോ എന്താ ആകാംക്ഷ
വാവേ നീ പറയുന്നുണ്ടോ
ആ …… ആ പെണ്ണൊരു അപ്സരസ, എന്താ ഭംഗി

എൻ്റെ പൊന്നിൻ്റെ അത്ര വരോ
എല്ലാരും നിങ്ങളെ പോലെ കണ്ണു പൊട്ടനല്ല
അതെന്തേ നിനക്കു ഭംഗിയില്ലെ
ഓ… എൻ്റെ മനുഷ്യാ അതല്ല
പിന്നെ
ഹരിയേട്ടൻ പറഞ്ഞത് സത്യാ ഇത് ഭൂലോക രംഭ തന്നെയാ
ശരിക്കും
അതെ, ഞാൻ കണ്ണനോട് കള്ളം പറയോ
അതില്ല
അതേ ക്ലാസ്സ് തൊടങ്ങാറായി ഞാൻ നൈറ്റ് വിളിക്കാവേ
എടി ഒന്നു തന്നിട്ടു പോടി
അതിനു മറുപടി ആദ്യം ഒരു ചിരി വന്നു , തൊട്ടു പിന്നാലെ ഒരുമ്മയും അടുത്ത നിമിഷം അവൾ
കോൾ കട്ട് ചെയ്തു. പിന്നീട് ഉള്ള നിമിഷം മുഴുവൻ ഒരു ചിന്ത മാത്രമായിരുന്നു ആ പുതിയ
പെൺക്കുട്ടി. ഭൂലോക രംഭ. അവളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കാടു കയറിയതിനാലാവണം
നല്ല ക്ഷീണം ഞാൻ അറിയാതെ ഉറങ്ങി പോയത്.
പുറത്തൊരു കിടുക്കാച്ചി അടി കിട്ടിയപ്പോ കണ്ണിക്കുടെ പറന്ന പോന്നീച്ചയെ നോക്കി
കൊണ്ട് ഞാനുണർന്നു. തിരിഞ്ഞു കിടന്നപ്പോ പുറത്തെ വേദന കൂടിയ പോലെ. ദേഷ്യവും വേദനയും
എല്ലാം കൂടി ഞാൻ കണ്ണു തുറന്നതും മുന്നിലാരാ നമ്മുടെ താരം സാക്ഷാൽ നാഗവല്ലി. എൻ്റെ
വീട്ടിലെ ഏക മനോരോഗി. നിത്യ,
അന്നത്തെ ആ സംഭവത്തിന് ശേഷം അവളോടുള്ള എൻ്റെ സമീപനം മൊത്തത്തിൽ ഞാനൊന്നു പുതിക്കി
പണിതു. അത് മാക്സിമം മുതലാക്കാൻ ആ പന്നിക്കറിയാം എന്നു സാരം. എത്ര ദേഷ്യം വന്നാലും
കയർത്ത് സംസാരിക്കൽ ഞാൻ നിർത്തി, അവളോട് ചൂടാവുന്നത് തന്നെ വിരളം , അതിൽ എനിക്ക്
പ്രശ്നവുമില്ല ഇപ്പോ ദേഷ്യപ്പെടാനും കുറുമ്പുക്കാട്ടാനും മാളുവുണ്ട്.
എന്താടാ ഒന്നും മിണ്ടാത്തെ
നീ എപ്പോ വന്നു
നിനക്ക് ഞാൻ തല്ലിയത് വേദനിച്ചില്ലെ
എവടെ ഇതൊക്കെ ഒരു തല്ലാണോ
പറഞ്ഞു തീർന്നില്ല കിട്ടി കയ്യും ചുരുട്ടി വയറ്റത്ത് അടിപൊളി ഒരു കുത്ത്. അമ്മേ…..
എന്നു വിളിച്ചു പോവും , ശബ്ദവും വേദനയും അടക്കിയതെങ്ങനെ എന്ന് എനിക്കു മാത്രം
അറിയൂ.
ഇതെങ്ങനെ ഉണ്ട്
പോരാ നീ എനിയും പവർ കൂട്ടാനുണ്ട്
ദേ എട്ടാ എനിക്കു ദേഷ്യം വരുന്നുണ്ട്
എന്തിനാ ഏട്ടൻ്റെ മോൾ ദേഷ്യപ്പെടുന്നത്
ഒന്നു നിർത്തോ ഈ വളിഞ്ഞ സ്നേഹപ്രകടനം
എന്താ മോളേ നീ പറയണേ
ഏട്ടാ , എനിക്ക് എൻ്റെ പഴയ ഏട്ടനെയാ വേണ്ടത് ഇതൊരുമാതിരി സീരിയൽ ഏട്ടനായി
ഓ പിന്നെ പെങ്ങളെ സ്നേഹിച്ചാ കുറ്റം
ഞാൻ എത്ര വട്ടം പറഞ്ഞു അന്ന് അത്
എനിക്കു കേക്കണ്ട മോളെ
ഏട്ടൻ കേട്ടേ പറ്റു
എന്നാ പറ
അന്ന് ഞാൻ സത്യത്തിൽ കൈ മുറിച്ചതല്ല
ആ ഞാൻ വിശ്വസിച്ചു
ദേ ,പട്ടി എന്നും ഇതു തന്നാ പറയുന്നെ ഇന്നു മുഴുവനും കേക്കും ഇല്ലേ ഞാൻ ശരിക്കും കൈ
മുറിക്കും നോക്കിക്കോ
വേണ്ട വേണ്ട നീ പറഞ്ഞോ ഞാൻ കേക്കാ

എടേക്കേറി മിണ്ടാതിരുന്നോണം
സമ്മതിച്ചു
അവൾ അന്നു നടന്നത് പറയാൻ ഒരുങ്ങുകയാണ്. എന്നിലെ ഈ മാറ്റം അവൾക്ക് താങ്ങാൻ
കഴിയുന്നില്ല. ചീത്ത വിളിയും തല്ലും പിടിയും അങ്ങനെ ഞങ്ങളുടെ ലോകത്തെ
രാജാക്കൻമാരായിരുന്നു ഞങ്ങൾ. അവക്കാ പഴയ സന്തോഷം വേണം ഞാൻ ചീത്ത പറയണം
തല്ലുണ്ടാക്കണം , അതൊക്കെ തന്നെ അവളുടെ ആഗ്രഹം .
അന്ന് ഏട്ടൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ, എനിക്ക് നല്ല വിഷമമായി, എനിക്കറിയാം ഏട്ടൻ
അമ്മേ വിളിക്കുമെന്ന്, അമ്മ വാതിൽ വന്നു നിക്കുമ്പോ കൈ മുറിക്കാൻ ഒരുങ്ങി നിക്കുന്ന
എന്നെ കണ്ടാ ഏട്ടന് നല്ല ചീത്ത കേക്കും അതേ കരുതിയൊള്ളു . ഡോർ ചാരി ഇട്ടതായ എൻ്റെ
ഓർമ്മ , പക്ഷെ അത് അടഞ്ഞാ കിടന്നത് . നിനക്കറിയാലോ എനിക്ക് മോളിൽ ഒറ്റയ്ക്കു
കിടക്കാൻ പേടിയാന്ന് . ഇടത്തെ കൈ ഞരമ്പിനു മുകളിൽ ബ്ലെയ്ട് വെച്ചു കാത്തിരുന്നു
അമ്മ വരാൻ , അമ്മ പെട്ടെന്നു വാതിൽ തുറന്നപ്പോ ഞാൻ പേടിച്ചു പോയി, ആ പേടിയിൽ കൈക്കു
ബലം പിടിച്ചത് ഞാനോർത്തില്ല കയ്യിൽ ബ്ലെയ്ട് ഉള്ള കാര്യം അത് നേരെ അമർന്ന് കൈ
മുറിഞ്ഞു. ചോര കണ്ട ഓർമ്മ പിന്നെ ഒന്നും എനിക്കോർമ്മയില്ല.
എന്തേ നിനക്കു വിശ്വാസായില്ല അല്ലേ
ഇല്ല
നിനക്കു വേണ്ടി ചാവാൻ ഞാനാര് നിൻ്റെ കാമുകിയൊ
അയ്യടാ നീ ചായ കുടിച്ചോ
ദേ ഏട്ടാ ഇതാ സത്യം, ഇതാ നടന്നത്, എനിയെങ്കിലും പഴയപോലെ എൻ്റെ ഏട്ടനാവോ
അതും പറഞ്ഞവൾ കരയാൻ തുടങ്ങി. ആ കണ്ണുനീർ എന്നും എൻ്റെ ബലഹീനതകളിൽ ഒന്നാണ്. അതു
കണ്ടു നിൽക്കുക എന്നത് അസാധ്യമായ കാര്യവും. മാളു വന്നതിൽ പിന്നെ അവളും കരയുന്നത്
എനിക്കിഷ്ടമല്ല , അവൾ പക്ഷെ നിത്യയെ പോലെ അല്ല. നിത്യ ആ കണ്ണുനീർ വീഴണമെങ്കിൽ
തക്കതായ കാരണം വേണം. എന്നാൽ മാളു അവൾക്ക് കാരണങ്ങൾ വേണ്ട, എൻ്റെ മുഖമൊന്നു മാറിയാൽ,
വാക്കൊന്നു കനത്താൽ , ഫോൺ എടുക്കാത്ത സമയമെടുത്താൽ എല്ലാം ആ മിഴികൾ എനിക്കായ്
കരയും. ഇതിനു മാത്രം കണ്ണുനീർ ഈ പെണ്ണിനെവിടുന്നാ കിട്ടുന്നത് എന്നു വരെ
ചിന്തിച്ചിട്ടുണ്ട്.
ടി നീ പറഞ്ഞ കഥ വിശ്വസിച്ചിട്ടൊന്നുമല്ല, എൻ്റെ നിത്യ കുട്ടിടേ ആഗ്രഹമല്ലേ.. എന്നാ
പോയി ചായ കുടിക്കെടി കൊരങ്ങത്തി
പറഞ്ഞു തീരേണ്ട താമസം എൻ്റെ കവിളിൽ ഒരു സ്നേഹചുംബനം അവൾ പകർന്നു. നിത്യയിൽ നിന്നും
അപൂർവ്വമായി ലഭിക്കുന്ന ആ അമൂല്യ നിധി. ആ മിഴികൾ നിറഞ്ഞിരുന്നു. കണ്ണുനീർ തുള്ളികൾ
മണ്ണിനെ തേടി ഒഴുകി, സന്തോഷത്തിൻ പ്രതീകമായി ആ കൊച്ചരുവി ഒഴുകി.
അതെ ഏട്ടാ
എന്താടി
ഏട്ടൻ്റെ ക്ലാസ്സിൽ പുതിയൊരു കുട്ടി വന്നു
ഇത് നമ്മള് നേരത്തെ അറിഞ്ഞു മോളേ , ഇവളെന്തിനാ ആ പെണ്ണിൻ്റെ കാര്യം ഇപ്പോ
എടുത്തിടുന്നത് എനിക്കു സംശയം വരാതിരുന്നില്ല, അതു കൊണ്ട് തന്നെ ഞാൻ ചോദിച്ചു.
നിയെന്തിനാ എൻ്റെ ക്ലാസ്സിലെ കാര്യം അന്വേഷിക്കുന്നത്
ഓ കേളേജിൽ ഒരു സുന്ദരി വന്നെന്നും ഒക്കെ വീമ്പു കേട്ടപ്പോ ഒന്നു പോയി നോക്കി.
എന്നിട്ടൊ

എന്നിട്ടെന്താവാൻ എൻ്റെ അത്ര പോലും ഭംഗിയില്ല
അതും പറഞ്ഞവൾ ചായ കുടിക്കാൻ താഴെ പോയി.പെണ്ണിന് കുശുമ്പാണ് മറ്റൊരുത്തിക്ക്
ഭംഗിയുണ്ടെന്ന് പറയാൻ. ഇവളാണ് പെണ്ണ്, പാവം നമ്മളുടെ പൊട്ടി പെണ്ണ് മാളു
അവക്കിങ്ങനെ ഉള്ള ഒരു കുശുമ്പും ഇല്ല, പക്ഷെ എൻ്റെ പേരിൽ കുശുമ്പാണ്. ആ കുശുമ്പും
എന്നെ ചുറ്റി പറ്റി തന്നെ.
മാളു അവൾ പറഞ്ഞതാണോ ശരി, ആ രാത്രി അങ്ങനെയാണോ സംഭവിച്ചത് . എന്തായാലും ആ രാത്രി
എനിക്കോർക്കാനെ വയ്യ. അന്ന് ബോധം പോയ എന്നെ ഡോക്ടർമാർ നോക്കി മിഴികൾ തുറന്നതൊക്കെ
കുറഞ്ഞ സമയങ്ങൾ കൊണ്ടു കഴിഞ്ഞു. കരഞ്ഞു കൊണ്ടിരുന്ന എന്നെ ഹരി വീൽ ചെയറിൽ കൊണ്ടു
പോകുമ്പോ നിത്യയെ കൊണ്ടു വരുന്നത്.
കൈകളിൽ നിന്നും തന്നോടുള്ള പരിഭവം എന്ന പോലെ ഒഴുകുന്ന നിണ പൊയ്ക , വസ്ത്രത്തിൽ
പറ്റിയ രക്തത്തിൽ പാടുകൾ എൻ്റെ ഹൃദയത്തിലെന്ന പോലെ എടുത്തു കാട്ടി, ഒന്നുറക്കെ
പൊട്ടിക്കരയാൻ താൻ കൊതിച്ചിരുന്നു, എന്നാൽ ഉയരാതെ പോയ സ്വര വീചികൾക്കു മാത്രം
അറിയാം താൻ അനുഭവിച്ച വേദന, ഇഷ്ടപ്പെടുന്നവർ നഷ്ടമാകുമെന്നു തോന്നുമ്പോ നമ്മളിൽ
ഉണരുന്ന ഒരു വികാരമുണ്ട് സപ്ത നാഡികളും ചലനമറ്റ പോലെയാകും, മിഴികളിൽ ഇരുട്ടു
കയറുന്നത് പോലെ, ബോധ മനസ് കൈവെടിഞ്ഞ് അബോധമനസ് സ്വയം നിയന്ത്രണം ഏറ്റെടുക്കുമ്പോൾ
തോരാതെ പെയ്യുന്നത് കണ്ണുനീർ മാത്രം .
നിശ്ചലമായ മനസ് ആരോ ചലിപ്പിച്ച വഴിയിൽ തനിയെ നീങ്ങി Icu മുന്നിൽ വന്നു നിന്നു.
നിത്യ അവൾ തനിക്ക് പെങ്ങൾ മാത്രമാണോ അല്ല ഒരിക്കലും അല്ല, അവൾ തൻ സ്നേഹിക്കുന്ന
ഏറ്റവും വലിയ ശത്രു, തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി, തൻ്റെ കള്ള കാമുകി, അമ്മയുടെ
മറ്റൊരു രൂപം, തനിക്കു ജനിക്കാതെ മനസിൽ കൊണ്ടു നടന്ന തൻ്റെ മകൾ, അവൾക്ക് തൻ്റെ
മനസിൽ എത്ര എത്ര സ്ഥാനങ്ങൾ താൻ നൽകിയിട്ടുണ്ട് എന്ന് തനിക്കു പോലും അറിയില്ല .
അകലെയാണെങ്കിലും ഇടക്കെങ്കിലും ഒരു നോക്ക് , ആ ശബ്ദം കേൾക്കാതെ തനിക്കു പിടിച്ചു
നിൽക്കുവാൻ കഴിയില്ല.
ഉറങ്ങാതെ, ഒന്നും ഉരിയാടാതെ താനാ രാത്രി മൊത്തം കഴിച്ചു കൂട്ടി, തൻ്റെ അവസ്ഥ
മനസിലാക്കിയതിനാലാണ് എന്നു തോന്നുന്നു ആരും തന്നെ ശല്യപ്പെടുത്താൻ നിന്നില്ല. ഹരി
എനിക്കു പകരം ഓടി നടന്നു കാര്യങ്ങൾ ഒക്കെ ചെയ്തു . മാളു കുറച്ചകലെ മാറി നിന്ന്
എനിക്കായ് കണ്ണുനീർ അരുവിയൊഴുക്കി. അനു ഡോക്ടർമാരോടൊപ്പം നിന്നു, അമ്മയും അച്ഛനും
ആകെ തകർന്ന് എനിയെന്തെന്നറിയാതെ കരയുന്നു.
രാവിലെ അവൾക്കൊന്നുമില്ലെന്നറിഞ്ഞിട്ടും മനസു ശാന്തമായില്ല. താൻ കാരണമാണ് ഇതൊക്കെ
നടന്നതെന്ന കുറ്റബോധം തന്നെ വേട്ടയാടി കൊണ്ടിരുന്നു. ആരിൽ നിന്നും ഒരു
കുറ്റപ്പെടുത്തലും ഉണ്ടായില്ല എന്നത് എനിക്കേറെ വിഷമമാണ് പകർന്നത്. ഒരു ശകാരം
കേൾക്കാൻ മസാദ്യമായി വെമ്പിയ നിമിഷം , അമ്മയുടെ കൈ ചൂടിനായി മനസ് വിതുമ്പിയ
നിമിഷങ്ങൾ. സത്യത്തിൽ ജീവിതം അങ്ങനെയാണ് , നാം ആഗ്രഹിക്കില്ല എന്നുറപ്പുള്ള ചിലതിനു
മാത്രമേ നമുക്ക് മനശാന്തി തരുവാൻ സാധിക്കുകയൊള്ളു.
അങ്ങനെ ദുഖത്തിൽ നീറിയ കുറച്ചു ദിനങ്ങൾ , ഒന്നു രണ്ടു വട്ടം നിത്യയെ കാണാൻ പോയപ്പോ
അവളിൽ നിന്നും ഉണ്ടായ അവഗണന തന്നെ കൂടുതൽ തളർത്തി. ഹരിയും അനുവും എനിക്കാശ്വാസം
പകരാൻ വിഫലമായ ശ്രമങ്ങൾ നടത്തി, ഒന്നും അതിൻ്റെ ഉദ്ദേശ വിജയം കാണാൻ കഴിയാതെ തോൽവികൾ
ഏറ്റുവാങ്ങി. മാളു അവളാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസം പകർന്നത്.

ആരും കാണാതെ ഒളിച്ചും പാത്തും പതുങ്ങിയും അവൾ എനിക്കരികിൽ വന്നു ഒറ്റപ്പെടലിൻ്റെ
മലവെള്ളപ്പാച്ചിലിൽ നിന്നും അവൾ എനിക്കാശ്വാസം പകർന്നു. ഒരു വാക്കു പറയാതെ, എന്നെ
മാറിലേക്കണച്ച് മുടികളിൽ വിരലാൽ കോതി നിമിഷങ്ങൾ അവൾ തള്ളിയകറ്റുമ്പോൾ മാത്രം ഞാൻ
ശാന്തമായ മനസിനുടമയായി.
പ്രണയിനി അവളുടെ ഒരു നോക്ക് ഒരു സ്പർഷം അതിൽ നാം എത്രത്തോളം അടിമപ്പെട്ടു
എന്നറിയണമെങ്കിൽ അവളെ നമുക്ക് നഷ്ടമാകണം. അടുത്തുള്ളപ്പോ ചിലപ്പോ എന്നും
അനുഭവിക്കുന്ന സ്നേഹത്തിനു പോലും വില കൽപ്പിക്കാത്തവരാണ് നാം മനുഷ്യൻ. അവൾ
പിരിയുന്ന നിമിഷം വേദനാ ജനകമാണ് പക്ഷെ അവൾ പോയതിനു ശേഷം നാളുകൾ പിന്നിടുമ്പോൾ ആ
വേദന അതിൻ്റെ മൂർത്തി ഭാവം സ്വീകരിക്കും. ആ ശബ്ദം കാതുകളിൽ പലപ്പോഴായി അലയടിക്കും
നമ്മെ വിളിക്കുന്നത് പോലെ, ആ സ്പർഷത്തിൻ്റെ കുളിര് മനസിലുണരും ഒരാഗ്രഹമായി, ആ
മിഴികൾ തന്നെ തേടി വരുവാൻ മനസ്സുരുകി പ്രാർത്ഥിക്കും, അവളുടെ പുഞ്ചിരിക്കായി
നമ്മുടെ മിഴികൾ കരയും. പിന്നെ നരകയാതനയായി വേട്ടയാടുന്ന അവളോടൊത്തുള്ള നിമിഷങ്ങൾ.
സ്വന്തം ഇരയെ കൊല്ലാതെ ഇഞ്ചിഞ്ചായി ചിത്രവധം ചെയ്യുന്ന ഏറ്റവും വലിയ സൈക്കോ ആകും
മനസിലെ ഓർമ്മകൾ, അവളുടെ ഓർമ്മകൾ.
ഇപ്പോ എൻ്റെ ചിന്തകൾ തന്നെ എല്ലാം നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് , നിത്യ അവളുടെ
ദേഷ്യത്തിൻ്റെ പരിണിത ഫലം . മാളു അവൾ നഷ്ടപ്പെടുമോ എന്ന ഭയം കുടി എന്നിലുണർന്നു.
ത്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകൾ അമ്മ , പെങ്ങൾ , കമുകി ഇവരിലാരുടെയും നഷ്ടപ്പെടൽ
തനിക്കാവില്ല എന്ന തിരിച്ചറിവ് നിത്യ പകർന്നു…………………………………………………………………….
ടാ നിനക്കു വിശക്കുന്നില്ലേ…
നിത്യയുടെ ചോദ്യം കൊഴിഞ്ഞ കാലങ്ങളുടെ സ്മൃതിയിൽ നിന്നും ഒരു തിരിച്ചു വരവേകി.
കയ്യിൽ ഒരു പ്ലേറ്റ് സ്പൂണും പിടിച്ചാണ് കക്ഷിയുടെ നിൽപ്പ്. സംഗതി രാത്രി
തനിക്കുള്ള കഞ്ഞിയാണ് എന്ന് സാരം. ഞാൻ കഞ്ഞി വാങ്ങാൻ നീട്ടിയ കൈകൾ അവൾ തന്നെ തട്ടി
മാറ്റി, എനിക്ക് അവൾ തന്നെ കോരിത്തന്നു. ആ ചൂടു കഞ്ഞി സ്നേഹത്തിൻ്റെ തണുപ്പാൽ അവൾ
ഊതി ഊതി എന്നെ ഊട്ടി. ഫുണ്ട് കഴിഞ്ഞ് കിടക്കാൻ നേരം ഞാനവളെ കൈ മാടി വിളിച്ചപ്പോ
അയ്യട മോനേ ഞാനില്ല നിൻ്റെ കൂടെ കിടക്കാൻ
അതെന്താടി പോത്തേ
എനിക്കേ പനി പിടിക്കാൻ വയ്യ
കഷ്ടം ഇണ്ട് ട്ടോ
അത് സാരമില്ല നല്ല കുട്ടിയായി കിടക്ക് .
അതും പറഞ്ഞവൾ പു തപ്പെടുത്ത് എന്നെ പുതപ്പിച്ച്, നെറുകയിൽ സ്നേഹചുംബനം നൽകി
താഴേക്ക് പോയി. ഈ ഇടയായി അവക്കും സ്നേഹം കൂടുതലാണ്.അങ്ങനെ കണ്ണടച്ച് ഉറക്കത്തെ
മനസിൽ ധ്യാനിച്ച് കിടക്കുന്ന സമയം എൻ്റെ ഫോൺ റിംഗ് ചെയ്തു
വാവേ …..
കിടന്നോ കണ്ണൻ
ഉം കിടന്നതാ , അപ്പോയാ നീ വിളിച്ചത്
ദേ മനുഷ്യാ എൻ്റെ സമാധാനത്തിനെങ്കിലും പറയാ
എന്ത് പറയാൻ
നിന്നെക്കുറിച്ച് ആലോചിച്ചു കിടക്കാ എന്ന് നശിപ്പിച്ചില്ലെ
ടി വാവേ നീയല്ലെ പറഞ്ഞെ നമുക്കിടയിൽ ഒന്നും ഒളിച്ചു വെക്കണ്ട കള്ളം വേണ്ട എന്നൊക്കെ
ഇതൊക്കെ ഒരു കള്ളമാണോ
അല്ല , എന്നാലും അതൊന്നും നമുക്കിടയിൽ വേണ്ട
അതെന്താ, ഏട്ടനെന്നോട് ഒരു സ്നേഹവുമില്ല

വാവേ … വേണ്ട, വെറുതെ വടി കൊടുത്തടി വാങ്ങേണ്ടാ
എന്ന പിന്നെ എന്നെ സന്തോഷിപ്പിക്കാൻ അങ്ങനെ പറഞ്ഞുടെ
എൻ്റെ വാവേ ഇതൊന്നും വലിയ കള്ളമല്ല എന്നെക്കൊണ്ട് പറയാനും പറ്റും
പിന്നെ എന്താ പ്രശ്നം
ചെറിയ ചെറിയ സന്തോഷം പകരുന്ന കള്ളം പറഞ്ഞു തുടങ്ങി ഒരിക്കൽ സങ്കടം വരുന്ന കള്ളവും
പറഞ്ഞു പോകും
ഓ പിന്നെ
ഇതുവരെ നിൻ്റെ അടുത്ത് കള്ളം പറയാത്തതു കൊണ്ട് പറയാൻ ഞാൻ മടിക്കും, പക്ഷെ
എന്താ പക്ഷെ
നീ പറഞ്ഞ പോലെ പറഞ്ഞു പറഞ്ഞു വരുമ്പോ കള്ളം പറയാനുള്ള ആ മടി പോവും
അയ്യേ ഇത് സീരിയസ്സ് ത്തയെടുത്തോ കണ്ണാ
നി എനിക്കെന്നും സീരിയസ്സ് അല്ലേ
അതു സുഖിച്ചു
ആണോ
അതെ ഞാൻ ഒരു കാര്യം ചോദിക്കാനാ വിളിച്ചെ
എന്താടി
നാളെ ഞാൻ ഗുരുവായൂർ പൊക്കോട്ടെ
വേണ്ട
അതെന്താ കണ്ണാ, കണ്ണനെ കാണാൻ എൻ്റെ കണ്ണൻ മൊടക്കു പറയരുത്
ഞാൻ വേണ്ട എന്നു പറഞ്ഞു നിനക്കു പോണേ പോവാം
കാര്യായിട്ടാ
ആ കാര്യായിട്ടാ
ഇപ്പോ വരാവേ
അതും പറഞ്ഞവൾ ഫോൺ കട്ടാക്കി, ഒരു പത്തു മിനിറ്റ് വീണ്ടും കോൾ വന്നു.
നീ ഫോൺ കട്ടാക്കി എവിടെ പോയതാ
അമ്മുനെ വിളിക്കാൻ
എന്തിന്
നാളെ ഞാനില്ല എന്നു പറയണ്ടെ മനുഷ്യാ
നീ വിളിച്ചു പറഞ്ഞോ
ആ എന്തേ
ഞാൻ തമാശ പറഞ്ഞതാ നീ പൊക്കോ
മതി എനി പോവുന്നില്ല
വാവേ ഗുരുവായൂർ പോവാ എന്നത് എൻ്റെ കുട്ടിക്ക് ഇഷ്ടമുള്ള കാര്യമല്ലേ
അത് സാരമില്ല ഏട്ടാ
ടി ഞാൻ പറയണത് കേട്ടേ നാളെ നീ പോവും
ഇല്ല പ്ലീസ് ഞാൻ പോണില്ല
എന്നോട് ഇഷ്ടമുണ്ടേ പോയാമതി
വല്ലാത്ത കഷ്ടമാണ്, ഞാനെനി എങ്ങനാ വരുന്നു എന്ന് പറയാ
അതെന്താടി
ഓ ഒന്നും അറിയണ്ടല്ലോ, ഇയാക്ക് ഇഷ്ടല്ല എന്ന് പറഞ്ഞോണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്
എന്ത് പറഞ്ഞത്
അയ്യേ അത് ഏട്ടനറിയണ്ട
എന്നാ നി വെച്ചോ
പിണങ്ങണ്ട ഞാൻ പറയാം
എന്നാ പറ
അത് … വയറു വേദനയാ എന്നു പറഞ്ഞു
അത് മരുന്നു കുടിച്ചു മാറി എന്നു പറ
ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റു
എന്താടി
പുറത്താവാറായി, അതിൻ്റെ വയറുവേദനയാ എന്നാ ഞാൻ പറഞ്ഞത്
അയ്യോ

എനി അതെങ്ങനാ മാറ്റി പറയാ
അതൊന്നും എനിക്കറിയണ്ട നാളെ അമ്പലത്തിന്നു വിളി
ഏട്ടാ
ഞാനൊറങ്ങാൻ പോവാ
അതും പറഞ്ഞു ഞാൻ കോൾ കട്ടാക്കി. എനിക്കറിയാ നാളെ എന്തു വന്നാലും അവൾ എന്നെ കോൾ
വിളിക്കുവാണേ അത് ഗുരുവായുർ എത്തിയിട്ടെ ഉണ്ടാവു എന്ന്. അങ്ങനെ ഞാൻ കിടന്നു.
അവൾ എന്നോടു കാട്ടുന്ന പോലെ ഇതൊക്കെ അവളോടുള്ള എൻ്റെ കുറുമ്പുകൾ മാത്രം, ഞാൻ
പറയുന്നതിന് അപ്പുറമില്ലാത്ത ഉത്തമ ഭാര്യയായി അവൾ എന്നെ പ്രേമിക്കാൻ തുടങ്ങിയിട്ട്
രണ്ട് കൊല്ലം കഴിഞ്ഞു. നിത്യയെ അറിയിക്കാൻ ഇതുവരെ അവൾ സമ്മതിച്ചിട്ടില്ല, അതു കാരണം
ഈ ഒരു കാര്യം മാത്രം ഞാൻ അമ്മയിൽ നിന്നും മറച്ചു പിടിച്ചു. അതൊരു കരടായി മനസിൽ
കിടക്കുന്നുണ്ട് . അമ്മ അറിഞ്ഞാ നിത്യ അറിയാൻ ദിവസങ്ങൾ മതി ആ ഒരു കാരണത്താൽ മാത്രം
ഞാൻ അമ്മയോട് പറയാത്തത്.
നേരം വെളുത്തതും നെറ്റിയിൽ തണുത്ത ഒരു കൈ സ്പർഷം എന്നെ തേടിയെത്തി, ഉറക്കത്തിൽ
നിന്നും ഉണരുക എന്നതിനോട് മനസു വിമുകത കാട്ടി, ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വപ്നത്തിൽ
നിന്നും പുറത്തു കടക്കാൻ മനസാഗ്രഹിച്ചില്ല.
വിവാഹ ശേഷം മാളുവിൻ്റെ സ്ഥിരം പരിപാടിയാണ് കുളിക്കഴിഞ്ഞ് ഈറനായി വരുമ്പോ തണുപ്പുള്ള
കൈകളാൽ എൻ്റെ നെറുകയിൽ തെടുക എന്നിട്ടും ഞാനുണർന്നില്ലെങ്കിൽ ഈർപ്പം വിട്ടുമാറാത്ത
മുടികൾ മുഖത്തിട്ട് രസിക്കുക, എന്നെ ഉണർത്തി അധരങ്ങൾ നുകർന്ന ശേഷം എന്നിൽ
നിന്നകലുക. മുടി മുഖത്തിടുന്നതിനു മുന്നെ അവളെ ഞാൻ എന്നിലേക്ക് വലിച്ചിട്ടു, ആ
അധരങ്ങൾ നുകർന്നത്തും ശക്തമായി എന്നെ അവൾ തള്ളിയിട്ടു. മിഴികൾ തുറന്നു നോക്കിയതും
ഞാൻ ഞെട്ടി. എന്നെ തന്നെ തുറിച്ചു നോക്കുന്ന ആ മിഴികൾക്കു മുന്നിൽ ഞാൻ തോറ്റു പോയി,
ദേഷ്യത്താൽ ചുവന്ന ആ മുഖവും ഇടുപ്പിൽ കൈ കുത്തിയുള്ള ആ നിപ്പും എനിക്കു തന്നെ
നിയന്ത്രണം വിട്ടു പോയി. മിഴികൾ ചെറുതായി ഈറനണിഞ്ഞു.
അനു സോറി
അവളിൽ നിന്നും ഒരു പ്രതികരണവുമില്ല. വീണ്ടും സോറി പറഞ്ഞതും എനിക്കരികിലേക്ക്
കയ്യാങ്ങി വരുന്ന അനുവിനെ കണ്ട നിമിഷം മിഴികളടച്ച് ആ അടിക്കായി ഞാൻ സജ്ജനായി. ഏറെ
നേരമായിട്ടും ആ കൈകൾ എൻ്റെ മുഖത്ത് പതിയാത്തതിനാൽ ഞാൻ പതിയെ മിഴികൾ തുറന്നു. എന്നെ
നോക്കി ചെറു പുഞ്ചിരിയും പുൽകി എനിക്കരികിൽ നിൽക്കുന്ന അനുവിനെ ആണ് ഞാൻ കണ്ടത്
ഏട്ടൻ പേടിച്ചോ
ഉം
സാരമില്ല, മാളുനെ സ്വപ്നം കണ്ട് കിടക്കാ അല്ലെ
എടി അത് ഞാൻ
അത് വിട്ടേക്ക് എൻ്റെ മൊറച്ചെറുക്കനല്ലേ
എന്നാലും സോറി
എന്തിന് , ഒരിക്കൽ ആഗ്രഹിച്ചത് അറിയാതെ ആണെങ്കിലും എനിക്കു കിട്ടി
എടി നിന്നെ ഞാൻ
ഓ എനി വേണ്ട ഏട്ടാ
പോടി പട്ടി തെണ്ടി
മാളു അവളെ വിളിച്ചാ മതി പൊന്നു മോൻ
നിയെന്തിനാടി ഇപ്പോ ഇങ്ങോട്ടു കെട്ടിയെടുത്തേ
പനി കൊറവുണ്ടോ നോക്കാൻ വന്നതാ
നല്ല സമയത്താ വന്നത്
അതേ . ഞാനൊരു കാര്യം പറയണ്ടേ

വളിഞ്ഞ കോമടിയാണേ പറയണ്ട
അതൊന്നുമല്ല
വാതിലടച്ചു കിടന്നോണ്ടി, നിത്യയും ഇത് പോലെ വരാൻ ഇടയുണ്ട്, ഞാൻ പറയണ്ടല്ലോ
എന്നെ കളിയാക്കി പറഞ്ഞവൾ താഴേക്ക് പോയി, അവൾ പറഞ്ഞ വാക്കുകൾ ശരിയാണ് നിത്യ എങ്ങാനും
വന്നിരുന്നേ ഇന്ന് ഈ വീട് മറച്ചിട്ടെ അവൾക്ക് വേറെ പണിയുണ്ടാവു . അമ്മയുടെ മുന്നിൽ
ഞാൻ നാറിയേനെ. ചിന്തിച്ചു തീർന്നില്ല ദേ കക്ഷി വാതിൽക്കൽ
ഏട്ടൻ നേരത്തെ എണീറ്റോ
ആ മോളേ
അവൾ വന്നു എൻ്റെ നെറുകയിൽ തൊട്ടു നോക്കി
ഉം പനി കുറവുണ്ട് വാ. പല്ലു തേച്ച് ചായ കുടിക്കാ
അവളുടെ കുടെ ചെന്ന് ചായ കുടി ഒക്കെ കഴിഞ്ഞ സമയത്ത് നമ്മുടെ ടീം കേറി വന്നു.
ഹരി : ടാ വാ റൂമിലേക്ക് പോവാ
നിത്യ : എന്താ ഇത്ര രഹസ്യം
അജു : അത് ഞങ്ങൾ നോക്കി കൊള്ളാം കാന്താരി
നിത്യ: ടാ നിർക്കോലി
അജു : നവി ഞാനിതിനെ വല്ല കിണറ്റിലും താത്തും
നിത്യ : എന്നാ ഞാൻ രഹനയെ കാണട്ടേ
അജു : അയ്യോ ചതിക്കല്ലേ.
അവൻ നിത്യയുടെ അടുത്തേക്കു ചെന്നു. കക്ഷിയുടെ ലൈൻ നിത്യയുടെ ക്ലാസ്സ് മേറ്റാണ്. സോ
അവൻ സാഷ്ടാങ്കം നമിക്കാൻ പോയതാണ്
അജു : എടി ഡയറി മിൽക്ക് സിൽക്കാണോ ഓറിയോ ആണോ നല്ലത്
നിത്യയല്ലെ ആള് അവൻ്റെ വേല നടന്നില്ല എന്നത് അവളുടെ മറുപടിയിൽ നിന്നും വ്യക്തമായി
നിത്യ : ഫാമിലി പായ്ക്കാ നല്ലത്
ഒടുക്കം ഫാമിലി പായ്ക്ക് കരാറൊപ്പിട്ടു. തിങ്കളാഴ്ച വരെ സമയം
അങ്ങനെ ഞങ്ങൾ റൂമിലെത്തി
ജിഷ്ണു : അളിയാ ഒരുത്തനു പ്രേമം തുടങ്ങി
ഞാൻ : ആർക്കാ
അജു : വേറെ ആർക്ക് നമ്മുടെ ഹരിക്ക്
ഞാൻ : എൻ്റെ പൊന്നെ
ഹരി : അവളെ എങ്ങാനും ഇഷ്ടാന്നു പറഞ്ഞാ പൊന്നു മോനെ രക്ഷപ്പെട്ടു
ഞാൻ : ആരാ കക്ഷി
ഹരി: ആത്മിക
ഞാൻ : അതാരാടാ അങ്ങനൊരുത്തി
ജിഷ്ണു : പുതിയ വന്ന കൊച്ച് , നമ്മുടെ ക്ലാസ്സിൽ
ഞാൻ : ആത്മിക നല്ല പേര് അതികം കേക്കാത്ത
അജു : ആളും അങ്ങനെ തന്നാ
ഞാൻ : അതെന്താടാ
അജു : നമ്മുടെ അണ്ണൻ ഒന്നു മുട്ടാൻ നോക്കി മൊത്തം നാറി അളിയാ
അതു കേട്ടു ഞങ്ങളൊക്കെ ചിരിച്ചു
ജിഷ്ണു : അവള് വളഞ്ഞാ ഇവർ രക്ഷപ്പെട്ടു
ഞാൻ : അതെന്താടാ
ജിഷ്ണു : പണച്ചാക്കാ മോനേ, പണച്ചാക്ക്
അജു : അതിൻ്റെ ജാഡ നല്ല വെടിപ്പിനുണ്ട്
ഞാൻ : പൊളി
ഹരി : എന്താ ചെയ്യാ അളിയാ
ഞാൻ : നോക്കാടാ നാളെ ക്ലാസ്സിൽ വന്നു തിരുമാനിക്കാ

സംസാരത്തിനിടയിൽ എൻ്റെ ഫോൺ റിംഗ് ചെയ്തു
“അനുരാഗവിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദ്രനോ തിടുക്കം
പതിനേഴിൻ പൌർണ്ണമികാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേ ഇതളനക്കം പുതുമിനുക്കം ചെറുമയക്കം”
അജു : മാളുവായിരിക്കും അല്ലെ
അതിൻ്റെ പിന്നാലെ വീണ്ടും ചിരിയുണർന്നു
ഞാൻ : എന്നും ഞായർ ഇത് കാണുന്നതല്ല പിന്നെ എന്താടാ ഇത്ര കാണിക്കാൻ
അതും പറഞ്ഞ് ജനലരികിൽ ചെന്നു ഞാൻ കോൾ എടുത്തു
വാവേ
ദേ മനുഷ്യാ ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ ചോദിക്കുന്നതിന് മറുപടി തന്നാ മതി
എന്താടി എന്തു പറ്റി
ഞാൻ പറഞ്ഞത് കേട്ടില്ലേ
നി കാര്യം പറയെടി, വല്യ ചൂടിലാണല്ലോ
ആ ചൂടിലാ
എന്താ കാര്യം
നിങ്ങൾ അനുനെ കേറി ഉമ്മ വെച്ചോ
( തുടരും)

Leave a Reply