ഇണക്കുരുവികൾ 10 [വെടി രാജ]

Posted by

ഇണക്കുരുവികൾ 10

Enakkuruvikal Part 10 | Author : Vedi Raja

Previous Chapter

ആ വരാന്തയിലൂടെ നടക്കുമ്പോ ഞാൻ ഏകനായിരുന്നു. കരങ്ങളിൽ കോർക്കാൻ ഞാൻ ആഗ്രഹിച്ച കൈകൾ എനിക്കു കണ്ടെത്താൽ ആയില്ല. പരാജിതനാണ് താൻ അവളുടെ പ്രണയ പന്തയത്തിൽ കാലിടറി പോയ നിമിഷം, അമിത വിശ്വാസം, അവളെ കാണാനുള്ള ആഗ്രഹം അതിൻ്റെ കൊടുമുടികൾ കീഴടക്കിയപ്പോ . തനിക്ക് അറിഞ്ഞിരുന്നില്ല അവളുടെ വാക്കിൻ്റെ പൊരുൾ. അവൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്കവളെ കണ്ടെത്താൻ അവില്ല എന്ന്.
താൻ ജീവനു തുല്യം സ്നേഹിക്കുന്ന തൻ്റെ നല്ല പതിയെ തനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. തൻ്റെ പ്രണയം ബലഹീനമാണോ, ആത്മാർത്ഥ എൻ്റെ പ്രണയത്തിനില്ലെ അവളുടെ സാന്നിധ്യം ഞാൻ തിരിച്ചറിയാത്തതെന്ത്. ആദ്യ പ്രണയം തോൽവി സമ്മാനിച്ച് അമൂല്യമായ നിധി എൻ്റെ മാളുവിനെ തന്നു. മാളു നീ എന്നിൽ തോൽവിയായി പരിണമിച്ചാൽ മരണത്തിൻ്റെ മാറിൽ തല ചായ്ച്ചുറങ്ങുകയല്ലാതെ മറ്റു വഴികളൊന്നും കാണാനില്ല.
അവൾ ഒരു കൊച്ചു കാന്താരിയാണ് അവളെ വേദനിപ്പിച്ചതിന് അവൾ എനിക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണ്. പിടി തരാതെ വഴുതുന്ന പരൽ മീനിനെ പോലെ. അവളുടെ കൊച്ചു മധുര പ്രതികാരം. മറ്റുള്ളവരുടെ ആഗ്രഹവും വികാരവും സാഹചര്യവും പറയാതെ തന്നെ മനസിലാക്കുന്ന അവൾ എന്തുകൊണ്ടാണ് തൻ്റെ വികാരങ്ങളെ മനസിലാക്കാത്തത് . തന്നിൽ സംജാതമായ ആഗ്രഹങ്ങളുടെ പർവ്വത നിരകൾ കാണാതെ പോയത്. ആഗ്രഹത്തിൻ കുന്നിൻ നിരകൾ വാനോളം തലയുയർത്തി നിന്നിട്ടും മാളു എൻ്റെ വാവേ നീ കണ്ടില്ലെന്നു നടിക്കുകയാണോ, എൻ്റെ ഇപ്പോഴത്തെ സാഹചര്യം ആവിശ്യ പെടുന്നത് എന്തെന്നു നിനക്കറിയാം എൻ്റെ മാനസിക അവസ്ഥ എന്നെക്കാൾ ഏറെ നിനക്കറിയാം എന്നിട്ടും എൻ്റെ രാധേ നീ കളിക്കുകയാണോ മരങ്ങളുടെ മറവിൽ ഈ കണ്ണാരം പൊത്തി കളി നിർത്തി അദൃശ്യതയുടെ മറപടം മാറ്റി നിനക്കു വന്നു കൂടെ ആ അസുലഭ നിമിഷങ്ങൾ എനിക്കായി തുറന്നു തരില്ലേ നീ.
ശ്യാമിൻ്റെ ചില വരികളാണ് എനിക്കിപ്പോ ഓർമ്മ വരുന്നത്
” വെറുക്കുന്ന മിഴികളാൽ നോക്കരുതേ……….
മടിക്കുന്ന മൊഴികളാൽ മൊഴിയരുതേ……..
തുടിക്കുന്ന നെഞ്ചകം നീ കാണുന്നില്ലേ……..
എൻ ഹൃദയത്തിൽ നൊമ്പരം നീ കേൾക്കുന്നില്ലേ…….
പ്രണയമാം മേഘശകലം മുടുന്നെന്നെ,
മിഴികൾ അണയും മുന്നെ – നിന്നെ ,
ഒരു നോക്കു കാണാൻ കൊതിക്കുന്നു വെറുതേ ”
എനിക്കായ് അവൻ ചൊല്ലിയ വരികൾ ഇപ്പോ എനിക്കേറെ പ്രിയപ്പെട്ട വരികൾ
വിഷമിക്കുന്ന മനസുമായി ക്ലാസിലെത്തി . ഒരു ഉണർവില്ലാത്ത പോലെ, എല്ലാവരും കേളേജ് ലൈഫ് ആലോഷിച്ച് തിമിർക്കുമ്പോൾ ഒരു അയിത്തക്കാരനെ പോലെ ഞാൻ വേറിട്ടു നിന്നു. മിഴികൾ കണ്ണീരിൽ ഈർപ്പം നുകരാൻ കൊതിക്കുന്നുണ്ട്. തൊണ്ടയിൽ ഉറങ്ങി കിടക്കുന്ന സ്വരവീചികൾ ഉണരാൻ ശ്രമിക്കുന്നുണ്ട് . മനസിലെ ദുഖത്തിൻ്റെ പാനപാത്രം നിറഞ്ഞൊഴുകി. വിവേകം അതെല്ലാം തടഞ്ഞു നിർത്തി. സ്വഭിമാനബോധം ക്ലാസിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിടാൻ കൊതിച്ച മനസിനെ വിലങ്ങിട്ടു പൂട്ടി.
ജിഷ്ണു : അളിയാ അവളുടെ നിശ്ചയാ വെള്ളിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *