സൂര്യനെ പ്രണയിച്ചവൾ 6 [Smitha]

Posted by

സൂര്യനെ പ്രണയിച്ചവൾ 6

Sooryane Pranayichaval Part 6 | Author : Smitha | Previous Parts

 

നിബിഡ വനങ്ങളാൽ മൂടപ്പെട്ട ഉയർന്ന മലമുകളിൽ, ഉത്തുംഗമായ പാറക്കെട്ടുകൾടെ മധ്യത്തിലായിരുന്നു അവരുടെ താവളം. താഴെ പതിനഞ്ചോളം ചെറുകൂടാരങ്ങളും പടർന്നു പന്തലിച്ച മരങ്ങൾക്ക് മുകളിൽ കുടിലുകളും നിർമ്മിക്കപ്പെട്ടിരുന്നു. പാറക്കെട്ടുകളുടെ വലിയ പിളർപ്പുകൾക്കുള്ളിൽ വിശാലമായ ഹാളുകൾ പോലെ തോന്നിക്കുന്ന ഇടങ്ങളും സംഘം പാർപ്പിടങ്ങളായി മാറ്റിയിരുന്നു.
ഉയരമുള്ള പടർന്നു പന്തലിച്ച ഒരു മരത്തിന് മുമ്പിൽ കെട്ടിയുണ്ടാക്കിയ കുടിലിനകത്ത് ഷബ്‌നവും റിയയും അവരുടെ “നൈറ്റ് ഡ്യൂട്ടി” നിർവ്വഹിക്കുകയായിരുന്നു അപ്പോൾ.

“ടാർസൺ ജീവിച്ചിരുന്നത് ഇതുപോലെയൊരു ട്രീ ഹട്ടിലായിരുന്നിരിക്കണം അല്ലേ റിയാ?”

മുമ്പിലെ മോണിറ്ററിൽ നിന്ന് ദൃഷ്ടികൾ മാറ്റാതെ ഷബ്നം ചോദിച്ചു.

ഹെഡ്ഫോണിലൂടെ ഏതോ സന്ദേശം ശ്രദ്ധിക്കുകകയായിരുന്ന റിയ പുഞ്ചിരിച്ചതലാതെ മറുപടിയൊന്നും പറഞ്ഞില്ല.

വളരെ ഉത്തുംഗമായ ആ മരത്തിന്റെ മുകളിൽ നിന്ന് നോക്കിയാൽ നല്ല വിസ്തൃതിയിൽ, നിലാവിൽ നിറഞ്ഞുനിൽക്കുന്ന കാട് കാണാൻ കഴിയും.

നിലാവിൽ, കാറ്റിൽ, ഇലച്ചാർത്തുകളുടെ സമുദ്രം ഉലയുന്നതും.

നിശാചര ജീവികളുടെ, പക്ഷികളുടെ, ഹിംസ്രജന്തുക്കളുടെ മർമ്മരങ്ങളും മുരൾച്ചകളും കൊണ്ട് അന്തരീക്ഷം ഏകദേശം ശബ്ദയാമാനമായിരുന്നു.

“എന്താ ചോദിച്ചേ”

അൽപ്പം കഴിഞ്ഞ് റിയ ചോദിച്ചു,

“റിയാ, എങ്ങനെയാ നമ്മുടെയെല്ലാവരുടെയും കാര്യങ്ങളൊക്കെ നടന്നുപോകുന്നത്? ഇത്ര സിസ്റ്റമാറ്റിക്കായ, ഹ്യൂജ് ആയ സർവേലിയൻസ്‌ സിസ്റ്റം ഒക്കെ മാനേജ് ചെയ്യണമെങ്കിൽ എന്തുമാത്രം ചിലവ് ആണ്? ഇതിന്റെയൊക്കെ ഫിനാൻഷ്യൽ ബാക്ക് അപ്പ് എവിടെനിന്നാണ്?”

റിയ അവളെ നോക്കി ഒന്ന് പഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *