ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Posted by

ഒരു പ്രണയ കാലത്ത്

Oru Pranayakalathu | Author : Rahul Krishnan M

 

പതിവിലും വൈകി ആണ് ഇന്ന് എണീറ്റത്…
ഇന്നലെ രാത്രി ക്ലൈന്റും ആയുള്ള വീഡിയോ കോൺഫറൻസ് കഴിഞ്ഞ് വളരെ വൈകി ആണ് കിടന്നത്…

വാച്ചിൽ നോക്കിയപ്പോൾ സമയം 9.30 ആയിരിക്കുന്നു…
ഫോൺ എടുത്തപ്പോൾ മൂന്ന് മിസ്സ് കോൾ കണ്ടു. വൃന്ദ ആണ്… ഓഫീസിൽ എന്റെ പേഴ്സണൽ മാനേജർ ആണ് വൃന്ദ..

ബെഡിൽ ഇരുന്നുകൊണ്ട് തന്നെ അവൾക്ക് തിരിച്ചു വിളിച്ചു..

Hello.. ഗുഡ് മോണിംഗ് സാർ..

ഗുഡ് മോണിംഗ് വൃന്ദ… പറയൂ..

സർ ഇന്നാണ് നമ്മുടെ കസ്റ്റമർ കെയർ വിങ്ങിലേക്കുള്ള ട്രൈനീസിന് വേണ്ടി ഉള്ള ഇന്റർവ്യൂ..
പാനലിൽ സാർ ഉണ്ടാവുമോ എന്ന് അറിയാൻ ആയിരുന്നു…

ഇല്ല വൃന്ദാ.. ഞാൻ കുറച്ചു ലേറ്റ് ആവും.. ഇന്റർവ്യൂവിന് വേണ്ടിയുള്ള കാര്യങ്ങള് ഒക്കെ ഞാൻ മനോജിനോട് പറഞ്ഞിട്ടുണ്ട് അവിടെ നിന്നും അപ്ഡേറ്റ് ചെയ്തോളൂ..

ശരി സാർ.. താങ്ക്സ്..

ഫോൺ കട്ട് ചെയ്ത് കുളിക്കാനായി ഞാൻ ബാത്ത് റൂമിലേക്ക് നടന്നു….

******* ***** ******

മോളെ…. കുളി കഴിഞ്ഞില്ലേ….???

കഴിഞ്ഞു അമ്മേ… ഇപ്പൊ വരാം…

എന്റെ കൃഷ്ണാ… ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആണ്… നിനക്ക് അറിയാലോ ഇവിടുത്തെ കര്യങ്ങൾ ഒക്കെ… അമ്മക്കിനി ജോലിക്ക് പോകാൻ ഒന്നും പറ്റും എന്ന് തോന്നുന്നില്ല… മനുവിന്റെ പഠിത്തവും അമ്മയുടെ ചികിത്സയും ഒക്കെ ഇനി എന്റെ തലയിൽ ആണ്… കൂടെ നിന്നോണെ കൃഷ്ണാ….

നീ പ്രാർത്ഥിച്ചു കഴിഞ്ഞില്ലേ…

കഴിഞ്ഞ് അമ്മേ…

വാ വന്നു ചായ കുടിക്കൂ…

ദാ വന്നു…

ബാഗ് എടുത്ത് cv യും സർട്ടിഫിക്കറ്റ് കളും എല്ലാം എടുത്ത് വച്ചു…

ചായക്ക് ഏറേ പ്രിയപ്പെട്ട പുട്ടും കടലയും ആയിരുന്നു. എന്നാലും ടെൻഷൻ കാരണം മുഴുവൻ കഴിക്കാൻ പറ്റിയില്ല…

മുഴുവൻ കഴിച്ചിട്ട് പോ മോളെ…

Leave a Reply

Your email address will not be published. Required fields are marked *