ഡിറ്റക്ടീവ് അരുൺ 9 [Yaser]

Posted by

ഡിറ്റക്ടീവ് അരുൺ 9

Detective Part 9 | Author : Yaser | Previous Part

 

“സാർ. അവർ നന്ദൻ മേനോനെ ഹോട്ടലിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് നന്ദൻ മേനോൻ തിരിച്ചറിഞ്ഞത് വീട്ടിൽ വെച്ച് ഈ സംഭാഷണങ്ങൾ കേട്ട് കൊണ്ടിരിക്കുമ്പോഴാവാം. ശത്രുക്കൾ അത് കേട്ടത് കൊണ്ടാവാം ലാപ് ടോപ്പിലെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കാനുള്ള കാരണവും.”

“എന്നിട്ടവർ എന്ത് കൊണ്ട് ഈ വോയ്സ് റെക്കോർഡർ കണ്ടെടുത്തില്ല. കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നവർക്ക് അറിയാതിരിക്കുമോ.?”

“അതും ശരിയാണ്. ഒരു പക്ഷേ അവരീ കാര്യം ചിന്തിക്കാതിരുന്നതാണെങ്കിലോ.? കൊലപാതകവും നടത്തി തെളിവും നശിപ്പിച്ച് പെട്ടന്ന് മടങ്ങാനുള്ള ശ്രമത്തിനിടയിൽ ഇത് വിട്ട് പോയതായാലും മതിയല്ലോ.?

“അതും ശരിയാണ്.”

“അവിടെയും ഒരു പ്രശ്നം ഒളിഞ്ഞിരിക്കുന്നുണ്ട് സാർ.” ആലോചനയോടെ അലി പറഞ്ഞു.

“എന്ത് പ്രശ്നം.” അരുൺ പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു.

“സാറിപ്പോൾ എന്നോട് ചോദിച്ചില്ലേ, കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ലെന്ന് അവർക്കറിയില്ലേന്ന്. ഏതാണ്ട് ഈ സമയത്തിനകം തന്നെ അതവർ ചിന്തിച്ച് കാണും. അത് കൊണ്ട് തന്നെ ഇതിനായുള്ള തിരച്ചിലും അവർ തുടങ്ങിക്കാണും.”

“അവരിതിനായി എവിടെയായിരിക്കും തിരയുക.”

“എന്താ സംശയം നന്ദന്റെ വീട്ടിലായിരിക്കും. അവിടെയില്ലെങ്കിൽ മാത്രമാണ് അവർക്ക് അടുത്ത ഓപ്ഷൻ ഉള്ളു. ആ ഒപ്ഷൻ പോലീസ് സ്റ്റേഷനും നിങ്ങളും.”

“അപ്പോൾ നന്ദന്റെ ലോഡ്ജിലെ അവരുടെ അന്വേഷണം കഴിഞ്ഞാൽ അടുത്തത് ഇവിടെയായിരിക്കും അല്ലേ.?”

“അതേ എന്ന് തോന്നുന്നു. പോലീസിന്റെ കയ്യിൽ അതുണ്ടോ എന്ന് അറിയാൻ തക്ക സ്വാധീനമൊക്കെ അവർക്കുണ്ടാവുമെന്നാണ് എന്റെ വിശ്വാസം.”

“നമ്മളിപ്പോൾ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്.”

“ഈ വോയ്സ് റെക്കോർഡർ നന്ദന്റെ ലോഡ്ജിൽ തന്നെ എത്തിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *