അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]

Posted by

അമ്മുവെന്ന ഞാൻ 2

Ammuvenna Njaan Part 2 | Author : Devajith | Previous Part

 

ശ്രീജി മാമിയുടെ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്ക് വല്ലാത്തൊരു ദൈർഘ്യം പോലെ അമ്മുവിന് തോന്നി. ഫോണിൽ കൂടിയുള്ള സംസാരം മാത്രമേയുള്ളൂ കുറച്ചു കാലമായിട്ടു. അതിനാൽ തന്നെ മാമിയെ കാണുവാൻ അവളുടെ ഹൃദയം വല്ലാതെ തുടിച്ചു.

ബസ് ഇറങ്ങി അച്ഛനും അമ്മയും അനിയനുമായി അവൾ വഴിയിലേക്ക് നടന്നു നീങ്ങി . കൂടെയുള്ളവർ പറയുന്ന തമാശയോ മറ്റു കാര്യങ്ങളോ അവളുടെ കാതുകളെ ആകർഷിച്ചില്ല. കാലുകളുടെ വേഗത പതിവില്ലാത്ത വിധത്തിൽ വർദ്ധിച്ചു. സത്യത്തിൽ അവൾ നടക്കുക അല്ലായിരുന്നു ഓടുകയായിരുന്നു എന്നു വേണം പറയാൻ.

” ഈ പെണ്ണിന് എന്തു പറ്റി , ഇവളെന്താ ഇങ്ങനെ ഓടുന്നത് ” ‘അമ്മ അച്ഛനോട് ചോദ്യം എറിഞ്ഞു ..
അവിടെ എല്ലാവരും വന്നിട്ടുണ്ടാവുമല്ലോ അതിന്റെ ധൃതി ആകുമെന്ന് ഒഴുക്കൻ മട്ടിൽ മറുപടി നൽകി അനിയൻ ചെക്കന്റെ കൂടെ അച്ഛൻ നടന്നു നീങ്ങി.
പെണ്ണിന് വട്ടാണ് എന്നുള്ള പതിവ് മറുപടി മനസ്സിൽ പറഞ്ഞു കൊണ്ട് ‘അമ്മ കൂടെ നടന്നു.

മനോഹരമായ ഒരു കുഞ്ഞു വീട് , വീടിന്റെ മതിലിൽ മനോഹരമായി പുഷ്പങ്ങൾ വെച്ചു അലങ്കരിച്ചിരിക്കുന്നു. വഴിയിൽ നാട്ടുകാരുടെ പരദൂഷണ കമ്പിനി തുടങ്ങിയിട്ടുണ്ട്. വീടിനു മുന്നിലെ തുളസിത്തറയിൽ ഒരു കുഞ്ഞു വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു . അമ്മുവിന്റെ പാദങ്ങൾ ആ മണ്ണിനെ പുണർന്നു കൊണ്ട് അകത്തേക്ക് നടന്നു നീങ്ങി .ചുവന്ന റോസാപൂവിന്റെ അഴകിൽ അവൾ അവിടെയുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിലൂടെ നടന്നു ഉള്ളിലേക്ക് നീങ്ങി. പരിചയമുള്ള മുഖങ്ങൾ അവൾക്ക് നേരെ പുഞ്ചിരിയും ആശ്ചര്യവും നീട്ടിയെറിഞ്ഞു എന്നാൽ അവളുടെ കണ്ണുകൾ തന്റെ മാമിയുടെ മുഖം തേടുകയായിരുന്നു.

” എടി , അമ്മു അവിടെ നിൽക്കേടി നീ എന്ത് പോക്കാണ് ഈ പോവുന്നത് .ഞങ്ങളൊക്കെ ഇവിടെ നിൽക്കുന്നത് നിനക്ക് കണ്ടൂടെ ” പുറകിൽ നിന്നുള്ള ശബ്ദം അവളെ ഒരു നിമിഷം പിടിച്ചു നിർത്തി.

അവൾ തിരിഞ്ഞു നിന്നു , നിറഞ്ഞ പുഞ്ചിരിയുമായി കസിൻ രാധിക അവൾക്ക് നേരെ നടന്നടുത്തു..

എം.ബി.എ കഴിഞ്ഞു നിൽക്കുകയാണ് രാധിക . അമ്മയുടെ ബന്ധത്തിൽ പെണ്കുട്ടികളുടെ ഇടയിലെ മൂത്തയാൾ ആയത് കൊണ്ട് തന്നെ പെണ്കുട്ടികള്ക്ക് അല്പം പേടിയും ബഹുമാനവുമൊക്കെ രാധികയോടുണ്ട്.

” നീയെങ്ങോട്ടു ഓടി പോവുകയാണ് കുതിരയെ പോലെ “

Leave a Reply

Your email address will not be published. Required fields are marked *