കുറ്റബോധം 10 [Ajeesh]

Posted by

കുറ്റബോധം 10

Kuttabodham Part 10 bY Ajeesh | PREVIOUS PARTS

 

 

രേഷ്മ ദ്രുതഗതിയിൽ തന്റെ വസ്ത്രം മാറ്റാൻ തുടങ്ങി.. രാഹുലിന്റെ മുഖത്തും പരിഭ്രാന്തി നിഴലിച്ചിട്ടുന്നു..
“ദൈവമേ പ്രശ്നം ഒന്നും ഉണ്ടാവല്ലേ…” അവൻ മനസ്സാൽ പ്രാർത്ഥിച്ചു… വാതിൽ തുറക്കുന്നതിന് മുൻപേ രേഷ്മ വസ്ത്രം മുഴുവൻ മാറിയിരുന്നു എന്ന് ഉറപ്പാക്കാൻ ഉള്ള സമ്യമനം അവൻ പാലിച്ചു… പക്ഷെ അപ്പോഴും പുറമെ നിന്നും വീണ്ടും വീണ്ടും വാതിലിൽ ഉള്ള ശക്തമായ മുട്ടൽ തുടർന്നുകൊണ്ടിരുന്നു…
അവളുടെ മുഖം വല്ലാതെ വിളറി വെളുത്താണ് ഇരിക്കുന്നത്‌… ആ മുഖത്ത് നോക്കാൻ അവന് ബുദ്ധിമുട്ട് തോന്നി…. ഇതിനെല്ലാം ഞാനാണ് കാരണക്കാരൻ എന്ന ഒരു ചിന്ത അവനിൽ മുളപൊട്ടിത്തുടങ്ങിയിരുന്നു…
രാഹുൽ വാതിൽ തുറന്നു…
” പൊലീസ്…. ”
അവൻ അറിയാതെ പറഞ്ഞുപോയി…
എന്താടാ തുറക്കാൻ ഇത്ര പ്രയാസം…
എസ് ഐ വലിയ ശബ്ദത്തിൽ അലറിക്കൊണ്ട് ചോദിച്ചു…
ആ ഒച്ചയിൽ തന്നെ അവൻ വല്ലാതെ പാതറിപ്പോയി…
“ഒന്നും ഇല്ല സർ…” അവൻ തല താഴ്ത്തി പറഞ്ഞു…
പോലീസ്കാരുടെ പുറകിൽ നിന്നും തന്റെ അയല്പക്കത്തുള്ള ചേട്ടൻ മുൻപിലേക്ക് വരുന്നത് രാഹുൽ തന്റെ കണ്‌കോണിലൂടെ കണ്ടു…
കാര്യങ്ങളുടെ കിടപ്പുവശം അവന് ഏറെക്കുറെ പിടികിട്ടി….വല്ലാത്ത ഒരു ദേഷ്യം അവനിൽ ഉറഞ്ഞു പൊന്തി…
” ആ നീ എങ്ങോട്ട് മാറി നിക്കാടാ ….
ഒരു വിചാരണ ആരംഭിച്ച പോലെ പോലീസുകാരൻ പറഞ്ഞു തുടങ്ങി…
രാഹുൽ പ്രശ്നം അവസാനിപ്പിക്കാൻ ഉള്ള തന്ത്രങ്ങൾ പ്രയോഗിക്കാൻ തുടങ്ങി… .
“സർ എന്താ പ്രശ്നം… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….”
രാഹുൽ അവർക്ക് കേൾക്കാൻ പാകത്തിന് ശബ്ദത്തിൽ എന്നാൽ വളരെ സൗമ്യതയോടെ പറഞ്ഞു…
ഇത്രയൊക്കെ കാണിച്ചുകൂട്ടിയിട്ടും “അവന്റെ വർത്താനം കേട്ടില്ലേ സാറേ….”
അയല്പക്കത്തുള്ള ചേട്ടൻ പുച്ഛത്തോടെ പറഞ്ഞു…
“അപ്പൊ നിനക്ക് പ്രശ്നം എന്താണെന്ന് അറിയില്ല ല്ലേ… ”
പ്രശ്നം എന്താണെന്ന് അറിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ലല്ലോ…”
അല്ലെടോ… ??? എസ് ഐ അയക്കകരനെ നോക്കി പറഞ്ഞു….
” രാഹുലിന്റെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി… അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവരുതെ എന്നൊരു ആഗ്രഹമേ അവന് ഉണ്ടായിരുന്നുള്ളൂ….
പോലീസ് യൂണിഫോം ഒന്ന് വിളിച്ചിട്ട് അല്പം ഉയർന്ന മാറിടത്തോടെ അയാൾ അവന്റെ സമീപത്തേക്ക് നീങ്ങി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *