കോകില മിസ്സ് 2 [കമൽ]

Posted by

കോകില മിസ്സ് 2

Kokila Miss Part 2 | Author : Kamal

 

ഇനിയെന്ത്? ആ ചോദ്യം അവന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് വീണ് പ്രത്യധ്വാനിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. കഴിഞ്ഞു പോയ നാളുകളിൽ നിന്നും ഈ ദിവസം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.ഈ ദിവസം എന്തൊക്കെയാണ് നടന്നത്?? താൻ ഈയൊരവസ്ഥയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സാധ്യതകൾ അനന്തമാണ്. ഒന്നും ഓർമ്മയിൽ വരുന്നില്ല. ആ.., എല്ലാം വരുന്ന വഴിക്ക് കാണാം. പെട്ടെന്ന് സ്കൂൾ ബെല്ലിന്റെ ശബ്ദം അവന ഞെട്ടിച്ചു. ഓ.. മൈര് അസംബ്ലിക്കുള്ള ബെല്ലാണ്. പണ്ടേ അവന് അസംബ്ലി എന്നു കേട്ടാൽ കലിയാണ്. പകപ്പോടെ ഇരുന്ന അവൻ തോളിൽ തൂക്കിയിരുന്ന ബാഗ് പോലും താഴെ വെക്കുന്നത് അപ്പോളാണ്. അസംബ്ലി കൂടാനുള്ള ഓട്ടത്തിനിടക്ക് ഒരുത്തൻ അവന്റെ ബാഗ് കാലു കൊണ്ട്‌ തട്ടിത്തെറിപ്പിച്ചു. അവൻ മുഖമുയർത്തിയപ്പോൾ ഫൈസലാണ്. ഷർട്ടിന്റെ മുകളിലെ 2 ബട്ടൻ അഴിച്ചിട്ട് കോളർ മുകളിലേക്ക് പൊക്കി വച്ച് അവനെ പരിഹാസത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ട് പോവുകയാണ് ക്ലാസ് ഹീറോ. പോകുന്ന പോക്കിൽ അവനെ നോക്കി നടുവിരൽ ഉയർത്തിക്കാണിച്ച് പുച്ഛച്ചിരിയോടെ അവൻ നടന്നകന്നു. അതു കണ്ട ക്ലാസ് ലീഡർ അന്ന ആക്കിച്ചിരിച്ചു. ജിതിൻ കോപം കൊണ്ട് തിളച്ചു മറിഞ്ഞു. ‘പോലയാടി മോനെ…, നിനക്ക് ഞാൻ വച്ചിട്ടുണ്ട്.’ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ നിരങ്ങി നീങ്ങിപ്പോയ ബാഗ് തന്റെ ബെഞ്ചിനോടടുപ്പിച്ചു വച്ച് പുറത്തേക്കിറങ്ങി.

അസംബ്ലിയിൽ അവന്റെ നിരയിൽ ഏറ്റവും പുറകിൽ നിന്നു കൊണ്ട് അവന്റെ കണ്ണുകൾ പരതി, എവിടെ അവൾ… ഒടുവിൽ കണ്ടു, ടീച്ചർമരുടെ ഇടയിൽ മുഖം കുനിച്ച് ചുറ്റും പ്രഭ പരത്തി ഐശ്വര്യം തുളുമ്പുന്ന മുഖവുമായി അവൾ കോകില. അവളെ കണ്ട മാത്രയിൽ അവന്റെയുള്ളിൽ ഒരു കുളിർമഴ പെയ്തു. അവൻ കണ്ണടച്ചു നിന്ന് മനസ്സിലെ ആ തളിർമഴത്തുള്ളികൾ ഏറ്റുവാങ്ങി. ജന്മസാഫല്യം നേടിയ പ്രതീതിയിൽ ആ മുഖം ഒരിക്കൽകൂടി കാണുവാൻ അവൻ മെല്ലെ കണ്ണു തുറന്നു. ഒരു നിമിഷത്തേക്ക് ചുറ്റുമുള്ളവരെല്ലാം അപ്രത്യക്ഷമായി. അവരൊഴികെ. അവളുടെ അടുത്തേക്ക് പറന്നടുത്ത് അവളുടെ പവിത്രതയിൽ സ്പർശിക്കാൻ അവന്റെ ഉള്ളം തുടിച്ചു. ‘ഗുഡ് മോർണിങ്, ടുഡേസ് ഹെഡ് ലൈൻസ്…’ മൈക്കിലൂടെ ഉച്ചത്തിലുള്ള പാരായണം കേട്ട് അവൻ പെട്ടെന്ന് കിടുങ്ങി. അസംബ്ലി തുടങ്ങിയാൽ ആദ്യം അന്നത്തെ ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ടെല്ലാം ഒരാൾ ഉറക്കെ വായിക്കണം. ആൾക്കൂട്ടത്തിന് മുൻപിൽ വച്ചു മൈക്കിലൂടെ ഉറക്കെ വേണം എന്ന് പ്രിൻസിയുടെ കല്പനയുണ്ട്. ഒരിക്കൽ തനിക്കും സിദ്ധിച്ചിട്ടുണ്ട് ആ ഭാഗ്യം. വാക്കുകളിലൂടെ അക്ഷരത്തെറ്റുകൾ ഉറക്കെ മൈക്കിലൂടെ വിളിച്ചു പറഞ്ഞതിന് പ്രിൻസിപ്പൽ തന്നെ പാതിവഴിക്ക് സ്റ്റേജിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അമർത്തിച്ചിരികളുടെ ഘോഷയാത്രകൾക്കിടയിലൂടെ നടക്കുമ്പോൾ അന്ന് ഉരിഞ്ഞുപോയ തൊലി തിരികെ വന്നു ചേരാൻ കുറച്ചു കാലമെടുത്തു.

പ്ലെഡ്‌ജും ദേശീയഗാനവും ഒക്കെ കഴിഞ്ഞ് നീട്ടിയുള്ള രണ്ടു ബെല്ലോട് കൂടെ അസംബ്ലി പിരിച്ചു വിട്ടതായി പി. റ്റി. സാർ വിളംബരം ചെയ്തു. ആശ്വാസത്തോടെ പടിക്കെട്ടുകൾ കയറുമ്പോഴും അവൾക്കു വേണ്ടി തിരിഞ്ഞു നോക്കാൻ അവൻ മറന്നില്ല. പക്ഷെ സ്റ്റാഫ് റൂമിന്റെ അകത്തളങ്ങ്ളിലേക്ക് ആദ്യം നടന്നു കയറിയത് അവളയിരുന്നത് കൊണ്ട് നിരാശയോടെ അവൻ കാലുകൾ വലിച്ചു നീട്ടി നടന്നു. ക്ലാസ്സിലെത്തി മുറിയിലാകെ കണ്ണോടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *