കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

Posted by

കഥയ്ക്കു പിന്നിൽ 2

Kadhakku Pinnil Part 2 Author : ഉർവശി മനോജ്

Click here to read other stories by Urvashi Manoj

 

” ചെമ്പക വള്ളികളിൽ തുളുമ്പിയ ചന്ദന മാമഴയിൽ .. “

എം ജി ശ്രീകുമാറിന്റെ ശബ്ദം വീട്ടിലെ സ്വീകരണ മുറിയിൽ അലയടിച്ചു ഉയരുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്ന് അടുത്ത് കിടന്ന മൊബൈൽ ഫോൺ തപ്പി എടുത്തു. സമയം സന്ധ്യ ആയിരിക്കുന്നു .. തൃ സന്ധ്യാ സമയത്ത് മുടിയും അഴിച്ച് കിടന്നു ഉറങ്ങുന്നത് അവലക്ഷണം ആണ് കുട്ട്യേ… , അച്ഛമ്മ ഉണ്ടായിരുന്നപ്പോൾ പറയാറുള്ള വാക്ക് ഞാൻ ഓർത്തു.

പ്രശാന്ത് ഏട്ടന്റെ കോൾ ഒന്നും ഇത് വരെ വന്നിട്ടില്ല , എയർ പോർട്ടിൽ നിന്നും രണ്ടു മണിക്കൂർ നീണ്ട യാത്ര ഉണ്ട് റൂമിലേക്ക് , എന്താ വിളിക്കാത്തത് .. മനസ്സിൽ ആകെ ഒരു പേടി , വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഏട്ടന് ഒരു മെസ്സേജ് അയച്ചു.

കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങുന്നതിനു മുന്നേ ,

“അമ്മാ .. ” എന്നു വിളിച്ചു കൊണ്ട് ആദി റൂമിലേക്ക് ഓടിയെത്തി . സന്ധ്യാ നേരത്തെ ഇരുട്ട്‌ പടർന്ന മുറിയിലേക്ക് സ്വീകരണ മുറിയുടെ വെളിച്ചവും കടത്തി വിട്ട് കൊണ്ടാണ് അവൻ

കടന്നു വന്നത്.

അവന്റെ വരവ് എനിക്ക് തെല്ലു ആലോരസമാണ് ഉണ്ടാക്കിയത്.

“ആദി .. അമ്മ യ്ക്ക്‌ തലവേദന ആണ് ട്ടോ .. നീ അപ്പുറത്തേക്ക് പോയേ .. “

ഞാൻ അവനോട് പറഞ്ഞു.

“അമ്മാ .. ചെമ്പക വള്ളി പാട്ട് കേട്ടോ .. ചെമ്പകതിന് എവിടെയാ വള്ളി ?”

അവന്റെ നിഷ്കളങ്ക ചോദ്യം കേട്ട് എനിക്ക് ദേഷ്യവും ചിരിയും ഉം ഒരുമിച്ചു വന്നു.

“ആദീ .. നീ നാഗവള്ളി നാഗവള്ളി എന്ന് കേട്ടിട്ടില്ലേ നാഗ ത്തിന്‌ വള്ളി ഉണ്ടായിട്ടാണോ അങ്ങനെ പറയുന്നത് ?”

അവനെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്.

വീണ്ടും എന്തോ സംശയം ചോദിക്കുവാൻ ആയി വന്ന് അവനോട് അല്പം നീരസത്തോടെ ഞാൻ പറഞ്ഞു ..

” നീയൊന്നു പോയി തന്നെ ഉപദ്രവം ഉണ്ടാക്കാതെ “

നിരാശയോടെ ആദി തല യും താഴ്ത്തി റൂമിൽ നിന്ന് പുറത്തേക്ക് പോയി.

അവൻ പോയി കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിഷമം തോന്നി അവനോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന്.

പെട്ടെന്ന് വീണ്ടും മുറിയുടെ മുന്നിൽ ഒരു നിഴലനക്കം കേട്ട് ആദി പിന്നെയും വന്നു എന്ന് കരുതി അല്പം ദേഷ്യത്തോടെ തന്നെ തല ഉയർത്തി നോക്കി.
മുറിയിലെ ലൈറ്റ് തെളിച്ചു കൊണ്ട് കടന്നു വന്നത് അച്ഛനായിരുന്നു.
കിടക്കയിൽ നിന്നും ചാടി എഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തിയ എന്നെ തടഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു.

“കോളേജിൽ നിന്നും മാനേജർ വിളിച്ചിരുന്നു , നമ്പൂതിരി സാർ രാവിലെ തന്നെ ലീവ് ആപ്ലിക്കേഷൻ കൊടുത്തു , കഴിയും എങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ നിന്നോട് ജോയിൻ ചെയ്തോളൂ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് “

Leave a Reply

Your email address will not be published. Required fields are marked *