അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ]

Posted by

അന്ന് പെയ്ത മഴയിൽ 1

Annupeitha Mazhayil | Author : Anjana Binoy

 

 

‘വൈറ്റ് പേൾ മാൻഷൻ’ എന്ന് സുവർണ്ണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന നെയിം ബോർഡിലേക്ക് വർഷ ഒന്നുകൂടി നോക്കി. പൊള്ളുന്ന വെയിലേറ്റ് ആ അക്ഷരങ്ങൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഗേറ്റിന്റെ സൈഡിലുള്ള ആ നെയിം ബോർഡിന് താഴെ ഉള്ള കാളിങ് ബെല്ലിൽ അവൾ വിരലമർത്തി.വീഡിയോ ഇന്റർകോമിൽ അവളെ കണ്ടതും അകത്ത് നിന്നും ആരോ ആ റിമോട്ട് ഗേറ്റ് തുറന്നു കൊടുത്തു.ഷോൾഡർ ബാഗ് ഒന്നുകൂടി ചുമലിലേക്ക് വലിച്ച് അവൾ പതിയെ ആ വീട്ടിലേക്ക് നടന്നു.

ഇംഗ്ലീഷ് സിനിമകളിൽ കാണുന്നതുപോലെ വലിപ്പം കൊണ്ടും ഭംഗി കൊണ്ടും അലങ്കാരപ്പണികൾ കൊണ്ടും അതിമനോഹരമായ ഒരു ബംഗ്ലാവായിരുന്നു അത്! ഐ.റ്റി ഇന്ടസ്ട്രിയലിസ്റ്റ് ആയ മൾട്ടി നാഷണൽ കോർപറേഷൻ ഉടമ വികാസ് മേനോൻ തന്റെ അവധിക്കാല വസതി ആയി മുംബൈയിൽ പണികഴിപ്പിച്ചതായിരുന്നു ആ വീട്. മുംബൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി തുടങ്ങിയതായിരുന്നു വികാസ് മേനോൻ.അദ്ദേഹത്തിന്റെ സഹപ്രവർത്തക ആയ ശാരദ പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി .വളരെ നാളുകൾക്ക് മുൻപ് മുബൈയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു ശാരദയുടേത്. വികാസ് മേനോനും ശാരദയ്ക്കും രണ്ടു മക്കൾ ആണ്.പ്രിയ മേനോനും ആദിത് മേനോനും.പ്രിയ ആണ് മൂത്തയാൾ . കുറച്ച് നാൾ മുംബൈയിൽ ജോലി ചെയ്ത ശേഷം അദ്ദേഹത്തിന് ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം കിട്ടി.ശാരദയെയും കുഞ്ഞുങ്ങളെയും മുംബൈയിൽ ശാരദയുടെ മാതാപിതാക്കളുടെ കൂടെ നിർത്തി അദ്ദേഹം അമേരിക്കയിൽ പോയി.താമസിയാതെ വിസ ശരിയായി ശാരദയും കുഞ്ഞുങ്ങളും അദ്ദേഹത്തോടൊപ്പം ചെന്നു. വികാസ് മേനോൻന്റെ ആത്മാർത്ഥതയും ജോലിയോടുള്ള അർപ്പണബോധവും കൊണ്ട് കുറച്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം ആ കമ്പനിയിൽ ഡയറക്ടർ പദവിയിലെത്തി .ഇതിനിടയ്ക്ക് അദ്ദേഹം സ്വന്തം നാട്ടിലെ തന്റെ കളിക്കൂട്ടൂകാരനും ഉറ്റ സുഹൃത്തുമായ ജയശങ്കറിനെ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് റെഫർ ചെയ്തു.ജോലി കിട്ടി കമ്പനി സ്പോൺസർ ചെയ്ത വിസയിൽ ജയശങ്കറും

Leave a Reply

Your email address will not be published. Required fields are marked *