അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Posted by

അത്രമേൽ സ്നേഹിക്കയാൽ 1

ATHRAMEL SNEHIKKAYAL AUTHOR : അസുരന്‍ 

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഞാൻ എഴുതുന്ന ഒരു കഥാപരമ്പര ആണ്. ഇപ്പോൾ മൂന്ന് ഭാഗങ്ങൾ ആണ് ഉദ്ദേശിക്കുന്നത് പക്ഷെ തുടർക്കഥ അല്ല. മൂന്നും വേറെ വേറെ അനുഭവങ്ങൾ ആണ്. യഥാർത്ഥ ജീവിതം ആയതു കൊണ്ട് കമ്പി കുറവ് ആകും. ഈ പരമ്പരയിലെ കഥാപാത്രങ്ങൾ ആരും മലയാളികൾ അല്ല. പിന്നെ ഏഴുതാൻ ഉള്ള സൗകര്യം കണക്കിലെടുത്ത് ഞാൻ മലയാളികൾ ആക്കുന്നു എന്നെ ഉള്ളൂ. യഥാർത്ഥ വ്യക്തികളെ തിരിച്ചറിയാതിരിക്കാനായി വ്യക്തിവിവരങ്ങൾ ഞാൻ മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായവും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. – അസുരൻ

******************************************************************************

ബാംഗ്ലൂർ നഗരം. ആ പടുകൂറ്റൻ പാർപ്പിട സമുച്ചയത്തിനു മുൻപിൽ ഞാന്‍ നിന്നു. എല്ലാം നഷ്ടപെട്ടത്തിനു ശേഷം ജീവിതം രണ്ടാമതും കരുപിടിപ്പിക്കാൻ എനിക്ക് കിട്ടിയ അവസരം ആണ്. ഇതിൽ തോറ്റു കൂടാ. മുന്നോട്ട് പോയെ മതിയാകു. പുതിയ നഗരം പുതിയ ജീവിതം. ഏതായാലും ജോലി കിട്ടി ഇവിടേക്ക് വന്നത് നന്നായി. മുന്നോട്ട് പോകുക തന്നെ.

ബാംഗ്ലൂരിൽ ആണ് ജോലി എന്ന് അറിഞ്ഞപ്പോൾ ചേച്ചിയും അളിയനും പറഞ്ഞത് ആണ് അവരുടെ ഫ്ലാറ്റിൽ ജീവിക്കാം എന്ന്. ഫ്ലാറ്റ് വൃത്തിയാക്കി സൂക്ഷിക്കാൻ ആൾ ഉണ്ടാവും. ചേച്ചിയും അളിയനും ഇനി ഇങ്ങോട്ട് തിരിച്ചു വരാൻ ഉള്ള സാധ്യത കുറവാണ്. അമേരിക്കയിൽ ഗ്രീൻ കാർഡും മേടിച്ചു അവിടെ തന്നെ തുടർന്നും ജീവിക്കാൻ ആണ് അവർക്കിഷ്ടം.

ഞാൻ അർജുൻ, ആ പാർപ്പിട സമുച്ചയത്തിന്റെ സെക്യൂരിറ്റി ഡെസ്കിലേക്ക് നടന്നു. അവിടെ എത്തി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ സെക്യൂരിറ്റി എന്നെ ആ പാർപ്പിട സമുച്ചയത്തിന്റെ അസോസിയേഷൻ ഓഫീസിലേക്ക് നയിച്ചു. അളിയൻ മെയിൽ അയച്ചത് കൊണ്ട് അസോസിയേഷൻ ഓഫീസിൽ കാര്യങ്ങൾ ഒക്കെ വേഗം നടന്നു.

ഞാന്‍ ആ പാർപ്പിട സമുച്ചയം മുഴുവൻ നോക്കി കാണുകയായിരുന്നു. ഒരു നിലയിൽ എട്ട് ഫ്ലാറ്റ്. ഒരു ബ്ലോക്കിൽ അങ്ങനത്തെ പത്ത് നിലകൾ. മൊത്തം പത്ത് ബ്ലോക്കുകൾ. അങ്ങനെ എണ്ണൂറ് ഫ്ലാറ്റുകൾ ഉള്ള ഒരു വലിയ പാർപ്പിട സമുച്ചയത്തിന്റെ സി ബ്ലോക്കിൽ ഏഴാം നിലയിൽ ആണ് ചേച്ചിയുടെ ഫ്ലാറ്റ്. സ്വിമ്മിങ് പൂൾ, ജിം, ജോഗിങ് ട്രാക്ക്, ടെന്നീസ് കോർട്ട്, ബാസ്കറ്റ് ബോൾ ഗ്രൗണ്ട് ഒക്കെ ഉള്ള ഒരു വലിയ പാർപിട സമുച്ചയം. എന്തായാലും ഓഫീസിനു വളരെ അടുത്ത് ആണ് ചേച്ചിയുടെ ഫ്ലാറ്റ്. അത് കൊണ്ട് ഓഫീസില്‍ പോയി വരവ് വലിയ ബുദ്ധിമുട്ട് ഇല്ലാത്ത പരിപാടി ആണ്.

വൈകുന്നേരം പുറത്തു പോയി വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങി വന്നു. പണ്ട് അമ്മയെ അടുക്കളയില്‍ സഹായിക്കുന്നത് കാരണം അത്യാവശ്യം അടുക്കള പണി ഒക്കെ അറിയാം. പുതുജീവിതത്തിന്റെ ആകുലതകള്‍ കാരണം ഒരു തരത്തില്‍ നേരം വെളുപ്പിച്ചു.

പിറ്റേന്ന് തിങ്കളാഴ്ച രാവിലെ തന്നെ അടുത്തുള്ള ഗണപതി കോവിലില്‍ പോയി തൊഴുതു ഓഫീസില്‍ പോയി ജോയിന്‍ ചെയ്തു. ഒരു അഞ്ഞൂറ് പേര്‍ ജോലി ചെയുന്ന ഒരു ചെറിയ സ്ഥാപനം.

Leave a Reply

Your email address will not be published. Required fields are marked *