മന്ദാരചെപ്പ് [AKH] valentine’s day special

Posted by

മന്ദാരചെപ്പ് | MANDARACHEPPU
ഒരു ചെറു പ്രണയകഥ BY AKH

“എല്ലാവർക്കും എന്റെ വലൈന്റൈൻ ദിന ആശംസകൾ.”

ഞാൻ നിങ്ങളുടെ ഒക്കെ സ്വന്തം അഖിൽ, ഒരു പുതിയ പരിക്ഷണം ആണ് ഇത് ,ചെറുകഥ ആയിട്ട് ആണ്
ഉദ്ദേശിക്കുന്നത് എഴുതി വരുബോൾ എത്രത്തോളം വരും എന്ന് അറിയില്ല.
എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു ചെറിയ Incident ആണ് ഇത് ,അത് എന്റെതായ
രീതിയിൽ വിപുലികരിച്ച് എഴുതാൻ ശ്രമിക്കുന്നു എത്രത്തോളം വിജയിക്കും എന്നറിയില്ല
എന്നാലും ഒരു ശ്രമം ,ഇതിൽ കമ്പി ലവലേശം ഇല്ല ,അതു കൊണ്ട് കമ്പി ഇല്ലാ എന്നു പറഞ്ഞ്
എന്റെ മേൽ കുതിര കയറാൻ വരരുത് ,പിന്നെ ഇതിലെ കഥാ പത്രങ്ങളുടെ പേരുകൾ എല്ലാം
സാങ്കൽപികം ആണ് ,

കഥയിലേക്ക് കടക്കാം ,

“വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ ,
കുഞ്ഞിളം കയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….”

വളരെ മധുര മായ ഗാനം മൊബൈൽ ഫോണിന്റെ അലാം സ്പീക്കറിൽ നിന്ന് കേട്ടുകൊണ്ട് ആണ് ഞാൻ
രാവിലെ എഴുന്നേൽക്കുന്നത് ,
സമയം ആറരയോട് അടുക്കുന്നു ,
ഞാൻ വേഗം പുതപ്പ് ഒക്കെ മാറ്റി ,കട്ടിലിൽ നിന്ന് എഴുന്നേറ്റു വേഗം തന്നെ
പ്രഭാതകൃത്യങ്ങൾ ഒക്കെകഴിഞ്ഞ് ഞാൻ ഒരു ക്രീം കളർ മുണ്ടും ഒരു ഇളം ചാരകളർ ഉള്ള
ഷർട്ടും ധരിച്ച് കൊണ്ട് ഞാൻ താഴെക്ക് ചെന്നു ,

പതിവ് പോലെ ഹാളിലെ ഡൈനിംങ്ങ് ടെമ്പിളിൽ അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ചുടു ദോശയും
സാമ്പാറും റെഡി ആയിരുന്നു ,ഞാൻ വേഗം കൈ കഴുകി വന്നു അവിടെ ഇരുന്നു ,

” ഇന്നെന്താ മോനെ നേരെത്തെ”

ഞാൻ റെഡി ആയി അവിടെ ഇരിക്കുന്നത് കണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലെക്ക് വരുന്ന
വഴിയാലെ ചോദിച്ചു ,

“ഇന്നോരു കല്യാണം ഉണ്ട് അമ്മെ, “

ഞാൻ പറഞ്ഞു,

“ഉം “

അമ്മ അതിനുത്തരം എന്ന നിലയിൽ ഒന്നു മൂളി കൊണ്ട് എന്റെ അടുത്ത് വന്ന് നിന്ന് എനിക്ക്
ദോശ പാത്രത്തിൽ എടുത്ത് തന്നു ,

” അച്ചൻ വന്നോ അമ്മേ “

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ,

” ആ വന്നു ,റൂമിൽ കിടക്കുനുണ്ട് “

അമ്മ പാത്രത്തിലെക്ക് സാമ്പാർ വിളമ്പുന്നതിനിടയിൽ പറഞ്ഞു ,

” അമ്മ ഇനിയെങ്കിലും അച്ചനോട് പറ ഈ രാത്രി ഉള്ള സെക്കുരിറ്റി പണിക്ക് പോക്ക്
മതിയാക്കാൻ ,
എനിക്ക് ഇപ്പോ ജോലി സ്ഥിരം ആയില്ലെ ഇനി എന്റെ ശബളം മാത്രം പോരെ നമുക്ക് മൂന്നു
പേർക്കും സുഖം ആയി ജീവിക്കാൻ, “

ഞാൻ അമ്മയോട് പറഞ്ഞു .

” ഞാൻ പറഞ്ഞാൽ അതിയാൻ കേൾകുമോ ,നിന്റെ അതെ സ്വാഭാവം അല്ലെ അങ്ങെർക്കും, “

ഞാൻ പിന്നെ അധികം ഒന്നും പറഞ്ഞില്ല ,ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റു ,അമ്മ ആ
പാത്രങ്ങളും എടുത്ത് അടുക്കളയിലെക്കും പോയി ,

ഞാൻ കൈ ഒക്കെ കഴുകി, അച്ചന്റെ റൂമിലേക്ക് നടന്നു ,

അച്ചൻ സുഖം ആയി കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുന്നു ,രാത്രി ഉറങ്ങാതത് കാരണം പാവം
നല്ല ഉറക്കത്തിൽ ആണ് ,

ഞാൻ അച്ഛനെ നോക്കി അച്ഛന്റെ കട്ടിലിന്റെ അടുത്ത് നിന്നു

എങ്ങനെ നടന്നിരുന്ന ആളാ ,എ എസ് ഐ രാമചന്ദ്രൻ എന്ന പേര് കേട്ടാൽ നാട്ടുകാർക്ക് ഒക്കെ
നല്ല ബഹുമാനവും നല്ല മതിപ്പ് ഒക്കെ ആയിരുന്നു ,എന്നാൽ റിട്ടയർഡ് ആകാൻ കുറച്ചു വർഷം
ബാക്കി നിൽക്കെ സ്റ്റേഷനിലെ എസ്ഐ കാണിച്ച ഒരു പോക്രിത്തരത്തിന് പ്രതി ആയത് എന്റെ
പാവം അച്ചൻ ആയിരുന്നു ,ആ പ്രശ്നത്തിന്റെ പേരിൽ അച്ചന്റെ ജോലി പോയിന്നു മാത്രം അല്ല
പെൻഷൻ വരെ പിടിച്ചു വെച്ചു സർക്കാർ ,അതിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുക
ആണു, അച്ചന്റെ ജോലി നഷ്ടപ്പെട്ടതിനു ശേഷം ഞങ്ങൾ കുറച്ച് കട ബാധിത ഒക്കെ അയി ആ സമയം
ആണ് എനിക്ക് സിറ്റിയിൽ ഉള്ള ഒരു പ്രൈവെറ്റ് സ്ഥാപനത്തിൽ അക്കൊണ്ടന്റ് ആയി ജോലി
കിട്ടുന്നത് ,അങ്ങനെ ഞങ്ങൾ നാട്ടിലെ വീടും സ്ഥലവും വിറ്റ് കടം ഉള്ളത് ഒക്കെ വീട്ടി
ബാക്കി പൈസ കൊണ്ട് സിറ്റി യിൽ ചെറിയ ഒരു വീട് വാങ്ങിച്ചു.

ഞാൻ അത് കൈനീട്ടി വാങ്ങിച്ചു
പക്ഷെ പേഴ്സ് എന്റെ കൈയിൽ നിന്നും താഴെ അമ്മയുടെ കാലിന്റെ അടുത്ത് വീണു.

ഞാൻ കുനിഞ്ഞു പേഴ്‌സ് എടുക്കുന്ന ഇടയിൽ അമ്മ അറിയാതെ അമ്മയുടെ കാൽ തൊട്ടു
വന്ദിച്ചു.

“അമ്മേ ഞങ്ങൾ ഇറങ്ങുക ആണു “

ഞാൻ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

സനൽ അവന്റെ കാറും കൊണ്ടാണ് വന്നിരിരുന്നത് ,ഞാനും അവനും കാറിൽ കയറി ,അവന്നാണ്
ഡ്രൈവ് ചെയതത് വണ്ടി കുറച്ചു ദൂരം മുൻപോട്ട് പോയി ,

“ഡാ ,നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഇല്ലല്ലോ ”

അവൻ വണ്ടി ഓടിക്കുന്നതിനിടയിൽ ചോദിച്ചു.

” ഇല്ലാ “

ഞാൻ പറഞ്ഞു ,

” എന്നാലും നീ ഒന്നു കൂടി ഇതിനെ കുറിച്ച് ആലോച്ചിക്കുന്നത് നല്ലതാ ഭാവിയിൽ നിനക്ക്
ഇതുകൊണ്ട് ദോഷം ഒന്നും ഉണ്ടാകരുത് “

അവൻ വീണ്ടും പറഞ്ഞു ,

“ഞാൻ നിന്നോട് ഇന്നല്ലെ എല്ലാം പറഞ്ഞതല്ലെ ,ഇനി അതിൽ ഒരു മാറ്റവും ഇല്ല “

ഞാൻ തീർത്തും പറഞ്ഞു ,

“ഉം ശരി ,”

അവൻ ഒന്നു ഇരുത്തി മൂളിയിട്ട് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു ,

“സനൽ അവൻ എന്റെ കൂടെ കൂടിയിട്ട് എത്ര വർഷം ആയി എന്നോനും എനിക്ക് അറിയില്ല എനിക്ക്
ഓർമ്മ വെച്ച നാൾ മുതൽ അവൻ എന്തിനും ഏതിനും എന്റെ ഒപ്പം ഉണ്ട് ,ഞാൻ എടുക്കുന്ന ഒരു
തീരുമാനത്തിനും അവൻ എതിര് നിൽക്കാറില്ല. പക്ഷെ ഇന്നലെ ഞാൻ എടുത്ത ഒരു തീരുമാനത്തിന്
ചെറിയ വിയോജിപ്പ് അവൻ കാണിച്ചു എങ്കിലും അവൻ എന്റെ കൂടെ തന്നെ വരും എന്ന് എനിക്ക്
ഉറപ്പ് ഉണ്ടായിരുന്നു ,”

ഞങ്ങൾ രണ്ടു പേരും സംസാരിക്കാതെ ആയപ്പോൽ കാറിൽ ഒരു മൂകത തളം കെട്ടി നിന്നു ,ആ സമയം
അവൻ കാറിന്റെ സ്റ്റീരിയോയിൽ പഴയ പ്രണയ ഗാനങ്ങൾ പ്ലേ ചേയ്തു.

!ആ പാട്ടുകളിൽ ലയിച്ചു പോയ ഞാൻ എന്റെ സ്കൂൾ ജിവിതത്തിന്റെ ഓർമ്മതാളുകളിലേക്ക് വഴുതി
വീണു ,!

മേടമാസ പുലരിയും വിഷു കണിയും
മൈതാനത്തിലെ ക്രിക്കറ്റ് കളിയും ,ആരാന്റെ പറമ്പിലെ മാവുകളിൽ കല്ലെറിഞ്ഞും
നടന്നിരുന്ന ഒൻപതാം ക്ലാസ് വെക്കെഷൻ ,

വെക്കെഷന് അടിച്ചു പോളിച്ചു നടന്നിരുന്ന എന്നെ തേടി മെയ് രണ്ട് എന്ന കടമ്പ വന്നു
,ഭൂരിഭാഗം പേർക്കും പേടി ഉള്ള ആ ദിനം, ഒരു വർഷത്തെ കഠിന പ്രയത്നം കഴിഞ്ഞ് അടുത്ത
വർഷം പുതിയ ക്ലാസിൽ ആണൊ അതൊ ഒരു വർഷം കൂടി ആ ക്ലാസിൽ തന്നെ ഇരിക്കണൊ എന്ന്
അറിയാനുള്ള ദിവസം ,

ഒരു ആവറേജ് പഠിത്തം ഒക്കെ ഉണ്ടായിരുന്നു വെങ്കിലും എനിക്കും ആ ദിവസം ആകുമ്പോൾ ഒരു
ചെറിയ ടെൻഷൻ ഉണ്ടാകുമായിരുന്നു എന്താണെന്ന് വെച്ചാൽ അവിടത്തെ ഒരു പേരുകേട്ടാ
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണു ഞാൻ പഠിച്ചിരുന്നത് ,അവിടത്തെ പ്രശ്നം എന്താണെന്നു
വെച്ചാൽ പത്തിൽ നൂറു ശതമാനം വിജയത്തിനു വേണ്ടി അധികം പഠിക്കാത്തവരെ ഒൻപതാം
ക്ലാസ്സിൽ തോൽപ്പിക്കും ,.
പക്ഷെ ഞാൻ ആ കടമ്പ കടന്നു അങ്ങനെ ഞാനും ഒരു പത്താം ക്ലാസ് വിദ്യാർത്ഥി ആയി ,എന്റെ
കൂടെ എന്റെ ചങ്ക് സനലും ,

അങ്ങനെ സ്കൂളിൽ വെക്കെഷൻ ക്ലാസ് മേയ് പത്തിന് തുടങ്ങും എന്ന് അറിയിപ്പ് വന്നു ,

ഞങ്ങളുടെ നാട്ടിൽ ഗവൺമെന്റ് സ്കൂളിന്റെ അടുത്ത് ഒരു റിട്ടെയെർഡ് അധ്യാപകൻ വേലായുധൻ
മാഷ് നടത്തുന്ന ഒരു പേരുകേട്ടാ ടൂഷൻ സെന്റർ ഉണ്ടായിരുന്നു ,ഒൻപതാം ക്ലാസ് മുതൽ ഞാൻ
അവിടെ ട്യൂഷന് പോകുന്നുണ്ടായിരുന്നു എന്റെ കൂടെ സനലും. ഞാൻ എവിടെ ഉണ്ടോ അവനും അവിടെ
ഉണ്ടാകും.

വേലായുധൻ മാഷ് എന്റെ അച്ചന്റെ കൂട്ടുകാരൻ ആണ് ,അതു കൊണ്ട് ട്യുഷൻ സെന്ററിൽ ഞാൻ
എന്തെങ്കിലും അലമ്പ് കാണിച്ചാൽ അത് അച്ചന്റെ മുൻപിൽ എത്താൻ അധികം സമയം വേണ്ട ,

അങ്ങനെ ട്യുഷൻ സെന്റർ മെയ് അഞ്ചിന് സ്റ്റാർട്ട് ചേയ്തു ,എന്നാൽ എനിക്ക് അഞ്ചാം
തിയതി മുതൽ ക്ലാസിൽ പോകാൻ പറ്റിയില്ല ,അമ്മയുടെ വീട്ടിൽ ഒരു മരിപ്പ് ഉണ്ടായിരുന്നു
അവിടെ പോയ ഞാൻ മെയ് ഒൻപതിന് ആണ് തിരിച്ചു വരുന്നത് ,

അങ്ങനെ മേയ് പത്തിന് രാവിലെ എന്റെ ബി എസ് എ എസ് എൽ ആർ സൈക്കളും എടുത്ത് കൊണ്ടു ഞാൻ
സനലിന്റെ വീട്ടിലേക്ക് വെച്ച് പെടച്ചു,
എഴുമണി തൊട്ട് എട്ടര വരെ ആണു കാലത്തെ ക്ലാസ് ,വൈകിട്ട് ചില ദിവസങ്ങളിൽ നാലര തൊട്ട്
ആറുമണി വരെ കാണും,

സനലിന്റെ വീട്ടിൽ നിന്ന്‌ പത്ത് മിനിട്ട് ഉണ്ട് ട്യുഷൻ സെന്ററിലെക്ക് ,

ഞാൻ അവന്റെ വീട്ടിൽ ചെന്നപ്പോ 6:45 ആയിട്ടുണ്ടായിരുന്നു ,

അഞ്ച് മിനിട്ട് കഴിഞ്ഞിട്ടും അവനെ കാണാതെ ആയപ്പോൾ

ഞാൻ സൈക്കിൾ ബെൽ രണ്ടുമൂന്നു വട്ടം അടിച്ചു ,

” ഇപ്പോ വരാടാ “

എന്ന് അകത്ത് നിന്ന് അവന്റെ ശബ്ദവും കേട്ടു ,

ഞാൻ കുറച്ചു നേരം കൂടി സൈക്കിളിൽ കാത്ത് ഇരുന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുന്ദര കുട്ടപ്പൻ ആയി സനൽ വരുന്നു ,

“ഡാ എന്തു കോലം ആടാ ഇത് “

പൗഡറിൽ കുളിച്ചിട്ടുള്ള അവന്റെ മുഖം കണ്ട് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു ,

“എന്താ കുഴപ്പം “

” ഹെയ് ഒരു കുഴപ്പവും ഇല്ല ,ആ മുഖത്തേ വെള്ള പാണ്ട് ഒക്കെ തുടച്ചു കള”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു ,

“ഓ നമ്മുക്ക് നിന്റെ അത്രയും തൊലി വെളുപ്പും സൗന്ദരവും ഇല്ലയെ നമ്മ പാവം “

അവൻ അങ്ങനെ പറഞ്ഞിട്ട് സൈക്കിളിന്റെ ചെറിയ മിററിൽ നോക്കി കൊണ്ട് ടവൽ കൊണ്ട് മുഖം
തുടച്ചു ,

അവൻ പറഞ്ഞത് ശെരി ആയിരുന്നു
ക്ലാസിൽ ഒരു വിധം കാണാൻ കൊള്ളാവുന്ന പയ്യൻ ആയിരുന്നു ഞാൻ ,അധികം പഠിക്കുക ഒന്നും
ഇല്ലെങ്കിലും ടീച്ചർമാർക്കു പോലും ചെറിയ വാത്സല്യം എന്നോട് ഉണ്ടായിരുന്നു ,ഒരു
പോലിസ് കാരന്റെ മകൻ ആയതു കൊണ്ടാണൊ അതൊ എന്റെ നിഷകളങ്കമായ പെരുമാറ്റത്തിന്റെ ആണൊ
എന്നറിയില്ല ,പിന്നെ ചെറിയ വായ് നോട്ടം ഒക്കെ ഉണ്ടെങ്കിലും ആരോടും ഇഷ്ടമാണ്
എന്നോനും പറഞ്ഞിട്ടില്ല.

“ഡാ ,ഞാൻ ചവിട്ടാം ,”

എന്നു പറഞ്ഞ് അവൻ സൈക്കിൾ എടുത്തു ,ഞാൻ സിറ്റിന് മുൻപിൽ ഉള്ള പൈപ്പിൽ കയറി സൈഡ്
തിരിഞ്ഞ് ചെരിഞ്ഞ് ഇരുന്നു ,

“ഡാ ,എന്താടാ ,ഇത്ര നാളും ഇല്ലാത്ത ഒരു ഒരുക്കം “

ഞാൻ അവനോട് ചോദിച്ചു ,

“അതൊക്കെ ഉണ്ട് “

അവൻ കള്ള ചിരിയാൽ പറഞ്ഞു ,

ഞാൻ പിന്നെയും എന്താ കര്യം എന്നു തിരക്കി അവൻ വീണ്ടും ചിരിച്ചത് അല്ലാതെ ഉത്തരം
ഒന്നും പറഞ്ഞില്ല.

“ഡാ പ്ലിസ് എന്താ കാര്യം എന്നു പറയെടാ ,നിനക്ക് വല്ല പെണ്ണും ചാൽ ആയോ, “

” ഇല്ലാ ,അടുത്ത് തന്നെ ആവും “

അവൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,

“ഡാ ഏതാടാ ആ പെണ്ണ് “

“നിനക് അറിയില്ല പുതിയ അഡ്മിഷൻ ആണു ,ഇന്നു മലയാളം പിരിഡ് ഉണ്ടല്ലോ അപ്പോ കാണിച്ചു
തരാം “

അവൻ പറഞ്ഞു ,

“ഓ ,അപ്പോ മലയാളം മീഡിയം ആണല്ലെ നമ്മുടെ ക്ലാസ്സിൽ അല്ലാല്ലെ “

“ഉം “

ഇംഗ്ലിഷ് മീഡിയം കാർക്ക് വേറെ ക്ലാസും മലയാളം മീഡിയം കാർക്ക് വെറെ ക്ലാസ് റൂം
ആയിരുന്നു ട്യൂഷൻ സെന്ററിൽ ഉണ്ടായിരുന്നത് ,എന്നാൽ മലയാളം പിരീഡ് വരുമ്പോഴും
ഇംഗ്ലീഷ് പിരീഡ് വരുമ്പോഴും രണ്ടു ക്ലാസും തമ്മിൽ ഒന്നാകും ,

“ഡാ ആ കൊച്ച് എവിടെ യാ പഠിക്കുന്നെ “

“നമ്മുടെ ഗവൺമെന്റ് സ്കൂളിൽ “

“ഓ, “

“ഡാ വേഗം ചവിട്ടിക്കൊ ഏഴു മണി ആകാറായി ,”

ഞാൻ പറഞ്ഞത് കേട്ടു അവൻ ആഞ്ഞു ചവിട്ടി.

ഞങ്ങൾ ട്യുഷൻ സെന്ററിൽ എത്തിയപ്പോൾ എഴുമണി കഴിഞ്ഞിരുന്നു ,

സൈക്കിൾ വേഗം സ്റ്റാന്റിട്ട് ഒതുക്കി വെച്ചിട്ട്.ഞങ്ങൾ വേഗം ക്ലാസിലേക്ക് ഓടി
,ഞങ്ങൾ ക്ലാസിൽ എത്തിയപ്പോഴേക്കും ബിന്ദു ടീച്ചർ ക്ലാസ് ആരംഭിച്ചിരുന്നു. ഞങ്ങൾക്ക്
മലയാളം എടുക്കുന്ന ടീച്ചർ ആണ് അത് ,

ഞങ്ങൾ രണ്ടു പേരും ക്ലാസിലേക്ക് കടക്കാൻ ആയി ക്ലാസ് റൂമിന്റെ വാതിലിന്റെ
അടുത്തേക്ക് ചെന്നു നിന്നു,

” ആ രണ്ടു സാറും മാരും എത്തിയാ”
എവിടെ ആയിരുന്നു രണ്ടും “

ബിന്ദു ടീച്ചർ ഞങ്ങളെ കളിയാക്കി കൊണ്ട് പറഞ്ഞു ,

” അത് സൈക്കിൾ പഞ്ചർ ആയി ടീച്ചറെ “

സനൽ ചാടി കയറി പറഞ്ഞു,

“നിന്റെ സൈക്കിൾ എന്നുംപഞ്ചർ ആണല്ലൊ ,ഇന്നലെയും നീ ഇതു തന്നെ അല്ല പറഞ്ഞത് “

ടീച്ചർ പറഞ്ഞു ,

ക്ലാസിലെ കുട്ടികൾ അതു കേട്ട് ചിരിക്കാൻ തുടങ്ങി ,

“എന്തു നാടാ ,മര്യാദക്ക് ഉള്ള ഒരു നുണ പറഞ്ഞുടെ “

എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി ,

“അത് ടീച്ചറെ ഇന്നലെ എന്റെ സൈക്കിൾ ഇന്നു ഇവന്റെ സൈക്കിൾ ആണു പഞ്ചർ അയത് “

ഒരു ചമ്മിയ ചിരിയോടെ അവൻ പറഞ്ഞു,

“ഉം “

ടീച്ചർ ഒന്നു മൂളി ,

” അത് ,ടീച്ചറെ ഞങ്ങൾ അകത്തേക്ക് “

അവൻ ചോദിച്ചു ,

” ഉം കയറിക്കൊ ,നാളെ വരുബോൾ വെറെ നുണ കണ്ടു പിടിച്ചോണ്ട് വന്നോണം “

ടീച്ചർ അങ്ങനെ കളിയാക്കി പറഞ്ഞു,

അതു കേട്ട് പിള്ളേർ ആർത്തു ചിരിച്ചു ,

ഞങ്ങൾ രണ്ടാളും ചമ്മിയ മുഖവും ആയി ഞങ്ങൾ ഇരിക്കാറുള്ള നാലമത്തെ ബെഞ്ചിൽ പോയി
ഇരുന്നു ,

“ജിഷണു നിന്നെ രണ്ടു മൂന്നു ദിവസം കണ്ടില്ലല്ലോ എന്തു പറ്റി “

എന്റെ അടുത്ത് ഇരുന്ന എന്റെ കൂട്ടുകാരൻ മുഹമ്മദ്‌ ചോദിച്ചു.

” അമ്മ വീട്ടിൽ ആയിരുന്നു ടാ, ഒരു മരിപ്പ് ഉണ്ടായിരുന്നു “

ഞാൻ അവന്നോട് പറഞ്ഞു ,

അപ്പോഴേക്കും ടീച്ചർ ക്ലാസ് എടുക്കാൻ തുടങ്ങി ഇരുന്നു ,എല്ലാവരും ക്ലാസിൽ
ശ്രദ്ധിച്ചിരിക്കുബോൾ എന്റെ കൂടെ ഇരിക്കുന്ന സനൽ മാത്രം ,
പെൺകുട്ടികളുടെ സെക്കന്റ് ബഞ്ചിൽ ആരെയൊ നോക്കി ഇരിക്കുന്നു ,

“ഡാ നീ ആരെയാ നോക്കുന്നെ ,”

ഞാൻ അവന്നോട് ചോദിച്ചു ,

” ഞാൻ നേരത്തെ പറഞ്ഞില്ലേ ദേ അവൾ ആണ് അത് “

അവൻ അതും പറഞ്ഞ് ആ ബെഞ്ചിൽ മൂന്നമത് ഇരിക്കുന്ന കുട്ടിയെ കാണിച്ചു തന്നു ,

“ഓ അതൊ “

“ആ “

“ആ. പുറക് വശം കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട് “

ഞാൻ അവന്നോട് പറഞ്ഞു ,

“നീയപ്പോ മുഖം കണ്ടില്ലെ “

” അവരുടെ ബാക്കിൽ ഇരിക്കുന്ന ഞാൻ എങ്ങനെ ആണു അവളുടെ മുഖം കാണുന്ന ത് പൊട്ടാ “

ഞാൻ പറഞ്ഞു ,

” അപ്പോ കയറി വന്നപ്പോൾ കണ്ടില്ലെ “

” ചമ്മി കയറി വരുബോൾ ആണൊടാ പെൺകുട്ടികളുടെ മുഖത്ത് നോക്കുന്നത് “

“നിനക്ക് കാണാണൊ “

അവൻ അതും പറഞ്ഞ് ബുക്കിന്റെ ഒരു പേജ് കീറി എടുത്ത് ചുരുട്ടി ഉണ്ട ആക്കി ഒറ്റയേറ്
അവളുടെ തലയിലെക്ക് ,

അവന്റെ ഉന്നം കറക്ട് ആയതു കൊണ്ട് ആ പേപ്പർ റോൾ നേരെ ചെന്ന് പതിച്ചത് ആ പെണ്ണിന്റെ
അടുത്തിരിക്കുന്ന പെൺകുട്ടിയുടെ തലയിൽ ,

ഉന്നം മാറി എന്നറിഞ്ഞതോടെ സനൽ നല്ല പിള്ളയായി മാറി ,അവൻ ബുക്കും എടുത്ത് വെച്ച്
ടീച്ചർ ക്ലാസ് എടുക്കുന്നതും നോക്കി ഇരുന്നു ,

എന്തൊ തലയിൽ കൊണ്ടെന്ന് മനസിലായ ആ പെൺകുട്ടി തലമുടിയിൽ ഇരിക്കുന്ന ആ പേപ്പർ റോൾ കൈ
കൊണ്ട് എടുത്ത് കൊണ്ട് തിരിഞ്ഞു നോക്കി ,

ആ പെൺകുട്ടിയുടെ കണ്ണിൽ പ്പെട്ടത് ഞാൻ ആയിരുന്നു ,അവൾ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ
കണ്ടത് അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ ,

പെട്ടെന്ന് എനിക്ക് എന്താ ചെയ്യണ്ടെ എന്ന് അറിയാതെ ,സോറി ടീച്ചറോട് പറയരുത് എന്ന്
അംഗ്യം കാണിച്ചു ,

ആ കുട്ടി ഒന്നും മിണ്ടാതെ തിരിഞ്ഞ് ഇരുന്നു ,

അപ്പോ എനിക്ക് സമാധനം ആയി ,

ഞാൻ പിന്നെ ടീച്ചർ ക്ലാസ് എടുക്കുനതും നോക്കി ഇരുന്നു ,

പക്ഷെ ആ സമയം എന്റെ മനസിൻ ആ പെൺകുട്ടിയുടെ മുഖം മിനി മറഞ്ഞു കൊണ്ടിരിക്കുന്നു
അവളുടെ ആ നോട്ടം എന്റെ കണ്ണുകളിൽ നിന്ന് മായാതെ നിൽക്കുന്നു ,ആ കണ്ണുകളിൽ എന്തോ ഒരു
വശ്യത എനിക്ക് അനുഭവപ്പെട്ടു ,വീണ്ടും വീണ്ടും ആ നോട്ടം എന്റെ മനസിനെ തേടി എത്തി
,ഞാനെതൊ സ്വപ്ന ലോകത്ത് ആയിരുന്നു ,

പെട്ടന്ന് ആണ് എന്തോ ഒന്ന് എന്റെ കവിളിൽ പതിച്ചത് ,

“ജിഷണു കാലത്ത് വന്നിരുന്നു സ്വപ്നം കാണുക ആണൊ “

ടീച്ചർ ചെറു ദേഷ്യത്തോടെ പറഞ്ഞു ,

അപ്പോഴാണ് എനിക്ക് മനസിൽ ആകുന്നത് ടീച്ചർ എറിഞ്ഞ ചോക്ക് കഷണം ആണ് എന്നെ ആ മായ
ലോകത്ത് നിന്ന് ഉണർത്തിയത് ,

“ജിഷണു “

ടീച്ചറുടെ സൗണ്ട് വീണ്ടും ഉയർന്നു ,

“എന്താ ടീച്ചർ “

ഞാൻ എഴുന്നേറ്റ് നിന്നു കൊണ്ട് ചോദിച്ചു ,

“താൻ എന്തിനാ വന്നെക്കുന്നെ “

ടീച്ചർ ചോദിച്ചു ,

” അത് ടീച്ചർക്ക് അറിയില്ലെ പഠിക്കാൻ “

ടീച്ചർ ചോദിച്ച അതെ നാണയത്തിൽ തന്നെ ഞാൻ തിരിച്ച് മറുപടി കൊടുത്തു.
അതു കേട്ട് പിള്ളേർ എല്ലാവരും ചിരിച്ചു ,കൂടെ ആ കുട്ടിയും ,
അതിന്റെ ചിരി എനിക്ക് മുത്തുകൾ പൊഴിയും പോലെ ആണ് തോന്നിയത് എന്തു രസമ കാണാൻ ആ ചിരി
,

” അതെ പഠിക്കാൻ വന്നതാണെങ്കിൽ പഠിച്ചോളണം അല്ലതെ ഇങ്ങനെ ഇരുന്ന് സ്വപ്നം കാണരുത് “

ടീച്ചർ പറഞ്ഞു ,

” ശരി ടീച്ചറെ “

ഞാൻ പറഞ്ഞു ,

“പിന്നെ ഒരു കാര്യം. ക്ലാസ് കഴിഞ്ഞ് എന്നെ കണ്ടിട്ടെ താൻ പോകാവു “

എന്റെ രീതി പിടിക്കാത്ത മട്ടിൽ ടീച്ചർ പറഞ്ഞു ,

ഞാൻ അതിനു ഉത്തരം എന്ന നിലയിൽ തല ആട്ടി ,

ടീച്ചർ വീണ്ടും ക്ലാസ് എടുക്കുന്നതിൽ മുഴുകി ,

അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു ഞാൻ ഓഫിസിൽ പോയി ടീച്ചറുടെ സ്ഥിരം ഉപദേശം കേട്ട്
കഴിഞ്ഞ് പുറത്തിറങ്ങി ,

“ടാ ,നീ എന്തു സ്വപ്നം ആണെടാ കണ്ടത് “

സൈക്കിൾ എടുക്കുനിടയിൽ സനൽ എന്നോട് ചോദിച്ചു ,

“ഓ ,ഇനിയിപ്പോ നിനക് അതറിഞ്ഞിട്ട് വേണം അടുത്ത പുലിവാല് ഉണ്ടാകാൻ, “

ഞാൻ പറഞ്ഞു ,

പിന്നിട് അവൻ എന്നോട് ഒന്നും ചോദിച്ചില്ല ,

ഞാൻ സൈക്കിൾ എടുത്തു അവൻ മുൻപിൻ കയറി ,

“എടാ , നി ഇന്ന് പെപ്പർ എറിഞ്ഞ കുട്ടിയില്ലേ ,നിന്റെ ഉന്നം മാറി കൊണ്ട കുട്ടി അവൾ
ഏതാ ,ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ “

ഞാൻ സൈക്കൾ ചവിട്ടുന്നതിനിടയിൽ അവനോട് ചോദിച്ചു.

“അത് ആ സിനി യുടെ കൂട്ടുകാരി അനുഷ ,അവർ രണ്ടു മാ പുതിയ അഡ്മിഷൻ ,രണ്ടും ഗവൺമെന്റ്
സ്കൂളിൽ ആണ് പഠിക്കുന്നത്”

അവൻ പറഞ്ഞു ,

[ സിനി അവൻ പറഞ്ഞ സുന്ദരിയും ,അനുഷ എന്നെ തിരിഞ്ഞു നോക്കി എന്റെ ഉള്ളിൽ കയറി പറ്റിയ
കുട്ടിയും]

അങ്ങനെ ഞങ്ങൾ സ്കൂളിലേക്ക് പോയി ,

പിന്നിട് ഉള്ള ദിവസങ്ങളിൽ മലയാളം പിരീഡിൽ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി ,അവളെ
എല്ലാവരും വിളിക്കുന്നത് അനു എന്നായിരുന്നു.
സനൽ ചാലാക്കാൻ ശ്രമിക്കുന്ന സിനിയുടെ പുറകെ ക്ലാസിലെ ഒട്ടുമിക്ക ആൺകുട്ടികളും
ഉണ്ടായിരുന്നു ,എന്നാൽ സിനി ഉള്ളത് കൊണ്ട് അനുവിനെ അധികം ആരും
ശ്രദ്ധിച്ചിരുന്നില്ല.
സിനി ഗ്ലാമർ താരം ആയിരുന്നു വെങ്കിൽ അനു ഒരു സാധരണ കുട്ടി ആയിരുന്നു ,എനിക്ക്
മാത്രം അവളിൽ എന്തൊ പ്രത്യേകത ഉള്ളത് മാതിരി തോന്നി ,അത് എന്റെ തോന്നലാണൊ അതൊ ദൈവം
എനിക്ക് ആയി ഉണ്ടാക്കിയ നിധിയാണൊ എന്നൊന്നും എനിക്ക് അറിയില്ലാർന്നു ,എന്തോ അവളെ
കാണുമ്പോൾ മനസിന് നല്ല കുളിർമയും നല്ല സന്തോഷവും ആയിരുന്നു ,

ഒരു നിലയും വെള്ളയും കലർന്ന ചെക്ക് യുണിഫോം ആയിരുന്നു അവളുടെത് അതിൽ അവളെ കാണൻ നല്ല
ഭംഗി ആയിരുന്നു ,വട്ട മുഖവും രണ്ടു വശത്തേക്കും പിന്നികെട്ടിയ മുടിയും ,ചെറിയ
നെറ്റിതടവും ,വളരെ നേർത്ത പുരികങ്ങളും ,ചെറിയ മൂക്കും ചെറുചുണ്ടുകളും ,എന്റെ
കണ്ണുകളെ കൊത്തിവലിക്കാൻ കഴിവുള്ള മാൻപേട മിഴികളും ,എല്ലാ കൊണ്ടും ഒരു ശാലിന
സുന്ദരി ,

വളരെ പെട്ടെന്ന് തന്നെ എന്റെ മനസിൽ അവൾ സ്ഥാനം ഉറപ്പിച്ചു ,

പിന്നെ അവളുടെ പുറകെ ആയി എന്റെ നടത്തം.അവൾ ദിവസവും ക്ലാസിലേക്ക് നടന്ന് ആണ് വരാറ്
അവളുടെ കൂടെ ആ സിനിയും ഉണ്ടാക്കും, അവൾ വരുന്ന സമയം നോക്കി ഞാൻ എല്ലാ ദിവസവും
കവലയിൽ വെയ്റ്റ് ചേയ്യും ,അവൾ വന്നു കഴിഞ്ഞാൽ അവൾ നടക്കുന്നതിന്റെ റോഡ് സൈഡിന് എതിർ
വശത്ത് കൂടി അവരുടെ സമാന്തരം ആയി ഞാനും സനലും നടക്കും അവരെ വീക്ഷിച്ചുകൊണ്ട്.

അങ്ങനെ കുറച്ചു ദിവസം പുറകെ നടന്നിട്ടും അവളിൽ നിന്ന് ഒരു ചിരിയൊ മറ്റോ ഉണ്ടായില്ല
,എനിക്ക് ആണെങ്കിൽ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു ,ഒരോ ദിവസം കൂടി ചെല്ലും തോറും
അവളുടെ മുഖം ആഴത്തിൽ പതിയുന്നു ,

എങ്ങനെയെങ്കിലും എന്റെ ഇഷ്ടം അവളോട് തുറന്നു പറയണം ,അങ്ങനെ ഒരു ദിവസം ഞാൻ അതിനായി
കണ്ടെത്തി ,

സാധരണ ട്യൂഷൻ വിട്ട് അവൾ നേരെ അവളുടെ സ്കൂളിലേക്ക് ആണ് പോകാറു ,
ആ ദിവസവും അതു പോലെ തന്നെ സിനിയും അനുവും ഒരുമിച്ചു നടന്നു പോവുക ആയിരുന്നു ,

” അനു, ഒരു മിനിറ്റ് “

ഞാൻ അവരുടെ പുറകിൽ ചെന്ന് ചെറിയ ശബ്ദത്തിൽ വിളിച്ചു ,

അവർ അവിടെ നിന്നു എന്നിട്ട് തിരിഞ്ഞ് നോക്കി ,

“അനുന്നോട് ഒരു കാര്യം പറയാൻ ഉണ്ട് “

ഞാൻ പറഞ്ഞു ,

അതു കേട്ടപ്പോൾ സിനിക്ക് കാര്യം മനസിലായി ,

സിനി പതിയെ അവിടെ നിന്ന് നീങ്ങി നിന്നു ,

അനു എന്താ കാര്യം എന്നറിയാനായി എന്റെ മുഖത്തേക്ക് നോക്കി ,

“അനു തന്നോട് കുറച്ചു നാൾ ആയി ഒരു കാര്യം പറയണം എന്നു വിചാരിച്ചിട്ട്. “

ഞാൻ പറഞ്ഞു.

“ഉം . എന്താ “

എന്ന ഭാവത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി

“,അത്. അത്‌.. തന്നെ എനിക്ക് ഇഷ്ടം ആണു. “

ഞാൻ മടിച്ചു മടിച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു.

അതു കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു അങ്കലാപ്പും പരിഭ്രമവും നിഴലിച്ചു.

അവളുടെ മറുപടി എന്തായിരിക്കും എന്നറിയാതെ ഞാൻ ആ ടെൻഷനിൽ എന്റെ കൂടെ കുറച്ചു മാറി
പുറകിൽ നിൽക്കുന്ന സനലിന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കി. ഞാൻ പറഞ്ഞു എന്ന
അർത്ഥത്തിൽ തല കാണിച്ചു.

അവനെ നോക്കി ഞാൻ തിരിഞ്ഞു അവൾ നിന്നിടത്തേക്കു നോക്കുമ്പോൾ അവളെ അവിടെ കാണാൻ ഇല്ല
അവൾ സ്കൂളിന്റെ ഗേറ്റും കടന്നു അകത്തേക്ക് വേഗത്തിൽ നടക്കുന്നു .
അവളുടെ പുറകിൽ എന്തു പറ്റി എന്നു ചോദിച്ചു കൊണ്ട് സിനി യും സ്കൂളിലേക്ക് പോയി ,

ഞാൻ എന്തു ചേയ്യണം എന്നറിയാതെ ഒരു നിമിഷം നിശ്ചലം ആയി പോയി ,

“ഡാ ,എന്തു പറഞ്ഞു അവൾ “

സനൽ എന്റെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു ,

“അവൾ ഒന്നും പറഞ്ഞില്ലെടാ, അവൾ ഒന്നും മിണ്ടാതെ പോയി “

ഞാൻ പറഞ്ഞു ,

“ശ്ശേ ഇനി എന്തായാലും ഇവിടെ നിൽക്കെണ്ടാ ,ക്ലാസ് തുടങ്ങാറായി നമ്മുക്ക്
സ്കൂളിലേക്ക് പോകാം ,”

സനൽ പറഞ്ഞു,

“ഉം “

ഞാൻ അവന്റെ കൂടെ സൈക്കിളിൽ എന്റെ സ്കൂളിലേക്ക് പോയി ,

അവൾക്ക് വേറെ ലൈൻ ഉണ്ടൊ അതൊ എന്നെ ഇഷ്ടമാവാത്തോണ്ട് ആണോ അങ്ങനെ കുറെ എറെ ചിന്തകൾ
എന്റെ മനസിലുടെ കടന്നു പോയി ,അങ്ങനെ അന്നത്തെ ദിവസം മൊത്തം ചിന്ത അതിനെ പറ്റി
ആയിരുന്നു ,ആകെ ഒരു ഉഷാർ ഇല്ലായ്മ്മ ,

അടുത്ത ദിവസവും ഞാൻ മറുപടിക്കായി കാത്തു നിന്നു ,

അവളിൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല പക്ഷെ കൂടെ ഉണ്ടായിരുന്ന സിനി എന്നോട്
പറഞ്ഞു ,

” ജിഷ്ണു നീ വെറുതെ അവളുടെ പുറകെ നടക്കെണ്ട അവൾക്ക് നിന്നെ ഇഷ്ടമല്ല “

” അതു പറയാൻ നീയാര ?”

എന്നു ചോദിക്കാൻ എന്റെ മനസ് പറഞ്ഞെങ്കിലും ,എന്നെ ഇഷ്ടമല്ല എന്ന വാക്ക് കേട്ടതോടെ
എന്റെ നാവ് നിശ്ചലം ആയി ,

ഞാൻ ഒന്നും മിണ്ടാതെ ആയപ്പോൾ ,
അവർ നടന്ന് സ്കൂളിലേക്ക് പോയി ,

അങ്ങനെ ആ ദിവസവും കടന്നു പോയി ,

അടുത്ത ദിവസം ഞാൻ തീരുമാനിച്ച് ഉറപ്പിച്ച് ആണു വന്നത് അവൾക്ക് ഇഷ്ടം അല്ലാ എങ്കിൽ
അവളുടെ വായിൽ നിന്ന് തന്നെ അത് കേൾക്കണം എന്നു ഉറപ്പിച്ചു കൊണ്ട് ,

ഞാൻ അവരെ കാത്ത് അവരുടെ സ്കൂൾ ഗെയ്റ്റിനു മുൻപിൽ കാത്തു നിന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ സിനിയും അനുവും നടന്നു വരുന്നത് കണ്ടു ,

അവർ എന്റെ അടുത്ത് എത്തിയപ്പോൾ ,

എന്നെ കണ്ടപ്പോൾ അനുവിന്റെ കണ്ണിൽ തിളക്കം ഉണ്ടെങ്കിലും അവളുടെ മുഖത്ത് ഒരു ഭയം
നിഴിലിച്ചിരിക്കുന മാതിരി ,എന്നാൽ

“നിനക്ക് നാണം ഇല്ലെ ഇങ്ങനെ പുറകെ നടക്കാൻ “

എന്നാ ഭാവം ആയിരുന്നു സിനിയുടെ മുഖത്ത് ,

” അനു ഒരു മിനിറ്റ് “

എന്നെ കണ്ടിട്ടും നിൽകാതെ പൊയ അവരുടെ മുൻപിൽ കയറി നിന്നു കൊണ്ട് ഞാൻ പറഞ്ഞു.

“നിനക്ക് നാണം ഇല്ലടാ ജീഷ്ണു ,ഇഷടമല്ല എന്നറിഞ്ഞിട്ടും അവളുടെ പുറകെ നടക്കാൻ “

സിനി പറഞ്ഞു ,

” നിന്നോട് ഞാൻ ചോദിച്ചില്ല ,?”

ഞാൻ ദേഷ്യത്തോടെ ഇത്തിരി ഒച്ചത്തിൽ സിനിയോട് പറഞ്ഞു,

അതു കേട്ടതോടെ

“വാടി നമ്മുക് പോകാം “

എന്നു പറഞ്ഞു കൊണ്ട് സിനി അവളെ കൊണ്ട് സ്കൂളിന്റെ ഗൈറ്റ് കടന്നു അകത്തേക്ക് കയറി,

ഞാൻ പുറകെ ഓടി ചെന്ന് അനുവിന്റെ കൈയിൽ കയറി പിടിച്ച് അവരുടെ മുൻപിൽ വട്ടം കയറി
നിന്നു ,

“ഡി ,നീ ഭൂലോക രംഭ ഒന്നും ആയിട്ടല്ല ഞാൻ നിന്റെ പുറകെ നടന്നത് ,എന്തോ നിന്നെ
കണ്ടപ്പോ മുതൽ എന്റെ ഉള്ളിൽ നിന്നോട് ഒരു ഇഷ്ടം തോന്നി ,നീയാണ് എന്റെ ജീവിത സഖി
എന്നൊരു തോന്നൽ ,അതുകൊണ്ടാ നിന്നോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.പിന്നെ നിന്നെ
ചുമ്മാ പ്രേമിച്ച് വഴിയിൽ ഇട്ടേച്ച് പോകാൻ അല്ല കല്യാണ പ്രായം ആകുമ്പോൾ തന്നെ
കെട്ടി എന്റെ കൂടെ പൊറുക്കാൻ ആണ് ,അതിനാ ഞാൻ തന്റെ പുറകെ നടന്നത് ,
ഇനിയെങ്കിലും തന്റെ വായിൽ നിന്ന് കേൾക്കണം തനിക്ക് എന്നെ ഇഷ്ടം ആണൊ അല്ലയോ എന്ന് ,,

അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് ഒറ്റ ശ്വാസത്തിൽ ഞാൻ ഇതൊക്കെ പറഞ്ഞു ,എന്റെ
കൈയ്യുടെ ബലം കാരണം അവളുടെ കൈയിലെ കുപ്പിവള ഒന്നുരണ്ടെണം പൊട്ടി താഴേക്ക് വീണു ,

എന്റെ പ്രവർത്തി കണ്ട സിനി പേടിച്ച് നിൽക്കുന്നു ,

” പറ അനു, നിനക്ക് ഇഷ്ടമാണൊ അതൊ അല്ലയൊ?”

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു ,അവളുടെ കണ്ണുകളിൽ ജലകണികകൾ തളം
കെട്ടുന്നത് ഞാൻ കണ്ടു ,

ആ സമയം ഞങ്ങൾ കൂടി നിൽക്കുന്നത് കണ്ട് അവിടെ ഉള്ള പിള്ളേർ എല്ലാവരും ഞങ്ങളുടെ
അടുത്തേക്ക് വന്നു ,

“ഡാ കൈ വിട് “

സനൽ എന്റെ ചെവിയിൽ പറഞ്ഞു എന്നിട്ട് ചുറ്റും നോക്കാൻ ആംഗ്യം കാണിച്ചു ,

ഞാൻ നോക്കിയപ്പോ ഞങ്ങളുടെ അടുത്തേക്ക് പിള്ളേർ വരാൻ തുടങ്ങി ,ഞാൻ അവളുടെ കൈയിൽ
നിന്നും പിടി വിട്ടു ,അതോടെ അവൾ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി ,സിനി അവളുടെ
പുറകെ പോയി ,

“ഡാ ,ഇനി ഇവിടെ നിന്നാൽ പ്രശനമാ “

സനൽ അതും പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി ,
അടുത്തേക്ക് വന്ന പിള്ളേർ എന്താ സംഭവം എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു എങ്കിലും
ഞങ്ങൾ മൈൻഡ് ചേയ്യാതെ സ്കൂളിന് വെളിയിൽ ഇറങ്ങി ,ഞങ്ങളുടെ സ്കൂളിലേക്ക് വിട്ടു ,

“ഡാ നീ കാണിച്ചത് കടന്ന കൈ ആയി പോയി ആ പിള്ളേർ സംഭവം അറിഞ്ഞിരുന്നുവെങ്കിൽ നമുക്ക്
ജീവനോടെ പുറത്ത് വരാൻ പറ്റില്ലായിരുന്നു ,”

സ്കൂളിലേക്ക് പോകുന്ന വഴിയിൽ ആളോഴിഞ്ഞ ഒരിടത്ത് സൈക്കിൾ നിർത്തിയിട്ട് അവൻ എന്നോട്
പറഞ്ഞു .

” ആ ടൈമിൽ ഞാൻ അതൊന്നും ഓർത്തില്ല ,എങ്ങനെയെങ്കിലും അവളുടെ വായിൽ നിന്ന് ഉത്തരം
അറിഞ്ഞാൽ മതിയാരിരുന്നു ,”

ഞാൻ പറഞ്ഞു.

” വായിൽ നിന്നല്ല ,ആ പിള്ളേരുടെ കൈയിൻ നിന്ന് നിനക്ക് അറിഞ്ഞാനെ, “

അവൻ ചെറു ദേഷ്യത്തോടെ പറഞ്ഞു.

” അല്ലതെ ഞാൻ എന്തു ചെയ്യണം ആയിരുന്നു ടാ, ,അവൾക്ക് എന്നെ ഇഷ്ടം അല്ലേങ്കിൽ ഒന്നു
തുറന്നു പറഞ്ഞുടെ എത്ര ദിവസം ആയി ഞാൻ പുറകെ നടക്കുന്നു ,ഇന്ന് രണ്ടിൽ ഒന്ന് അറിയാന
വന്നതും അതും നടന്നില്ല ,പിന്നെ
നിനക്ക് അറിയൊ കുറെ ദിവസം ആയി ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട് ,അവളെ കണ്ട നാൾ
മുതൽ നഷ്ടപ്പെട്ടതാ എന്റെ ഉറക്കം ,ഇതു വരെ ആരോടും തോന്നാത്ത ഒരിഷ്ടം അവളോട് തോന്നി
,ജീവതകാലം മുഴുവൻ അവളുടെ കൈയും പിടിച്ച് നടക്കണം എന്ന മോഹം എന്നെ വല്ലാതെ
അലട്ടുന്നു ,നിനക്ക് അതിനെ പ്രണയം എന്നോ പ്രെമം എന്നോ വട്ട് എന്നൊ ഒക്കെ വിളിക്കാം
പക്ഷെ എനിക്ക് ഇത് ജിവിതം ആണ് ,അത്രക്ക് എന്റെ ഉള്ളിൽ അവൾ സ്ഥാനം പിടിച്ചു പോയി,”

ഞാൻ അവനോട് പറഞ്ഞു ,അതു പറയുമ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു,

“ഡാ ,ജിഷ്ണു ,നീ വിഷമിക്കല്ലെ നിന്റെ കൂടെ ഞാൻ ഇല്ലേ ,നമ്മുക്ക് നോക്കാം ,”

അവൻ എന്നെ സമാധാനിപ്പിച്ചു ,

ആ ദിവസം ഞങ്ങൾ സ്കൂളിൽ പോയില്ല ,നേരെ സനലിന്റെ വീട്ടിലേക്ക് തിരിച്ചു ,അവന്റെ
വീട്ടിൽ വൈകുന്നേരം വരെ ആരും ഉണ്ടാകില്ല അവന്റെ അച്ചനും അമ്മയും ജോലിക്ക് പോകും
,അതുകൊണ്ടാ അവിടെക്ക് പോയത്, വൈകുന്നേരം വരെ അവന്റെ വീട്ടിൽ ചിലവഴിച്ചിട്ട് ഞാൻ
എന്റെ വീട്ടിലേക്ക് പോയി ,
പിന്നീട് രണ്ടു ദിവസം ഞാൻ തലവേദന ആണെന്ന് പറഞ്ഞ് ട്യൂഷനും പോയില്ല സ്കൂളിലും
പോയില്ല,

മൂന്നാം ദിവസം അന്നോരു ശനി ആഴ്ച്ച ആയിരുന്നു അന്ന് സ്കൂൾ ഉണ്ടായിരുന്നില്ല എന്നാൽ
ട്യൂഷൻ ക്ലാസ് ഉച്ചവരെ ഉണ്ടായിരുന്നു ട്യുഷന് പോകാൻ മൂഡു ഉണ്ടായിരുന്നിലെങ്കിലും
സനൽ നിർബദ്ധിച്ച കാരണം സാധാരണ പോലെ കാലത്ത് ട്യുഷൻ പോയി ,ആദ്യത്തെ പിരീഡ് കഴിഞ്ഞ്
രണ്ടാമത്തെ പിരീഡ് മലയാളം ആയിരുന്നു ,അതിനാൽ ഞങ്ങളുടെ ക്ലാസിൽ നിന്ന് എല്ലാവരും
അവളുടെ ക്ലാസിലേക് പോയി ,ഞാൻ തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് എന്റെ ക്ലാസിൽ തന്നെ
ഡെസ്ക്കിൽ തല വെച്ച് കിടന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസിൽ ഒരു കാൽ പെരുമാറ്റം.ഞാൻ ഡെസ്കിൽ നിന്നും തല ഉയർത്തി
നോക്കിയപ്പോൾ എന്റെ അടുത്തേക്ക് ഒരു പുഞ്ചിരി യും ആയി സിനി നടന്നു വരുന്നു.

“ജിഷ്ണു. നീയെന്താ മലയാളം പിരീഡിന് വരാതെ ഇരുന്നത്. “

അവൾ എന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ട് ചോദിച്ചു.

“താല്പര്യം തോന്നിയില്ല . “

അവളുടെ ചോദ്യം എനിക്ക് ഇഷ്ടപെടാത്ത മട്ടിൽ ഞാൻ അതിനു ഉത്തരം കൊടുത്തുകൊണ്ട് ഞാൻ
വീണ്ടും ഡെസ്കിൽ തല ചായ്ച്ചു വെച്ച് കിടന്നു.

“ജിഷ്ണു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ടീ ബ്രേക്കിന് ടെറസ്സിൽ ഒന്നു വരാൻ പറ്റോ.

അവൾ മധുരമായ ശബ്ദത്തോടെ പറഞ്ഞു.

ഞാൻ അതു കേട്ട ഭാവം കാണിക്കാതെ കിടന്നു.

“ഞാൻ ടോയ്ലട്ടിലെക്ക് എന്നു പറഞ്ഞു ക്ലാസിൽ നിന്നും ഇറങ്ങിയതാ നിന്നോട് ഇതു പറയാൻ.
ഞാൻ പോട്ടെ എന്നാൽ. ദേ ചെക്കാ പറ്റിക്കല്ലേട്ടോ.വരണം. “

അവൾ പറഞ്ഞു.

“ഉം “

ഞാൻ വെറുതെ മൂളി.

“നീ വരുമെന്ന് എനിക്ക് അറിയാം.”

അവൾ അതും പറഞ്ഞു എന്റെ തലയിൽ തലോടി കൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.

എന്റെ ചിന്തകൾ വീണ്ടും കാട് കയറാൻ തുടങ്ങി. അല്ല സിനി എന്തിനാ എന്നോട് ടെറസ്സിൽ
വരാൻ പറഞ്ഞത് . എന്താ കാര്യം ആവോ. ഇനി അവൾക് എന്നോട് എന്തെങ്കിലും ? ഹേ അങ്ങനെ
ഉണ്ടാകാൻ ചാൻസ് ഇല്ല. എന്നാലും നേരത്തെ എന്റെ അടുത്ത് വന്നിരുന്നുള്ള അവളുടെ
പെരുമാറ്റത്തിൽ എന്തോ വശപിശക് . എന്തായാലും ടീ ബ്രേക്കിന് പോയി നോക്കാം.
ഞാൻ അതൊക്കെ ആലോചിച്ചു അവിടെ ഇരുന്നു.

ട്യൂഷൻ കാലത്തു മുതൽ ഉച്ച വരെ ഉള്ളതു കൊണ്ട് ഒൻപതരക്ക് ടീ ബ്രേക്ക് ഉണ്ട്
അരമണിക്കൂർ . ആ നേരത്ത് വീട്ടിൽ പോയി ഫുഡ്‌ കഴിക്കുന്നവർ വീട്ടിലേക്ക് പോകും ചിലർ
ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ടാകും അവർ ക്ലാസ്സിൽ തന്നെ ഇരുന്നു കഴിക്കും.

അങ്ങനെ ടീ ബ്രേക്ക്‌ ആയി. ഒരു 9.40 ഒക്കെ ആയപ്പോൾ ഞാൻ സനലിനോട് ഇപ്പൊ വരാം എന്നു
പറഞ്ഞു ടെറസ്സിലേക്ക് നടന്നു. അതു നാലു നിലയുള്ള ബിൽഡിംഗ്‌ ആയിരുന്നു . ഏറ്റവും
ടോപ്പിൽ നിറയെ ചെടികൾ ആയിരുന്നു .
എല്ലാ നിലയിലും ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല മുകളിലത്തെ നില ഒഴിഞ്ഞു
കിടക്കുകയായിരുന്നു. ആ നേരത്ത് അവിടെക്ക് ആരും പോകാറില്ല അതുകൊണ്ട് ഞാൻ ധൈര്യം ആയി
തന്നെ പടികൾ കയറി അവിടെ എത്തി. മുകളിൽ നല്ല ഭംഗിയിൽ ചെടിച്ചട്ടികൾ നിരത്തി
വെച്ചിരിക്കുന്നു.
ചെടിച്ചട്ടിയിൽ നല്ല ഭംഗി ഉള്ള പൂക്കൾ വിരിഞ്ഞു നില്കുന്നു. അതു കാണാൻ വളരെ രസം
ആയിരുന്നു.

ടെറസിന്റെ ഒരു കോർണറിൽ വലിയ വാട്ടർടാങ്ക് ഉണ്ട് അതിന്റെ അടുത്ത് ആയിട്ട് സിനി
നിൽക്കുന്നത് ഞാൻ ആ പൂക്കൾ വീക്ഷികുനിടയിൽ കണ്ടു.
ഞാൻ അവളുടെ അടുത്തേക്ക് നടന്നു .

ഇന്നു സ്കൂൾ ഇല്ലത്തത് കാരണം എല്ലാവരും കളർ ഡ്രെസ്സിൽ ആണു വന്നിരിക്കുന്നത് . സിനി
ഒരു ഹാഫ് പാവാടയും ആ പാവാടക്ക് ചേരുന്ന തരത്തിൽ ഉള്ള ഹാഫ് കൈ ഷർട്ട്‌ മോഡൽ ടോപ്
ആണു. ക്ലാസ്സിലെ ബ്യൂട്ടിക്വീൻ ആയ അവളെ ആ ഡ്രെസ്സിൽ കൂടുതൽ ഭംഗി തോന്നിച്ചു .

ഞാൻ വരുന്നത് കണ്ട അവളിൽ ചെറിയൊരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. ഞാനും അവളെ
കണ്ടപ്പോൾ ഒന്നു ചിരിച്ചു.

ഞാൻ അവളുടെ അടുത്ത് ചെന്ന് നിന്നു.

“എന്തിനാ എന്നോട് വരാൻ പറഞ്ഞത്. “

ഞാൻ അവളോട്‌ ചോദിച്ചു.

“ജിഷ്ണുനോട് ഒരു പ്രധാന പെട്ട കാര്യം പറയാൻ ആണു ഞാൻ ഇവിടെക്ക് വരാൻ പറഞ്ഞത്. “

അവൾ പറഞ്ഞു.

“ഉം “

അവൾ പറയാൻ പോകുന്ന കാര്യം എന്താണെന്നു അറിയാൻ ആയി ഞാൻ കാതോർത്തു നിന്നു.

“ജിഷ്ണു എനിക്ക് അനുവിനെ കുറിച്ച് ആണു പറയാൻ ഉള്ളത് . “

അവൾ പറഞ്ഞു.

“ഉം പറ. “

“നീ അന്ന് അവളുടെ കൈയിൽ കയറി പിടിച്ചു പറഞ്ഞ കാര്യങ്ങൾ സത്യം ആണോ അതോ ആ പാവത്തിനെ
പറ്റിക്കാൻ പറഞ്ഞതോ. ?”

അവൾ ചോദിച്ചു.

“ഈ ജിഷ്ണു ഒരു വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അതു പാലിക്കാൻ ശ്രമിച്ചിരിക്കും. ഞാൻ
അന്ന് അവളോട്‌ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം വിശ്വസിക്കാം. ഞാൻ ഒന്നും വെറുതെ
പറഞ്ഞത് അല്ല അവളെ എനിക്ക് അത്രക്കും ഇഷ്ടം ആണു . ഒരു സ്കൂൾ പയ്യന്റെ കുട്ടിക്കളി
ഒന്നും അല്ല ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനം ആണു അതു. “

ഞാൻ പറഞ്ഞു.

“ജിഷ്ണു നു അവളുടെ ബാക്ക്ഗ്രൗണ്ട് ഒക്കെ അറിയോ. ?”

സിനി ചോദിച്ചു.

“അതിനെ കുറിച്ച് ഒന്നും ഞാൻ ചോദിച്ചിട്ടില്ല. “

“അപ്പൊ അതൊക്കെ അറിയാതെ ആണോ പുറകെ നടക്കുന്നത്. “

അവൾ പറഞ്ഞു.

“ഞാൻ അവളുടെ ബാക്ക്ഗ്രൗണ്ട് നെ അല്ല കെട്ടാൻ പോണത് . അവൾക് ഇഷ്ടം ആണെങ്കിൽ അവളെ
ആണു. “

ഞാൻ ചെറു തമാശ യോടെ ചെറു ദേഷ്യത്തിൽ പറഞ്ഞു.

“നിനക്ക് അവളെ അത്രക്കു ഇഷ്ടമായ സ്ഥിതിക്ക് നീ എല്ലാം അറിയണം.”

അവൾ അതു പറഞ്ഞു കൊണ്ട് അനുവിനെ കുറിച്ച് പറയാൻ തുടങ്ങി.

“ജിഷ്ണു . അനു ഒരു ഓഫൻ ആണു ,അവൾക്ക് അച്ഛനും അമ്മയും ഇല്ല . അനാഥമന്ദിരത്തിന്റെ
അമ്മ തോട്ടിലിൽ നിന്നാണു അനാഥമന്ദിരം നടത്തിപ്പുകാർക്ക് കൈകുഞ്ഞ് ആയാ അവളെ
കിട്ടുന്നത് ,അവർ ആണ് അവളെ വളർത്തുന്നത് ,”

അവൾ പറഞ്ഞു.

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു .

“ജിഷ്ണു ഇതു അറിഞ്ഞു കഴിഞ്ഞപ്പോൾ നിനക്ക് അവളോട്‌ ഇപ്പോഴും ആ പഴയ ഇഷ്ടം
തോനുന്നുണ്ടൊ. “

“അനുവിന് എന്നെ ഇഷ്ടം ആണെങ്കിൽ . ഇനി എന്തായാലും അവളെ വേറെ ആർക്കും വിട്ടു
കൊടുക്കില്ല . ഇതു അറിഞ്ഞപ്പോൾ എനിക്ക് അവളോടുള്ള ഇഷ്ടം കൂടിയട്ടെ ഒള്ളു . “

ഞാൻ പറഞ്ഞു.

“അപ്പോ അവൾക്കു താല്പര്യം ഉണ്ടെങ്കിൽ നീ കെട്ടും അവളെ . “

“ആ.അതെ കെട്ടും. “

ഞാൻ പറഞ്ഞു.

“എന്നാ കെട്ടിക്കോടാ. ഈ മിണ്ടാപൂച്ചയെ “

സിനി അതും പറഞ്ഞു വാട്ടർ ടാങ്കിന്റെ ഒരു തൂണിന്റെ സൈഡിൽ മറഞ്ഞു നിന്നിരുന്ന അനുവിനെ
വലിച്ചു എന്റെ മേത്തേക്ക് തള്ളി ഇട്ടു.

ആ തള്ളലിൽ അനു വന്നു എന്റെ മേത്തു ഇടിച്ചു നിന്നു. ഞാൻ സംഭവം
അപ്രതീക്ഷിക്കാത്തതിനാൽ ഞാൻ പുറകോട്ടു വെച്ച് പോയി. അപ്പോൾ അവൾ വിഴാതിരിക്കാൻ ആയി
എന്നെ വട്ടം കെട്ടിപിടിച്ചു. കുറച്ചു നേരം ഞാനും അവളും അങ്ങനെ നിന്നു. പെട്ടന്ന്
എന്തോ ബോധോദയം വന്ന അവൾ എന്നിൽ നിന്നും അടർന്നു മാറി.

എനിക്ക് അവളുടെ മുഖത്തു നോക്കാൻ എന്തോ ചമ്മൽ തോന്നി. അതെ അവസ്ഥ തന്നെ ആയിരുന്നു
അവളുടെയും.

“മടിച്ചു നിൽക്കേണ്ട നീ പറയാൻ ഉള്ളതു തുറന്നു പറഞ്ഞോളു കുറച്ചു ദിവസം ആയി ആ പാവം
നിന്റെ വായിൽ നിന്നു അതു കേൾക്കാൻ കൊതിച്ചിട്ട്. അതിനെ ഇങ്ങനെ വിഷമിപ്പിക്കാണ്ട് പറ
പൊന്നെ. “

ഒന്നും മിണ്ടാതെ ചമ്മിയ മുഖവും ആയി നിൽക്കുന്ന അനുവിനോട് സിനി പറഞ്ഞു.

അതു കേട്ടപ്പോൾ അനുവിന്റെ മുഖത്തു പുഞ്ചിരി വിടർന്നു അതോടൊപ്പം ചെറുനാണവും.

“അതെ ഞാൻ പോയേക്കാം . ഞാൻ നില്കുന്നത് കൊണ്ടാകും അവൾ പറയാത്തത്. “

ഞങ്ങൾക്ക് പ്രൈവസി കിട്ടാൻ വേണ്ടി സിനി താഴേക്ക് പോകാൻ ആയി ഭാവിച്ചു.

“അതെ അധികം വൈകിക്കേണ്ട ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി. “

സിനി അതും പറഞ്ഞു അവിടെ നിന്നും താഴേക്ക് പോയി.

അവൾ പോയി കഴിഞ്ഞപ്പോൾ അവിടെ ഞാനും അനുവും മാത്രം .
അനു എന്റെ മുഖത്തു നോക്കാതെ അവിടെ ഇവിടെ ഒക്കെ നോക്കി നിൽക്കുന്നു.

“അനു “

ഞാൻ അവളെ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

അതുകേട്ടു അവൾ ചെറുനാണം കലർന്ന മുഖത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

“അനു ഞാൻ ഈ കേട്ടത് ഒക്കെ സത്യം ആണോ “

ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

അവൾ പുഞ്ചിരിച്ചോണ്ട് പതിയെ തല ആട്ടി.

“എന്നാ പറ “

ഞാൻ അവളോട്‌ പറഞ്ഞു.

അവൾ എന്ത്‌ എന്ന അർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ കേൾക്കാൻ കൊതിച്ചത് “

ഞാൻ ചെറു ചിരിയോടെ പറഞ്ഞു.

അതുവേണോ എന്ന അർത്ഥത്തിൽ അവൾ തല കാണിച്ചു.

ഞാൻ വേണം എന്നു തലകാണിച്ചു.

“എനിക്ക് ഇഷ്ടമാണ് “

അവൾ സുന്ദരമായ ശബ്ദത്തോടെ മൊഴിഞ്ഞു.

“എന്ത്‌ ഇഷ്ടമാണെന്നു “

ഞാൻ അവളെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു.

“ഇയാളെ “

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

എനിക്ക് അതു കേട്ടപ്പോൾ സന്തോഷം കൊണ്ട് നിൽക്കക്കള്ളി ഉണ്ടായില്ല . ഞാൻ അവളുടെ
രണ്ടു കാലുകളികും വട്ടം ചുറ്റിപിടിച്ചു കൊണ്ട് അവളെ ഞാൻ എടുത്തു ഉയർത്തി . രണ്ടു
വട്ടം കറക്കി.

“ജിഷ്ണു ഏട്ട മതി . എന്നെ താഴെ ഇറക്കു. “

അവൾ പുഞ്ചിരി തൂകി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

ഞാൻ അവളെ പതിയെ താഴെ ഇറക്കി.

“നീ എന്താ എന്നെ വിളിച്ചേ “

അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

“ജിഷ്ണു ഏട്ടാനു “

“അതെന്താ “

“ഇനി മുതൽ ഞാൻ അങ്ങനെ വിളിക്കു. എന്റെ ഏട്ടൻ അല്ലെ “

അവൾ പറഞ്ഞു.

“ഉം. ശരി. “

“അതെ ക്ലാസ്സ്‌ തുടങ്ങാറായി നമുക്ക് പോകണ്ടേ. “

“ആ. പോകാം “

ഞങ്ങൾ വർത്താമാനം ഒക്കെ പറഞ്ഞു ക്ലാസ്സിലേക്ക് പോയി.

അങ്ങനെ അന്നു മുതൽ ഞങ്ങളുടെ പ്രണയകാലം തുടങ്ങി.

ട്യൂഷൻ ക്ലാസ്സിൽ വെച്ചും സ്കൂളിൽ പോണ വഴിയിലും എല്ലാം ഞങ്ങളുടെ കൂടി കാഴ്ച പതിവ്
ആയി മാറി. അങ്ങനെ ഞങ്ങൾ പ്രണയിച്ചു നടന്നിരുന്ന സമയം എസ് എസ് എൽ സി മോഡൽ എക്സാം
കഴിഞ്ഞു സ്റ്റഡി ലീവിന്റെ സമയം. എക്സാം ഉം സ്റ്റഡി ലീവ് ഒക്കെ ആയതു കൊണ്ട് അവളെ
കാണാൻ കൂടി കിട്ടിയില്ലാ. അപ്പോഴാണ് ട്യൂഷൻ സെന്ററിൽ നിന്നും ഒരു കാര്യം
അറിയുന്നത്.വീട്ടിൽ ഇരുന്നു പഠിക്കാൻ സൗകര്യം ഇല്ലാത്തവർക്ക് വേണമെങ്കിൽ ട്യൂഷൻ
സെന്ററില്ലേ ക്ലാസ്സ്‌ മുറികൾ പ്രയോജനപെടുത്താം എന്നു. അതു ഞങ്ങൾ ഒരു അനുഗ്രഹം
ആയിരുന്നു തമ്മിൽ കാണാൻ കുറച്ചു നാൾ ആയി ഞങ്ങൾ കാത്തിരിക്കുന്നു . അങ്ങനെ ഞങ്ങൾ
എക്സാമിനു പഠിക്കാൻ ആണെന്ന് പറഞ്ഞു ട്യൂഷൻ ക്ലാസ്സിൽ പോകാൻ തുടങ്ങി.

അങ്ങനെ ഞങ്ങൾ തമ്മിൽ എല്ലാം ദിവസവും കണ്ടുമുട്ടാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു
ദിവസം ഞങ്ങൾ രണ്ട്‌ പേരും കൂടി ട്യൂഷൻ സെന്ററിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ
ക്ലാസ്സ്‌ മുറിയിൽ പഠിക്കാൻ ആയി ഇരിക്കുമ്പോൾ. ഞങ്ങൾ മാത്രമേ ആ ക്ലാസ്സിൽ ഒള്ളു
അവളും ഞാനും കൂടി എക്സാമിനുള്ള പാഠങ്ങൾ പഠിച്ചുകൊണ്ട് ഇരിക്കുക ആയിരുന്നു .

“അനു,എന്താ നിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നത്, “

പഠിക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കിയപ്പോൾ അവൾക്കു എന്തോ അസ്വസ്ഥത ഉള്ള പോലെ തോന്നി

” എനിക്ക് എന്തോ തലവേദന എടുക്കുന്നു, തലകറങ്ങുന്നത് പോലെ ഒക്കെ തോന്നുന്നു. “

അവൾ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“എവിടെ നോക്കട്ടെ “

ഞാൻ അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒക്കെ കൈ വെച്ചു നോക്കി.

“ചൂട് ഒന്നും ഇല്ല . നീ ചിലപ്പോൾ തുടർച്ചയായി ബുക്കിൽ നോക്കി ഇരുന്നിട്ട് ആകും തല
കറങ്ങുന്നതു പോലെ തോന്നുന്നത്. നീ ഒരു കാര്യം ചെയ് കുറച്ചു നേരം ഇവിടെ കിടന്നോളു .
അതു കഴിഞ്ഞു പഠിക്കാം. “

ഞാൻ അവളോട്‌ പറഞ്ഞു.

അവൾ പതിയെ എന്റെ മടിയിൽ തല വെച്ചു . ബഞ്ചിൽ കാലുകൾ കയറ്റി വെച്ചു ചുരുണ്ടു കിടന്നു.

ഞാൻ എന്റെ വായന നിർത്തി പതിയെ അവളുടെ തലയിൽ കൈ വെച്ചു തഴുകാൻ തുടങ്ങി. അതോടെ അവൾ
ഒരു പൂച്ചക്കൂട്ടി കിടന്നു ഉറങ്ങുന്ന മാതിരി ചുരുണ്ടു കൂടി കണ്ണടച്ചു മയങ്ങി. ഞാൻ
അവളെ തലോടി കൊണ്ട് കുറച്ചു നേരം ആ ഇരുപ്പ് തുടർന്നു.

“ഡാ. “

ഉറക്കെ ഉള്ള ഒരു അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. അപ്പോൾ ക്ലാസ്സ് റൂമിൽ
വേലായുധൻ മാഷ് ദേഷ്യത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്നു. ആ സൗണ്ട് കേട്ടപ്പോൾ അവളും
ചാടി പിടഞ്ഞു എഴുന്നേറ്റു.

“ഇപ്പൊ ഇറങ്ങിക്കോണം രണ്ടും കൂടെ. നിങ്ങൾക്കു തോന്നിവാസം കാണിക്കാൻ ഉള്ള സ്ഥലം
ആണെന്ന് കരുതിയോ ഇതു. “

മാഷ് ദേഷ്യത്തോടെ പറഞ്ഞു.

“മാഷേ ഞങ്ങൾ ഒന്നും ചെയ്തില്ല . ഞങ്ങൾ ഇവിടിരുന്നു പഠിക്കുക ആയിരുന്നു. “

ഞാൻ പറഞ്ഞു.

“നിങ്ങളുടെ പഠിപ്പ് ഒക്കെ ഞാൻ കണ്ടു മതി ഇന്നത്തോടെ നിർത്തിക്കോണം ഈ പരിപാടി ,
രണ്ടും താഴേക്കു വാ “

മാഷ് അതും പറഞ്ഞു കലിതുള്ളി കൊണ്ട് പുറത്തു പോയി.

ഞാനും അവളും ആകെ പേടിച്ചുപോയി . അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി.

പിന്നിട് എല്ലാം ഒരു ദുസ്വപ്നം പോലെ ആയിരുന്നു നടന്നത്.
വേലായുധൻ മാഷ് എന്റെ വീട്ടുകാരെയും. അവളുടെ അനാഥമന്ദിരത്തിലെ മദർ നെയും വിളിച്ചു
വരുത്തി. ഞങ്ങളെ രണ്ടു പേരയും ട്യൂഷൻ സെന്ററിൽ നിന്നും പുറത്ത് ആക്കി .

“പത്താം ക്ലാസ്സ് ആയിട്ടൊള്ളു അപ്പോഴേക്കും പ്രേമിക്കാൻ നടക്കുന്നു. വല്ലതും
നാലരക്ഷരം പഠിച്ചു ജോലി മേടിക്കാൻ നോക്ക്‌”

ഞാൻ അച്ഛനോട് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു . പിന്നെ എനിക്ക്
അച്ഛന്റെ കൈയിൽ നിന്നും പൊതിരെ തല്ലു കിട്ടി. രണ്ടു ദിവസം പട്ടിണി ക്കും ഇട്ടു.
എനിക്ക് പിന്നിട് വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ഉള്ള അനുവാദം പോലും
ഉണ്ടായിരുന്നില്ല .അച്ഛന്റെ തടവറയിൽ ആയിരുന്നു ഞാൻ. അനു എവിടെ ആണെന്നോ അവൾക്ക്
എന്തു പറ്റിയെന്നോ ഒന്നും എനിക്ക് അറിയാൻ പറ്റിയില്ല.
പിന്നെ എക്സാമിനു വരുമ്പോൾ കാണാം എന്ന പ്രതീക്ഷയിൽ ഞാൻ ഇരുന്നു. എന്നാൽ എക്സാമിനും
അവളെ കണ്ടില്ല. അങ്ങനെ സനൽ സിനിയോട് അവളെക്കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു . സിനി
അനാഥമന്ദിരത്തിൽ ചെന്ന് അന്വേഷിച്ചപ്പോൾ അവളെ അവിടേ നിന്നും പറഞ്ഞു വിട്ടു എന്നു
മനസിലാക്കാൻ പറ്റി. എനിക്കും പരിമിതികൾ ഇല്ലേ അവളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ .
വെറും പത്താം ക്ലാസ്സ്‌ കാരൻ ആയ ഞാൻ അവളെ എവിടെ ചെന്ന് കണ്ടുപിടിക്കാൻ ആണു.

ആ സംഭവത്തിനു ശേഷം ഞാൻ അനു വിനെ കണ്ടിട്ടില്ല. അന്ന് ട്യൂഷൻ സെന്ററിൽ നിന്നും
കരഞ്ഞോട് ഇറങ്ങി പോയാ അവളുടെ മുഖം ഇപ്പോഴും മനസ്സിൽ ഒരു കനൽ ആയി അവശേഷിക്കുന്നു.

ഞാൻ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. റിസൾട്ട്‌ വന്നപ്പോൾ ഞാൻ പത്താം ക്ലാസ്സ്‌
എക്സമിനു രണ്ടു വിഷയത്തിന്നു തോറ്റു. അതോടെ എന്റെ അവസ്ഥ വളരെ ദുരിതം
നിറഞ്ഞതായിരുന്നു. നാട്ടിലും വീട്ടിലും ഞാൻ ഒരു പരിഹാസകഥാപാത്രം ആയി മാറുക
ആയിരുന്നു. അവസാനം ഞാൻ ഒരു ദൃഡനിച്ഛയം എടുത്തു എങ്ങനെ എങ്കിലും പഠിച്ചു ജോലി
വാങ്ങുക അതുകഴിഞ്ഞു അനുവിനെ കണ്ടു പിടിച്ചു വിവാഹം കഴിക്കണം.

അങ്ങനെ ഞാൻ പത്താം ക്ലാസ്സ്‌ സെ എഴുതി എടുത്തു പിന്നെ പ്ലസ്ടു വും ഡിഗ്രിയും
കംപ്ലീറ്റ് ആക്കി . ജോലിയിൽ പ്രവേശിച്ചു ആ സമയം അച്ഛന്റെ ജോലിയും എല്ലാം
നഷ്ടപ്പെട്ടു അച്ഛൻ ആകെ തകർന്ന അവസ്ഥ ആയതു കൊണ്ട് എനിക്ക് അനുവിനെ പറ്റി
അന്വേഷിക്കാൻ സാധിച്ചില്ല .
അങ്ങനെ സിറ്റിയിൽ താമസം ആക്കി ഒന്നു സെറ്റിൽ ആയി വന്നപ്പോൾ ഞാൻ അവളെ തിരക്കി
ഇറങ്ങി.

ആദ്യം അവൾ താമസിച്ച അനാഥമന്ദിരത്തിലേക്ക് ആണു പോയതു അവിടെനിന്നും അറിയാൻ കഴിഞ്ഞു
അവളെ അന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റിയെന്ന്. അന്നത്തെ കാലത്ത് ആ കാര്യം ആരോടും
പറയണ്ട എന്നു അവരുടെ വാർഡൻ പറഞ്ഞത് കൊണ്ടാണ് സിനി വന്നു ചോദിച്ചപ്പോൾ അവർ അന്ന്
അനുവിനെ ഇവിടെ നിന്നും പുറത്ത് ആക്കി എന്നു പറഞ്ഞത് . ഞാൻ അവരുടെ ബ്രാഞ്ചിന്റെ
ഡീറ്റെയിൽസ് വാങ്ങി സനലിനേം കൂട്ടി അവിടേക്ക് പോയി.

കുറെ നാൾക്കു ശേഷം അവളെ ഒന്നു നേരിൽ കാണാൻ കഴിയും എന്നുള്ള സന്തോഷത്തോടെ ആണു ഞാൻ
അവിടെ ചെന്നത്. എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് വിധി വീണ്ടും എന്റെ
ജീവിതത്തിൽ ഇടങ്കോൽ ആയി വന്നു. അനുവിന്റെ വിവാഹം കഴിഞ്ഞു എന്നും അവൾ ഭർത്താവും ആയി
സിറ്റിയിൽ താമസം ആക്കി എന്നും.

ഞാൻ വീണ്ടും ആകെ തകർന്നു. പിന്നിട് എന്റെ ജീവിതം ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ
ആയിരുന്നു. ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ . എപ്പോഴും അവളുടെ ആ
കരഞ്ഞുതളർന്ന മുഖം എന്നെ വേട്ടയാടി കൊണ്ടിരുന്നു.

“ഡാ . ജിഷ്ണു ഇവിടെ നിന്നും റൈറ്റ് ആണോ അതോ ലെഫ്റ്റോ “

സനൽ ഒരു ജംഗ്ഷനിൽ വണ്ടി നിർത്തിയിട്ട് എന്നോട് ചോദിച്ചു .

ഭൂതക്കാലഓർമകളുടെ താളുകളിൽ നിന്നും ഞാൻ ആ നേരം തിരിച്ചു വർത്തമാനകാലത്തിലേക്ക്
വന്നു.

“ലെഫ്റ്റ് “

ഞാൻ അവനോടു പറഞ്ഞു.

അവന്റെ വണ്ടി വീണ്ടും കുറച്ചു ദൂരം പിന്നിട്ട്. ഒരു പാടത്തിന്റെ അരികിൽ ഉള്ള
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തി ചേർന്നു അവൻ കാർ ഒരു ആല്മരച്ചുവട്ടിൽ കൊണ്ട്
നിർത്തി . സമയം എട്ടുമണി കഴിഞ്ഞു.

“ഡാ അവർ എപ്പോൾ വരാം എന്ന പറഞ്ഞേ “

ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി ആൽത്തറയുടെ അടുത്തു നിൽകുമ്പോൾ സനൽ ചോദിച്ചു.

“അറിയില്ലെടാ. വരും എന്ന് ഉറപ്പ് ഒന്നും ഇല്ല . നമുക്ക് ഒരു പത്ത് മണി വരെ നോക്കാം
എന്നിട്ടും വന്നില്ലെങ്കിൽ നീ തിരിച്ചു പൊക്കൊളു “

ഞാൻ അവനോടു പറഞ്ഞു.

“ങ്ങേ, അപ്പോൾ നീ വരില്ലേ ?”

അവൻ ചോദിച്ചു.

“ഇനിയും എന്നെ വിധി തോൽപ്പിക്കാൻ ആണു ഉദ്ദേശം എങ്കിൽ ജിഷ്ണു തോറ്റു കൊടുക്കാൻ ആയി
നിന്നു കൊടിക്കില്ല, ഞാൻ ചിലത് തീരുമാനിച്ചു ഉറപ്പിച്ചിട്ടു ഉണ്ട് “

ഞാൻ അവനോടു പറഞ്ഞു.

“പോടാ … നീ വല്ല അവിവേകം കാണിക്കാൻ ആണ് പുറപ്പാട് എങ്കിൽ എന്റെ കൈയിൽ നിന്നും
മേടിക്കും. ചവാൻ ആണെങ്കിൽ പിനെന്തിനാ നീ ഇത്രയും നാൾ കാത്തിരുന്നത് ആ പത്താം
ക്ലാസ്സിൽ പഠിക്കുമ്പോൾ ചത്തുടായിരുന്നോ. “

അവൻ ദേഷ്യത്തോടെ പറഞ്ഞു.

“ഇനിയും അവൾക്ക് എന്നെ മനസിലായില്ല എങ്കിൽ ഞാൻ എന്തു ചെയ്യാനാ “

ഞാൻ പറഞ്ഞു.

“അതിനു ഇതു മാത്രം ഒള്ളു പോംവഴി. “

അവൻ വീണ്ടും ദേഷ്യത്തോടെ.

ഞാൻ ഒന്നും മിണ്ടിയില്ല.

“ചവാൻ പോണു പോലും “

അവൻ പിന്നെയും നിന്നു പിറുപിറത്തു.

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

ഞങ്ങൾ ആൽത്തറയിൽ കയറി ഇരുന്നു,

!വീണ്ടും എന്റെ മനസ്സ് ഭൂതക്കാലത്തേക്ക്‌ സഞ്ചരിച്ചു !

രണ്ടു മാസങ്ങൾക്കു മുൻപ്. ഒരു പകൽ.

ഞാൻ അച്ഛന്റെ പെൻഷൻ കിട്ടാൻ വേണ്ടിയുള്ള കേസിന്റെ കാര്യത്തിന് കോടതിൽ എത്തിയത്
ആയിരുന്നു.

ഞാൻ എന്റെ വക്കിൽ നെ കണ്ടു കോടതിയിൽ നിന്നും ഇറങ്ങുന്ന വഴിക്ക് ഒരു തൂണിന്റെ മറവിൽ
ഒരു സ്ത്രീ കൊച്ചിനേം പിടിച്ചു നില്കുന്നു. ഞാൻ പെട്ടന്ന് നടന്നു നീങ്ങിയത് കൊണ്ട്
ആളെ ശെരിക്കും കണ്ടില്ല. എനിക്ക് എന്തോ മുൻപരിചയം തോന്നിയതിനാലോ ദൈവത്തിന്റെ ഇടപെടൽ
ആണോ എന്നു അറിയില്ല ഞാൻ ഒരു നിമിഷം ആ സ്ത്രീ യെ തിരിഞ്ഞു നോക്കി. എന്റെ
കണ്ണുകൾക്ക്‌ വിശ്വാസം വരാതെ ഞാൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി.

“അനു “

എന്റെ മനസ്സിൽ അവളുടെ പേര് തെളിഞ്ഞു വന്നു.

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.

“അനു “

ഞാൻ അവളെ വിളിച്ചു.

അവൾ എന്റെ നേരെ നോക്കി . എന്നെ കണ്ടു അവളുടെ കണ്ണുകൾ പതിയെ വിടരുന്നതും അതോടൊപ്പം ആ
കണ്ണുകളിൽ ജലകണികകൾ രൂപം കൊള്ളുന്നതും.

“ജിഷ്ണു ഏട്ടൻ “

പതിയെ അവളുടെ വായിൽ നിന്നും എന്റെ പേര് ഉച്ചരിച്ചു,

ഞാൻ അവളെ നോക്കി ചിരിച്ചു.

അവൾ ആകെ മാറി പോയിരുന്നു. പഴയ അനു അല്ലായിരുന്നു. ഷീണിച്ചു ഒരു കോലം കേട്ട രൂപം.
മുഖത്തേ ആ പ്രസന്നത ഒക്കെ ഇപ്പോ ഇല്ല ആ കളി ചിരി നിറഞ്ഞ മുഖം എനിക്ക് കാണാൻ
കഴിഞ്ഞില്ല. അവളുടെ കൈയിൽ രണ്ടു വയസ് തോന്നിക്കുന്ന ഒരു കുട്ടിയും.

“എന്താ അനു നീ ഇവിടെ. “

ഞാൻ അവളോട്‌ ചോദിച്ചു.

“അതു…. “

അവൾ മടിച്ചു മടിച്ചു പറയാൻ തുടങ്ങിയതും

“മോളേ കേസ് വിളിക്കാർ ആയി അകത്തേക്ക് ചെന്നൊള്ളു “

ഒരു മധ്യവയസ്കൻ വന്നു അവളോട്‌ പറഞ്ഞു .

“ദേ വരുന്നു രാഘവേട്ടാ “

അവൾ അയാളോട് പറഞ്ഞു.

“ഇതാരാ മോളെ “

അപ്പോഴാണ് രാഘവേട്ടൻ എന്നെ കാണുന്നത്.

“ഇതു ജിഷ്ണു എന്റെ കൂടെ പഠിച്ചിരുന്നതാ. “

അവൾ പറഞ്ഞു .

ഞാൻ രാഘവേട്ടനും ആയി പരിചയപെട്ടു.

അപ്പോഴേക്കും അനു രാഘേവേട്ടന്റെ കൈയിൽ കൊച്ചിനെ കോടുത്തിട്ട് കോടതിയുടെ ഉള്ളിലേക്ക്
പോയി.

ഞാൻ രാഘേവേട്ടനും ആയി സംസാരിച്ചു.

രാഘേവേട്ടനിൽ നിന്നും എനിക്ക് അവളുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് മനസ്സിൽ ആകാൻ
പറ്റി.

അവളെ അന്ന് അനാഥാലയത്തിന്റെ സമൂഹവിവാഹത്തിൽ നിന്നും കല്യാണം കഴിച്ചോണ്ട് പോയ
ചെറുപ്പക്കാരൻ രണ്ടു മാസം അവളുടെ കൂടെ താമസിച്ചു അവൾക്ക് ഒരു കൊച്ചിനെ വയറ്റിൽ
ഉണ്ടാക്കികൊടുത്തിട്ട് അവൾക്കു സമൂഹവിവാഹത്തിൽ ലഭിച്ച സ്വർണവും പണവും ആയി അയാൾ
മുങ്ങി കളഞ്ഞു. അതോടെ അവളുടെ സ്ഥിതി മോശം ആയി. രാഘവേട്ടന്റെ വാടകവിട്ടിൽ ആണു അവൾ
കഴിയുന്നത്, എന്നാൽ അവൾക്കു വരുമാനമാർഗത്തിന്നായി രാഘവേട്ടൻ, രാഘവേട്ടന്റെ കടയുടെ
അടുത്തുള്ള ഒരു ചെറിയ കടമുറി തയ്യൽ കട ആയി ഉപയോഗിക്കാൻ കൊടുത്തു. അങ്ങനെ തയിച്ചു
കിട്ടുന്ന വരുമാനം കൊണ്ടാണ് അവൾ കഴിയുന്നത്. ഇപ്പോൾ കോടതിയിൽ
വന്നിരിക്കുന്നത്തിന്റെ കാര്യവും രാഘവേട്ടൻ പറഞ്ഞു . അവളെ ചതിച്ചിട്ട് കടന്നു കളഞ്ഞ
അയാളെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് വേറെ കേസിൽ അയാൾക്ക്‌ ഇതു തന്നെ
ആയിരുന്നു പണി വിവാഹത്തട്ടിപ്പ് അതിൽ അനു മോളും പെട്ട് പോയി.
അയാൾക്ക്‌ എതിരെ മൊഴി നൽകാൻ ആണു അവൾ ഇവിടെ വന്നത് എന്നു.

എല്ലാം കേട്ടു കഴിഞ്ഞ എന്റെ കണ്ണുകൾ നിറഞ്ഞു.

ഞാൻ കാരണം അല്ലെ അവൾക്കു ഈ ഗതി വന്നത്. എനിക്ക് പിന്നെ അവിടെ നില്കാൻ തോന്നിയില്ല .
ഞാൻ രാഘവേട്ടനോട് പറഞ്ഞിട്ട് അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് പോന്നു.

വീട്ടിൽ വന്നിട്ടും എന്റെ മനസ്സ് ശെരി ആയില്ല . അവളുടെ കാര്യങ്ങൾ ഓർത്തു കൊണ്ട് ആകെ
മനസ്സിൽ ഭയങ്കര കുറ്റബോധം.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒന്നു അവളെ പോയി കണ്ടാലോ എന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.

ഞാൻ ബൈക്കും എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു. അന്ന് ഹർത്താൽ ആയിരുന്നതിനാൽ
എനിക്ക് ഓഫീസ് ഉണ്ടായിരുന്നില്ല. അവൾ കടയിലും പോയി കാണില്ല അതിനാൽ അവൾ വീട്ടിൽ
തന്നെ ഉണ്ടാകും . രാഘവേട്ടൻ പറഞ്ഞു തന്ന അടയാളം വെച്ചു. ഞാൻ അവളുടെ വീടിനു മുൻപിൽ
എത്തി ഒരു ഓടിട്ട ചെറിയ വീട് ആയിരുന്നു അതു.

ഞാൻ ചെന്നു ബെൽ അമർത്തി.

കുറച്ചു കഴിഞ്ഞപ്പോൾ അനു വന്നു വാതിൽ തുറന്നു.
അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ഞെട്ടൽ ആദ്യം ഉണ്ടായെങ്കിലും
പിന്നിട് അതൊരു പുഞ്ചിരി ആയി മാറി,

“വാ ജിഷ്ണു ഏട്ടാ, കയറി ഇരിയ്ക്കു, “

അവൾ എന്നോട് അകത്തേക്ക് കയറി ഇരിക്കാൻ ആവിശ്യ പ്പെട്ടു.

ഞാൻ അകത്തേക്ക് കയറി . ഒരു ചെറിയ വീട് ആയിരുന്നു അതു. ഞാൻ ചുറ്റിലും കണ്ണോടിച്ചു
കൊണ്ടിരുന്നപ്പോൾ അവൾ ഒരു സ്റ്റൂൾ എടുത്തുകൊണ്ട് വന്നു എനിക്ക് ഇരിക്കാൻ.

ഞാൻ അതിൽ ഇരുന്നു അവളെ നോക്കി.

എന്തൊക്കെ ചോദിക്കണം എന്നു ഉണ്ട് പക്ഷെ എനിക്ക് ഒന്നും വായിൽ വരുന്നില്ല. അതെ അവസ്ഥ
തന്നെ ആയിരുന്നു അവളുടെയും അവളും ഒന്നും മിണ്ടാതെ നിൽക്കുന്നു.

“അനു . കൊച്ച് എവിടെ ?”

മൗനത്തിനു വിരാമം ഇട്ടു കൊണ്ട് ഞാൻ പെട്ടന്ന് വായിൽ വന്നത് ചോദിച്ചു.

“അവൻ ഉറങ്ങി “

അവൾ പറഞ്ഞു.

“മോന്റെ പേര് എന്താ “

“ജിത്തു “

“ഇന്നു കട ഉണ്ടായില്ലല്ലേ “

“ഇല്ല, ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല തയ്യ്ക്കാൻ ഇടക്ക് ഓക്കേ വരുകയുള്ളു “

അവൾ പറഞ്ഞു.

“ഉം “

“അപ്പോ നീ വേറെ ജോലിക്ക് ഒന്നും ശ്രമിച്ചില്ലേ “

ഞാൻ ചോദിച്ചു.

“ഒന്നു രണ്ടെണ്ണം ട്രൈ ചെയ്തതാ ശെരി ആയില്ല “

അവൾ പറഞ്ഞു.

“ജിഷ്ണു ഏട്ടാ ഒരു മിനിറ്റ്, “

അവൾ അതും പറഞ്ഞു. അടുക്കളയിലേക്ക് പോയി.

അവൾക്ക്‌ ഒരു മാറ്റവും ഇല്ല പണ്ട് എന്നെ എന്താ വിളിച്ചിരുന്നത് അതു തന്നെ ഇപ്പോഴും
വിളിക്കുന്നു. .

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ കുറച്ചു ബിസ്‌ക്കറ് ഉം ഒരു ഗ്ലാസ്‌ നാരങ്ങ
വെള്ളവും അവൾ കൊണ്ടുവന്നു തന്നു.

ബിസ്‌ക്കറ് കുഞ്ഞിന് വേണ്ടി വാങ്ങിച്ചു വെച്ചിരിക്കുനത് ആണെന്ന് മനസ്സിൽ ആയി.

“ഏട്ടൻ ഇപ്പോ എന്തു ചെയുന്നു . ഏട്ടന്റെ കല്യാണം ഓക്കേ കഴിഞ്ഞാ ?”

ഞാൻ വെള്ളം കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

“ഞാൻ ഇപ്പോ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടണ്ട് ആണു . പിന്നെ
കല്യാണംകഴിച്ചിട്ടില്ല., “

ഞാൻ അവളോട്‌ പറഞ്ഞു.

പിന്നെയും ഞങ്ങൾ എന്തൊക്കെ സംസാരിച്ചു.

“അനു എന്നാ ഞാൻ ഇറങ്ങട്ടെ. “

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല.

ഞാൻ പുറത്തേക്ക് ഇറങ്ങി.

“അനു എന്നാ ഞാൻ പോകുന്നു. “

ഞാൻ അതും പറഞ്ഞു ബൈക്കിൽ കയറി.

“ഉം “

അവൾ അതിനൊന്നു മൂളിയത് ഒള്ളു ഞാൻ പോകുന്നതിൽ അവൾക്കു വിഷമം ഉണ്ടെന്നു അവളുടെ മുഖം
കണ്ടപ്പോൾ മനസ്സിൽ ആയി.

അങ്ങനെ ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി.

അതിനു ശേഷം ഇടക്ക് ഞാൻ അവിടെ പോകും അവൾക്ക് തയ്യ്ക്കാൻ ഉള്ള ചെറിയ ഓർഡറുകൾ ഞാൻ
എന്റെ പരിചയം വെച്ചു പല സ്ഥലങ്ങളിൽ നിന്നും ഒപ്പിച്ചു കൊടുക്കാൻ തുടങ്ങി . അങ്ങനെ
ഞാൻ മിക്കദിവസവും അവളുടെ അടുത്ത് പോകാൻ തുടങ്ങി. ജിത്തുമോൻ എന്നോട് ഇണങ്ങി തുടങ്ങി
അവനൊള്ള കളിപ്പാട്ടവും ഡ്രെസ്സും ഓക്കേ ഞാൻ വാങ്ങിച്ചു കൊടുത്തു.

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ വീട്ടിൽ പോകുന്ന വഴിക്ക് രാഘവേട്ടനെ വഴിയിൽ വെച്ചു
കണ്ടു.

“മോനെ ജിഷ്ണു. നിന്നെ ഒന്നു കാണാൻ ഇരിക്കുക ആയിരുന്നു. “

“എന്താ രാഘവേട്ടാ “

“വാ പറയാം, “

എന്നു പറഞ്ഞു കൊണ്ട് രാഘവേട്ടൻ എന്നെ പുഴയുടെ തീരത്തേക്ക് കൂടി കൊണ്ടു പോയി.

“മോനെ. ഞാൻ പറയുന്നത് കൊണ്ട് മോനു ഒന്നും തോന്നരുത്. “

രാഘവേട്ടൻ പറഞ്ഞു.

“എന്താ രാഘവേട്ടാ “

“മോൻ അനുമോളുടെ വീട്ടിലേക്ക് ഉള്ള പോക്ക് നിർത്തണം, “

“അതെന്താ ഏട്ടാ. “

“അതെ ആളുകളുടെ ഇടയിൽ ചില മുറുമുറുപ്പ് കേൾക്കുന്നു . നിന്നെയും അവളേം തമ്മിൽ ഇല്ലാ
കഥകൾ ചിലർ പറഞ്ഞു നടക്കുന്നു. ഇന്നലെ കവലയിൽ വെച്ചു ഇതിനെ ചൊല്ലി അവളോട്‌ ഒരു
കൂട്ടം ആൾക്കാർ സംസാരിച്ചു. തോന്നിവാസം കാണിക്കാൻ ആണെങ്കിൽ ഇവിടം വിട്ടു പൊക്കോളാൻ
അവളോട്‌ പറഞ്ഞു. “

രാഘവേട്ടൻ പറഞ്ഞു.

“അതിനു ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല ഏട്ടാ, അവളുടെ കഷ്ടപ്പാട് കണ്ടു ഒന്നു സഹായിക്കാം
എന്നു വിചാരിച്ചത് ആണു “

“മോൻ ചെയ്യുന്നത് നല്ല കാര്യം ആണു പക്ഷെ ഈ പറയുന്നവരുടെ വായ് മൂടികെട്ടാൻ നമുക്ക്
ആവില്ലല്ലോ. ഒന്നാമത് അവൾ ഒറ്റക്ക് ഒരു ആൺ തുണ ഇല്ലാതെ കഴിയുന്നത് ആണു അതിന്റെ
ഇടയ്ക്കു മോൻ ഇവിടെ വന്നു പോകുമ്പോൾ അതു കൂടുതൽ പ്രശ്നങ്ങൾ ക്കു വഴി വെക്കും. കുറെ
അനുഭവിച്ചതാ അവൾ ഇനിയും ആ പാവത്തിനെ ദ്രോഹിക്കേണ്ട. “

രാഘവേട്ടൻ പറഞ്ഞു.

“ഏട്ടാ ഞാൻ അങ്ങനെ ഒന്നും കരുതിയില്ല. “

ഞാൻ പറഞ്ഞു.

“മോൻ ഇനി അവളെ കാണാൻ നിൽക്കേണ്ട, ഈ കാര്യത്തേ കുറിച്ച് ഒന്നും പറയുകയും വേണ്ടാ .
മോൻ ഇത് അറിഞ്ഞു എന്നു അവൾ അറിഞ്ഞാൽ അവൾക്കു കൂടുതൽ വിഷമം ആകും. “

രാഘവേട്ടൻ പറഞ്ഞു.

“ഉം ശെരി ഏട്ടാ “

ഞാൻ അതും പറഞ്ഞു അവിടെ നിന്നും പോന്നു.

പിന്നിട് ഞാൻ ഒരാഴ്ച്ചയോളം അവളെ കാണാൻ പോയില്ല . പക്ഷെ അവളേം മോനേം കാണാണ്ട്
എനിക്ക് ആകെ വട്ട് പിടിക്കും പോലെ ആയി അവരെ കാണാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല
എന്നൊരു തോന്നൽ .
പണ്ട് ഒരു ഇല്ലാ കഥയുടെ പേരിൽ ട്യൂഷൻസെന്ററിൽ നിന്നും ഞങ്ങളെ പുറത്ത് ആക്കി ഞങ്ങളെ
തമ്മിൽ പിരിച്ചു . ഇപ്പോ വീണ്ടും അതുപോലെ തന്നെ അന്ന് മാഷും വീട്ടുകാരും
ആയിരുന്നുഎങ്കിൽ ഇപ്പോ അന്യരുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്ന ചില മാന്യൻമാർ
ആണെന് മാത്രം. എല്ലാവിടത്തും ബലിയാട് ആകുന്നത് ഞങ്ങൾ രണ്ടുപേർ മാത്രം.

എന്റെ മനസ്സിൽ കുറെ ഏറെ ചിന്തകൾ കടന്നു പോയി.. അവസാനം ഞാൻ ഒരു തിരുമാനത്തിൽ എത്തി
ചേർന്നു.

അങ്ങനെ ഒരു ദിവസം കാലത്ത് ഞാൻ രാഘവേട്ടന്റെ മൊബൈലിലേക്ക് വിളിച്ചു.

“ഹലോ. രാഘവേട്ടാ.ഞാനാ ജിഷ്ണു .അനു അവിടെ ഉണ്ടോ ഉണ്ടെങ്കിൽ ഫോൺ ഒന്നു അനുവിന്
കൊടുക്കോ. “

“ആ അവൾ ഇവിടെ ഉണ്ട് ഇപ്പോ കൊടുക്കാം മോനെ “

“ഹലോ “

അനുവിന്റെ കിളിനാദം ഞാൻ ഫോണിലൂടെ കേട്ടു.

“അനു . ഞാനാ ജിഷ്ണു, “

“എന്താ ജിഷ്ണു ഏട്ടാ, ഏട്ടനെ ഇപ്പോൾ ഇങ്ങോട്ട് ഒന്നും കാണാറില്ലല്ലോ. ഞാൻ
രാഘവേട്ടനോട് നമ്പർ വാങ്ങിച്ചു വിളിക്കാൻ ഇരിക്കുക ആയിരുന്നു. ”
അവൾ പറഞ്ഞു.

“ഇപ്പോൾ കുറച്ചു ബിസിയാ. അതെ ഞാൻ വിളിച്ച കാര്യം പറയാം . അതെ തനിക്കു ഇന്ന്
വൈകിട്ടു 4 മണിക്ക് ചിൽഡ്രൻസ് പാർക്കിൽ ഒന്നു വരാൻ പറ്റോ .?”

ഞാൻ ചോദിച്ചു.

“ഉം വരാം. എന്താ ഏട്ടാ “

“അതൊക്കെ വന്നിട്ട് പറയാം “

“ഉം ശരി. “

ഞാൻ ഫോൺ കട്ട്‌ ചെയ്തു.

ഞാൻ നാലുമണിക്ക് മുൻപേ അവിടെ എത്തി ഒരു മൂലയിൽ ഒരു ബഞ്ചിൽ സ്ഥാനം പിടിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ കൊച്ചിനേം എടുത്തു എന്റെ അടുത്തേക്ക് നടന്നു വന്നു.

“എന്താ ഏട്ടാ ഇവിടെ വരാൻ പറഞ്ഞത്. “

അവൾ വന്നപാടെ ചോദിച്ചു.

“നീ ഇവിടെ ഇരിക്ക് ഞാൻ പറയാം. “

അവൾ കൊച്ചിനേം പിടിച്ചു കൊണ്ട് അവിടെ ഇരുന്നു.

“അനു , “

“ഉം, “

“നമ്മൾ ഒരുമിച്ചു കുറെ നാൾ മുൻപ് എന്തൊരം സ്വപ്‌നങ്ങൾ കണ്ടു കൂടിയതാ . പക്ഷെ വിധി
നമ്മളെ രണ്ടുപേരെയും വേർപിരിച്ചു”

“ഉം “

“അതിൽ നമ്മൾ തെറ്റുകാർ അല്ല പിന്നിട് നമ്മുടെ ജീവിതങ്ങളിൽ കുറെ മാറ്റങ്ങൾ ഉണ്ടായി.
ഒരിക്കലും കണ്ടുമുട്ടില്ല എന്നു കരുതിയ നമ്മൾ വീണ്ടും കണ്ടുമുട്ടി. നമ്മുക്ക്
വീണ്ടും ഒന്നാകാൻ കാലം ഒരു അവസരം കൂടി തന്നിരിക്കുക ആണു. . “

ഞാൻ പറഞ്ഞു നിർത്തിയിട്ടു വീണ്ടും തുടർന്നു

“അനു” ,”നമ്മൾ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ സഫലം ആകാൻ വേണ്ടി എന്റെ ജീവിതയാത്രയിൽ
എനിക്ക് ഒരു കൈത്താങ് ആയി എന്റെ കൂടെ വന്നൂടെ “

ഞാൻ പറഞ്ഞു.

അതു കേട്ട് അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

“അനു , ഒന്നും പറഞ്ഞില്ല. “

മിണ്ടാതെ ഇരിക്കുന്ന അവളോട്‌ ഞാൻ ചോദിച്ചു.

“അതു വേണ്ട ഏട്ടാ . എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി ഇനി ഏട്ടന്റെ ജീവിതവും
നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല,.ഞാൻ ഇഷ്ടപ്പെട്ടത് അല്ലെങ്കിലും എന്റെ കല്യാണം ഒരു
വട്ടം കഴിഞ്ഞതാ. ഇനിയും കഴുത്ത് നീട്ടാൻ എനിക്ക് വയ്യ. ഇനിയും ഒരാളുടെ ജീവിതം കൂടി
ഇല്ലാതെ ആക്കാൻ ഞാൻ ഒരുക്കം അല്ല . ശാപം കിട്ടിയ ജന്മം ആണു എന്റെത്. അല്ലെങ്കിൽ
ജനിച്ച ഉടനെ അച്ഛനമ്മമാർ എന്നെ ഉപേക്ഷിച്ചു പോകുമോ.എന്നെ വിട്ടേക്ക് ഏട്ടാ. ഏട്ടന്
എന്നെക്കാളും നല്ല പെൺകുട്ടിയെ കിട്ടും “

അവൾ പറഞ്ഞു.

ഞാൻ സനലിനോട് അതും പറഞ്ഞു അനുവിനെയും ചേർത്ത് പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

“മോനെ “

അപ്പോഴാണ് പുറകിൽ നിന്നു അമ്മയുടെ ശബ്ദം കേൾക്കുന്നത്.
ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ . കത്തിച്ച നിലവിളക്കു പിടിച്ചു കൊണ്ട് അമ്മ ഉമ്മറത്ത്
നില്കുന്നു കൂടെ അച്ഛനും.

“കേറി വാ “

അച്ഛൻ പറഞ്ഞു.

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.

“നീ ആരാണെന്നോ ഒന്നും ഞങ്ങൾക്ക് അറിയില്ല പക്ഷെ അവൻ കെട്ടിയ താലി നിന്റെ കഴുത്തിൽ
ഉള്ളതോടുത്തോളം കാലം നീ ഞങ്ങളുടെ “മരുമകൾ” അല്ല ഞങ്ങളുടെ “മകൾ ” ആണു. ഈ നിലവിളക്ക്
പിടിച്ചു വലതു കാൽ വെച്ചു അകത്തേക്കു കയറിക്കൊള്ളു, “

അമ്മ അതു പറഞ്ഞപോൾ അനുവിന്റെ മുഖത്തു സന്തോഷം വന്നു.

അവൾ എന്റെ മുഖത്ത് നോക്കി കയറിക്കോട്ടെ എന്നു ആഗ്യം കാണിച്ചു ഞാൻ തിരിച്ചു ധൈര്യം
ആയി കയറിക്കോ എന്നും.

അവൾ വലതു കാൽ വെച്ചു എന്റെ ജീവിതത്തിലേക്ക് പടികയറിവന്നു..

…………….അവസാനിച്ചു……………….

ഈ കഥ അധികം ആർക്കും ഇഷ്ടപ്പെടാൻ വഴിയില്ല. എന്നാലും എന്റെ മനസ്സിൽ തോന്നിയത് ഒന്നു
കുത്തിക്കുറിച്ചു എന്നുള്ളു. കഥവായിച്ച എല്ലാവർക്കും എന്റെ നന്ദി രേഖപെടുത്തുന്നു.

എന്നു സ്വന്തം

അഖിൽ

Leave a Reply