ഹിറ്റ്ലർ : കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക

Posted by

ദൃശ്യം എന്ന സിനിമക്ക് ശേഷം അതിനെ വെല്ലുന്ന ഒരു സ്പൂഫ് അല്ലെങ്കിൽ പാരഡി ഇവിടെ ഉണ്ടാകുന്നില്ല എന്നൊരു പരാതി നില നിൽക്കുന്നു

പ്രതീക്ഷ ഉണർത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യവും , മുന്തിരിവള്ളികളും , രക്ഷാധികാരിയും ദൃശ്യത്തിന്റെ നിലവാരം പുലർത്തിയില്ല (കുറെ ഭാഗങ്ങളിൽ എങ്കിലും ) എന്ന് വിഷമത്തോടെ പറയേണ്ടി വരുന്നു

എന്റെ ഒരു എളിയ ശ്രമം എന്ന നിലയ്ക്ക് പ്രശസ്ത മലയാള ചിത്രം ഹിറ്റ്ലർ അവലംബിച്ചു ഒരു രചന നടത്താൻ ആലോചിക്കുന്നു . ദൃശ്യം പോലെ പുരുഷ കഥാപാത്രങ്ങൾക്കു ചിത്രത്തിലെ അതെ പേര് കൊടുക്കുമ്പോൾ (മാധവൻ കുട്ടി, ബാലചന്ദ്രൻ , ഹൃദയഭാനു അങ്ങനെ) സ്ത്രീ കഥാപാത്രങ്ങൾക്ക് കാലാനുസൃതമായി ചില മാറ്റങ്ങൾ കൊണ്ട് വരാൻ ആഗ്രഹിക്കുന്നു

പഴയ ചിത്രത്തിലെ കഥാപാത്രങ്ങളും അവതരിപ്പിച്ചവരും താഴെ കൊടുക്കുന്നു . ഈ കഥാപാത്രങ്ങളെ പുതിയ കാലഘട്ടത്തിൽ ആരൊക്കെ അവതരിപ്പിച്ചാൽ നന്നാകും എന്നതിനെ പറ്റി വായനക്കാരുടെ അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട് . നിർദേശങ്ങൾ കമന്റ് ആയി ഇടാമോ

ഗൗരി : ശോഭന
സീത :ഇളവരശി
അമ്മു : വാണി വിശ്വനാഥ്
ഗായത്രി : സുചിത്ര
തുളസി : ചിപ്പി
സന്ധ്യ : സീന ആന്റണി

മുൻപരിചയം ഇല്ലാത്തതു കൊണ്ട് ഇതു എഴുതി തീർക്കാൻ പറ്റുമെന്ന് എനിക്കൊരു ഉറപ്പുമില്ല . എങ്കിലും ഒരു മാസത്തിനുള്ളിൽ എഴുതി തീർക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ തീം പൊതു ഉപയോഗത്തിന് സമർപ്പിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *