മഞ്ഞുരുകും കാലം 6 [വിശ്വാമിത്രൻ]

Posted by

മഞ്ഞുരുകും കാലം 6

Manjurukum Kaalam Part 6 bY വിശ്വാമിത്രൻ | Previous Part

 

പ്രധാന പ്രശ്നം അമിത വ്യാകുലതയും ഉത്‌ക്കണ്‌ഠയും ആണ്.
“അതില്ലായിരുന്നേൽ അങ്ങ് ഒലത്തിയേനെ”, മനസ്സിനുള്ളില്ലേ ആ ചെറിയ ശബ്ദം.
എന്തായാലും ടൂർ തുടങ്ങട്ടെ. ഒറ്റക്ക് കിട്ടുമ്പോ ഞാൻ തുറന്നു പറയും.
“എന്തര്”
ഇഷ്ടമാണെന്ന്.
“എന്നിട്ട് പിടിച്ചു കോണക്കുമായിരിക്കും”
ഏയ്. ഒരുപാട് സംസാരിക്കണം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു സംസാരിക്കണം.
“വോ, തന്നെ. എന്നിട്ട്?”
ഇങ്ങോട്ട് ഇഷ്ടമാണോന്ന് ചോദിക്കണം.
“നല്ല ക്രമം. ആദ്യം നീ പോയി ഇഷ്ടമാണെന്ന് പറയുന്നു.”
അതെ.
“എന്നിട് നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയുന്നു”
അതെ
“എന്നിട്ട് അവളോട് നിന്നെ ഇഷ്ടമാണോ എന്ന ചോദിക്കുന്നു”
അത്… അങ്ങനല്ല..
“ഒഞ്ഞു പോഡേയ്”
കൊള്ളാം, ഞാൻ എന്നെ തന്നെ നിരുത്സാഹപെടുത്തുന്നു. അടിപൊളി.
തിരുവനന്തപുരത്തുള്ള പ്രമുഖ ടൂർ കമ്പനിയുമായി ഉടമ്പടി എഴുതി ഒപ്പുവെച്ചു, ഓൾ ഇന്ത്യ ടൂർ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. എഴുപത്തഞ്ചാൾക്കാർ ഉള്ള ഞങ്ങടെ ക്ലാസ്സിൽ നിന്ന് നാല്പതുപേരോളം അടങ്ങുന്ന ലിസ്റ്റ് തയ്യാറാക്കി.
ഓണമായൊണ്ട് തന്തപ്പടി നാട്ടിലൊണ്ടായിരുന്നു. അതുകൊണ്ട് എനിക്കും പോകാൻ പറ്റി. അല്ലേൽ അത് മൂഞ്ചിയേനെ.
കൊല്ലത്തൂന്ന് എറണാകുളം വരെ ടൂറിസ്റ്റു ബസ്സിൽ. അവിടുന്ന് ട്രെയിനിൽ ആഗ്ര വരെ. അവിടുന്ന് പിന്നെ ടൂർ കമ്പനി വക ബസ്സ്. ഞങ്ങടെ സീനിയർസ് പോയ റൂട്ട് ഒക്കെ തന്നെ. ഒന്നുരണ്ട് സ്ഥലങ്ങളിൽ മാത്രം വ്യത്യാസം. അവർ രാജസ്ഥാനിൽ പോയിരുന്നു. ഞങൾ അത് പറഞ്ഞു ഗോവ ആക്കി. ആദ്യമൊക്കെ HOD മസിൽ പിടിച്ചെങ്കിലും പിന്നെ അയഞ്ഞു.
“ഗോവയിലേക്കൊക്കെ പോകുന്നത് കൊള്ളാം, ആരും ലിഖർ വാങ്ങുകയോ കഴിക്കുകയോ പാടില്ല. അങ്ങനെങ്ങാനും ചെയ്തെന്നു ഞാൻ അറിഞ്ഞാൽ നിങ്ങൾ തിരിച്ചു വരുമ്പോൾ സ്ട്രിക്ട് ആക്ഷൻ എടുക്കുന്നതായിരിക്കും” എന്നങേരു പറയുന്നത് ഞാനും ജോൺസണും കൊല്ലം ആശ്രാമം റോഡിലുള്ള ബിവറേജസിൽ ക്യൂ വിൽ നിന്നപ്പോൾ എന്റെ കാതുകളിൽ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *