ഓർമ്മത്താളുകൾ [കിരാതൻ]

Posted by

ഓർമ്മത്താളുകൾ 

  || കിരാതൻ ||

Ormathalukal bY Dr.Kirathan@kambimaman.net

 

നിനച്ചിരിക്കാത്ത നേരത്താണ് ജീവിതത്തിൽ പലതും സംഭവിക്കുക എന്നത് എത്ര മാത്രം സത്യമായിരുന്നു എന്നത് ഈ അടുത്ത നാളുകളിൽ നിന്നാണ് മനസ്സിലായത്.

അല്ലെങ്കിൽ ഏകാന്തമായ തന്റെ ജീവിതത്തിലേക്ക് പഴയകാല പ്രണയ വസന്തം വീശിയെത്തിയ മാധവന്റെ ന്യു ഇയർ കാർഡ് വന്നത് എന്തിനായിരുന്നു. അതിൽ കാണുന്ന അവന്റെ മൊബൈൽ നമ്പറിലേക്ക് ഒരു പുനർചിന്ത പോലുമില്ലാതെ എന്തിനായിരുന്നു ഞാൻ വിളിച്ചത്. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും ഒളിമങ്ങാതെ കാത്ത് സൂക്ഷിക്കുന്ന പ്രണയ ഓർമ്മകളെ തൊട്ടുവിളിക്കാനോ.

എന്തോ ഒന്നും തിരിച്ചറിവില്ലാത്ത പഴയ പൊട്ടി പെണ്ണിലേക്ക് കാലങ്ങൾ പുറകിലേക്ക് തിരിച്ച് ഒരു എരിപൊരി സഞ്ചാരം.

മീനാക്ഷി വാര്യസാരേ ……..

പുറകിൽ നിന്ന് അവന്റെ കനത്ത ശബ്ദ്ധത്തിലുള്ള വിളിയുടെ ഗാഭീര്യം ഇന്നും ചെവിയിൽ മുഴങ്ങി നിൽക്കുന്നു. വർഷങ്ങൾ മുപ്പത് കഴിഞ്ഞെങ്കിലും പഴയ ഡിഗ്രി കാലം ഇന്നും മനസ്സിൽ മധുരമേറി നിൽക്കുന്നു. പഠിച്ച കോളേജിൽ തന്നെ പ്രൊഫസറായി ജോലി ചെയ്യുകയാണെങ്കിലും പഴയ കാല ഓർമ്മകൾ തുളുബുന്ന കലാലയ വരാന്തകകൾ സ്ഥിരം കാഴ്ച്ചയാൽ വിരസതയാർന്നിരുന്നു.

പക്ഷെ

ആ ന്യു ഇയർ കാർഡിൽ നിന്ന് അവന്റെ ഫോണിലേക്ക് വിളിച്ചതിൽ പിന്നെ ആ പൗരുഷമേറിയ ആ ശബ്ദ്ധം വീണ്ടും കേഴ്ക്കാൻ കൊതിക്കുന്നു. മനസ്സ് തന്റെ കൈപ്പിടിയിൽ നിന്ന് എങ്ങിനെയോ വിട്ട് പോയിരിക്കുന്നു.

നിനച്ചിരുന്നത് പോലെ പഠിപ്പിക്കുന്ന വിഷയത്തിൽ തലസ്ഥാന നഗരിയിൽ ഒരു കോൺഫ്രൻസ് ഒത്ത് വന്നത് എന്തിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *